Wednesday, March 30, 2011

സൂക്ഷിക്കുക, സ്ഥാനാര്ഥി പിറകിലുണ്ട്!

                          സേവിക്കുക എന്ന വാക്ക് ഞാനാദ്യം കേള്ക്കുന്നത് എന്റെ ചെറുപ്പകാലത്താണ്. നാട്ടിന്‍ പുറമായ എന്റെ ജന്മ ദേശത്ത് പാടത്തു പണി കഴിഞ്ഞു വരുന്ന ചെറുമക്കള്‍ ആണ് വൈകുന്നേരം സേവിക്കുന്നത്.ഏതാനും ചില മാപ്ലാരുമുണ്ട് രഹസ്യമായി സേവിക്കുന്നവരുടെ കൂട്ടത്തില്‍. കാലുറക്കാതെ 'തിക്കല്ലേ മതിലേ ,തിരക്കല്ലേ വരമ്പേ' എന്നൊക്കെ പ്പറഞ്ഞു ആടിയാടി വരുന്ന അവരെക്കണ്ടാല്‍ ഞങ്ങള്‍ കുട്ട്യോള്‍ പറയുമായിരുന്നു "സേവിച്ചിട്ടുന്ടെന്നു"
                      സേവനം ഒരു ലഹരിയാണെന്നു ഒരു നല്ല അറിവ് കിട്ടിയത് കുറച്ചു കൂടി വലുതായപ്പോഴാണ്. രാഷ്ട്രീയം, അധികാരം, ഭരണം എന്നിവയെക്കുറിച്ചും ആ രംഗങ്ങളിലെ ശിങ്കങ്ങളുടെ പല വിധ തരികിട പരിപാടികളെക്കുറിച്ചും മനസ്സിലാക്കിയപ്പോഴാണ് .ജനസേവനം തൊഴിലാക്കിയ ഈ പാവം രാഷ്ട്രീയ തൊഴിലാളികള്ക്ക്് അധികാരത്തിന്റെ ലഹരി ഒരിക്കലാസ്വദിച്ചാല്‍,മറ്റുള്ളവര്‍ ആസ്വദിക്കുന്നതു കണ്ടാല്‍ പിന്നെ അത് നേടാനും നിലനിര്ത്താളനും വല്ലാത്ത ആര്ത്തി യാണ്
                                     ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് നാടകം തന്നെ നോക്കുക. തൊണ്ണൂറു പിന്നിട്ട ഗൌരിയമ്മക്ക് സേവിച്ചു മതിയായില്ല! ഗൌരിയമ്മ പറയുന്നെതെന്താണെന്ന് ദ്വിഭാഷികളുള്ളതുകൊണ്ടാണ് നമ്മള്‍ മനസ്സിലാക്കിയെടുക്കുന്നത്.എം. വി . രാഘവനെ നോക്കുക. ഒന്ന് നേരെ ചൊവ്വേ നില്ക്കാ ന്‍ പാട് പെടുമ്പോഴും അദേധഹതിന്നു നമ്മെ സേവിക്കണം.അച്ചുതാനന്ദന്‍ പക്ഷെ പാര്ട്ടി പറയുന്നതുകൊണ്ടാണ് മത്സരിക്കുന്നത്. ഉമ്മന്‍ ചാണ്ടി ഹൈകമ്മാണ്ടിന്റെ ആജ്ഞ ശിരസ്സ വഹിക്കാന്‍ ബാധ്യസ്ഥനായത്‌ കൊണ്ടാണ്. കുഞ്ഞാലിക്കുട്ടി കടല്‍ നീന്തി കഷ്ടപ്പെട്ടെത്തുന്നത്‌ പാണക്കാട് തങ്ങള്‍ പറഞ്ഞത് കൊണ്ട് മാത്രം!
സേവിക്കാനവസരം കൊടുത്തില്ലെങ്കില്‍ ഇടത്തേ കരയില്‍ നിന്ന് വലത്തേ കരയിലേക്ക് ചാടും- തിരിച്ചും-, ഒരു ഉളുപ്പുമില്ലാതെ. ഇതിനൊക്കെ പറയുന്ന ആദര്ശടമൊക്കെ കേട്ട് നമ്മളിപ്പോള്‍ മൂക്കത്ത് വിരല്‍ വെക്കാറില്ല. വിരല്‍ സ്ഥിരമായി അവിടെത്തന്നെ വെച്ചാല്‍ പോരല്ലോ.വേറെയും കാര്യങ്ങള് ക്കുപയോഗിക്കെണ്ടതുണ്ടല്ലോ!
                                   പരമ്പരാഗതമായി ഇടത്തേ കാലിലും വലത്തേ കാലിലും മന്ത് മാറി മാറി സ്വീകരിച്ചു പോന്ന നാറാനത്തു ഭ്രാന്തന്റെ പിന്മുറക്കാര്‍ ഇപ്പ്രാവശ്യം ഒരിത്തിരി ശങ്കയിലും  ആശന്കയിലുമാണ്. മന്തിന്റെ
 നീരൊക്കെ ഇടത്തേ കാലില്‍ നിന്ന് വലിഞ്ഞു വലത്തെതിലേക്ക് ഒഴുകിതുടങ്ങിയതാണ്. അപ്പോഴാണല്ലോ നമ്മുടെ മുനീര്‍ ഡോക്റ്റര് തന്റെ ഇന്ത്യ വിഷന്‍ ആശുപത്രിയില്‍ റൌഫ് ഇളയച്ചനെ വെച്ച് തിരുമ്മല്‍ ചികിത്സ തുടങ്ങിയത്. അതോടെ മന്ത് അങ്ങോട്ടോ ഇങ്ങോട്ടോ എന്ന സംശയത്തിലങ്ങിനെ നിന്ന് പോയി. ഒരുപാട് കാലം സേവിച്ചിട്ടും മടുക്കാത്ത ബാലകൃഷ്ണപ്പിള്ളയുടെ സേവനം തല്ക്കാ ലം ജയിലിനകതേതക്ക് പരിമിതപ്പെടുതിയപ്പോള്‍ മന്ത് ഇപ്പോള്‍ സന്ദേഹത്തിലാണ്, വലത്തോട്ട് മാറണോ അതോ ഇപ്പോഴുള്ളിടത്തു തന്നെ നിന്നാല്‍ മതിയോ.
                                            
