Monday, December 31, 2012

എന്താണിത്ര അര്‌മാദിക്കാനുള്ളതു ?

                                             പോപ്പ് ഗ്രിഗറി പതിമൂന്നാമാനാണ് നാമിന്നു കാണുന്ന ഗ്രിഗോറിയന്‍ കലണ്ടറിനു രൂപം നല്‍കി, അതിനെ ഒരു വിളംബരത്തിലൂടെ പ്രായോഗിക രംഗത്ത്‌ കൊണ്ട് വന്നത്. അതിനു മുമ്പും കാല നിണ്ണയത്തിനായി ലോകത്ത് വ്യത്യസ്ത കലണ്ടറുകള്‍ നിലവിലുണ്ടായിരുന്നു, ഇന്നും നിലവിലുണ്ട് താനും. നമ്മളുടെ ശക വര്‍ഷ കലണ്ടര്‍,അറബികളുടെ ഹിജ്രകലണ്ടര്‍, ബി.സി 45 മുതല്‍ ലോകത്ത് നിലനിന്നിരുന്ന ജൂലിയന്‍ കലണ്ടര്‍ തുടങ്ങി ഒട്ടനവധി കലണ്ടറുകള്‍ അവയില്‍ പെടുന്നു.      
                                                                                                                                                                          കാലം ഗണിക്കാനുള്ള ഒരു ഉപാധിയെന്നതിലുപരി കണ്ടറിനും,"പുതു വര്‌ഷ"ത്തിനുമൊക്കെ എന്ത് പ്രസക്തിയാണ്ള്ളതു! ഡിസംബര്‍ 31 ഉം ജനുവരി 1 ഉം തമ്മില്‍ എന്ത് കാര്യത്തിലാണ് വ്യത്യാസം? രണ്ടു ദിവസവും സൂര്യന്‍ കിഴക്കുദിച്ചു പടിഞ്ഞാറ് തന്നെ അസ്തമിക്കുന്നു. ഡിസംബര്‍ 31 അര്‍ദ്ധരാത്രി 12 മണിക്ക് എന്തോ മഹത്തായ കാര്യം നടക്കാന്‍ പോവുന്നു വെന്നത് മനുഷ്യരുടെ,മനസ്സിന്റെ തോന്നലല്ലാതെ മറ്റെന്താണ്?


                                              ഈ വര്‍ഷത്തെ ഗ്രിഗേറിയന്‍ കലണ്ടറിലെ നവംബര്‍ 15 നായിരുന്നു ഹിജ്ര വര്ഷം 1434 ആരംഭിച്ചത്.അറബ് ലോകത്ത് അതിന്റെ തലേന്നാള്‍ രാത്രി ജനങ്ങള്‍ പുറത്തു തടിച്ചു കൂടി അര്‌മാദിക്കയുണ്ടായില്ല.ഞാന്‍ ജോലി ചെയ്യുന്ന യൂനിവേര്സിട്ടിയിലെ ഞങ്ങളുടെയൊക്കെ ഓഫീസ് ടേബിളിലെ പഴയ ടേബിള്‍ കലണ്ടറുകള്‍ എടുത്തു മാറ്റി പുതിയൊരെണ്ണം കൊണ്ട് വെച്ച് ഓഫീസ് ബോയ്‌.., അപ്പോഴാണ്‌ ഞങ്ങളില്‍ പലരും ഒരു പുതു വര്‌ഷറപ്പിവിയെ ക്കുറിച്ചറിയുന്നത് തന്നെ.തലേ ദിവസത്തില്‍ നിന്ന് വ്യത്യസ്ത്തമായി മുഹറം ഒന്നിന് പ്രകൃതിയില്‍ യാതൊരു വ്യത്യാസവുമുണ്ടായില്ല!നാളെ ജനുവരി ഒന്നിനും,2013 ലെ പുതിയ വര്‍ഷത്തിലെ ആദ്യ ദിനമായത് കൊണ്ട് മാത്രം പ്രകൃതിയ്ല്‍ വിശേഷിച്ചൊന്നും നടക്കാന്‍ പോവുന്നില്ല.              
                                                        ജനങ്ങള്‍ പുലയാട്ടിന് ഓരോരോ കാരണങ്ങള്‍ കണ്ടെത്തുന്നു.,ചുമ്മാതെ ഓരോരോ കാരണങ്ങള്‍ പറഞ്ഞു,തന്തോയവും അടിപൊളിപ്പരിപാടികളും ഉണ്ടാക്കുന്നു.ഇന്ന് ,ഡിസംബര്‌31 )313131മുപ്പത്തി ഒന്നിന് സമയത്തിനുറങ്ങുകയും നാളെ ജനുവരി ഒന്നിന് പതിവുപോലെ ഉണരുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍. ,കാരണം വിശേഷ ബുദ്ധിയുള്ളവരുടെ കൂട്ടത്തിലാണല്ലോ അവരുടെ സ്ഥാനം.

Wednesday, November 21, 2012

വിലയില്ലാതാക്കരുത്, ദേശീയ ചിഹ്നങ്ങളെ!

                                                                            ബാല്‍ താക്കറെ എന്ന മറാത്ത  ( ദേശ )  വാദിയുടെ ജഡത്തില്‍ ദേശീയ പതാക പുതപ്പിക്കയും ഔദ്യോഗിക ബഹുമതികളോടെ ശവമടക്കത്തിനു ഒത്താശ ചെയ്യുകയും ചെയ്ത മഹാരാഷ്ട്ര സര്‍ക്കാര്‍ സ്വയംചെറു താകുകയായിരുന്നെന്നു വേണം പറയാന്‍.... അഖണ്ഡതയും ദേശക്കൂറുമൊക്കെ വാതോരാതെ വിളമ്പുന്ന കൊണ്ഗ്രസ്സിനു ബാല്‍ താക്കറെയുടെ ഏതു പ്രവര്‍ത്തനത്തിലാണ് ഇന്ത്യയുടെ അഖതണ്ഡയെബഹുമാനിക്കുന്നതായി കാണാന്‍ കഴിയുക!  മറാത്ത വാദത്തിനു നേതൃത്വം വഹിക്കുകയും, ഇന്ത്യയിലെ മറ്റേതു പ്രദേശത്തെയും ജനങ്ങളെ ശത്രുക്കളായി കാണുകയും ചെയ്ത അയാള്‍ എപ്പോഴാണ് ഇന്ത്യയെന്ന പൊതു വികാരത്തെ ഉള്കൊണ്ടിരുന്നത്‌!!?

                                               സ്വന്തം വളര്‍ച്ചക്കും ഘ്യാതിക്കും വേണ്ടി മാത്രം പൊതു പ്രവര്‍ത്തനത്തെ ഉപയോഗപ്പെടുത്തിയ ബാല്‍ തക്കരെയെപ്പറ്റി-ടി.ജെ.എസ്. ജോര്‍ജ്‌))):. പറയുന്നതിങ്ങനെ: ഒരുകാലത്ത് ഭാര്യയെയും മക്കളെയും പുലര്‍ത്താന്‍ ബുദ്ധിമുട്ടിയിരുന്നു ബാല്‍ താക്കറെ. തന്റെ ചെറിയ ഫ്‌ളാറ്റില്‍നിന്ന് ജോലിസ്ഥലത്തേക്ക് എന്നും രാവിലെ ബസ്സിലാണ് യാത്രചെയ്തിരുന്നത്. മുക്കാല്‍മണിക്കൂര്‍ ഓഫീസിലേക്കും വൈകിട്ട് മുക്കാല്‍ മണിക്കൂര്‍ തിരികെ വീട്ടിലേക്കും. ക്യൂനില്‍ക്കുന്ന സമയം അതിനുപുറമേ. ഇതൊന്നും അസാധാരണമായിരുന്നില്ല. ബോംബെയിലെ ലക്ഷക്കണക്കിന് മധ്യവര്‍ഗക്കാര്‍ ഇങ്ങനെയൊക്കെയാണ് തട്ടിമുട്ടി ജീവിച്ചിരുന്നത്. അങ്ങനെ ദിവസങ്ങള്‍ തള്ളിനീക്കിയിരുന്ന താക്കറെ രായ്ക്കുരാമാനം മഹാനഗരത്തെ വിറപ്പിക്കാന്‍പോന്ന ശക്തികേന്ദ്രമായി രൂപാന്തരപ്പെട്ടു. വെട്ടും കുത്തും തീവെപ്പും കൊള്ളയും നടത്തിയാല്‍പോലും ആര്‍ക്കും ചോദ്യംചെയ്യാനാവാത്ത സര്‍വാധിപതിയായി,( ബാല്‍ താക്കറെയുടെ നഷ്ടങ്ങളും ലാഭങ്ങളും-ടി.ജെ.എസ്. ജോര്‍ജ്‌))):. . -മാതൃഭൂമി

                                മാതൃകാപരമായ ഒരു കുടുംബ ജീവിതം പോലും നയിച്ചിരുന്ന ആളായിരുന്നില്ല താക്കറെ ഒരു പക്ഷെ ദുരന്തങ്ങളും,അസന്തുഷ്ടമായ കുടുംബ ജീവിതവുമൊക്കെ താറുമാരാക്കിയ ഒരു മനസ്സായിരുന്നിരിക്കണം അയാളെക്കൊണ്ട് ഇത്തരതിലൊക്കെ ചെയ്യിച്ചത് " മൂത്തമകന്‍ വാഹനാപകടത്തില്‍ മരിച്ചു. രണ്ടാമത്തവന്‍ ജയദേവ് ഭാര്യയുടെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് വീടുവിട്ടുപോയി. ഭാര്യ സ്മിത വീട്ടില്‍തന്നെ നിന്നു, താക്കറെയുടെ സഹായി എന്ന സ്ഥാനത്ത്. കുടുംബത്തിലെ കേന്ദ്രബിന്ദുവായിരുന്ന മീന, താക്കറെയുടെ ഭാര്യ, ഈ സംഭവ വികാസങ്ങളില്‍ മനംനൊന്തിരുന്നപ്പോള്‍, തക്കസമയത്ത് 'വായുഗുളിക' കിട്ടാതെ അന്തരിച്ചു. അടിപതറിയ കുടുംബത്തില്‍ ഇളയമകന്‍ ഉദ്ധവ്മാത്രം ബാക്കിയായി.സ്വാഭാവികമായും താക്കറെയുടെ താങ്ങായി ഉദ്ധവ്. പക്ഷേ, സ്മിതയ്ക്ക് തന്റേതായ അജന്‍ഡ ഉണ്ടായിരുന്നു. രാഷ്ട്രീയത്തിലും സിനിമയിലും വന്‍ ശക്തിയായി വളരാന്‍ കൊതിച്ച സ്മിത താക്കറെയുമായുള്ള അടുപ്പത്തിന്റെ പേരില്‍ തീരുമാനങ്ങളെടുക്കാന്‍ തുടങ്ങുകയും ശിവസേനാ മുഖ്യമന്ത്രിമാര്‍ അവരുടെ ആജ്ഞാനുവര്‍ത്തികളാവുകയും ചെയ്തു. ജയദേവുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷവും താക്കറെ എന്ന കുടുംബപ്പേര്‍ അവര്‍ ഉപയോഗിച്ചുകൊണ്ടിരുന്നു. സ്മിതയുടെ അധികാരമോഹം നാട്ടില്‍ പാട്ടായിട്ടും താക്കറെ കൂട്ടാക്കിയില്ല. ഒടുവില്‍ അവരെ ഒതുക്കാന്‍ ഉദ്ധവ് തന്നെ മുന്നിട്ടിറങ്ങി. അതോടെ സ്മിത പിണങ്ങി. കുടുംബം നഷ്ടപ്പെടുത്തിയാണ് താക്കറെ രാഷ്ട്രീയത്തില്‍ ലാഭംകൊയ്തത് എന്ന് ചുരുക്കം."

