Wednesday, November 21, 2012

വിലയില്ലാതാക്കരുത്, ദേശീയ ചിഹ്നങ്ങളെ!

                                                                            ബാല്‍ താക്കറെ എന്ന മറാത്ത  ( ദേശ )  വാദിയുടെ ജഡത്തില്‍ ദേശീയ പതാക പുതപ്പിക്കയും ഔദ്യോഗിക ബഹുമതികളോടെ ശവമടക്കത്തിനു ഒത്താശ ചെയ്യുകയും ചെയ്ത മഹാരാഷ്ട്ര സര്‍ക്കാര്‍ സ്വയംചെറു താകുകയായിരുന്നെന്നു വേണം പറയാന്‍.... അഖണ്ഡതയും ദേശക്കൂറുമൊക്കെ വാതോരാതെ വിളമ്പുന്ന കൊണ്ഗ്രസ്സിനു ബാല്‍ താക്കറെയുടെ ഏതു പ്രവര്‍ത്തനത്തിലാണ് ഇന്ത്യയുടെ അഖതണ്ഡയെബഹുമാനിക്കുന്നതായി കാണാന്‍ കഴിയുക!  മറാത്ത വാദത്തിനു നേതൃത്വം വഹിക്കുകയും, ഇന്ത്യയിലെ മറ്റേതു പ്രദേശത്തെയും ജനങ്ങളെ ശത്രുക്കളായി കാണുകയും ചെയ്ത അയാള്‍ എപ്പോഴാണ് ഇന്ത്യയെന്ന പൊതു വികാരത്തെ ഉള്കൊണ്ടിരുന്നത്‌!!?

                                               സ്വന്തം വളര്‍ച്ചക്കും ഘ്യാതിക്കും വേണ്ടി മാത്രം പൊതു പ്രവര്‍ത്തനത്തെ ഉപയോഗപ്പെടുത്തിയ ബാല്‍ തക്കരെയെപ്പറ്റി-ടി.ജെ.എസ്. ജോര്‍ജ്‌))):. പറയുന്നതിങ്ങനെ: ഒരുകാലത്ത് ഭാര്യയെയും മക്കളെയും പുലര്‍ത്താന്‍ ബുദ്ധിമുട്ടിയിരുന്നു ബാല്‍ താക്കറെ. തന്റെ ചെറിയ ഫ്‌ളാറ്റില്‍നിന്ന് ജോലിസ്ഥലത്തേക്ക് എന്നും രാവിലെ ബസ്സിലാണ് യാത്രചെയ്തിരുന്നത്. മുക്കാല്‍മണിക്കൂര്‍ ഓഫീസിലേക്കും വൈകിട്ട് മുക്കാല്‍ മണിക്കൂര്‍ തിരികെ വീട്ടിലേക്കും. ക്യൂനില്‍ക്കുന്ന സമയം അതിനുപുറമേ. ഇതൊന്നും അസാധാരണമായിരുന്നില്ല. ബോംബെയിലെ ലക്ഷക്കണക്കിന് മധ്യവര്‍ഗക്കാര്‍ ഇങ്ങനെയൊക്കെയാണ് തട്ടിമുട്ടി ജീവിച്ചിരുന്നത്. അങ്ങനെ ദിവസങ്ങള്‍ തള്ളിനീക്കിയിരുന്ന താക്കറെ രായ്ക്കുരാമാനം മഹാനഗരത്തെ വിറപ്പിക്കാന്‍പോന്ന ശക്തികേന്ദ്രമായി രൂപാന്തരപ്പെട്ടു. വെട്ടും കുത്തും തീവെപ്പും കൊള്ളയും നടത്തിയാല്‍പോലും ആര്‍ക്കും ചോദ്യംചെയ്യാനാവാത്ത സര്‍വാധിപതിയായി,( ബാല്‍ താക്കറെയുടെ നഷ്ടങ്ങളും ലാഭങ്ങളും-ടി.ജെ.എസ്. ജോര്‍ജ്‌))):. . -മാതൃഭൂമി