             " സേവിച്ചു സേവിച്ചു നിന്നെ ഞാനൊരു
                ഐസ് ഫ്രൂട്ടിന്‍ കോലാക്കും"
എന്ന് വാശി പിടിച്ചു നടക്കുന്ന രാഷ്ട്രീയ നേതാക്കളെ ക്കുറിച്ച് നാഷണല്‍ ഇലക്ഷന്‍ വാച്ചും കേരള ഇലക്ഷന്‍ വാച്ചും നടത്തിയ പഠനത്തില്‍ ഒരു എം,എല്‍. എ യുടെ ശരാശരി സമ്പാദ്യം വെറും നാല്പത്തി രണ്ടു ലക്ഷം രൂപയേയുള്ളൂവെന്ന സങ്കടകരമായ കാര്യം വെളിപ്പെടുത്തുന്നുണ്ട്.എം. എല്‍.എ മാരില്‍ വെറും എട്ടു കോടിപതികള്‍ മാത്രമേയുള്ളൂ. പാവങ്ങള്‍. ഇപ്പോഴുള്ള 140 എം. എല്‍. എ മാരില്‍ 69 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും( കഷ്ടം.50 % ത്തിനു ഒന്നിന്റെ കുറവ് ) ഇവര്ക്കെതിരെ 234 ക്രിമിനല്‍ കേസുകളും നിലവിലുണ്ടെന്ന് പറയുന്നു. ( ഇക്കാര്യത്തില്‍ പക്ഷ
ഭേദമില്ല കേട്ടോ ) സേവനത്തില്‍ സാദാ നിരതരായ്തു  കാരണം
ഇവരില്‍ 111 പേരും അവരുടെ പാന്‍ കാര്ഡ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ പഠനം ഈയാഴ്ച പുതിയ നാമ നിര്ദശ പത്രിക സമര്പ്പി ച്ച ശേഷമായിരുന്നെങ്കില്‍ ബഹു ജോറാകുമായിരുന്നു!
ശ്രദ്ധിച്ചിട്ടുണ്ടോ, ഇലക്ഷന്‍ കാലത്ത് അതീവ വിനയരും കുനയരുമായ ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ "സേവിച്ച കുരങ്ങനെപ്പോലെ" പെരുമാറിത്തുടങ്ങും .നമ്മള്‍ എന്ന വാക്ക് പിന്നെ ഞങ്ങള്‍ എന്നായി മാറും. ഇന്നസെന്റാനെന്നു നമ്മള്‍ കരുതിയ ഇവര്‍"ഗര്‍
വീ"ശാശാന്മാമരായി മാറും
                                      ഉദാഹരണംത്തിനു കഴിഞ്ഞ ഭരണ കാലത്തെ മുത്തങ്ങ ആദിവാസി സമരവും പോലീസ് വെടിവെപ്പും കഴിഞ്ഞ ഉടനെ അന്നത്തെ മന്ത്രിമാര്‍ നടത്തിയ പ്രസംഗങ്ങള്‍ റീ വൈന്ട് ചെയ്തു നോക്കൂ
. ഇക്കഴിഞ്ഞ മൂലമ്പള്ളി, ഏകരൂല്‍ പ്രക്ഷോഭ ങ്ങളില്‍ അടിയേറ്റു അവശരായ പാവങ്ങളെ ക്കുറിച്ച് നമ്മുടെ മന്ത്രിമാര്‍ നടത്തിയ മൂര്ച്ച്യുള്ള വാക്കുകള്‍ റീ വൈന്ട്‌ ചെയ്തു നോക്കൂ ( ഇവരെക്കുറിച്ച് താഴ്ന്ന  
  തട്ടില്‍ നിന്ന് പരിശ്രമത്തിലൂടെ ഉയര്ന്് വന്നവര്‍ എന്നൊക്കെ നിങ്ങള്‍ പത്രക്കാര്‍ എഴുതുമായിരിക്കും.)പക്ഷെ ആ മുഖങ്ങളിലെ ധാര്ഷ്ട്യ വും ധിക്കാരവും എടുത്താല്‍ പൊങ്ങാത്ത അഹന്തയും നോക്കൂ.എന്തൊരു വ്യത്യാസം അല്ലേ?
  വെറുതെ സമയം കളയുന്നു അല്ലെ? ഓരോ സമൂഹത്തിനും അവരര്‍ഹിക്കു
ന്ന ഭരണാധികാരികളെ കിട്ടുന്നു എന്ന പ്രമാണം അറിഞ്ഞുകൊണ്ട് തന്നെയല്ലേ ഞാനും നിങ്ങളുമൊക്കെ............
വാണിംഗ്: ഏതായാലും പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ ചിഹ്നം മാത്രമല്ല സ്വന്തം പോക്കറ്റും സ്ത്രീകളാണെങ്കില്‍ മാലയും വളയുമൊക്കെ മറക്കാതിരുന്നാല്‍ നന്ന്. സ്ഥാനാര്ഥില പിറകിലുണ്ട്.

Wednesday, March 23, 2011

ലത മന്കേഷ്കരുടെ വീട്, ആലപ്പി അഷ്റഫ്ന്റെയും


               കവലയില് ബസ്സിറങ്ങി അമ്പതടി മുന്നോട്ട് നടന്നു ഇടതു വശം കാണുന്ന വീട്.ചാക്കോ സര് പറഞ്ഞു തന്നത് പോലെ തന്നെ ചെയ്തു.വീടിന്റെ കാര് പോര്ച്ചിലുള്ള കോളിംഗ് ബെല്ലമര്ത്തി. ചാക്കോ സാറിന്റെ മക്കളാണ് വാതില് തുറന്നത്. പതിനഞ്ചു വയസ്സ് കഴിഞ്ഞു കാണും പെണ്കുട്ടിക്ക്. ആണ്കുട്ടിക്ക് ഒരു പതിമൂന്നും. "അച്ചനില്ലേ?" മകനാണ് മറുപടി പറഞ്ഞത്."ഇത് വീടല്ല്യോ. അച്ഛന് പള്ളീലല്ലേ കാണൂ." ചെക്കന്റെ മറുപടി കേട്ട് ഒന്ന് ചമ്മിയതാണ്. തുടര്ന്നവന് അകത്തേക്ക് ഉച്ചത്തില് വിളിച്ചു പറഞ്ഞു." അപ്പാ, ഏതോ പിരിവുകാരന്".
പിരിവുകാരനല്ല. അപ്പന്റെ കൂട്ടുകാരന് സതീഷ് വന്നിരിക്കുന്നു എന്ന് പറയു"
                      പെണ്കുട്ടി അകത്തേക്ക് പോയി, വന്നത് ചാക്കോ സാറിന്റെ ഭാര്യയുമൊതാണ്." അച്ചായന് പറഞ്ഞിരുന്നു വരുമെന്ന്. ദാ, ഇപ്പം വരും. ബാത്ത് റൂമില . സാറിരിക്ക്" അവര് മുന്നിലെ ടീപോയിയുടെ അടിയില് നിന്നും ഏതാനും വാരികകള് എടുത്തു പുറത്തിട്ടു.
"സാറിത് വായിച്ചിരിക്ക്.അപ്പഴേക്കും അച്ചായനെത്തും."
അകത്തു ടി. വി.യില് നിന്നും സീരിയല് കഥാപാത്രങ്ങളുടെ ഡയലോഗ് കേള്ക്കാം.
                             ഇതെന്തു കഥ! മൂന്നരക്ക് പോവാം അഞ്ചു മണിക്ക് മണിക്ക് മുമ്പെങ്കിലും ഡോക്ടറുടെ അടുത്തു എത്തണം.എന്നൊക്കെ മുന്കൂട്ടി പരഞ്ഞുറപ്പിച്ചിട്ടു. മനസ്സിലല്പം അമര്ഷം തോന്നാതിരുന്നില്ല. വാച്ചിലേക്ക് നോക്കി. സമയം മൂന്നര തന്നെ.ഏതായാലും കാത്തു നില്ക്കുക തന്നെ. ആവശ്യക്കാരന് ചാക്കോ സാര് ആണെങ്കിലും, വന്നു പോയില്ലേ .
                        മുന്നിലിരുന്ന വനിതാ മാസികകളിലോന്നെടുത്ത് തുറന്നു. പതിവ് ചേരുവകള് തന്നെ. താരത്തിനൊപ്പം എതാനും കോളേജു കുമാരികള് ഒരു ദിവസം ചിലവഴിച്ചതിന്റെ മസാലക്കൂട്ട് ! അവരുടെ മാഞ്ഞാല ചോദ്യങ്ങള്. അവയ്ക്ക് താരത്തിന്റെ മറുപടി. പിന്നെ പത്രാതിപയെക്കണ്ട മലേഷ്യ, യാത്രാവിവരണം. തുടര്ന്നു ചക്കക്കുരു കൊണ്ട് നൂറ്റിപ്പതിനൊന്നു വിഭവങ്ങള്(ചക്കക്കാലമായത് കൊണ്ടാവും!) പിന്നെ ഒരു സെക്സോളജിസ്റ്റ് സ്വയം പലരുടെയും പേരില് തയ്യാറാക്കിയ ചില ചോദ്യങ്ങളും അവക്കുള്ള മറുപടിയും.
                                ഏതാനും പേജുകള് 'അല്പാങ്കന' വസ്ത്രാലയതിന്റെ പരസ്യങ്ങള്. പിന്നെ ഒരു അണ്ടെര് ഗാര്മെന്റ്സ്ന്റെ പരസ്യങ്ങള്.   അടിവസ്ത്രം മാത്രം ധരിച്ചു ചരിത്രവും ഭൂമിശാസ്ത്രവും സുതാര്യമായി കാണിക്കുന്ന ഏതാനും പെണ്കുട്ടികളുടെ പടങ്ങള്. ചാക്കോ സാറ് ഒരല്പം വൈകിയാലും തരക്കേടില്ല!
                                 അകത്തു ടി.വിയിലെ കഥാപാത്രങ്ങള് അട്ടഹാസവും കരച്ചിലും നിര്ത്തി പരസ്യം കാണിക്കാന് തുടങ്ങിയപ്പോള് ചാക്കോ സാറിന്റെ ഭാര്യ പിന്നെയും വന്നു. "സാറിനു ബോറടിക്കുന്നില്ലാല്ലോ. അചായനിപ്പോ വരും" എനിക്ക് വെള്ളാനകളുടെ നാട്ടിലെ കുതിരവട്ടം പപ്പു റോളര് എഞ്ചിന് ശരിയാക്കുന്ന രംഗമോര്മ വന്നു. തുടര്നവര് മകളെ പരിചയപ്പെടുത്തി. ഒരു റിയാലിറ്റി ഷോയുടെ പാട്ട് പരിപാടിയില് പങ്കെടുക്കാനുള്ള തയാ റെടുപ്പിലാനെന്ന രഹസ്യം വെളിപ്പെടുത്തി. അവളെ പാട്ട് പഠിപ്പിക്കുന്ന ഗുരുനാഥന്മാരുടെ വലിപ്പതരം വിളമ്പി. തുടര്ന്നു " മോള് ഒരു രണ്ടു പാട്ട് പാടിക്കൊടുക്ക്.സാറിനു ബോറടിക്കുന്നുണ്ടാവും " എന്ന് പറഞ്ഞു അവളെ മുന്നോട്ടു നീക്കി നിര്ത്തി. കേള്ക്കേണ്ട താമസം പെണ്കുട്ടി പാട്ട് തുടങ്ങി. ഇതിനിടെ പരസ്യം കഴിഞ്ഞു ടി.വിയില് കഥാപാത്രങ്ങള്കരച്ചില് തുടങ്ങിയപ്പോള് ചാക്കോ സാറിന്റെ ഭാര്യ സ്ഥലം വിട്ടിരുന്നു.
                                    പെണ്കുട്ടി എന്റെ കയ്യെത്തും ദൂരെ വന്നു നിന്ന് പാടിത്തുടങ്ങി. പാട്ട് മാത്രമല്ല പെര്ഫോര്മന്സുമുണ്ട്.
"പ്രാണ നാഥനെനിക്കു നല്കിയ
പരമാനന്ദ രസത്തെ
പറവതിനെളുതാമോ?"
                            പാട്ടൊരു വഹയാണെങ്കിലും പെര്ഫോര്മന്സ് ഉഗ്രന്.എന്റെ ദൈവമേ ഇത് കണ്ടാരെങ്കിലും കയറി വന്നാല് ? ഈ കുട്ടിയിതെന്തു ഭാവിച്ചാണ്! ഞാന് വിയര്ക്കുന്നത് കണ്ടാവണം അവള് പാട്ട് നിര്ത്തി.ഞാനൊന്ന് നെടുവീര്പ്പിട്ടു. അതുമുഴുവനായിക്കാനില്ല ,അവള് മറ്റൊരു പാട്ട് തുടങ്ങി.ഇതൊരു തമിഴ് പാട്ടാണ്.
"കെട്ടിപ്പിടി കെട്ടിപ്പിടി കെട്ടിപ്പിടീട........" അവള് ഉറഞ്ഞു തുള്ളുകയാണ്.തന്നെയുമല്ല അവളുടെ വാക്കുകള്ക്കു ഒരാജ്ഞ ശക്തിയുള്ള പോലെ! ഇടയ്ക്കവള് " ഹോഒ ..ഹാ .." എന്നീ സീല്കാരവും പൊഴിക്കുന്നുണ്ട്. എന്റെ പടച്ചോനെ പുറത്തു നിന്നാരെങ്കിലും ചെവിയോര്ത്താല് എന്താ കരുതുക? എന്റെ നെഞ്ചിടിപ്പ് കൂടി. എന്റെ മുഖഭാവം കണ്ടിട്ടാവണം അവള് ഒന്ന് നിര്ത്തി. ഇനി “പ്രണയ ഗാനം റൌണ്ട്”എന്ന് അനൌണ്സ് ചെയ്തു മറ്റൊരു പാട്ടിലേക്ക് നീങ്ങി. "ങ്ഹാ ങ്ഹാ.....ഹൂ... മ്ഹോ...... മ്ഹോ
എന്റെ ഏതന് തോട്ടമിതാ, നാഥാ,
നെഞ്ചിലെ ചൂടു തരൂ......."
                        എന്റെ പടച്ചോനെ. ഈ കുട്ടിയിതെന്തു ഭാവിച്ചാ? എനിക്ക് മണിച്ചിത്രത്താഴില് ലളിത ഇന്നസെന്റിന്റെ അരയില് ചരട് കെട്ടാന് സ്ഥലം തപ്പുന്ന രംഗമാണോര്മ വന്നത്. പക്ഷെ അദ്ദേഹം ചോദിച്ച പോലെ ചോദിക്കാന്‍നാവ്പൊങ്ങിയിട്ടു വേണ്ടേ ?
                                       ഭാഗ്യം. ടി വിയില് വീണ്ടും പരസ്യം തുടങ്ങിയിട്ടുണ്ട്. ചാക്കോ സാറുടെ ഭാര്യ പ്രത്യക്ഷപ്പെട്ടു.കൂടെ പതിമൂന്നു വയസ്സുകാരന് മകനുമുണ്ട്. " മോള്ടെ പാട്ടെങ്ങിനെയുണ്ട്?" അവര് വന്ന പാടെ ചോദിച്ചു.
"ശ്രുതിയുടെ ചെറിയ പ്രശ്നങ്ങളുണ്ട്. ആലാപ് തരക്കേടില്ല. ടെമ്പോ കുറച്ചു കൂട്ടിയാല് ഗംഭീരാമാവും" എന്നൊക്കെ പറഞ്ഞു ഞാന് നല്ലൊരു ജഡ്ജായി മാറി .