                           ദേശീയമായ ഏതെങ്കിലും ബഹുമതിയോ,അംഗീകാരമോ ലഭിച്ചിട്ടില്ലാത്ത മറാതയിലെ ഒരു വിഭാഗത്തിന്റെ, അതും ഗുണ്ടായിസം രാഷ്ട്രീയ പ്രവര്തനമാകിയ ഒരു കൂട്ടത്തിന്റെ, നേതാവായിരുന്ന ഒരാളെ ഇത്ര മാത്രം ആദരിക്കയും ബഹുമാനിക്കയുമൊക്കെ ചെയ്യുക വഴി നല്ല ഒരു സന്ദേശമല്ല കോണ്‍ഗ്രസ്സും എന്‍.സി.പി യും ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ത്യയിലെ ജനതയ്ക്ക് നല്‍കിയത്


  കൊടിയ ദുരന്തം :ബാല്‍ താക്കറെയുടെ നിര്യാണത്തോടനുബന്ധിച്ച് മുംബൈ നഗരം നിശ്ചലമായതിനെ ഫേസ് ബുക്കിലൂടെ ചോദ്യംചെയ്ത 21കാരിയെയും പോസ്റ്റ് 'ലൈക്' ചെയ്ത മറ്റൊരു പെണ്‍കുട്ടിയെയും തിങ്കളാഴ്ച പൊലീസ് അറസ്റ്റ്ചെയ്തു " ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ,താക്കറെയെപ്പോലെ അനേകം ആളുകള്‍ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യുന്നതിന് ബന്ദ് ആചരിക്കേണ്ട കാര്യമില്ലെ"ന്നായിരുന്നു ഫേസ്ബുക്ക് കമന്റ്.മുംബൈയിലെ പാല്ഗാര്‍ സ്വദേശികളായ സഹീന്‍ ദാദയും കൂട്ടുകാരി രേണുവിനെയുമാണ് അറസ്റ്റു ചെയ്തത്.
       
                                                   കാര്‍ടൂണ്‍,കടപ്പാട്: സതീഷ്‌ ആചാര്യ,മഞ്ജുള്‍ 

Wednesday, November 7, 2012

മനസ്സിലാവാഞ്ഞിട്ടല്ല, മനസ്സില്ലാഞ്ഞിട്ട്

                                                     അഴിമതിയുടെ കാര്യത്തില്‍ ഭരണ പക്ഷത്തിനു നേതൃത്വം കൊടുക്കുന്നത് കോണ്‍ഗ്രസ്‌ ആണെങ്കില്‍ പ്രതിപക്ഷത്ത്‌ അപ്പണി ഭംഗിയായി നിര്‍വഹിക്കുന്നത് ബി.ജെ.പി യാണ്. ആര് മുന്നില്‍ ആര് മുന്നില്‍ എന്ന വാശിയോടെ ഈ രണ്ടു പാര്‍ടികളും നല്ല മത്സരത്തിലുമാണ്. മന്മോഹനും മദാമ്മ യുമൊക്കെ ഭരണപക്ഷത്തിന് നേതൃത്വം കൊടുക്കുമ്പോള്‍ ബി.ജെ.പി യിലതിനു നേതൃത്വം കൊടുക്കുന്നത് അവരുടെ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി തന്നെയാണ്.അഴിമതിയുടെ കാര്യത്തില്‍ ഭരണ പ്രതിപക്ഷ ഭേദം കാണിക്കാതെ അഴിമതിക്കുള്ള മാര്‍ഗങ്ങള്‍ പരസ്പരം പങ്കു വെക്കണമെന്ന ആഗ്രഹം കൂടിയുള്ളത് കൊണ്ടാവണം അഴിമതിയുടെ ഉസ്താദ് ശരത് പവാറുമായും ടിയാന്റെ പുത്രന്‍ അജിത്‌ പവരുമായുമൊക്കെ ഗഡ്കരിജി വളരെ അടുത്ത ബന്ധമാണ് നിലനിര്ത്തിപ്പോരുന്നത്. റോഡുകളും ഫ്ലൈ ഓവറുകളും നിര്‍മിക്കുന്നതില്‍ അഴിമതി നടത്താന്‍ കാണിച്ച മിടുക്ക് കൊണ്ടാവണം നിതിന്‍ ഗഡ്കരിജി ഫ്ലൈ ഓവര്‍ മാന്‍ എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്
                                                       ടിയാന്‍ ഈയിടെ ഒരബദ്ധത്തില്‍ ചെന്ന് ചാടി. ചാടിക്കഴിഞ്ഞാണല്ലോ അതൊരബദ്ധമായിരുന്നെന്നു നാമൊക്കെ തിരിച്ചറിയുന്നത്‌. പക്ഷെ പുള്ളി ചാടിയതിനെ ഒരബദ്ധമാക്കി മാറ്റുകയായിരുന്നു മറ്റുള്ളവര്‍ എന്ന് വേണം പറയാന്‍.... സ്വാമി വിവേകാനന്ദനേയും ദാവുദ് ഇബ്രാഹിമിനെയും താരതമ്മ്യം ചെയ്തു ടിയാന്‍ സംസാരിച്ചതാണ് വലിയ പുകിലായത്. സത്യത്തില്‍ അത്ര ബഹളം വെക്കാനുള്ള കാര്യമൊന്നും ആ താരതംമ്യത്തിലില്ല.പക്ഷെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ടിയാനെ പുകച്ചു പുറത്തു ചാടിക്കാന്‍ ഈ യവസരമുപയോഗിച്ചാല്‍ നാമെന്തു ചെയ്യും! ഒരേ ഐ ക്യൂ വുള്ള രണ്ടു പേരാണ് വിവേകാനന്ദനും ദാവുദ് ഇബ്രാഹിമും, ഒരാള്‍ തന്റെ ബുദ്ധി രാഷ്ട്ര നിര്മാണത്തിനുപയോഗിച്ചു, മറ്റെയാള്‍ രാഷ്ട്രത്തിന്റെ തകര്‍ച്ചക്കും എന്നാണദ്ധേഹം പറഞ്ഞത് .സത്യത്തില്‍ ഇതിലിത്ര കോപിക്കാനോ സങ്കടപ്പെടാനോ ഇല്ല. പക്ഷെ തക്കം പാര്തിരിക്കുന്നവര്‍ തക്കാളി കണ്ടാലും വെടിവെക്കുമല്ലോ.

                              രാമുവും കോമുവും ഓരോ കത്തി വാങ്ങി. രാമു കത്തികൊണ്ടോരാളെ കൊന്നു കോമുവാവട്ടെ കത്തിയുപയോഗിച്ച് വഴിയിലെ കാടും പടലും മുള്ളും വെട്ടി വൃത്തിയാക്കി. ഇതുപോലെ സുതരാം വ്യക്തമായ ഒരു താരതംമ്യമേ ഗഡ്കരിജി നടത്തിയിരുന്നുള്ളു. പറഞ്ഞിട്ടെന്തു? മോഡിയെപ്പോലെ വിഷമേറെയുള്ള വര്‍ഗങ്ങള്‍ക്ക് നേതൃ സ്ഥാനം ഒരുക്കിക്കൊടുക്കണമെന്നു ഒരു കൂട്ടര്‍ക്ക് തോന്നിയാല്‍ പിന്നെ ഗഡ്കരിജി എന്ത് പറഞ്ഞാലും, ഇനി മിണ്ടാതിരുന്നാലും അത് വിവാദമാവുമായിരുന്നു!

                 എനിക്ക് മനസ്സിലാവാത്ത ഒരു തമാശ ഗഡ്കരി മാപ്പ് പറയണമെന്ന ചിലരുടെ ആവശ്യമാണ്‌.... ആരോടാണ് ഹേ അങ്ങേര്‍ മാപ്പ് പറയുക? സ്വാമി വിവേകാനന്ദ നോടാണെങ്കില്‍ അദ്ദേഹം മരണമടഞ്ഞിട്ടു കാലമേറെയായി.ഏതായാലും ദാവുദ് ഇബ്രാഹിമിനോടല്ലല്ലോ? അല്ലല്ലോ? തീര്‍ച്ചയാണേ?

Tuesday, September 4, 2012

ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി !/ മൃഗ തൃഷ്ണ?

അവസാനം വിധി അതിന്റെ ധര്‍മം ഭാഗികമായെങ്കിലും നിര്‍വഹിച്ചിരിക്കുന്നു.ഗുജറാത്തിലെ നരോദ കൂട്ടക്കൊലയില്‍ പ്രതികളായവര്‍ക്കെതിരെ കോടതി ശിക്ഷ വിധിച്ചിരിക്കുന്നു.രാഷ്ട്രീയ രംഗം പൊതു ജന സേവനതിനുളളതാണെന്നാണ് നാം പറഞ്ഞു വരുന്നത് അത്തരം ഒരു രംഗത്ത്‌; സ്നേഹം ,കനിവ്,ദയ,കാരുന്ന്യം , ആര്‍ദ്രത തുടങ്ങിയ അസംഖ്യം സദ്‌ ഗുണങ്ങളുടെ സംഗമ സ്ഥാനമെന്ന് നാമൊക്കെ പറഞ്ഞു കൊണ്ടിരുന്ന സ്ത്രീകള്‍ എത്തിയാലോ?പിന്നെ ആ രംഗത്തിന്റെ പൊലിമ പതിന്മടങ്ങ്‌ വര്‍ധിക്കും.അത്തരം ഒരു രംഗത്തേക്കാണ് മായ കൊട്നാനി എന്ന സ്ത്രീ എത്തിപ്പെട്ടത്.സാധാരണ സ്ത്രീയല്ല ,അഭ്യസ്ത വിദ്യ,സമൂഹത്തിനു ആതുര ശുശ്രൂഷ നല്‍കാന്‍ കടപ്പെട്ട ഡോക്ടര്‍!... പക്ഷെ നന്മകളുടെ വിള നിലമാകേണ്ടിയിരുന്ന അവരുടെ മനസ്സ് നിറയെ വര്‍ഗ്ഗീയ വിഷമായിരുന്നു.ഒരു പാട് മനുഷ്യ സേവനങ്ങളിലൂടെ സ്ത്രീ ജന്മത്തിന്റെ മികവു പ്രകടിപ്പിക്കാമായിരുന്നിട്ടും മനസ്സിനെ പാകപ്പെടുത്തിയത് വെറുപ്പ്‌,വിദ്വേഷം,പക,കൊലപാതകം തുടങ്ങിയ ഹിംസ സ്വഭാവങ്ങളോട് ചേര്‍ന്ന് നില്‍ക്കാനായിരുന്നു.അങ്ങിനെ ഗോധ്ര ദുരന്തമെന്ന ദുരൂഹ സംഭവത്തിന്റെ പിറ്റേന്ന് തന്നെ നിരപരാധികളായ അസംഖ്യം നിരപരാധികളും നിരാശ്രയരുമായ നരോദയിലെ പാവം ജനങ്ങളെ ചുട്ടു കൊല്ലാന്‍ കച്ചകെട്ടിയിറങ്ങി. അസംഖ്യം സ്ത്രീകളും കുട്ടികളുമടങ്ങിയ നിരപരാധികളെ ചുട്ടു കൊന്നു.,മനസ്സിലെ ഡ്രാക്കുളയെ തൃപ്തിപ്പെടുത്തി. ഉമാ ഭാരതി, പ്രജ്ഞാ സിംഗ് വസുന്ധരാ സിന്ധ്യാ...എന്നിവരുടെ പട്ടികയില്‍ പ്രഥമ സ്ഥാനമലന്ഖരിക്കുന്ന മായ കൊട്നാനിയുടെ വിധി കാലത്തിന്റെ അനിവാര്യമായ നിയോഗമാണ്.