                                മാതൃകാപരമായ ഒരു കുടുംബ ജീവിതം പോലും നയിച്ചിരുന്ന ആളായിരുന്നില്ല താക്കറെ ഒരു പക്ഷെ ദുരന്തങ്ങളും,അസന്തുഷ്ടമായ കുടുംബ ജീവിതവുമൊക്കെ താറുമാരാക്കിയ ഒരു മനസ്സായിരുന്നിരിക്കണം അയാളെക്കൊണ്ട് ഇത്തരതിലൊക്കെ ചെയ്യിച്ചത് " മൂത്തമകന്‍ വാഹനാപകടത്തില്‍ മരിച്ചു. രണ്ടാമത്തവന്‍ ജയദേവ് ഭാര്യയുടെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് വീടുവിട്ടുപോയി. ഭാര്യ സ്മിത വീട്ടില്‍തന്നെ നിന്നു, താക്കറെയുടെ സഹായി എന്ന സ്ഥാനത്ത്. കുടുംബത്തിലെ കേന്ദ്രബിന്ദുവായിരുന്ന മീന, താക്കറെയുടെ ഭാര്യ, ഈ സംഭവ വികാസങ്ങളില്‍ മനംനൊന്തിരുന്നപ്പോള്‍, തക്കസമയത്ത് 'വായുഗുളിക' കിട്ടാതെ അന്തരിച്ചു. അടിപതറിയ കുടുംബത്തില്‍ ഇളയമകന്‍ ഉദ്ധവ്മാത്രം ബാക്കിയായി.സ്വാഭാവികമായും താക്കറെയുടെ താങ്ങായി ഉദ്ധവ്. പക്ഷേ, സ്മിതയ്ക്ക് തന്റേതായ അജന്‍ഡ ഉണ്ടായിരുന്നു. രാഷ്ട്രീയത്തിലും സിനിമയിലും വന്‍ ശക്തിയായി വളരാന്‍ കൊതിച്ച സ്മിത താക്കറെയുമായുള്ള അടുപ്പത്തിന്റെ പേരില്‍ തീരുമാനങ്ങളെടുക്കാന്‍ തുടങ്ങുകയും ശിവസേനാ മുഖ്യമന്ത്രിമാര്‍ അവരുടെ ആജ്ഞാനുവര്‍ത്തികളാവുകയും ചെയ്തു. ജയദേവുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷവും താക്കറെ എന്ന കുടുംബപ്പേര്‍ അവര്‍ ഉപയോഗിച്ചുകൊണ്ടിരുന്നു. സ്മിതയുടെ അധികാരമോഹം നാട്ടില്‍ പാട്ടായിട്ടും താക്കറെ കൂട്ടാക്കിയില്ല. ഒടുവില്‍ അവരെ ഒതുക്കാന്‍ ഉദ്ധവ് തന്നെ മുന്നിട്ടിറങ്ങി. അതോടെ സ്മിത പിണങ്ങി. കുടുംബം നഷ്ടപ്പെടുത്തിയാണ് താക്കറെ രാഷ്ട്രീയത്തില്‍ ലാഭംകൊയ്തത് എന്ന് ചുരുക്കം."

                           ദേശീയമായ ഏതെങ്കിലും ബഹുമതിയോ,അംഗീകാരമോ ലഭിച്ചിട്ടില്ലാത്ത മറാതയിലെ ഒരു വിഭാഗത്തിന്റെ, അതും ഗുണ്ടായിസം രാഷ്ട്രീയ പ്രവര്തനമാകിയ ഒരു കൂട്ടത്തിന്റെ, നേതാവായിരുന്ന ഒരാളെ ഇത്ര മാത്രം ആദരിക്കയും ബഹുമാനിക്കയുമൊക്കെ ചെയ്യുക വഴി നല്ല ഒരു സന്ദേശമല്ല കോണ്‍ഗ്രസ്സും എന്‍.സി.പി യും ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ത്യയിലെ ജനതയ്ക്ക് നല്‍കിയത്


  കൊടിയ ദുരന്തം :ബാല്‍ താക്കറെയുടെ നിര്യാണത്തോടനുബന്ധിച്ച് മുംബൈ നഗരം നിശ്ചലമായതിനെ ഫേസ് ബുക്കിലൂടെ ചോദ്യംചെയ്ത 21കാരിയെയും പോസ്റ്റ് 'ലൈക്' ചെയ്ത മറ്റൊരു പെണ്‍കുട്ടിയെയും തിങ്കളാഴ്ച പൊലീസ് അറസ്റ്റ്ചെയ്തു " ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ,താക്കറെയെപ്പോലെ അനേകം ആളുകള്‍ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യുന്നതിന് ബന്ദ് ആചരിക്കേണ്ട കാര്യമില്ലെ"ന്നായിരുന്നു ഫേസ്ബുക്ക് കമന്റ്.മുംബൈയിലെ പാല്ഗാര്‍ സ്വദേശികളായ സഹീന്‍ ദാദയും കൂട്ടുകാരി രേണുവിനെയുമാണ് അറസ്റ്റു ചെയ്തത്.
       
                                                   കാര്‍ടൂണ്‍,കടപ്പാട്: സതീഷ്‌ ആചാര്യ,മഞ്ജുള്‍ 

3 comments:

ajith said...

ഇവിടെ കമന്റിട്ടാല്‍ എന്നെയും അറസ്റ്റ് ചെയ്യുമോ എന്നൊരു ഭയം ഇല്ലാതില്ല. ജനാധിപത്യരാജ്യമല്ലേ? ചിലപ്പോള്‍ ഇങ്ങനെയൊക്കെയാകും.

ഷബീര്‍ - തിരിച്ചിലാന്‍ said...

അജിത്തേട്ടന് ജയിലില്‍ ഒരു കമ്പനി കൊടുക്കാന്‍വേണ്ടി ഞാനും കമന്റ് ഇടുന്നു... വിധിയുണ്ടെങ്കില്‍ ഒരു ജയില്‍ മീറ്റും നടത്തണം ഞമ്മക്ക്.. :)

ഫൈസല്‍ ബാബു said...

ഇത് നമ്മുടെ ഭാരതം !! ഇവിടെ നമ്മള്‍ രചിക്കുന്ന തിരക്കഥ !!!