                           " ഇവന് നന്നായി മിമിക്രി കാണിക്കും" ചാക്കോ സാറിന്റെ ഭാര്യ പയ്യനെ പയ്യന്റെ പെടല പിടിച്ചു എന്റെ മുന്നിലേക്കിട്ടിട്ടു പറഞ്ഞു. വരുന്ന 'തരികിട മിമിക് ഷോയില് ഒന്ന് ട്രൈ ചെയ്യിക്കെണമെന്നുണ്ട്, ഒന്ന് രണ്ടു ഐററം കാണിച്ചു കൊടുക്കെടാ" അവര് മകനെ പ്രോത്സാഹിപ്പിച്ചു. ടി.വിയില് നിന്ന് നായിക മൂക്ക് പിഴിഞ്ഞ് ദൂരെക്കളയുന്ന ശബ്ദവും അതിനൊപ്പിച്ച മ്യുസികും കേട്ട് തുടങ്ങിയപ്പോള് ചാക്കോ സാറുടെ ഭാര്യ പിന്‍ വാങ്ങി.
                                            ചെക്കന് ഒരു ഇരയെ കിട്ടിയ വീറും വാശിയും തീര്ക്കുകയാണ്. സുരേഷ് ഗോപി എന്ന് പറഞ്ഞു ഓടിവന്നു എന്റെ മുഖംത്തിന് നേരെ ചൂണ്ടി അവന് " പ്ഫ പുല്ലേ " എന്നോലര്ച്ച. തുടര്ന്നു, " ഓര്മയുണ്ടോ ഈ മുഖം ......... അമേദ്യവും മൃഷ്ടാന്നവും കൂട്ടിക്കുഴച്ചു നാല് നേരവും ഉണ്ണുന്ന തനിക്കെ ആ പേര് ചെരൂ, എനിക്ക് ചേരില്ല ......" എനിക്ക് കരച്ചില് വന്നു. എന്റെ ചാക്കോ സാറേ ഇത് വേണ്ടായിരുന്നു.ഞാന് മനസ്സില് പറഞ്ഞു.
                                 സുരേഷ് ഗോപിയില് നിന്ന് അവന് നേരെ പോയത് മാമുക്കോയയിലെക്കാണ്. കോഴിക്കോടന് ഭാഷയില് ചെക്കന് തുടങ്ങി. "എന്താണ്ടാ ഹമുക്കെ. അനക്കിന്നെ പിടിച്ചീലെ ഹിമാറെ? ഞാന് മേണ്ട മേണ്ടാന്നു ബിചാരിക്കുംബം ഇജ്ജു തലേ കേറാണോ കുരിപ്പേ !"
എല്ലാം എന്റെ നേരെ കൈ ചൂണ്ടിയാണ്.എന്റെ മനസ്സില് ഒരു ജയന് ഡയലോഗ് തികട്ടിവന്നു ."ഒരു ഉലക്ക കിട്ടിയിരുന്നെങ്കില് ല് ല് ല് , ഈ സാധനത്തെ തല്ലിക്കൊല്ലാമായിരുന്നൂ ന്നൂ ന്നൂ ..."
                                      ഹാവൂ ഭാഗ്യം.സീരിയല് തീര്ന്നുവെന്ന് തോന്നുന്നു. സമാപന സംഗീതം കേള്ക്കുന്നുണ്ട്. അവസാനം ചാക്കോ സാര് പ്രത്യക്ഷപ്പെട്ടു! "ഞാന് ഒന്നുറങ്ങിപ്പോയി."അയാള് പറഞ്ഞു .അപ്പോള് ബാത്ത് റൂമിലാണെന്നു ഭാര്യ പറഞ്ഞതോ? ഞാന് അവര് തമ്മിലുണ്ടായ കമ്മ്യുനികേഷന് ഗ്യാപ്പിനെപ്പറ്റി യാലോചിച്ചുനില്ക്കേ ചെക്കന് ഇടയ്ക്കു കയറിചോദിച്ചു. "അപ്പാ .'നാരീമണി' സീരിയലിലെ പുതിയ നായിക എങ്ങിനെയുണ്ട് ?" അപ്പൊ ചാക്കോ സാറ് എന്നെ ഇവിടെ വെറുതെ കുത്തിയിരുത്തി സീരിയല് ആസ്വദിക്കയായിരുന്നല്ലേ? മറ്റുള്ളവരുടെ സമയത്തിന് യാതൊരു വിലയും കല്പ്പിക്കാത്ത ജന്തു. ഞാന് മനസ്സില് പറഞ്ഞു.എനിക്ക് കടുത്ത വിഷമം തോന്നി.
" സാറിനെന്തെങ്കിലും കുടിക്കാന് കൊടുത്തോടി?" ചാക്കോ സാറ് ഭാര്യയോടു ചോദിച്ചു.
"എന്റീശ്വയെ. ഞാനതങ്ങു മറന്നു. ദാ... ഇപ്പൊ എടുക്കാവേ" അവര് ധ്രുതിയഭിനയിച്ചു.
" ഓ..എന്നാത്തിനാ. ഇനി ഞങ്ങള് വഴീന്നു കുടിച്ചോള. ഇപ്പോ തന്നെ വൈകി" ആര് പറഞ്ഞു ചാക്കോ സാറിനു സമയത്തിന്റെ വിലയറിയില്ലെന്നു!