എല്ലാവരുടെയും അമ്മ, സ്നേഹ സ്വരൂപ. മക്കള്‍ സങ്കടം പറയാന്‍ ഓടിയെത്തുന്നത് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മാത്രമല്ല,വിദേശ രാജ്യങ്ങളില്‍ നിന്ന് കൂടിയാണ്.മക്കള്‍ കൈ കൂപ്പിയും,പ്രണമിച്ചും സായൂജ്യമടയുന്നു. അമ്മ മക്കളെ കെട്ടിപ്പിടിച്ചാശ്വസിപ്പിക്കുന്നു,ചിലരെ കൈ ഉയര്‍ത്തി അനുഗ്രഹിക്കുന്നു.       അത്തരത്തിലൊരു മകനായിരുന്നു സദ്നം സിംഗ് മാന്‍. .  .മനസ്സിന്റെ ഒരു പാട് നിഗൂഡമായ ചോദ്യങ്ങള്‍ക്കുത്തരം തേടി മത പുരോഹിതരെയും സന്ന്യാസി വാര്യരെയും സന്ദര്‍ശിച്ചു ബുദ്ധിമാനും,മിടുക്കനും,ആരോഗ ദൃഡ ഗാത്രനുമായ ആ യുവാവ്.ചോദ്യങ്ങളുമായി അരുവിക്കരയിലെ മത സദസ്സിലുമെത്തി അയാള്‍. .,    അവിടെ നിന്നാണ് കാരുന്ണ്യ വാരിധിയായ അമ്മയെക്കാണാന്‍ അയാളെത്തുന്നത്.അമ്മയുടെ സദസ്സില്‍ അവരുടെ വാക്കുകളിലെ മുത്തുകള്‍ പെറുക്കിയെടുക്കാമെന്ന് കരുതി കാതോര്‍പ്പിച്ചിരുന്നു അയാള്‍........ .അപ്പോഴാണ്‌ അമ്മയെ അദൃശ്യമായ ഏതോ ഒരു ശക്തി വലയം ചെയ്തതായി അയാള്‍ക്ക്‌ തോന്നിയത്. അമ്മയാണ്,സര്‍വ മര്ത്യര്‍ക്കും സങ്കടം പറയാനുള്ള ഒരേ ഒരമ്മ! അവരെ രക്ഷിക്കാതെ പറ്റില്ല. ആ ചെറുപ്പക്കാരന്‍ അമ്മയെ രക്ഷിക്കാനായി കുതിച്ചു,നിരായുധനായി.       എന്ത് ചെയ്യാം അമ്മയോട് കൂടുതല്‍ ഭക്തിയുള്ള പരശ്ശതം ഭക്തര്‍ അയാളെ അടിച്ചും ചവിട്ടിയും ഒതുക്കിക്കളഞ്ഞു." വേണ്ട മക്കളെ ആ പാവത്തിനെ വെറുതെ വിടൂ" എന്ന് പറയാന്‍ കാരുന്ണ്യ വാരിധിയായ ആ അമ്മക്ക് തോന്നിയില്ല. അയാളെ അവര്‍ പോലീസിലേല്‍പ്പിച്ചു.എത്തിയേടതൊക്കെ കിട്ടിയവര്‍ അമ്മയോടുള്ള ഭക്തി ആ പാവത്തിന്റെ ദേഹത്ത് കാണിച്ചു.പച്ചവെള്ളം പോലും കൊടുക്കാതെ ആ പാവത്തിനെ തച്ചു കൊന്നു.       മുമ്പും പലരും ഇങ്ങിനെയൊക്കെ കൊലചെയ്യപ്പെട്ടത് കൊണ്ട് അമ്മ പിന്നീടാ മകനെക്കുറിച്ചു ചോദിച്ചില്ല.പതിവുപോലെ അമ്മ ഭക്തര്‍ക്ക് നടുവില്‍ ആടിയും പാടിയും കഴിഞ്ഞു കൂടുന്നു.അമ്മക്ക് ചുറ്റും ഭക്ത വത്സലര്‍ സകൂതം ആരെങ്കിലും ഈ ഭക്തിയുടെ ശീട്ട് കൊട്ടാരം തകര്‍ക്കാനായി പാഞ്ഞടുക്കുന്നുണ്ടോ എന്ന് വീക്ഷിച്ചു കൊണ്ടിരിക്കുന്നു. .

മനുഷ്യന്‍ സംസ്കാര സന്ബന്നാണെന്നാണ് വെപ്പ്.സാംസ്കാരിക രംഗമായാണ് വിനോദോപാധി കൂടിയായ സിനിമ രംഗത്തെ നമ്മള്‍ ഗണിച്ചു പോരുന്നത്. എന്നാല്‍ എന്ത് സംസ്കാരമാണ് നമുക്ക്,നമ്മുടെ യുവ തലമുറയ്ക്ക് ഈ രംഗത്ത്‌ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്!ഐ.പി.എല്‍ ക്രിക്കറ്റ് ഷാരൂക് ഖാന്റെ ടീം കപ്പെടുതാല്‍ തുണിയുരിഞ്ഞു കാണിക്കാം എന്നായിരുന്നു ഒരു ബോളി വുഡ് നടിയുടെ പ്രഖ്യാപനം.( നൂറു അനാഥകള്‍ക്കു ഭക്ഷണം കൊടുക്കാം,രണ്ടു നിര്‍ധനരുടെ വിദ്യാഭ്യാസ ചെലവു വഹിക്കാം എന്നൊക്കെ എന്തെല്ലാ0 നല്ല കാര്യങ്ങളുണ്ട് ) അവര്‍ അങ്ങിനെ തന്നെ ചെയ്തു കാണിച്ചു. നഗ്നയായി ഫോട്ടോക്ക് പോസ് ചെയ്തു പത്രക്കാര്‍ക്ക് കൊടുത്തു.മറ്റൊരുത്തി തന്റെ കന്യകാത്വം സ്ക്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഒരു ബാസ്കറ്റ് ബാള്‍ താരംകൊണ്ടുപോയെന്നു ലോകത്തോട്‌ വിളിച്ചു പറഞ്ഞു.ബ്ലൂ ഫിലിമുകളെ അങ്ങിനെ അവഗണിക്കരുതെന്നാണ് കക്ഷിയുടെ മറ്റൊരപേക്ഷ. അതിലഭിനയിക്കുന്നവരെ നിസ്സാരരായി കാണരുതെന്നും അവര്‍ക്കഭിപ്രായമുണ്ട്. ഒരു പ്രണയം തകര്‍ന്നാല്‍ മറ്റൊന്നുമായി കൂളായി പോവുന്നു ചില വന്ബത്തികള്‍,തെരുവിലൂടെ ഇണയുടെ പൃഷ്ടം മാറി മാറി മണത്തു നടക്കുന്ന കാലികളെപ്പോലെ. അഭിനയത്തോടൊപ്പം സാമൂഹ്യ സേവനം നടത്തിയിരുന്നവര്‍ മുമ്പ് ഈ രംഗത്തുണ്ടായിരുന്നു;ശബാന ആസ്മിയെപ്പോലെ,സ്മിത പാട്ടീലിനെപ്പോലെ..

Tuesday, June 12, 2012

വെര്‍തെ അല്‍ള ബാര്യ!

                                                                  ഭാര്യ.1 ഗോവിന്ദനാശാന്‍ ചെണ്ട കൊട്ട് വിധഗ്ദ്ധനായിരുന്നു.ദ്രുത താളത്തിലുള്ള ആശാന്റെ ചെണ്ട കൊട്ട് മനം കുളിര്‍പ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു.ആശാന്റെ ചെണ്ട കൊട്ട് നടക്കാത്ത കാവുകളോ ഉത്സവങ്ങളോ സമീപ പ്രദേശത്തൊന്നും നടന്നിട്ടുണ്ടായിരുന്നില്ല. ഉത്സക്കംമിറ്റിവക്കാരോടൊപ്പം കൂടി മുന്തിയ തരം മദ്യ സേവ നടത്തി ശീലിച്ച ആശാന്‍ മദ്യത്തിനടിമയായി. സേവ നടക്കാത്തപ്പോള്‍ കൈ ചുമ്മാ കിടന്നു വിറച്ചു തുടങ്ങി.ചെണ്ടാകൊട്ടിലെ പ്രാവീന്ണ്യം ക്രമേണ നഷ്ടപ്പെട്ടു.വെറുതെ നില്‍ക്കുമ്പോള്‍ പോലും കൈ വിറച്ചു കൊണ്ടിരിക്കും.ചെണ്ട കൊട്ടാന്‍ ആരും വിളിക്കാതെയായി. സാമ്പത്തിക പരാധീനത മറി കടക്കാന്‍. ഭാര്യ കാര്ത്യായിനി അമ്മ പണിക്കു പോയി തുടങ്ങി. സന്ധ്യ വരെ അതിലെയും ഇതിലെയും ചുറ്റിക്കറങ്ങി ആശാന്‍ സമയം പോക്കും.സന്ധ്യക്ക്‌ ഭാര്യ വീട്ടിലെത്തിയാല്‍ കാശില്‍ നിന്നൊരു ഭാഗം ചോദിക്കും.കൊടുത്തില്ലെങ്കില്‍ കുനിച്ചിരുത്തി നല്ല ഇടിയാണ്.അകമ്പടിയായി മണിപ്രവാള സാഹിത്യo വായില്‍ നിന്ന് ചുമ്മാ അങ്ങിനെ നിര്‍ഗളിക്കും.കുടിച്ചു വന്നാലും ആശാന്‍ ഭാര്യയുടെ മുതുകത്തു ചെണ്ട കൊട്ടും,പക്ഷെ മണിപ്രവാളത്തിനു പകരം നല്ല നാടന്‍ പാട്ടുകളായിരിക്കും. വെറുതെ അല്ല ഭാര്യ.                                                                                                                                                                
                                                                                                                                                                                      ഭാര്യ 2 .ഓട്ടോക്കാരന്‍ സൈനുദ്ധീന്‍ കല്യാണ ശേഷം കിട്ടിയ സ്ത്രീധനവും കൂട്ടിയാണ് ഒരു പിക്ക് അപ്- നായ് കുറുക്കന്‍ തന്നെ- വാങ്ങിയത്.(എന്നിട്ടും തികയാത്ത കാശ് അടച്ചു തീര്‍ക്കാനുണ്ട് മാസം തോറും). രണ്ടു മൂന്നു മാസം കൂടുമ്പോള്‍ അയാള്‍ ഭാര്യ ജമീലയെ അവളുടെ വീട്ടിലേക്കു പറഞ്ഞു വിടും.തന്റെ പിക്ക് അപ് വാനിന്റെ അടവ് തുക സംഘടിപ്പിക്കാനുള്ള പല വിധ ഉപായങ്ങള്‍ പറഞ്ഞു കൊടുത്താണ് അയാളവളെ പറഞ്ഞയക്കുന്നത്.ഇപ്പ്രാവശ്യം അവളുടെ മൂത്ത ആങ്ങള ഗള്‍ഫില്‍ നിന്ന് വന്നിട്ടുണ്ട്.എന്തായാലും കുറച്ചു പണം കയ്യിലില്ലാതെ വരില്ല. തഞ്ചത്തിലും തരത്തിലും കുറച്ചു പണം തരപ്പെടുത്തണം. അതിനായി ജമീല ഇപ്പോള്‍ അവളുടെ വീട്ടിലാണ്.പോയിട്ട് മൂന്നാല് ദിവസമായി. ഇന്നവള്‍ വരും.വരുമ്പോള്‍ കയ്യില്‍ കാശ് കാണുമോ?.കാണും.കാണാതിരിക്കില്ല. സൈനുദ്ധീന്‍ സ്നേഹമുള്ലോനാണ്,അതുകൊണ്ടാണല്ലോ,സ്ത്രീധനത്തിന്റെ ബാക്കി കിട്ടാനുളള കാശിനു അയാള്‍ അവധി കൊടുത്തത്."അത് തരുമ്പോള്‍ തരട്ടെ, നീയിപ്പോ വണ്ടിയുടെ അടവ് തെറ്റാതിരിക്കാനുള്ള കാശ് സംഘടിപ്പിച്ചു വാ" എന്നാണയാല്‍ ഓരോ തവണയും അവളെ വീട്ടിലെക്കയക്കുമ്പോള്‍ പറയുന്നത്.വെറുതെ അല്ല ഭാര്യ

                                               ഭാര്യ 3 .ആര്‍.എം.ബാബുവിന്റെ ഭാര്യ ഇന്നയാളുടെ ബോസ്സിനെ കാണും. ഒരു ന്യൂ ജനറേഷന്‍ ബാങ്കിലെ ഉദ്യോഗസ്ഥനായ അയാളുടെ ബാങ്കിന്റെ എം.ഡി.അയാളുടെ പ്രമോഷന്‍ പലവിധ കാരണങ്ങള്‍ പറഞ്ഞു നീട്ടി നീട്ടി കൊണ്ടുപോവുകയാണ്‌.ഒരു പെണ്‍ കോ ന്തനായ.എം.ഡി,ശിപായി ലഹള എന്ന സിനിമയിലെ വിജയ രാഘവന്റെ കഥാ പാത്രത്തെ അനുസ്മരിപ്പിക്കുന്ന സകല വിധ പെരു മാറ്റങ്ങളും ഉള്ള ആളാണ്‌.കാഴ്ചയില്‍ മാത്രമേ വ്യത്യാസമുള്ളൂ.ഒരു ,ഇരു നിറമുള്ള എലുമ്പന്‍.ഏതു നേരവും കണ്ണാടിയുടെ മുമ്പിലാണ് കക്ഷി.ഓരോരുത്തരുടെയും ഭാര്യമാര്‍ നേരിട്ട് ചെന്ന് അപേക്ഷിച്ചപ്പോഴാണ് തന്റെ സഹ പ്പ്രവര്തകരുടെ പ്രമോഷന്‍ ശരിയായതെന്ന രഹസ്യം പ്യൂണ്‍ ആനന്ദനാണയാളോട് പറഞ്ഞത് ഇനി ആവഴിക്കു നോക്കുക തന്നെ.ആര്‍. എം ബാബു തീരുമാനിച്ചു കഴിഞ്ഞു. ഇന്നയാള്‍ ഭാര്യയെ കൂട്ടിയാണ് ഓഫീസിലേക്ക് പോവുന്നത്.വെറുതെ അല്ല ഭാര്യ.