Wednesday, March 16, 2011

ഫ്ലാഷ് ന്യൂസ്

1.നിരന്തരം
ന്യൂസ് റീഡര്: നോക്കൂ മിസ്ററര് ജീവന്, നിങ്ങള് കുട്ടി എന്ന് വിശേഷിപ്പിക്കുന്ന അയൂബ് എന്ന ഭീകരന് തിരിച്ചറിവാവാന് മാത്രം പ്രായമായിട്ടുണ്ട്. പതിമൂന്നു വയസ്സ് എന്നത് അത്ര ചെറിയ പ്രായമൊന്നുമല്ല. ഗാന്ധിജി വിവാഹം കഴിക്കുമ്പോള് അദ്ധേഹത്തിന്റെ പ്രായം പതിമൂന്നാനെന്നൊര്ക്കണം. അത്തരമൊരു വ്യക്തിയാണ് നാളത്തെ പ്രധാനമന്ത്രിയാകുമെന്ന് നാം മനസ്സിലാക്കുന്ന വ്യക്തി വെറും രണ്ട്ടാഴ്ച്ചക്ക് ശേഷം പ്രസംഗിക്കാനിരിക്കുന്ന വേദിക്കരികില് മാരകായുധവുമായി കാണപ്പെട്ടത്! ഇതൊരു നിസ്സാര പ്രശ്നമായി താങ്കളെപ്പോലെയുള്ള ഒരു സാമൂഹ്യ പ്രവര്തകനെങ്ങിനെ കാണാന് കഴിയുന്നുവന്നു മനസ്സിലാകുന്നില്ല !
ജീവന്: . ഏഴാം ക്ലാസ്സില് പഠിക്കുന്ന അയൂബ് എന്ന കുട്ടി നിങ്ങള് പറഞ്ഞ ദേശീയ നേതാവ് പ്രസംഗിക്കനിരിക്കുന്ന വേദിക്കരികില്
പന്ത് കളി കഴിഞ്ഞു വെറുതെയിരിക്കുമ്പോള് അവിടെ ജോലിയിലെര്പെട്ടുകൊണ്ടിരുന്നവരുടെ ഒരു പണിയായുധമെടുത്തു എന്നത് ഒരു ഭീകര നടപടിയായി ക്കാണ് ന്നതാനെനിക്ക് മനസ്സിലാവാത്തത്!
.
ന്യൂസ്റീഡര് : അവിടെ പന്തല് പ്പണിക്കാരുടെ ആയുധമെടുത്തു അവന് നിലത്തു ‘കെ.എ ‘, ‘കെ എ’ എന്നെഴുതിക്കൊണ്ടിരുന്നുവെന്നാണ്
ബന്ധപ്പെട്ടവര് പറയുന്നത്. അതില് 'കെ' എന്ന അക്ഷരം 'കില്' എന്ന ഇന്ഗ്ലീഷ് വാകിന്റെ ആദ്യാക്ഷരം ആണെന്നരിയവുന്നവരാണ്
ഇവിടത്തെ ഏതു കുട്ടിയും. 'എ' എന്നത് അവിടെ പ്രസംഗിക്കാന്‍ വരുന്ന വ്യക്തിയുടെ പേരിന്റെ ആധ്യാക്ഷരവുമാന്നെന്നരിയാമല്ലോ?
ഇതില്‍ നിന്നൊക്കെ നാമെന്തു നിഗമനത്തില് ആണെതതിചെരേണ്ടത്?
ജീവന്: നിങ്ങള് പറയുന്ന പോലെയല്ല കാര്യങ്ങള്. ‘കെ’ എന്നത് ആ കുട്ടിയുടെ ഇനീഷ്യലാണ്. 'എ' എന്നത് അയൂബ് എന്ന പേരിന്റെ ആധ്യാക്ഷരവും.പന്തല് ജോലിയിലായിരുന്ന തന്റെ അയല്ക്കാരന്റെ ജോലി കഴിയുന്നത് വരെ കാത്തു നില്ക്കെ അവിടെക്കിടന്ന ഒരു അരിവാള് എടുത്തു നിലത്തു വെറുതെ തന്റെ പേരിന്റെ ആദ്യാക്ഷരങ്ങള് എഴുതിക്കളിച്ച ഒരു നിസ്സാര.................
ന്യൂസ് റീഡര്: ഇടപെടേണ്ടി വന്നതില് ഖേദിക്കുന്നു. നന്ദി മിസ്റ്റര് ജീവന് പിന്നെ ഈ ചര്ച്ചയില് പങ്കെടുത്ത ............. മുഖ്യ വാര്ത്തയിലേക്ക്. രണ്ടാഴ്ച കഴിഞ്ഞു തെരഞ്ഞെടുപ്പു പ്രചരണാര്ത്ഥം കേരളം സന്ദര്ശിക്കുന്ന ദേശീയ നേതാവിന്റെ പ്രസംഗ സ്ഥലത്ത് നിന്ന് കൊടും ഭീകരനെ പോലീസ് അറെസ്റ്റ് ചെയ്തു. കൂടുതല് അറെസ്റ്റ് ഉടനെയുണ്ടാവുമെന്നു മുതിര്ന്ന പോലീസ് ഉദ്യോഗസ്തര് വെളിപ്പെടുത്തി
2. 2.നിര് ല ജ്ജം
ന്യൂസ് റീഡര്: : വെറും ഇരുപതഞ്ചു വയസ്സ് മാത്രം പ്രായമുള്ള ഒരു പയ്യന് തന്റെ പ്രേമം പരാജയപ്പെട്ടതില് നിന്നുമുടലെടുത്ത മനോവിഷമം കാരണം അയച്ച ഒരു ഈ മെയില് സന്ദേശത്തിന് ഇത്ര വലിയ അര്ഥം പ്രബുദ്ധരായ നാം നല്കേണ്ടതുണ്ടോ?
സജീവന്: പിന്നില്ലാതെ? നാടൊട്ടുക്ക് ഭീകര വാതികളുടെ വിളയാട്ടം നടക്കുന്നുവെന്നു നിങ്ങള് തന്നെ നാഴികക്ക് നാല്പ്പതു വട്ടം
വിളിച്ചു കൂവുന്ന ഈ സമയത്ത് ബുദ്ധി സ്ഥിരതയുള്ള ഒരാള് ഇത്തരമൊരു സന്ദേശം അയച്ചതിനെ ഗൌരവമായി ത്തന്നെ കാണേണ്ടതുണ്ട്.
പ്രത്യേകിച്ചും അയാള് ഇന്ത്യയുടെ പ്രസിടണ്ടിനെയും മുഖ്യ ദേശീയ കക്ഷിയുടെ അധ്യക്ഷയെയുമാണ് വധിക്കുമെന്ന് ഭീഷണി മുഴക്കിയത്.
ന്യൂസ് റീഡര്: : ഇതില് നിന്ന് ആ പയ്യന്റെ പ്രേമത്തിന്റെ തീവ്രത മനസ്സിലാക്കി അവനു മാപ്പ് നല്കുകയല്ലേ ഉത്പതിഷ്ണു ക്കളായ നമ്മള് ചെയ്യേണ്ടത്?
തന്റെ പ്രേമബന്ധം പൂവണിയാന് വല്ല സഹായവും പ്രതീക്ഷിച്ചു രണ്ടു പരമോന്നത വ്യക്തികളുടെ പേര്
ഉപയോഗപ്പെടുത്തിയ തില് നിന്നും ആ ആ കുട്ടിയുടെ പ്രേമത്തിന്റെ ആഴം മനസ്സിലാക്കി അവനോടു അനുകമ്പ പ്രകടിപ്പിക്കുകയല്ലേ നാം വേണ്ടത്?
സജീവന്: ഗൌരവമേറിയ ഇത്തരം പ്രശ്നങ്ങള് നിസ്സാര.....
ന്യൂസ് റീഡര്: സമയ പരിധി മൂലം ഇടപെടേണ്ടി വന്നതില് ഖേദിക്കുന്നു. മുഖ്യ വാര്ത്തകള്. ഇന്ത്യയുടെ പ്രേസിടെന്റിനെയും കോന്ഗ്രെസ്സ്
അധ്യക്ഷയേയും വധിക്കുമെന്ന സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തി. പ്രേമ പരാജയം താങ്ങാനാവാതെയെന്നു പയ്യന്, പോലീസ് പയ്യനോടനുകമ്പ പ്രകടിപ്പിച്ചു, പയ്യനെ വീട്ടിലെത്തിച്ചു.
3.എന്താവേശം!
"സാര് ഞാന് മേലാടൂരില് നിന്നും വിളിക്കുന്നു. ഇന്ത്യയുടെ മനസ്സാക്ഷിയെ ആകെ നൊമ്പരപ്പെടുത്തിയതും ഒരു വിഭാഗം പ്രതിക്കൂട്ടിലാക്കപ്പെടുകയും ചെയ്ത ബോംബു സ്ഫോടനങ്ങള്ക്ക് പിറകില് അസിമാനന്ദ, പ്രജ്ഞാ സിംഗ്. കേണല് പുരോഹിത് തുടങ്ങിയ ഹിന്ദുത്വ ഭീകരരായിരുന്നു എന്ന് തെളിഞ്ഞിരിക്കയാന്നെല്ലോ........"
അവതാരകന്: ക്ഷമിക്കണം ഇന്ന് അതിനെക്കാളും സുപ്രധാന മായൊരു ചര്ച്ചയിലാണ് നിങ്ങള് പങ്കെടുക്കേണ്ടത്. കേരളത്തിന് സ്വന്തമായി ഒരു ഐ. പി.എല് ടീം കിട്ടിയതാനെല്ലോ! എങ്ങിനെ നോക്കിക്കാണുന്നു ഈ വലിയ നേട്ടത്തെ?