Monday, May 21, 2012

പേടിക്കണം,ഭരണകൂടത്തിന്‍റെ പേടിയെ.

                               അല്‍ജസീറ യുടെ ചൈനീസ് റിപ്പോര്‍റ്റെര്‍ മേലീസ ചാനിനെ പുറത്താക്കി ചൈനയിലെ അല്‍ജസീറ ബ്യൂറോ പൂട്ടേണ്ട അവസ്തയിലെത്തിക്കുമാര് അതിന്റെ കറസ്പോണ്ടന്റിന്റെ വിസ പുതുക്കാതിരിക്കയും ചെയ്ത നടപടി പോയ വാരങ്ങളില്‍ മാധ്യമ രംഗത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ വാര്‍ത്തയാണ്.ചൈനയിലെ പല വാര്‍ത്തകളും പുറം ലോക മറിയുന്നതില്‍ അത്യന്തം അസഹിഷ്ണതയാണ്‌ അവിടത്തെ ഭരണ വിഭാഗം കാണിച്ചു കൊണ്ടിരിക്കുന്നത്. റഷ്യന്‍ ഭരണാധികാരി വ്ലാദിമിര്‍ ലെനിനെ സ്റ്റാലിന്‍ വിഷം കൊടുത്തു കൊന്നതായിരിക്കാമെന്ന റഷ്യന്‍ ചരിത്രകാരന്‍ ലേവ് ലുരിയും ന്യൂ റോളജിസ്ടായ ഡോക്ടര്‍ ഹാരി വിന്റെര്സും നടത്തിയ പത്ര വാര്‍ത്തയാണ് മറ്റൊരു പ്രധാന വാര്‍ത്ത.വിപ്ലവാനന്തര കമ്മ്യുണിസ്റ്റ് റഷ്യയില്‍ ഭരണകൂടത്തിനു സംശയം തോന്നിയിരുന്ന അനേകായിരങ്ങള്‍ കൊലചെയ്യപ്പെട്ടിരുന്നു എന്നത് ചരിത്ര സത്യം.

                          ലോകത്തിലെ പല രാജ്യങ്ങളിലെയും ഗവണ്മെന്റുകള്‍ തങ്ങളുടെ അധികാരം നഷ്ടപ്പെടുമോ എന്ന ഭീതിയില്‍ അത് നില നിര്‍ത്താന്‍ അവിടത്തെ ജനങ്ങളെ കൊന്നും ഭീഷണിപ്പെടുത്തിയും ജയിലിലടച്ചും സുഖമായി ഭരിച്ചു പോരുന്നുണ്ട് ഇന്നും.നമ്മുടെ ഗവണ്മെന്റും ഈ പേടിയില്‍ നിന്ന് മുക്തമൊന്നുമല്ല. അത് കൊണ്ടൊക്കെയാണല്ലോ മിസ,ടാഡ,പോട്ട തുടങ്ങിയ ഒട്ടനവധി വിചിത്ര നിയമങ്ങള്‍ അതോരോ കാലത്തും പടച്ചു വിട്ടത്.ഇപ്പോള്‍ പേടി കുറച്ചു കൂടുന്നുണ്ടോ എന്ന് രാഷ്ട്രീയ നിരീക്ഷകരും മാനുഷ്യാവകാശ പ്രവര്‍ത്തകരും ആശങ്ക പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. നിലവിലുള്ള നിയമങ്ങള്‍ തന്നെ രാജ്യ സുരക്ഷയെ കാത്തു സൂക്ഷിക്കാന്‍ പര്യാപ്തമായിരുന്നിട്ടും ഒന്ന് കൂടി ഉഷാറാക്കാനാണ്ദേശീയ ഭീകര വിരുദ്ധ കേന്ദ്രം എന്ന പുതിയൊരു സംവിധാനമുണ്ടാക്കാന്‍ നമ്മുടെ മന്‍മോഹന്‍ ജിയും കൂട്ടരും കൊണ്ടുപിടിച്ചു ശ്രമിക്കുന്നത്.ഈ ഒരു പുതിയ :"വിഭവ"ത്തിന്റെ ചേരുവകള്‍ ഒരുക്കി വെച്ച് വേവിക്കാന്‍ തയാറെടുക്കുന്ന കേന്ദ്ര ഗവേന്മേന്റിന്റെ മുന്നിലുള്ള തടസ്സം ഏതാനും കോന്ഗ്രസ്സിതര മുഖ്യ മന്ത്രിമാരാണ്.ഇന്ത്യയുടെ ഫെഡറല്‍  സംവിധാനം മറികടന്നു പോലീസ് അധികാരം കൈയടക്കാനുള്ള ശ്രമ മായാണ് ഇവര്‍ ഈ നടപടിയെ കാണുന്നത്. അത് ശരിയുമാണ്. അടുത്ത കാലത്തായി അമേരിക്കന്‍ രഹസ്യ എജന്സികളോടും ഇസ്രായീലിന്ടെ മൊസാദിനോടും ഒക്കെയുള്ള ഇന്ത്യ ഗവേര്‍ന്മെന്റിന്റെ വഴി വിട്ട സഹകരണം നിര്‍ദ്ധിഷ്ട ദേശീയ വിരുദ്ധ കേന്ദ്രമെന്ന ഈ കുരുക്കിനെ സംശയത്തോടെ വീക്ഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

                          രാജ്യത്തെ ഇന്ടല്ലിജന്‍സും പോലീസും നല്‍കുന്ന തെറ്റായ വിവരങ്ങളുടെ പേരില്‍ അറസ്റ്റിലായി പീഡിപ്പിക്കപ്പെടുന്ന എത്രയോ നിരപരാധികള്‍ ദീര്‍ഘ കാല പീഡനങ്ങള്‍ക്ക് ശേഷം കോടതി വിധിയിലൂടെ പുറത്തു വന്നാലും പോലീസുകാര്‍ അവരെ വിടാതെ പിന്തുടര്‍ന്ന് കെട്ടിച്ചമച്ച കേസുകളില്‍ കുടുക്കി ജയിലിലേക്ക് തന്നെ തള്ളിവിടുന്ന ക്രൂര വിനോദത്തിനു മദനി മാത്രമല്ല ഉദാഹരണം. ചട്ടീസ് ഘട്ടിലെ പോലീസിന്റെയും സി. ആര്‍. പി. എഫിന്റെയും ക്രൂരതകളെ പുറം ലോകത്തെതിച്ച ലിന്ഗരാം ചഡോപി, സോണി സൂരി,ഗുജരാതിലെ സഞ്ജീവ് ഭ ട്ട് ,ബിനായക് സെന്‍ ,തുടങ്ങി ഒട്ടനവധി മനുഷ്യ സ്നേഹികളും പത്ര പ്രവര്‍ത്തകരും പല വിധ കേസുകളില്‍ കുടുക്കപ്പെട്ടു പ്രയാസപ്പെടുന്നവരാണ്. സിമിയുടെ പേരിലുള്ള നിരോധനം നീട്ടാനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ കേരളത്തിലെത്തിയ ട്രൈബുനലിന്റെ മുമ്പാകെ വാദിക്കാന്‍ തയാറെടുത്ത അഭിഭാഷകനെ ഇ-മെയില്‍ കേസില്‍ പ്രതി ചേര്‍ത്ത് തൊട്ട തലേ ദിവസം അറ്റസ്റ്റ് ചെയ്ത സംസ്ഥാന പോലീസിന്റെ നടപടി നോക്കുക "Though this be madness, yet there be method in it" എന്ന ഹാംലെറ്റിന്റെ  വട്ടിനെക്കുറിച്ച് ഷേക്സ്പീയറിന്റെ വാക്കുകള്‍ നിങ്ങള്‍ക്കൊര്‍മ വരുന്നില്ലേ!
                                                 രാജ്യത്തിലെ ജനങ്ങളുടെ സ്വൈര ജീവിതം ഉറപ്പു വരുത്താനുതകുന്ന നിയമങ്ങള്‍ നടപ്പാക്കി ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഭരണം നടത്തുന്ന ഭാരണാധികാരികള്‍ക്കെ സുഖമായ ഉറക്കം ലഭിക്കൂ. നിയമങ്ങളുടെ പേരില്‍ സാധാരണക്കാരെ അടിച്ചമര്‍ത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതാണ് പലപ്പോഴും രാജ്യത്ത് നക്സലിസത്തിനും ഭീകര വാദത്തിനുമൊക്കെ വഴിമരുന്നിടുന്നത്.

                                  വാല്‍ : കത്തെഴുതിയിരുന്ന കാലത്ത് അഡ്രസ്‌ ബുക്കുകളും,മൊബൈല്‍ കണ്ടുപിടിക്കും മുമ്പ് കൊച്ചു ഫോണ്‍ ബുക്കുകളും നമ്മള്‍ കൊണ്ട് നടന്നിരുന്നു.ആരെങ്കിലും ഇ-മെയില്‍ ഐ.ഡി എഴുതി വെച്ച പുസ്തകം സൂക്ഷിക്കുന്നതായി കേട്ടിട്ടില്ല.അത് നമ്മുടെ ഇന്റര്‍നെറ്റ്‌ അഡ്രസ്‌ ബാറില്‍ ചുമ്മാ അങ്ങിനെ കിടന്നോളും! ഒരു കുറ്റവാളിയെ പിടിച്ചു അയാളുടെ അടുത്ത് നിന്ന് 268 ഇ-മെയില്‍ ഐ.ഡി കിട്ടി എന്നൊക്കെ നമ്മുടെ മുഖ്യന്‍ പറഞ്ഞ അന്ന് മുതല്‍ എന്റെ മനസ്സിലുള്ള സംശയമാണ്.പ്രമുഖ  പത്ര പ്രവര്‍ത്തകന്‍ അജിത്‌ സാഹി നമ്മുടെ മുഖ്യനോട്ചോദിച്ച പത്തു ചോദ്യങ്ങള്‍ക്കിത് വരെ മറുപടി കിട്ടിയിട്ടില്ല. എന്നിട്ടാണ് എന്റെ ഈ ചോദ്യം!ചുമ്മാ ...
                                                                                              കാര്‍ടൂണ്‍: കടപ്പാട് : Guthri Mark

Tuesday, April 24, 2012

നീയറിഞ്ഞു കാണും!

ഇപ്പോള്‍ പകലെന്നോരാള്‍
 രാത്രിയല്ലെന്നായ് മാറ്റൊരാള്‍
വഴക്കായി, വാഗ്വാദമായ് പിന്നെ
അടിയായി, അടിയും പിടിയുമായി

 പകലെന്നു ചൊല്ലിയവനെന്റെ പാര്‍ട്ടിക്കാരന്‍,
 ഞാനത് ശരിവെച്ചു 
രാവല്ലെന്നു ചൊല്ലിയവനവന്റെ മതത്തില്‍ പെട്ടോന്‍,
 അവനതു ശരിവെച്ചു.

 ഇടക്കെപ്പോഴോ ചാനലുകള്‍ വന്നു നിറഞ്ഞു
 കാമറയില്‍ തെറിച്ചു വീണ രക്തപ്പാട് സൂം ചെയ്തു,
 പകല്‍ പോയ്‌ മറഞ്ഞെന്നൊരു കൂട്ടര്‍
 രാവൊടുങ്ങിയെന്നാണ് മറ്റവര്‍ പറഞ്ഞത്.

 'കലികാലം കലികാലം" എന്ന് ചൊല്ലി
 കണ്ണ് പൊത്തിക്കടന്നു പോയ്‌  ശ്വാനന്മാര്‍


Saturday, March 31, 2012

പ്രവാസിക്ക് ആദ്യം നഷ്ടമാകുന്നത്

 അയ്യോ എന്റെ പേര് ! ധര്മനും അന്ത്രുവും ഒരേ മഅറളില്‍ ജോലി ചെയ്യുന്നവര്‍. പക്ഷെ അന്ത്രുവിനൊരു പരാതി . അവന്റെ കഫീല്‍ അവനെ "കൈത" എന്നാണു വിളിക്കുന്നത്‌.അതൊന്നു മാറ്റണം. അത് കൊണ്ടും തീര്‍ന്നില്ല, ഹിന്ദുവായ ധര്മനെ അയാള്‍ വൃത്തിയായി "അബ്ദുറഹ്മാന്‍" എന്നാണു വിളിക്കുന്നത്‌. അവരുടെ കഫീലിന് ഞാന്‍ ജോലി ചെയ്യുന്ന യുനിവേര്സിടിയിലാണ് ജോലി .ഞാന്‍ പറഞ്ഞാല്‍ അദ്ദേഹം കേള്‍ക്കാതിരിക്കില്ല.