“സര് അതിനെക്കാളും സുപ്രധാനമായ ഒരു കാര്യമല്ലേ.................
അവതാരകന്: ഞാന് തിരിച്ചു വരാം എലാവര്ക്കും പങ്കെടുക്കാം വെയ് രാജ വെയ് .കേരളത്തിന് ഐ പി എല്. കിട്ടിയ.......

4.ഗൌണ്ടെര് പോണ്ട് അഥവാ ഗൌണ്ടെരുടെ കുളം

" മാഡം ഞാന് കീഴാറ്റൂറില് നിന്ന് വിളിക്കുന്നു. മാറാട് ഒന്നാം കലാപത്തില് ഒരു പ്രമുഖ സംഘടനയുടെ സ്റ്റേറ്റ് നേതാവ് കുറ്റക്കാരനാണെന്ന്
കണ്ടെത്തിയിരിക്കുന്നു, തന്നെയുമല്ല മുമ്പ് പല ബോംബു സ്ഫോടനങ്ങള്ക്കും പിന്നില് മലയാളിയായ ഒരാള് സ്ഫോടന സാമഗ്രികള് എത്തിക്കുന്നതില് വലിയ പങ്കു വഹിച്ചുവെന്നും കണ്ടെത്തിയിരിക്കുന്നു. ഇതിനെക്കുറിച്ച്.......
അവതാരക: നോക്കൂ മിസ്റ്റര് ഞങ്ങളിന്നു ഞങ്ങളുടെ ഭൂതക്കണ്ണാടി കൊച്ചി ഐ.പി. എല് ടീമിലാരോക്കെ കളിക്കണം എന്ന വിഷയത്തിലേക്കാന് തിരിച്ചു വെച്ചത്. കേരളീയനായ ശ്രീ ശാന്ത് തന്നെ ടീമിന്റെ നായകനാവണമെന്ന ക്രിക്കെറ്റ് സ്നേഹികളുടെ താല്പര്യത്തെ താങ്കള് എങ്ങിനെ നോക്കിക്കാണുന്നു. ഈ സുപ്രധാന വിഷയത്തെ ക്കുറിച്ചാണ് നിങ്ങള് ആലോചിക്കേണ്ടത്......... ....

( നിങ്ങള് മുമ്പ് ഇതിന്റെ ചില ഭാഗങ്ങള് വായിച്ചെങ്കില് ക്ഷമിക്കുക മലയാളം ന്യൂസ് ല് എഴുതിയത് ഞാന് തന്നെയാണ് )