                                                      കാര്യം നിസ്സാരമല്ല.അര്‍ഥം അറിയാതെ യാനെങ്കിലും വിളിക്കുന്ന പേരിനു നല്ല അര്‍ത്ഥമല്ല.നാട്ടില്‍ അങ്ങിനെ ഒരാളെ വിളിക്കുന്നുന്ടെങ്കില്‍ അത് കൈത എന്ന ചെടിയെ ഉദ്ദേശിച് ആവില്ല ,മറിച്ച് "കഴുത" എന്ന ജീവിയെ ഉദ്ദേഷിച്ചാണ്.എന്തായാലും കഫീലിന് ഈ മലയാള പദം അറിയാന്‍ വഴിയില്ല. മാത്രമല്ല അയാള്‍ ദേഷ്യതതിലോന്നുമല്ല അങ്ങിനെ വിളിക്കുന്നത്‌.ഞാന്‍ അന്ത്രുവിനെ സമാധാനിപ്പിച്ചു.ഞാന്‍ അവന്റെ ഇഖാമ വെറുതെയൊന്നു വാങ്ങി നോക്കി.ദാ, കെടക്കുന്നു,അറബിയില്‍ "കൈത ആന്റു' എന്നെഴുതി വെച്ചിരിക്കുന്നു!

                                                  കഫീലിനെ വെറുതെ കുറ്റം പറയുകയാണ്‌.അയാളുടെ അറിവ് പ്രകാരം കൈത കക്ഷിയുടെ പേര്. ആന്റു ബാപ്പ, ഇതെങ്ങിനെ വന്നു? ഞാന്‍ അന്ത്രുവിനോട്‌ വീട്ടു പേര് ചോദിച്ചു ."കൈതപ്പറമ്പില്‍" പാസ്സ്പോര്ടില്‍,കൈതപ്പറമ്പില്‍ അന്ത്രു എന്നാണു.അറബി നാടിലെ സമ്പ്രദായ പ്പ്രകാരം , ആദ്യം പേര്,പിന്നെ ബാപ്പയുടെ പേര് ,അതിനു ശേഷം പിതാമഹനും,അവസാനം ഗോത്രതിന്റെയോ തറവാടിന്റെയോ പേര്.
                                                       നമുടെ നാട്ടില്‍ ആധാരത്തിലെപ്പോലെ യാണ് പാസ്സ്പോര്ടിലും പേര് ചേര്‍ക്കുന്നത്. അതുകൊണ്ട് കടല്‍ കടക്കുമ്പോള്‍ പലര്‍ക്കും സ്വന്തം പേര് നഷ്ടമാകുന്നു.എന്റെ പാസ്സ്പോര്ടില്‍ എന്റെ പേര്"ചോയിച്ചന്‍ കണ്ടിയില്‍ ഹനീഫ മുഹമ്മദ്‌"
                                                      സുഉദിയിലെ അല്‍ ജൌഫ്‌ മെഡിക്കല്‍ കോളേജില്‍ ജോലി ലഭിച്ച എനിക്ക് കിട്ടിയ ഇഖാമയില്‍ എന്റെ പേര് കാണ്ടിലായി ഹനീഫ മുഹമ്മദ്‌. ജവാസതുകാരന്‍ എന്റെ പേരിന്റെ തുടക്കം അയാള്‍ക്ക്‌ കിട്ടിയ പോലെ കാച്ചിയതാണ്.കോളേജിലെ റിക്കാര്‍ഡില്‍ അവിടെയുള്ളവര്‍ കാന്തരീഷ് ഹനീഫ മുഹമ്മദ്‌ എന്നാണെഴുതി വെച്ചത്.തിരുത്താന്‍ പലവുരു ഞാന്‍ ശ്രമിച്ചെങ്കിലും ഫലം നാസ്തി.
                                         കോണ്ട്രാക്റ്റ് പുതുക്കാന്‍ സമയം ഞാന്‍ അറബിയില്‍ തന്നെ ഒന്ന് നന്നാക്കി എഴുതിക്കൊടുത്തു.കോണ്ട്രാക്റ്റ് പുതു ക്കി വന്നപ്പോള്‍ രേഖയില്‍ ഹനീഫ മുഹമ്മദ്‌ ഗാന്ധി! ചോയിച്ചന്‍ കണ്ടി യിലെ കണ്ടി യാവണം ഗാന്ധിയായത്‌.എന്റെ സഹപ്പ്രവര്തകന്‍ സൂഉദി ചോദിച്ചു"ഗാന്ധി കുടുമ്പത്തില്‍ നിന്നാണല്ലേ?" അപ്പോഴാണ്  ഞാനെന്റെ പേര് ശ്രദ്ധിക്കുന്നത് .വെറുതെ കിട്ടിയ പെരുമ കളയെണ്ടെന്നു കരുതി ഞാന്‍ പറഞ്ഞു "പ്രപിതാമാഹന്‍ മാര്‍ക്കം കൂടി മുസ്ലിമാകുകയായിരുന്നു" "മാ ശാ അല്ലഹ്,മാ ശാ അല്ലഹ് " എന്റെ പ്രപിതാമഹന്റെ സല്‍ ബുദ്ധിയെ അയാള്‍ ഒരു പാട് പ്രകീര്‍ത്തിച്ചു.
                                     ഓഫീസുകളിലെറിക്കാര്‍ഡു ളില്‍ കയറിയിറങ്ങി പേര് പിന്നെയും മാറി.ഒരു ഘട്ടതതിലതു ഹനീഫ മുഹമ്മദ്‌ ഖാന്‍ എന്നായി. ജോര്‍ധാനിയായ ഹിന്ദി സിനിമാ ഭ്രാന്തന്‍ സാമിര്‍ ചോദിച്ചു"ഖാന്‍ കുടുമ്പത്തില്‍ നിന്നാണല്ലേ?"
"അതെ ആമിര്‍ ഖാന്‍ ,ഷാരുഖ് ഖാന്‍ എന്നിവര്‍ കസിന്‍സ് ,സല്‍മാന്‍ ഖാന്‍ അമ്മാവനായിട്ടു വരും."
"ഈ കൊടും ചൂടും,കൊടും തണുപ്പും ഏല്‍ക്കാന്‍ നീയെന്തിനിങ്ങോട്ടു പോന്നു?.നിനക്കും സിനിമയില്‍ ഒന്ന് ട്രൈ ചെയ്യരുതായിരുന്നോ?" അവന്റെ നിഷ്ക്കളങ്ക മായ ചോദ്യം.
"അഭിനയമാകുംപോള്‍ പെണ്ണുങ്ങളെ കേട്ടിപ്പിടിക്കേണ്ടി വരില്ലേ, എനിക്ക് വയ്യ" ഞാന്‍ പറഞ്ഞു.
അവന്റെ മുഖത്ത് അമ്പട കള്ളാ എന്നാക്കിയൊരു ചിരി വിടരുന്നത് ഞാന്‍ കണ്ടു.
                                                        അറബ് ന്യൂസ്‌ ല്‍ എഡിട്ടരായിരിക്കെ വിരമിച്ച എന്റെ ഭാര്യ പിതാവിനോട് ഞാനിക്കാര്യം പറഞ്ഞു."നീ ഭാഗ്യവാനാണ് ' അദ്ദേഹം പറഞ്ഞു.അദ്ധേഹത്തിന്റെ പേര് "പാണംബ" എന്നായിരുന്നുവത്രേ കുറെ പേര്‍ക്ക്.പാണംബ്ര കുതിരക്കോട്ട് മുഹമ്മദ്‌ എന്നത് പലപ്പോഴും അറബികള്‍ എഴുതിയിരുന്നത് 'പാനംബ-രാക്കൂത്തി-രാക്കൂത്' എന്നായിരുന്നുവത്രേ.മുഹമ്മദ്‌ എന്ന പേര് നഷ്ടപ്പെട്ടുപോയി! ഏതായാലും ഓഫീസില്‍ കുറെ ഇന്ത്യക്കാര്‍ വന്നപ്പോള്‍ അദ്ദേഹം തന്റെ ഇനീഷ്യല്‍ ഉപയോഗിച്ച് പേര് വീണ്ടെടുത്തു.പി.കെ.മുഹമ്മദ്‌.
                               അല്‍ജുഫില്‍ നിന്ന് ട്രാന്‍സ്ഫറായി മജ്മ യിലെത്തിയപ്പോള്‍ എന്റെ പേര് പിന്നെയും മാറി."കാണ്ടിയില്‍ ഹനീഫ മുഹമ്മദ്‌" ഏതെങ്കിലും അറബി എന്റെ പേര് ഇന്ഗ്ലീഷില്‍ എഴുതുന്നുണ്ടെങ്കില്‍ ഞാനത് സസൂഷ്മം വീക്ഷിച്ചു അടുത്ത് തന്നെ നില്‍ക്കും."എ" എന്ന സ്വരാക്ഷരത്തിന്റെ സ്ഥാനത്ത് "ഐ" യോ "യു' വോ ചേര്‍ത്താല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല
                                      ഹൌസ് ഡ്രൈവര്‍ വിസയില്‍ ദാമാമിലെത്തിയ തന്റെ അളിയനെ വിളിച്ച സുഹൃത്തിനോടയാള്‍ പറഞ്ഞത് ഒരു ലക്ഷം രൂപ മുടക്കി ഇവിടെയെത്തിയപ്പോള്‍ നാട്ടില്‍ തനിക്കു സ്വന്ത മായുണ്ടായിരുന്ന പേര് നഷ്ടമായെന്നാണ്. ഇപ്പോഴയാള്‍ 'കുറുക-നതോടി- കിരിസ്നാന്‍" (കുറുക്കന്‍ തൊടി കൃഷ്ണന്‍)ആണത്രേ.കാഫീലിനും കുടുമ്പത്തിനും അവരുടെ നാവിനേറ്റം വഴങ്ങുന്നഭാഗമായ  "കുറുക്കാ-കുറുക്കാ" എന്ന് വിളിച്ചു കൊണ്ടിരിക്കുന്നുഅവനെ അവര്‍.
                                              നമ്മുടെ പാസ്സ്പോര്‍ട്ട് ലെ എക്സ്പാന്‍ഷന്‍ ഓഫ് ഇനീശ്യല്സ് എന്ന നിര്‍ദേശമാണ് ഈ പണി പറ്റിക്കുന്നത്.പ്രീ ഡിഗ്രീ പഠിക്കുന്ന കാലത്ത് പാസ്സ്പോര്ടിനു അപേക്ഷിക്കാന്‍ പോയപ്പോള്‍ ഓഫീസിന്റെ മുമ്പില്‍ മേശയിട്ട് "മഹത്തായ സഹായം " വാഗ്ദാനം ചെയ്യുന്ന കൂലിയെഴുത്തുകാരില്‍ ഒരാളാണീ പേര് മാറ്റത്തിന് തുടക്കം കുറിച്ചത്.ഇന്നും ഇക്കൂട്ടരെ പാസ്സ്പോര്‍ട്ട് ഓഫീസിനു മുന്നില്‍ കാണാം. പരിചയ സംപന്നരായത് കൊണ്ട് തെറ്റ് വരുത്തില്ലെന്ന് കരുതിയാണ് നാമിവരെ പാസ്സ്പോര്‍ട്ട് അപേക്ഷ പൂരിപ്പിക്കുന്ന പണി ഏല്പിക്കുന്നത്.പക്ഷെ ഫലത്തില്‍ ഇവര്‍ നമുക്കിട്ടു വലിയ പണിയാണ് തരുന്നതെന്ന് മാത്രം!

                                                              ഇനി ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഒരു തമാശ ഇങ്ങനെ.ന്യൂ യോര്‍ക്ക് എയര്‍പോര്‍ട്ടില്‍ ഗ്രൂപ്പ് വിസയിലെത്തിയ ഏതാനും ഇന്ത്യക്കാരെ  പേര് വിളിച്ചു പാസ്സ്പോര്‍ട്ട് സ്ടാംപ് ചെയ്തു പുറത്തേക്കു വിട്ടുകൊണ്ടിരുന്ന ഒരു ഉദ്യോഗസ്ഥന്‍ അവസാനം ഒരു പാസ്സ്പോര്‍ട്ട് ബാക്കിയായപ്പോള്‍ അതിന്റെ ഉടമയെ തിരഞ്ഞു കണ്ടെത്തി."എത്ര പ്രാവശ്യമായി വിളിക്കുന്നു.ഉറങ്ങുകയായിരുന്നോ?" കയര്തുകൊണ്ട്‌ ചോദിച്ചു അയാള്‍
 'വിളിച്ചില്ലല്ലോ" എന്നായി പസ്സ്പോര്ടിനുടമ.
"വിളിച്ചില്ലെന്നോ,താനല്ലേ അനതെര്‍ മേന്‍ സൂപ്പെര്‍ മേന്‍ ?"
"അല്ല ഞാന്‍ അനന്ത രാമന്‍ സുബ്ബരാമന്‍' എന്ന് ഇന്ത്യക്കാരന്‍ .
"ഒക്കെ ഒന്ന് തന്നെ എന്ന് പറഞ്ഞു പാസ്സ്പോര്ടില്‍ അമര്‍ത്തി സീലടിച്ചു അയാള്‍.

Tuesday, February 28, 2012

എട്ടാം നമ്പര്‍ ഗല്ലിയിലെ അതിഥി

"പക്ഷീ രാവേറെ ചെന്നല്ലോ
എന്നിട്ടും നീയെന്താണ്റങ്ങാതെ
പാട്ട് പാടുന്നു"
"ശിശിരത്തിന്റെ തണുത്ത പുതപ്പു
എന്നെയാകെ പുതപ്പിച്ചിരിക്കയാണ്
എന്റെ വിറയാണ് നിങ്ങള്‍ കേള്‍ക്കുന്നത്
എനിക്കുറക്കവുമില്ലല്ലോ"
                                      അഹമെദ് ഖാനും കൂട്ടുകാരും കമ്പിളി കൊണ്ട് പുതച്ചു ചൂടിക്കട്ടിലിരുന്നു പാടുകയാണ്. സമയമേറെയായിരിക്കുന്നു.നൂറുദുജക്കുറങ്ങണമെന്നുണ്ടായിരുന്നു. പുറത്തു മുശായിര പൊടിപൊടിക്കയാണ്.പണ്ട് ഉമ്മയുള്ളപ്പോള്‍പറയുമായിരുന്നു, സംസം വെള്ളം വറ്റുംപോഴേ നിന്റെ ബാപ്പയുടെ പാട്ട് നില്‍ക്കൂ എന്ന്.
                                         "നൂറു.... ഫ്ലാസ്കില്‍ കുറച്ചു കൂടി സുലൈമാനി നിറച്ചു മോളുറങ്ങിക്കോ"
                                              ഫ്ലാസ്കില്‍ സുലൈമാനി നിറച്ചു വെക്കവേ നൂറു ഓര്‍മിപ്പിച്ചു,"ബാപ്പ, രാവേറെയായി ഇനി ഉറങ്ങിക്കോളൂ"
       "ഇന്ന് ഞാനുറങ്ങണില്ല മോളെ, ഇന്നെന്റെ സന്തോഷത്തിന്റെ നാളാണ്",എന്നിട്ടധേഹം കൂട്ടുകാരുടെ നേരെ തിരിഞ്ഞു."എന്റെ നൂറുവിന്റെ കല്ല്യാണമുറപ്പിക്കാന്‍ നാളെ ആള് വരും. എന്റെ അസമത് ബീഗം ഇതൊക്കെ ആകാശത്ത് നിന്ന് കാണ്ന്നുണ്ടാവണം.നമ്മുടെ മോളെ നല്ലൊരുതതന്റെ കൂടെ അയക്കാതതതെന്താണെന്നവള്‍ എപ്പോഴും സ്വപ്നങ്ങളില്‍ വന്നു ചോദിക്കാറുണ്ട്.സ്വര്‍ഗ്ഗത്തില്‍ ഈ ചിന്ത അവളെവിഷമിപ്പിക്കുന്നുണ്ടാവണം"അസമത് നമ്മുടെ മോളുടെ കല്യാണ മുറപ്പിക്കാന്‍ നാളെ ആള് വരുന്നു" അയാള്‍ സന്തോഷത്തോടെ ഹൂക്ക വലിച്ചൂതി വീണ്ടും ഗാനമാരംഭിച്ചു.
                                                 നൂറുദുജക്കുറക്കം വന്നില്ല. നാളെ പിടിപ്പതു പണിയുണ്ട്. സഹായത്തിനു അടുത്ത വീട്ടിലെ ചമ്പയും അമ്മയുമുണ്ടാവും. തന്റെ ഭാവി വരനെക്കുറിച്ചവള്‍ പല സ്വപ്നങ്ങളും നെയ്തു കൂട്ടി. നൂറുദുജ ഓര്‍ക്കുകയായിരുന്നു. എല്ലാം ഒരു സ്വപ്നം പോലെയാണവള്‍ക്ക് തോന്നിയത്.
                                                    ഒരു ദിവസം മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോഴാണവള്‍ ആദ്യമായി അമീര്‍ഖാനെ കാണുന്നത്. എന്തോ സാധനങ്ങള്‍ വിറ്റു ഒരു വീപ്പയ്ക്ക് മുകളിലിരുന്നു പണമെന്നുകയായിരുന്നു അയാള്‍.തന്നെ കണ്ടപ്പോള്‍ അയാള്‍ തന്റെ ജോലി മറന്നു തന്നെത്തന്നെ നോക്കി നിന്ന്. പിന്നീടും പല പ്രാവശ്യം താനയാളെ കണ്ടിരുന്നു.
                                             ഒരു ദിവസം അയാള്‍ തന്നെ പിന്തുടരുന്നത് കണ്ടപ്പോള്‍ പേടിയായിരുന്നു.ചമ്പയുടെ അമ്മ പറയാറുണ്ട്‌. "ഗല്ലിയിലെ പാവപ്പെട്ട പെണ്‍കുട്ടിക്ക് സൌന്ദര്യം ഒരു ശാപമാണെന്ന്. അയാള്‍ വീട്ടിന്റെ അടുത്ത് വരെ വന്നു.വീട്ടില്‍ ബാപ്പയുണ്ടായിരുന്നു. പേടിച്ചു കിതച്ചുകൊണ്ട് അകത്തേക്ക് കയറിയ നൂറുവിനെ കണ്ടു അയാള്‍ ചോദിച്ചു."എന്താ മോളെ?
' അവള്‍ പുറത്തു നില്‍ക്കുന്ന ആരോഗധൃഡഗാത്രനായ ചെറുപ്പക്കാരനെ ചൂണ്ടി.
"അസ്സലാമു അലൈക്കും"
അഹ്മദ് ഖാന് ദേഷ്യമാണ് തോന്നിയത്. തന്റെ മോളെ പേടിപ്പിച്ചു തന്നോട് ലോഹ്യം കൂടാന്‍ വന്നിരിക്കുന്നു.
"ഹൂം എന്ത് വേണം?"
"ഞാന്‍ സലാം പറഞ്ഞു. അങ്ങ് മടക്കി കണ്ടില്ല".
"ഞങ്ങള്‍ പാവങ്ങളാണ്.ഉപദ്രവിക്കരുത്.അന്നാന്നു കിട്ടുന്നത് കൊണ്ട് അരിഷ്ടിച്ച് ജീവിക്കയാണ് ഞങ്ങള്‍...."
"എന്താണ് നിങ്ങള്‍ പറയുന്നത്.നിങ്ങള്‍ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. ഞാന്‍ വന്നത് നല്ലൊരു കാര്യത്തിനാണ്.കാര്യം പറയുന്നതിന് മുമ്പ് അങ്ങെനിക്കു ഇരിക്കാന്‍ സമ്മതം തരുമോ?"
                                                                      അകത്തു വാതില്‍ മറഞ്ഞു ഭയപ്പാടോടെ നില്‍ക്കുകയായിരുന്ന നൂറുദുജ അയാള്‍ ബാപ്പയുടെ അടുത്തിരിക്കുന്നതും അവര്‍ എന്തൊക്കെയോ സംസാരിക്കുന്നതും കണ്ടു. പരുക്കന്‍ മട്ടില്‍ തുടങ്ങിയ സംസാരം പൊട്ടിച്ചിരിയിലെത്തി നില്‍ക്കുന്നത് കണ്ടപ്പോഴാണവള്‍ക്ക് ആശ്വാസമായത്.
                                                           "നൂറു. രണ്ടു ചായ" തന്നെ ആക്രമിക്കാന്‍ വന്നവനെ തല്ലിയോടിക്കുന്നതിനു പകരം ചായ കൊടുത്തു സല്‍ക്കരിക്കുന്നു.നൂരുവിനു ചിരിയാണ് വന്നത്.
ചായകുടിച്ചു അരോഗ ധൃഡഗാത്രനായ ആ ചെറുപ്പക്കാരന്‍ ബാപ്പയുടെ കൈപിടിച്ച് കുലുക്കി സലാം ചൊല്ലി പിരിയുന്നത് കണ്ടു, നൂറു.
                                                                          രാത്രി മഗുരിബ് നമസ്ക്കരിച്ചു മുസല്ലയിലിരിക്കവേ ബാപ്പ വിളിച്ചു."മോളെ ബാപ്പ ഇനി എത്ര കാലമുണ്ടാകുമെന്നറിയില്ല. എപ്പോഴും പടച്ചോനോട് പ്രാര്തിക്കുകയാണ്.ഇപ്പോള്‍ പടച്ചോന്‍ കണ്ടറിഞ്ഞു തന്നിരിക്കയാണ്. അമീര്‍ഖാന്‍ ചാന്ദ്നി ചൌക്കിനടുത്തു ഒരു ഗ്രാമത്തിലാണ്. പച്ചക്കറി മൊത്തമായെടുത്തു ഇവിടെ മാര്‍ക്കറ്റില്‍ വില്‍ക്കുകയാണ് പണി.വീട്ടില്‍ ഉമ്മ മാത്രം. ഒരു പെങ്ങളുള്ളത് കല്ല്യാണം കഴിഞ്ഞു ഭാര്താവിനോപ്പമാണ്. നിനക്കിഷ്ടമാണെങ്കില്‍ അയാള്‍ നാളെ ഇവിടെ വരും.അയാള്‍ക്ക്‌ നിന്നോട് സംസാരിക്കണം പോലും.എന്താണ് നിന്റെ അഭിപ്രായം?"
                                              "വേണ്ട ബാപ്പ ഞാന്‍ പോയാല്‍ പിന്നെ ബാപ്പക്കിവിടെ ആരുണ്ട്‌?" മനസ്സ് തേങ്ങുന്നുണ്ടായിരുന്നു.
                                           "അതോര്‍ത്തു നീ വിഷമിക്കേണ്ട. ഈ ഗള്ളിയില്‍ നല്ലവരെയുള്ളൂ. പിന്നെ ഇടയ്ക്കിടെ നിനക്കിങ്ങോട്ടു0 എനിക്കങ്ങോട്ടും വരാമല്ലോ."വളരെ നിര്‍ബന്ധിച്ചപ്പോഴാണ് നൂറുദുജ സമ്മതിച്ചത്.
                                              പിറ്റേന്ന് അമീര്‍ഖാന്‍ വന്നു.അയാളെല്ല) കാര്യങ്ങളും സംസാരിച്ചു."നൂറു.. നീ അമിതമായിട്ടൊന്നും പ്രതീക്ഷിക്കരുത്. അമീറിന് കഴിയാവുന്നതിന്റെ പരമാവധി ഞാനെന്റെ രാജ്ഞിക്ക് സൗകര്യം ചെയ്യും."
"ഗല്ലിയിലെ പാവപ്പെട്ടൊരു പെണ്‍കുട്ടിക്ക് ഇത് തന്നെ വലിയ ഭാഗ്യമാണ്."അവള്‍ പറഞ്ഞു. കാര്യങ്ങളുറപ്പിക്കാന്‍ അയാളുടെ ഉമ്മയും അളിയനെയും നാളെ പറഞ്ഞായക്കാമെന്നു പറഞ്ഞാണയാള്‍ പോയത്
                                                                            എപ്പോഴാണ്റങ്ങിയതെന്നറിയില്ല. "മണവാട്ടീ..എണീക്കാറായില്ലേ?"ചമ്പ ജനലില്‍ കൊട്ടി വിളിക്കുകയാണ്‌.പുറത്തു വെള്ള കീറിയിട്ടില്ല. തണുപ്പ് സഹിച്ചു കൂടാ, എങ്കിലും എഴുന്നേറ്റു പ്രാര്‍ഥനക്ക് ശേഷം ജോലികലാളാരംഭിച്ചു.
                                                  വിഭവങ്ങള്‍ ഒരുക്കുമ്പോള്‍ ചമ്പ കളിയാക്കി ക്കൊണ്ടെയിരുന്നു.അവസാനം അവളുടെ അമ്മ നല്ലൊരു കളിയാക്കല്‍ പാസ്സാക്കിയപ്പോഴാണ് അവളടങ്ങിയത്.അവര്‍ പറഞ്ഞു."ചമ്പയെന്തിനാ നിന്നെ സഹായിക്കുന്നതെന്നറിയുമോ നൂറു? അവളെ പെണ്ണ് കാണാന്‍ വരുമ്പം നീ സഹായിക്കാന്‍ വേണ്ടിയാ. അല്ലാതെ ഈ മടിച്ചി പെണ്ണുണ്ടോ എട്ടുമണിക്ക് മുമ്പുണര്‍ന്നിട്ടുള്ളൂ!"
                                              പത്തുമണിക്കാണ് അമീര്‍ഖാന്റെ ഉമ്മയും അളിയനും എത്താമെന്ന് പറഞ്ഞത്.നൂറുവിനെ നല്ല വസ്ത്രങ്ങളണിയിച്ചു കാത്തുനിന്നു ചമ്പയും അമ്മയും.പുറത്തെ കയറ്റു കട്ടിലില്‍ തൂവെള്ള വസ്ത്രം ധരിച്ചു ഓവര്‍ കോട്ടുമിട്ട് കാത്തിരുന്നു അഹ്മദ് ഖാന്‍.ഏതാനും പരിചയക്കാരും അയല്‍ക്കാരുമുണ്ട് അതിഥികളായി.
                                                                മണി പന്ത്രണ്ടായിട്ടും ആരെയും കാണാതായപ്പോള്‍ കാത്തിരുന്നവര്‍ അക്ഷമരായി.ഇടയ്ക്കിടെ അകത്തു വന്നു "കാണുന്നില്ലല്ലോ"എന്ന് വേവലാതിപ്പെടുന്ന അഹ്മദ് ഖാനെ ചമ്പയുടെ അമ്മ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. "നിങ്ങള് വിഷമിക്കാതിരി. സമയത്തിന് ബസ്സ് കിട്ടിക്കാണില്ല"
              നൂറുദുജ മനസ്സുരുകി പ്രാര്‍ഥിച്ചു.പടച്ചവനെ അവരെത്രയും വേഗം എത്തിചെരണെ, അവര്‍ക്ക് വഴിയില്‍ യാതൊരു വിഷമവും ഉണ്ടാവരുതേ എന്ന്.
                                                                            നേരം സന്ധ്യയായിരിക്കുന്നു.പുറത്തു നിന്നും വന്ന ഏതാനും അതിഥികള്‍ ഭക്ഷണം കഴിച്ചു പോയി.ആ വീട്ടില്‍ ആരുമൊന്നും കഴിച്ചിട്ടില്ല.
                                                       എന്നും മുശായിരയുടെയും ഗസലിന്റെയും ശബ്ധായനമാനമായ ആ മുറ്റം അന്ന് നിശബ്ധമായിരുന്നു. ചൂടിക്കട്ടിലില്‍ പൂര്‍ണ ചന്ദ്രനെ നോക്കി മനോവിഷമത്തോടെ കിടന്നു അഹ്മദ് ഖാന്‍. അകത്തു നൂരുദുജ തേങ്ങുകയായിരുന്നു.
                                             തലയിലൂടെ ബാപ്പയുടെ കൈകള്‍ ഇഴഞ്ഞപ്പോള്‍ അവള്‍ എഴുന്നേറ്റിരുന്നു. "മോളെ എന്തും പടച്ചോന്റെ വിധി പോലെയേ വരൂ.നാളെ രാവിലെയാവട്ടെ,അടുത്ത വീട്ടിലെ ഗോപാല്‍ അന്ന്വേഷിച്ചു പോവാമെന്നേറ്റിട്ടുണ്ട്
                                  നേരം പുലര്‍ന്നപ്പോള്‍ അഡ്രസ്‌ വാങ്ങാന്‍ ഗോപാല്‍ മല്ലി റാവുവിനോപ്പം വീട്ടില്‍ വന്നു.."നൂറു...ഞങ്ങള്‍ പോവാം.പക്ഷെ അതിനു മുമ്പ് നീ വല്ലതും കഴിച്ചേ പറ്റൂ."ഭക്ഷണ തളികയുമായി ചമ്പയുടെ അമ്മ വന്നു.നൂറുവിന്റെ മനസ്സ് വിങ്ങുകയായിരുന്നു. അവള്‍ പണിപ്പെട്ടു അല്പം കഴിച്ചെന്നു വരുത്തി.
                                   ഗോപാലും മല്ലി റാവുവും വൈകുന്നേരമാണ് തിരിച്ചു വന്നത്.വന്നപാടെ അവര്‍ പറഞ്ഞു."ചാന്ദ്നി ചൌകില്‍ ഇന്നലെ ലഹളയായിരുന്നു.ലഹളക്കാര്‍ വീടുകള്‍ക്ക് തീവെച്ചു..ഗുരുതരമായി പോള്ളലേറ്റ അമീര്‍ഖാനും കുടുമ്പവും ഹോസ്പിറ്റലിലാണ്.
                                                                     ബോധം നശിച്ച നൂറുവിനെ ആരോ താങ്ങിക്കിടത്തി.അഹ്മദ് ഖാന്‍ കൂടുകാരോട് പറഞ്ഞു ഒരു ടാക്സി ഏര്‍പ്പാട് ചെയ്തു.
                              നൂറുവിനിപ്പോള്‍ കരയാനേ കഴിയുന്നില്ല. അവളുടെ മനസ്സിന് യാതൊരു വികാരവുമില്ലാതായിരിക്കുന്നു.കാറില്‍ ആരും ഒന്നും സംസാരിച്ചിരുന്നില്ല.
                                                            ഹോസ്പിറ്റലില്‍ ഒരു പാട് ശവങ്ങള്‍ നിരത്തിക്കിടതതിയിരിക്കുന്നു.ഓരോന്നും പുതച്ച പുതപ്പിന് മുകളില്‍ പേരെഴുതി വെച്ചിരിക്കുന്നു.അവയിലൊന്നിന്നു മുകളില്‍ കടലാസില്‍ വലുതായി എഴുതി വെച്ചിരിക്കുന്നു "അമീര്‍ ഖാന്‍.വയസ്സ് 27 "
                    അഹ്മദ് ഖാന്‍ പുതപ്പിന്റെ അറ്റമുയര്‍ത്തി,അവിടെ തന്റെ സ്വപ്നം ശാന്തമായുറങ്ങുന്നത് കണ്ടു നൂറുദുജ.