Wednesday, March 9, 2011

പുണ്യo,പാവനo


അവര് ആറു പേര് ഒരുമിച്ചാണ് ലിഫ്ടിലേക്ക് കയറിയത്. പതിനൊന്നാം നിലയിലെത്തുവോളം ലിഫ്റ്റ് മറ്റൊരു നിലയിലും നില്കയുണ്ടയില്ല. പതിനൊന്നാം നിലയിലെ ശീതീകരിച്ച വലിയൊരു മുറി, റൂം ബോയ് അവര്ക്കായി തുറന്നു. അതൊരു വലിയ സ്യുട്ടായിരുന്നു.
റൂമിലെത്തി ഓരോരുത്തരും അവിടെ മധ്യത്തിലായി വിതാനിച്ച പതു പതുത്ത സോഫയിലിരുന്നു .റൂം ബോയി അവര്ക്കായി ചെറു നാരങ്ങയുടെ
നീരോഴിച്ച സുലൈമാനി പകര്നു."വിത്തൌട്ട്" ആറുപേരും ഒരേ സ്വരത്തിലാണ് പറഞ്ഞത്. പഞ്ച സാര യിടനൊരുങ്ങിയ റൂം ബോയി ആ പാത്രം അവിടെ തന്നെ തിരിച്ചു വെച്ചു. നാല് പേര് പലപ്പോഴും അവിടെ ഒരുമിച്ചു
കൂടുന്നവരയത് കൊണ്ട് അവര്ക്ക് പ്രമേഹമുന്ടെന്ന യാള്ക്ക് അറിയാമായിരുന്നു. പുതിയതായി ക്കണ്ട രണ്ടു പേര്ക്ക് വേണ്ടിയാണ് അയാള് പഞ്ച സാരപ്പാത്രം
കയ്യിലെടുത്തത് .
ചായ ക്കോപ്പകള് വെച്ച ട്രേ ഓരോരുത്തരുടെയും അടുത്തേക്ക് നീട്ടി, എല്ലാവരും ഓരോന്ന് എടുത്തു കഴിഞ്ഞപ്പോള് ‘ഇനിയെന്തെങ്കിലും ‘എന്ന മട്ടില് ട്രേ മാറിനോട് ചേര്ത്ത് വെച്ചു അയാള് അവിടെ നിന്നു അല്പനേരം.
"പുറത്തുണ്ടാവണ്o. ഞങ്ങളെ ആരെങ്കിലും ചോദിച്ചാല് ഉറങ്ങുകയാണെന്ന് പഞ്ഞേക്ക്." കൂട്ടത്തില് പന്ന്ടിതനാണെന്ന് തോന്നിക്കുന്ന ആള് പറഞ്ഞു തുടര്ന്നയാല് തന്റെ കറുത്ത് നീണ്ട താടിയിലൂടെ വിരലോടിച്ചു , തലയില് നിന്നു തൊപ്പി അഴിച്ചു ചുമല് അറ്റം നീണ്ട കറുത്ത മുടി വിരല് കൊണ്ട് ചീകി ഒതുക്കി.
എല്ലാവരും ചായ കുടിച്ചു കഴിഞ്ഞപ്പോള് ഒരു ചുരുട്ടിന് തീ കൊളുത്തി ഒന്ന് രണ്ടു പുകയെടുത്ത ശേഷം അത് കെടുത്താതെ ആഷ് ട്രേ യുടെ മുകളില് വെച്ചു
അയാള് ആരംഭിച്ചു.
“നമ്മളിവിടെ കൂടിയത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചര്ച്ച ചെയ്യാനാണെന്ന് എല്ലാവര്ക്കും അറിയാമെല്ലോ. കാര്യങ്ങള് സശ്രദ്ധം
കേള്ക്കണം. ഒരു തീരുമാനം ഇന്ന് തന്നെ എടുക്കുകയും വേണം " ഇത്രയും പറഞ്ഞയാള് "എന്ജിനിയരെ പറ ഞോളി" എന്ന് പറഞ്ഞു
ഗവണ്മെന്റ് സര്വീസില് നിന്നു ചീഫ് എന്ജിനിയര് ആയി റിട്ടയര് ചെയ്ത ആളെ ഉദ്ദേശിച്ചാണ് അയാള് എന്ജിനിയാര് എന്ന് വിളിച്ചത്.
വര്ഷങ്ങളോളം സര്ക്കാര് സര്വീസില് സേവനമനുഷ്ടിച്ചു പല വിപുല പദ്ധതികള്കും നേതൃത്വം നല്കിയ ആള്ലാ ണദ്ധേഹം.അയാളെക്കുരിച്ചും അയാളുടെ സേവനങ്ങളെ ക്കുറിച്ചും ഞാനിപ്പോഴെഴുതി നിങ്ങളുടെ സമയം കളയുന്നില്ല. അയാളൊരിക്കല് മരിക്കുമ്പോള് പത്രങ്ങള് അയാളെ
ക്കുറിച്ച് ലേഗനങ്ങലെള്ലാഴുതാതിരിക്കില്ല. അന്ന് നിങ്ങള് ഇത് തന്നെ വീണ്ടും വായിക്കണം! അത് വേണ്ട. ഒന്ന് ഞാന് പറയാം, ഈ മഹാന് വിശുദ്ധ റമദാന് മാസം കൈകൂലി വാങ്ങുമായിരുന്നില്ല.( ഈ മാസം അയാള് ഒരു പദ്ധതി യുടെയും പേപ്പര് കള് നോക്കാരുണ്ടായിരുന്നില്ലെന്നു പറഞ്ഞത് നിങ്ങളാണ്.എനിക്കറിയില്ല)
അയാള് പറഞ്ഞു തുടങ്ങി." ചില ദുരന്തങ്ങള് ചില നന്മകള്ക്ക് കാരണമായിതീരുമെന്ന് പറയാറുണ്ട്.അഗ്നിപര്വതം പൊട്ടുമ്പോള് ഒരു പാട് പ്രദേശങ്ങള് അതിന്റെ ലാവ വന്നു മൂടി ഒരു പാട് ജീവ ജാലങ്ങള് - മനുഷ്യനടക്കം - നശിച്ചു പോവാറുണ്ട്. പക്ഷെ വര്ഷങ്ങള്ക്കു ശേഷം ഏറ്റവും ഫലഭൂയിഷ്ടമായ ഒരു പ്രദേശമായി മാറി അത് ധാരാളം കായ്കനികലുല്പാതിപ്പിക്കുന്ന ഒരു സുന്ദര പൂങ്കാവനമായി മാറും.
“എന്ജിനിയര് കാര്യം നേര്ക് നേരെ പറയി" പറഞ്ഞത് കൊണ്ട്രക്ടരായ ചെമ്പ്രനാജിയാണ്. ചെമ്പ്രന് അയാളുടെ പേരല്ല. ചെമ്പ്രക്കുന്നുമ്മല് കുഞ്ഞാന് എന്നാണു പേര്.എല്ലാവരും സുഗകരമല്ലാത്ത രീതിയിലയാളെയൊന്നു നോക്കി .
"ശരി" എന്ജിനിയര് പറഞ്ഞു."കെനിയയില് ഈയിടെയുണ്ടായ കലാപത്തില് അവിടത്തെ പല മുസിയങ്ങലും ആരാധനാലയങ്ങളും കൊള്ളയടിക്കപ്പെടുകയുണ്ടായി. പല വിലപിടിച്ച ചരിത്ര സ്മാരകങ്ങളും ഇവിടങ്ങളില് നിന്ന് കൊള്ളക്കാര് പല പ്രദേശങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി. അക്കൂട്ടത്തില് പുരാതന കാലത്തെ ഒരു മഹാത്മാവിന്റെ
ചരിത്രവുമായി ബന്ധപ്പെട്ട ഒരു പെട്ടകവുമുണ്ടായിരുന്നു! ഭാഗ്യവശാല് അത് കടല് കടന്നു നമ്മുടെ ബോംബെ പട്ടണത്തിലെ ഒരു വലിയ ശൈഖിന്റെ
കൈവശമെത്തിപ്പെട്ടു.പലരും ആ വിശിഷ്ട വസ്തു ലഭിക്കാന് കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും നമ്മുടെയൊരു വാക്ക് കിട്ടിയതിനു ശേഷമേ ശൈഖൊരു
തീരുമാനത്തിലെത്ത!കയുള്ളൂ."
ശൈഖിനു അത് നമുക്ക് തന്നെ തരണ മേന്നെന്താനിത്ര നിര്ബന്ധം?." ചോദ്യം കേട്ടാലറിയാം അത് മുന്കൂട്ടി തയാര് ആക്കി യാതാണെന്ന്.
തന്റെ സാന്നിധ്യമരിയിക്കാന് ഒരു റിട്ട യാര്ഡ് പ്രിന്സിപ്പാളായ അദ്ദേഹത്തിന് ഒരു ചോദ്യം ചോദിച്ചല്ലേ പറ്റൂ.
ഉത്തരം പറഞ്ഞത് പണ്ഡിതനാണ്." എന്റെ ബോംബെ സന്ദര്ശന വേളകളില് ഞാന് ശൈഖിനോടോപ്പമാണ് താമസിക്കാറ് എനിക്ക് വേണമെങ്കില് വല്ല ഹോട്ടലിലും താങ്ങാവുന്ന തെയുള്ളു.പക്ഷെ പല സംശയങ്ങളും ചോദിച്ചു മനസ്സിലാക്കാന് എന്റെ സാമീപ്യം ഷെയ്ഖ് ആഗ്രഹിക്കുന്നു. വന്നു വന്നു ഇപ്പൊ എന്ത് കാര്യവും എന്നോട് ചോദിച്ചേ അദ്ദേഹം ചെയ്യൂ."
വീണ്ടും എന്ജിനിയരിലേക്ക്. " ആയിരക്കണക്കിന് വര്ഷം പഴക്കമുള്ള ഈ ചെപ്പിനു ഒരു പാട് പോരിശകളുണ്ട് .കെനിയയിലെ ജനങ്ങള് തങ്ങളുടെ ആവലാതികള് ബോധിപ്പിച്ചിരുന്നത് ഈ ചെറിയ പെട്ടകത്തോടയിരുന്നു. അവരുടെ ആവലാതികള്ക്ക് ഉടനടി പരിഹാരവുമുണ്ടായിരുന്നു .പ്രത്യേകിച്ചും വയര് സംബന്ധമായ പ്രശ്നങ്ങള്ക്ക്. ഈ പെട്ടകം നമുക്ക് കിട്ടിയാല് അത് മലയാള നാടിനു വലിയോരാശ്വാസമാകും."
"ചെപ്പിനു എന്ത് വിലയാകും? "
പണ്ഡിതനാണ് മറുപടി പറഞ്ഞത്. "സഹ്സ്രാബ്ധങ്ങള് കേടു പാട് വരാതെസൂക്ഷിക്കപ്പെട്ടതാണ് ! പ്രത്യേകിച്ചും കറാമാതുള്ള വസ്തുക്കളുടെ വില തിട്ടപ്പെടുത്തുക നിസ്സാരരായ മനുഷ്യര്ക്ക് സാധ്യവുമാല്ലല്ലോ!"
" മൊയിലിയാര്
തന്ത്രാസം പറയാതെ മനുഷ്യന് മനസ്സിലാവുന്ന തരത്തില് പറയി ." ബുദ്ധി ജീവി ചമഞ്ഞു വര്ത്തമാനം പറയുന്നത് ചെമ്പ്ര ) ജിക്കൊട്ടും ഇഷ്ടമുള്ള കാര്യമല്ല . അങ്ങിനെ പറയുന്നതിനെ അയാള് തന്ത്രാസം പറയുക എന്നാണ് കളിയാക്കുന്നത്. തന്ത്രം+ഹാസ്യം, ചേര്ന്നതാവുമോ തന്ത്രാസം? ആവാന് സാധ്യത ഇല്ല. ഭാഷയില് പുതിയ പ്രയോഗങ്ങള് കണ്ടെത്താന് മാത്രം പഠിപ്പുള്ള ആളൊന്നുമാല്ലല്ലോ അയാള്. പഴയ നാലാം ക്ലാസ്.
"രണ്ടു കോടിയോളം വേണ്ടി വരും. ഇത് പറയുമ്പോള് അദ്ദേഹം അവിടെ പുതുതായി വന്ന ആ രണ്ടു പേരുടെ മുഗത്തെക്കൊന്നു നോക്കി. എന്നിട്ട് തുടര്ന്നു.മൂന്നും നാലുമൊക്കെയാണ് ചോദിക്കുന്നത്. രണ്ടിന് കച്ചവടമാക്കാമെന്ന് ശൈഖൊരു സൂചന തന്നിട്ടുണ്ട്
" അമ്പതു ഗുണിക്കണം നാല്. രണ്ടു കോടിയുണ്ടാക്കാമെന്ന് തന്നെ വെക്കുക. ഇത് എവിടെയുണ്ടായി? എങ്ങിനെ കെനിയയില് നിന്ന് നമ്മുടെ അടുത്ത് എത്തി? എന്താണിതിന്റെ പോരിശ? ഇതൊക്കെയറിയാതെ നമ്മളീ മുടക്കുന്ന പണം കൊണ്ട് വല്ല കാര്യവുമുണ്ടാവുമോ?"
ഇത് ചോദിച്ചത് ഏഴു കണ്ണന് സൂപ്പി ഹാജിയാണ് ബ്രോക്കെര് ആയിരുന്നു അയാള്. സകല ബ്രോക്കെര്മാര്കും റിയല് എസ്റ്റേറ്റ്
എജെന്റ്മാര് എന്ന ഇന്ഗ്ലീഷ് നാമം ചൊല്ലി വിളിക്കാന് തുടങ്ങിയപ്പോള് അദ്ദേഹം ഇപ്പോള് തനിക്കു റിയല് എസ്റ്റേറ്റ് ന്റെ ചെറിയ ബിസിനെസ്സുണ്ടെന്നാണ് പരിചയപ്പെടുത്തുന്നത്.
"ചരിത്രം ചുരുക്കിപ്പറയാം. വിശുദ്ധ ഗ്രന്ഥങ്ങളില് നിന്ന് നാമറിയുന്ന പ്രവാചകന്മാര് വെറും 25 പേരാണ്. എന്നാല് ലോകത്തിന്റെ എല്ലാ ഭാഗത്തും പ്രവാചകന്മാര് വന്നിട്ടുണ്ട് ഒരു ലക്ഷത്തി ചില്ല്വാനം പേരുണ്ട് ഇങ്ങിനെ മറ്റു പുന്ന്യവാലന്മാരുടെ കണക്കു ഇതിലുമെത്രയോ മടങ്ങ് വരും
. അങ്ങിനെ കെനിയയിലെ ഒരു കൊട്ടാരത്തില് പിറന്ന പുന്ന്യവാലനായിരുന്നു നമ്മുടെ ഈ ചെപ്പിനു നിമിത്തമായ മഹാനവര്കള്.കൊട്ടാരത്തില് സസുഖം ജീവിച്ചു പോന്ന ഇദ്ദേഹത്തിന്റെ ചെരുപ്പ കാലത്ത് വില പിടിച്ച ഒരു വൈഡൂര്യ മോതിരം വിഴുങ്ങാനിടയായി. രാജാ സദസ്സും രാജ്യമോന്നടങ്കവും പരിഭ്രാന്തരായി.ശസ്ത്രക്രിയയോ മറ്റു ഉയര്ന്ന ചികിത്സാ രീതികളോ നിലവിലില്ലാത്ത കാലമാണ്
വയര് ഇളക്കിയാല് മോതിരം പുറത്തു വരുമെന്ന് കൊട്ടാരം വൈദ്യന് പറഞ്ഞു. ആദ്യമാതംഗീകരിചെങ്കിലും വയരിളക്കുംപോള് മോതിരവും ഇളകിപ്പോവില്ലേ എന്ന് കുശിനിക്കാരന് സംശയം അത് ശരിയാണല്ലോ എന്ന് രാജാവിന് തോന്നി.കൊട്ടാരം വൈദ്യന്റെ തല വെട്ടി
മേലിലിത്തരം ചികിത്സയുമായി വരരുതെന്ന് മുന്നറിയിപ്പ് നല്കി. കുശിനിക്കാരന് വൈദ്ധ്യനായി. കുമാരന് മൈസൂര് പഴം കൊടുത്താല് മതിയെന്ന്
വിധിച്ചു.( കെനിയയില് മൈസൂര് പഴം ചെമ്പ്രാജിയുടെ മനസ്സില് സംശയം പെരുത്ത താണ്.പുണ്ണ്യകഥയില് ചോദ്യം ചോദിച്ചിട്ട്
കാര്യമില്ലെന്നതുകൊണ്ട് അയാള് മിണ്ടാതിരുന്നു.
കുശിനിക്കാരന്റെ വൈദ്യം ഫലിച്ചു.പിറ്റേന്ന് ഒരു സ്ഫടികത്ത)ലത്തില്
വെളിക്കിരുന്ന കുമാരന്റെ ബിര്രസിനു മുകളില് വൈഡൂര്യ മോതിരം!
രാജ്ഞി ഒരു ഈര്കില് കൊണ്ട് മോതിരം തോണ്ടിയെടുത്തു കഴുകി ബിര്രാസ് തൊടിയില് കളയാനായി പുറത്തു വന്നപ്പോള് ആ സ്ഥാനത്ത് മറ്റൊരു മോതിരം. അങ്ങിനെ നൂറ്റിഒന്ന് മോതിരങ്ങള് പുറത്തെടുത്തു 102 മത്തെ മോതിരം തോണ്ടിയെടുത്തു കഴുകിയെടുതപ്പോള് ആ സ്ഫടികപ്പാത്രം സംസാരിച്ചു തുടങ്ങി.
" അല്ലയോ മഹതീ എന്റെ യും അവിടത്തെ പുത്രന്റെ യും കരാമാതുകൊണ്ടാനിങ്ങനെ സംഭവിക്കുന്നത്. ആയതുകൊണ്ട് എന്നെ നല്ലോരിടത്ത് സ്ഥാപിക്കുക. ഈ രാജ്യത്തിന്റെ ഐശ്വര്യം വര്ധിച്ചുകൊണ്ടേ യിരിക്കും.
.അത് പ്രകാരം ആ സ്ഫടികപ്പാത്രം കൊട്ടാരത്തിന് പുറത്തൊരു കെട്ടിടത്തിലേക്ക് മാറ്റി.ജനങ്ങള് തങ്ങളുടെ ആവലാതികളും സങ്കടവും പറയാനായി അവിടം സന്ദര്ശിക്കാന് തുടങ്ങി.
പിന്നീടത് അണമുറിയാത്ത ജാനപ്രവാഹമുല്ലോരിടമായി മാറി. കെനിയയിലെ കലാപം പൊട്ടിപ്പുറപ്പെടും വരെ അതൊരു തീര്ത്ടാടന കേന്ദ്രമായി നിലനിന്നു. അവിടെ നിന്ന് ആ സ്ഫടികപ്പാത്രം ഇപ്പോള് ബോംബയില് എത്തിനില്ക്കുന്നു.
ഈ രണ്ടു പേര് ബോംബയില് നിന്ന് വന്നവരാണ് . നമ്മള്ക്കിത് വേണമെങ്കില് രണ്ടു ദിവസം കഴിഞ്ഞു അത് അവരിവിടെ എത്തിക്കും. നമുക്ക് തീരുമാനിക്കാം. എന്റെ ഷയെര് 50 ഞാനിതാ വാഗ്ദാനം ചെയ്യുന്നു.
"ഞങ്ങടെ കോളേജില് രണ്ടു അധ്യാപക വെകേന്സികളുണ്ട്.അവരുടെ കാശ് കിട്ടാന് രണ്ടാഴ്ചയെങ്കിലും പിടിക്കും. അതുവരെ ആരെങ്കിലുമൊന്നു അഡ്ജസ്റ്റ് ചെയ്യേണ്ടി വരും,ഞാനും റെഡി." ഇത്രയും പറഞ്ഞയാള് ചെമ്ബ്രാജിയെ നോക്കി. രിട്ടയെരിനു ശേഷം അയാള് ഒരു മാനേജ്മന്റ് കോളേജില് മനേജെരാണിപ്പോള്.