                                                                                                 കഥ: 1989 ല്‍ പ്രസിദ്ധീകരിച്ചത്

Tuesday, February 14, 2012

വാലുണ്ടോ ഡേയ്?

                                                     കുട്ടികള്‍ക്ക് ചില്ട്രെന്‍സ് ഡേ,സ്ത്രീകള്‍ക്ക് വിമന്‍സ് ഡേ, എല്ലാവര്‍ക്കുമായി ഇന്ടിപെന്ടന്റ്സ് ഡേ, റിപബ്ലിക് ഡേ തുടങ്ങി കാട്ടു ജന്തുക്കള്‍ക്കായി വൈല്‍ഡ്‌ ലൈഫ് ഡേ വരെ നാം കേട്ടിരിക്കുന്നു. എന്നാല്‍ ഈ അടുത്ത കാലത്താണ് നാമീ വാലന്റൈന്‍സ് ഡേ യെ ക്കുറിച്ച് കേള്‍ക്കുന്നത്. പ്രേമിക്കുന്നവര്‍ക്കാണത്രെ ഈ ദിനം പതിച്ചു നല്‍കിയിരിക്കുന്നത്.ഞാന്‍ പഠിക്കുന്ന കാലത്തൊന്നും ഇത്തരമൊരു ദിവസത്തെ ക്കുറിച്ച് കേട്ടിട്ടില്ല. തന്നെയുമല്ല പ്രേമ0 വളരെ രഹസ്സ്യമായൊരു ഏര്‍പ്പാടായാണ് സമൂഹം അന്ന് കരുതിപ്പോന്നത്.അക്കാലത്ത് പ്രേമിക്കുന്നവര്‍ക്ക് കിട്ടിയിരുന്ന സൌകര്യങ്ങളും വളരെ കുറവായിരുന്നല്ലോ!
                                                             പ്രേമിക്കുന്നവര്‍ക്ക് പരസ്പ്പരം ഒന്ന് കണ്ടുകിട്ടണമെങ്കില്‍,ഒരു കത്ത് കൈമാറണമെങ്കില് ഒക്കെ എന്തൊരു പ്രയാസമായിരുന്നു! ഇന്നതതരം പ്രശ്നങ്ങളൊന്നുമില്ല. ഒരു ചെക്കന്‍ ഒരു ചെക്കിയെ കാണുന്നു( ചെക്കന് സ്ത്രീലിംഗം ചെക്കിയാണ് നല്ലത്) ഞാന്‍ നിന്നെ പ്രേമിച്ചാലോ എന്നവളോടയാള്‍ ചോദിക്കുന്നു."അയ്യോ ഞാന്‍ ഇന്നലെ ടെന്ത് സീയിലെ മധുവിനോട് ഏറ്റുപോയല്ലോ" എന്നവള്‍ മറുപടി മൊഴിഞ്ഞാല്‍ അവന്‍ മറ്റൊരു പെണ്‍കുട്ടിയെ സമീപിക്കുന്നു. അവള്‍ "ഓകെ" പറഞ്ഞാല്‍ ബന്ധപ്പെടാന്‍ എത്രയെത്ത്ര മാര്‍ഗങ്ങളാണിന്നു.
         
                                                    ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സഹായി മൊബൈല്‍ തന്നെ. രാത്രി പത്തിനും പുലര്‍ച്ചെ നാലിനുമിടക്ക് സൌജന്യ എസ്.എം എസ് ചില മൊബൈല്‍ കമ്പനിക്കാര്‍ ഓഫര്‍ നല്‍കിയത് കമിതാക്കളെ സഹായിക്കാനല്ലാതെ മറ്റെന്തിനാവും? സല്ലപിച്ചങ്ങിനെ നടക്കാനും മൊബൈല്‍ നല്ല കൂട്ടാണ്‌. റോട്ടിലൂടെ നടക്കുമ്പോള്‍ പരിസര ബോധമില്ലെങ്കില്‍ വല്ല പാണ്ടി ലോറിക്കും അടവെക്കാനും വിജന പ്രദേശത്ത് കൂടിയാണെങ്കില്‍ വല്ല പൊട്ടക്കിണറ്റിലും മറിഞ്ഞു വീഴാനുമുള്ള റിസ്കൊഴിവാക്കിയാല്‍ മൊബൈല്‍ പ്രിയങ്കരന്‍ തന്നെ. നേരില്‍ കണ്ടു അടുത്തടുത്ത്‌ നിന്ന് കൊക്കൊഴിച്ചു ബാക്കി ഭാഗങ്ങളുരുമ്മി നിന്ന് യാത്ര ചെയ്യാന്‍ മിനി ബസ്സുകളുണ്ട്. കമിതാക്കളുടെ സുവര്‍ണ കാലം!
                                                  ഇപ്പോഴറിയുന്നു പ്രേമിക്കുന്നവരുടെ ഈ ദിനത്തില്‍ പരസ്പ്പരം സമ്മാനിക്കാന്‍ പല വിധ സമ്മാനങ്ങളും മാര്‍ക്കറ്റില്‍ ലഭ്യമാണെന്ന്.കച്ചവടക്കാരന്റെ കന്നെത്താത്തിടമിനി ഏതുണ്ട്? ചില വന്‍കിട ഹോട്ടലുകള്‍ ഈ ദിനത്തില്‍ പല പ്രേമ പാക്കേജുകളും ഒരുക്കിയിട്ടുണ്ടാത്രേ. കൊച്ചിയിലെ ഒരു വന്‍കിട ഹോട്ടലിലെ ഇത്തരം ഒരു പാക്കേജിലെ കൂപ്പണൊന്നിനു വെറും "നാലായിരം" രൂപ മതി. മാത്രമല്ല അവിടത്തെ കൂപ്പണുകളില്‍ എഴുപതു ശതമാനവും വാലന്റയിന്‍സ്‌ ഡേയുടെ രണ്ടാഴ്ച മുമ്പേ തീര്‍ന്നു പോവുമാത്രേ.
                                                 ന്യായമായൊരു സംശയമുണ്ട്‌. കമിതാക്കളെന്ന ഇക്കൂട്ടര്‍ക്ക് അച്ഛനമ്മമാര്‍ ഇല്ലെന്നു വരുമോ? മോള്‍ ഏതോ ഒരു പയ്യനുമായി പ്രേമത്തിലാണെന്നതും അവര്‍ ഒരു ഹോട്ടലില്‍ പാട്ടും നൃത്തവുമായി കുറെയേറെ സമയം ചിലവഴിക്കാന്‍ പോവുന്നുവേന്നതും ഒരു രക്ഷിതാവിനെയും ആലോസരപ്പെട്ത്തുന്നില്ലെന്നു വരുമോ? മകള്‍ വീട്ടില്‍ കൊണ്ട് വരുന്ന സമ്മാനം അവളുടെ "വര്‍ത്തമാന കാല കാമുകന്‍" കൊടുത്തതാണെന്നറിയുംപോള്‍ അത് നോക്കി "ഹായ്‌ എന്ത് നല്ല ഭംഗി" എന്ന് അവളുടെ അമ്മ ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ടാവുമോ?
                                           മനുഷ്യ സമൂഹത്തില്‍ നില നിന്ന് പോന്ന അഭിമാനം, മാന്യത,കുലീനത്വം, അന്തസ്സ്, നാണം തുടങ്ങിയ ഒരു പാട് സദ്ഗുണങ്ങള്‍ക്ക് നിരക്കാത്ത ഈ പുലയാട്ടു കാണുമ്പോള്‍ ചോദിക്കാന്‍ തോന്നുന്നു."വാലുണ്ടോ ഡായ്?"