" എന്നെ നോക്കേണ്ട. കൊണ്ട്രാക്ടിന്റെ ബില്ല് പലതും മാറി ക്കിട്ടിയിട്ടില്ല .മാത്രമല്ല. വി & സി യുടെ പകുതിയേ ഞാനുള്ളൂ.ആ "സി" മാത്രം “വി”
' വാസുവാണ് .അയാളിതിനു സമ്മതിക്കുമോ എന്നനന്വേഷിക്കണം.' ചെമ്ബ്രാജി പറഞ്ഞു .
" സമ്മതിക്കാതെ! ഇതിവിടെ എത്തിയാല് തീര്താടകര്ക്കുള്ള സൌകര്യങ്ങള്, കെട്ടിടങ്ങളുടെ പണി ഇതൊക്കെ വി & സി കൊണ്ട്രാക്റെറാ ര്സിനല്ലേ! രണ്ട ആഴ്ചത്തേക്ക് പണം തിരി മാറി ചെയ്യുന്ന കാര്യം ഞാനേറ്റു."
" ഇനി സൂപ്പി ഹാജി ?'"\"പുന്നിയമായതെന്തും എനക്ക് സമ്മതമ. ചെക്കെപ്പോ വേണമെന്ന് ചോതിച്ചാ മതി.പിന്നെ സ്വത്ത് രെജിസ്റെറര് ആക്കുന്നത് തുല്ല്യ ഷെയര് , പറയേണ്ട കാര്യമില്ലെന്നറിയാം .പറഞ്ഞെന്നേയുള്ളൂ
"കുറച്ചു കൂടി നിലവാരമുള്ള എന്തെങ്കിലും കിട്ടില്ലേ നമുക്ക്. ചോദ്യം ചെമ്ബ്രനാജിയുടെതാണ്. ഉത്തഹരണമായി ഈജിപ്തിലും ഈയടുത്തു കലാപമുണ്ടായില്ലേ. അവിടെനിന്നു മൂസ നബിയെ നൈലിലിലോഴുക്കിയ പെട്ടകം. അതാവുമ്പോള് മക്കളില്ലാത്ത ദംബധികള്ക്ക് പ്രാര്തിക്കനോരിടമാവും. അതല്ലെങ്കില് നൂഹു നബിയുടെ കപ്പലിന്റെ ഒരു പലക. വിഷമക്കടലില് നട്ടം തിരിയുന്നവര്ക്ക് പ്രാര്ഥിക്കാന്..!"
"ഇപ്പോള് കിട്ടിയത് ഇപ്പോള് വാങ്ങുക ഇനി അവസരം വരുമ്പോള് അവയും വാങ്ങാം"