(2011 ഫെബ്രുവരിയില്‍ തേജസ്സില്‍ പ്രസിദ്ധീകരിച്ചത്)

Tuesday, January 31, 2012

വിജു.വി. നായര്‍ക്കു നന്ദി പറയണം

                                                  ഉഗ്ര ശബ്ദത്തില്‍ പിന്നീടെപ്പോഴോ പൊട്ടുമായിരുന്ന ഒരു പാട് "ബോംബുകളാണ് വിജു.വി.നായര്‍ മാധ്യമത്തിലൂടെ പുറത്തു വിട്ട സ്കൂപ്പിലൂടെ നിരവീര്യമാക്കപെട്ടത്‌.ഒരാളുടെ ഈ മെയില്‍ ഐ.ഡിയും പാസ് വേര്‍ഡ് അടക്കമുള്ള ലോഗിന്‍ വിവരങ്ങളും കിട്ടിയാല്‍ തരാം പോലെ ഇ മെയില്‍ സന്ദേശങ്ങള്‍ അയക്കാമായിരുന്നു കേരള പോലീസിലെ ചില എമാന്മാര്‍ക്ക്!അങ്ങിനെയായിരുന്നെങ്കില്‍ എന്തെല്ലാം വാര്‍ത്തകള്‍ ആയിരുന്നു നാം കേള്‍ക്കേണ്ടി വരുമായിരുന്നത്. എന്റെ ദൈവമേ ഓര്‍ക്കുമ്പോള്‍ തന്നെ പേടി തോന്നുന്നു.ബ്രൈകിംഗ് ന്യൂസ്‌, ഫ്ലാഷ് ന്യൂസ്‌ എന്നൊക്കെ പറഞ്ഞു ടി.വി. സ്ക്രീനിലൂടെ സ്ക്രോള്‍ ചെയ്തു കൊണ്ടിരിക്കുമായിരുന്ന ആ "വാര്‍ത്തകള്‍" എന്തോക്കെയാകുമായിരുന്നു.

                                                      "മുംബൈ വിമാനത്താവളത്തില്‍ സ്ഫോടനം മുന്‍ എം.പി.ക്ക് പങ്കെന്ന് സംശയം" "ഭീകര വാദികളെ റിക്രൂട്ട് ചെയ്യുന്നു, മുസ്ലിം സേവന സംഘടനയുടെ പങ്കു വ്യക്തമായി"
അമുസ്ലിം പെണ്‍കുട്ടികളെ മതം മാറ്റുന്നു പിന്നില്‍ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയെന്ന് സ്ഥിരീകരിച്ചു" 'പ്രധാന മന്ത്രിക്കു വധ ഭീഷണി മുസ്ലിം പത്ര പ്രവര്‍ത്തകന്‍ അറസ്റ്റില്‍"..........തുടങ്ങി തരാം പോലെ സന്ദര്‍ഭം പോലെ പടച്ചു വിടപ്പെടുമായിരുന്ന ഒട്ടനവധി ഭീകര വാര്തകളാണ് വിജു .വി.നായര്‍ വെള്ളമൊഴിച്ച് നിര്‍വീര്യമാക്കിയത്.
                                                         ഈ വാര്‍ത്ത മാധ്യമം പുറത്തു വിട്ടില്ലായിരുന്നുവെങ്കില്‍ ഇന്നിപ്പോള്‍ ചാനലുകളില്‍ വന്നു ധിക്കാരപൂര്‍വം ഒന്നും കണ്ടില്ല, കേട്ടില്ല എന്ന് നടിക്കുന്ന രണ്ടതതാണിയെപ്പോലുള്ളവരെ തന്നെ വിളിച്ചു ചാനലിലിരുത്തി വിയര്‍പ്പിക്കുന്നത് കാണാമായിരുന്നു കേരള ജനതയ്ക്ക്."ഒരു പ്രത്യേക വ്യക്തിയുടെ" ഇ മെയിലില്‍ നിന്ന് പോയ സന്ദേശത്തിന്റെ ഹൈ ലൈറെറര്‍ കൊണ്ട് മാര്‍ക്ക് ചെയ്ത പ്രിന്റെഡ്‌ കോപ്പിയോടോപ്പം വിവിധ സ്ടുഡിയോകളിളിരുത്തി മുസ്ലിം തീവ്ര
വാദത്തെ ക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കുന്ന കെ. സുരേന്ദ്രന്‍, എം. ടി. രമേശ്‌, ശ്രീധരന്‍പിള്ള തുടങ്ങിയ ഹിന്ദുത്വ നേതാക്കളുടെ വിവരണം കേട്ട് ഞാനും നിങ്ങളുമൊക്കെ ജാള്ല്യതയോടെ തല കുനിച്ചിരിക്കേണ്ടി വരുമായിരുന്നു.
                                                        ലവ് ജിഹാദ് കാലത്ത് (നല്ല പ്രയോഗം) പല സന്ദര്‍ഭങ്ങളിലും എനിക്കങ്ങിനെ ഇരിക്കേണ്ടി വന്നിട്ടുണ്ട്. ഇന്നിപ്പോള്‍ അതും മുസ്ലിങ്ങല്‍ക്കെതിരില്‍ ബോധ പൂര്‍വ്വം പടച്ചുണ്ടാക്കിയ ഒരു വാര്‍ത്ത മാത്രമായിരുന്നെന്നറിയുംപോള്‍ ആശ്വാസം തോന്നുന്നുണ്ടെങ്കിലും അന്ന് അമുസ്ലിം സുഹൃത്തുക്കളുടെ മുന്നിലനുഭവിച്ച ജാള്ല്യതയും അപകര്‍ഷത ബോധവും ഒന്നും മറക്കാനാവുന്നില്ല.
                                                                 സംഗതിയുടെ പുറം പൂച്ച് മറുത്തൊന്നും പറയാനില്ലാത്തവിധം പുറത്തായിട്ടും ഓട്ടിസം ബാധിച്ച കുട്ടിയെപ്പോലെ ഈ വാര്‍ത്തയെ ലാക്കാക്കി "മതേതര വിശ്വാസ പ്രമാനങ്ങള്ക്കെതിരെ യുള്ള നീക്കങ്ങള്‍ ..... " എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന നമ്മുടെ മുഖ്യ മന്ത്രിയെ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്.

മുറിവാല്‍: ആകാശത്ത് കിഴക്ക് അഞ്ചാം മന്ത്രിയുടെ ആഗമനം അറിയിച്ചു നക്ഷത്രമുദിക്കയുണ്ടായോ? നോക്കാന്‍ മറക്കരുത്. അതാണ്‌ എല്ലാറ്റിലും മുഖ്യം.
                                                                                                  കാര്‍ടൂണ്‍: കടപ്പാട്  

Monday, January 9, 2012

എന്തും കൊടുക്കാമായിരുന്നു, പക്ഷെ...

                                                         വിദേശ വരുമാനത്തിന് ഇന്ത്യ ഗവേര്‍ന്മെന്ടു ടാക്സ് ചുമത്താന്‍ പോവുന്നു എന്നത് തന്നെയാവും 2012 ലെ ,പ്രവാസിയെ ഏറ്റവും അലോസരപ്പെടുത്തുന്ന വാര്‍ത്ത. ജനുവരി 8 ലെ ടൈംസ്‌ ഓഫ് ഇന്ത്യയില്‍ ഇത് സംബന്ധമായി ഒരു റിപ്പോര്‍ട്ട് വരികയുണ്ടായി. ഇത് പ്രഖ്യാപിക്കാനുള്ള "ഭാഗ്യം" ലഭിച്ചത് ഇന്ത്യന്‍ അഫയേഴ്സ് മന്ത്രി കൂടിയായ നമ്മുടെ വയലാര്‍ രവിക്കാണ്. പല തവണ ഗള്‍ഫു നാടുകളടക്ക്മുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചു പ്രവാസികളുടെ പ്രശ്നങ്ങള്‍ നന്നായറിയാവുന്ന ടിയാണ് പ്രവാസികള്‍ക്ക് എന്തെങ്കിലും ഉപകാരം ചെയ്തു തരാനായില്ലെങ്കിലും ഒരു 'ഉപദ്രവം' പ്രഖ്യാപിക്കാനായല്ലോ.                                                                                    റേഷന്‍ കാര്‍ഡില്‍ പേരില്ലെങ്കിലും വോട്ടവകാശമില്ലെങ്കിലും പ്രവാസികള്‍ക്കിനി ആശ്വസിക്കാം രാഷ്ട്ര പുനര്‍ നിര്‍മാണത്തില്‍ഇത് വരെ തന്റെ വിയര്‍പ്പൊഴുക്കി നല്‍കിയതിന്റെ കൂടെ ഇനി തന്റെ എല്ലില്‍ നിന്ന് വരണ്ടിയ ചില ഭാഗങ്ങള്‍ കൂടി ചെര്‍ക്കാനാവുന്നുണ്ടല്ലോ എന്ന്. 180 ദിവസം വിദേശത്ത് താമസിച്ച എലാ പ്രവാസിയും ഈ ടാക്സിന്റെ പരിധിയില്‍ വരുമെന്നത് കൊണ്ട് മാസം 300 റിയാലിന് അന്യ നാടുകളിലെ നിരത്ത് അടിച്ചു വാരി ജീവിതം നില നിര്‍ത്താന്‍ പാടുപെടുന്ന പ്രവാസിക്കും ഈ "ആനുകൂല്ല്യം" ലഭിക്കും.

                                                                എന്തും കൊടുക്കാമായിരുന്നു പൂര്‍ണ മനസ്സോടെ. സംതൃപ്തി തരുന്ന,പാവങ്ങല്‍ക്കൊപ്പം നില്‍ക്കുന്ന,മനസ്സിനിണങ്ങിയ തലത്തില്‍ പ്രവത്തിക്കുന്ന ഒരു ഗവേര്‍ന്മേന്റാണ് നമ്മെ ഭരിക്കുന്നതെങ്കില്‍.അതല്ലല്ലോ സ്തിഥി.തെരഞ്ഞെടുപ്പുകളില്‍ ജനം കൊള്ളരുതാതതവനെന്നു വിധിച്ചു തോല്പ്പിച്ചിട്ടും രാജ്യ സഭ വഴി വന്നു നമ്മെ ഭരിച്ചു കളയുന്ന മന്ത്രിമാരും( ഉദ: ചിദംബരം തന്നെ) ജനങ്ങളെ അഭിമുഖികരിക്കാന്‍ പോലും ധൈര്യമില്ലാത്ത പ്രധാനമന്ത്രിയും, ബഹു രാഷ്ട്ര കുത്തകകളുടെ ഏജന്റുമാരായ ഭരണ വിഭാഗവും പൊതു ജന താല്പര്യത്തെ മറികടന്നു സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് പിറകെ പോവുന്ന "രാഷ്ട്രീയ ബുദ്ധി ജീവികളും" ഉള്‍ക്കൊള്ളുന്ന ഒരു വിഭാഗത്തിന്റെ ശമ്പളത്തിനും മറ്റാനുകൂല്യങ്ങള്‍ക്കും വേണ്ടി കൂടിയാണല്ലോ തന്റെ വിയര്‍പ്പിന്റെ വില നല്‍കേണ്ടി വരുന്നതെന്നോര്‍ക്കുമ്പോള്‍ ഈ പുതിയ കെണി ഏതു പ്രവാസിയേയും ദുഖിപ്പിക്കുന്നുണ്ടാവും.

ഗുണപാഠം:നേരായ രീതിയില്‍ ഭക്ഷണം പോലും കഴിക്കാതെ നാടിലേക്ക് പണം അയക്കുന്നത് നിര്‍ത്താറായി.