" ഈ വിശുദ്ധ പാത്രത്തിന്റെ വരവ് നമുക്ക് ഒരു പത്ര സമ്മേളനം വിളിച്ചു അറിയിച്ചാലോ? "
" വിവരക്കേട് പറയാതെ. ഇതിനു വലിയ പബ്ലിസിററിയൊന്നും വേണ്ട ഇതിന്റെ പോരിശയെക്കുരിച്ചു ചെറിയ ചെറിയ സദസ്സുകളില് ചര്ച്ചയുണ്ടായാല് മതി. ജനം ഇത് ഏറ്റെടുക്കും .അത് തന്നെ വലിയ പബ്ലിസിററി.അതോടെ പത്രക്കാരും മീഡിയക്കാരും ഇങ്ങോട്ട് വരും. നമ്മളായിട്ട് അങ്ങോട്ട് പോയി ഒന്നും പറയേണ്ട. മാത്രമല്ല ഇപ്പഴത്തെ മീഡിയ പയ്യന്മാര് വല്ലാത്ത അലച്ചയാണ് കാണിക്കുന്നത്.പയ്യത്തികളും മോശമല്ല.ഒരു കലന്ടെരോ ബോല് പെന്നോ പോലും എന്താക്രന്തതോടെ യാണെന്നോ.അവര് നേടിയെടുക്കുന്നത്!

Wednesday, March 2, 2011

പുതിയാഴ്ച

മസ്റ ആയിലുള്ള കരീമിനെ ഒന്ന് പോയി കാണേണ്ടേ? പാവം കുറെ നാളായി കണ്ടിട്ട്. വിളിച്ചപ്പോള് സുഖമില്ലെന്നു പറഞ്ഞിരുന്നു. അവനാണെങ്കില് ഇങ്ങോടു വരാനും കഴിയില്ല.നീ ഇവിടെ വന്ന കാലത്ത് നിന്നെ ഒരു പാട് സഹായിച്ചതല്ലേ. നിനക്കല്ലേ വണ്ടിയുള്ള് നാളെ ഒന്ന് പോയി കണ്ടാലോ?"

"അയ്യോ നാളെ പറ്റില്ല .എനിക്കാകെ ഒരു വെള്ളിയാഴ്ചയെ ഒഴിവുള്ളൂ. ടി. വി യില് നാളെ നല്ലൊരു പരിപാടിയുണ്ട് "

" ശരി എന്നാല് അടുത്ത വെള്ളിഴാഴ്ച ഏതായാലും പോവാം"
“വ്യാഴാഴ്ച രാത്രി കൂട്ടുകാരുമായി സംസാരിച്ചിരുന്നു ഉറങ്ങാന് ഒത്തിരി വൈകും “ പിന്നെ പിറ്റേന്ന് ഉണരാന് ഒരു പതിനൊന്നു മണിയെങ്കിലുമവും. കുളികഴിഞ്ഞു പള്ളിയില് പോയി വന്നു ഭക്ഷണം കഴിച്ചു
ഒന്നുറങ്ങിയെഴുന്നെല്കുംപോള് ഏകദേശം രാത്രി ഏഴു മണിയെങ്കിലുമ)വും."

"ഏഴു മണിക്ക് പോ)യാല് മതി."
"എടാ മണ്ട. ആരെങ്കിലും രാത്രിയില് ആ മസ്റയിലേക്ക് പോവോ?. നോക്ക )0 മറ്റേതെങ്കിലും ഒരു ഒഴിവു ദിവസം പോവാം

" ആവാം. രണ്ടു വെള്ളിയഴ്ച്ചകള്ക്കിടയില് പുതിയൊരു ദിവസം കണ്ടു പിടിച്ചിട്ടു. അന്നാവുംപോള്നിനക്ക് ജോലിയും കാണില്ല. പിന്നെ ഉറക്കിന്നു തടസ്സവുമുണ്ടാവില്ല.

Tuesday, March 1, 2011

അമ്പട ഞാനേ


" വഴിയോരത്തെ ഒലിവ് മരങ്ങളില് നിറയെ കായ്കളുണ്ട്. നമുക്ക് കുറച്ചെടുത്തു ഉപ്പിലിട്ടാല് ഉച്ചയൂണിനു ഒരു കൂട്ടാനാകും.വഴിയോരത്തെ ഈത്തപ്പനകളില് നിന്ന് പഴുത്ത കായ്കള് വെറുതെ വീണു നശിക്കുകയാണ്. നമുക്ക് കുറച്ചു കായ്കള് പറിച്ചു സൂക്ഷിച്ചാല് വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാം"

"ഛേ.മോശം . നീയെന്താ അഫ്ഘനികള്ളെ പ്പോലെ . ഉപ്പിലിട്ട സൈതൂന് മാര്ക്കറ്റില് കിട്ടും , തമര് മാര്ക്കറ്റില് പോയാല് ഇഷ്ടം പോലെ ഈത്തപ്പഴവും. ഇത്തിരി കാശാവുമെന്നല്ലെ ഉള്ളു .
ഈ കൊടും ചൂടത്ത് പന്റ്സിട്ടു പുറത്തു പോവുന്നതിലും സുഖം തുണിയുടുക്കുകയാണ്. പള്ളിയില് പോവുംപോഴേതായാലും തുണി മതി .

ഛേ. അങ്ങിനെ ചെയ്യുന്നത് ബംഗാളികളാണ്. നമ്മള് പന്റ്സിട്ടു ഷര്ട്ട് ഇന് ചെയ്തു ശൂസിട്ടു വേണം പുറത്തിറങ്ങാന്. സുഖം അല്ല പ്രധാനം. കാണുന്നവരുടെ മനസ്സിലൊരു impression ഉണ്ടാക്കലാണ്.

നമുക്ക് ഇനിയങ്ങോട്ട് കുബ്ബൂസ് വാങ്ങി റൂമിലൊരു കറിയുണ്ടാക്കി കഴിക്കാം. ഒരു റിയാലിന് അഞ്ചു കുബ്ബൂസ് കിട്ടും."

"നീയെന്താ സുഡാന്കളെപ്പോലെ പിശുക്കനാണോ പരിപാടി ! നമുക്ക് ബ്രോസ്റ്റ്, ഷവര്മ എന്നിവ കഴിച്ചാല് മതി.പന്ത്രണ്ടു രിയലല്ലേയു ള്ളു.റൂമില് കറിവെച്ചാല് പാത്രം കഴുകണം. ആലോചിക്കാന് പോലും വയ്യ."

അയല്പക്കത്തെ അറബി ഒരു ടാങ്ക് ശുദ്ധ ജലം പൊതുജനങ്ങല്കുപയോഗിക്കാന് വെച്ചിട്ടുണ്ട്. നമുക്ക് കുടിവെള്ളം ഇനി വില കൊടുത്തു വങ്ങേണ്ട.തൊട്ടട്തല്ലേ.അവിടെ നിന്നെടുക്കം."

"ഒരു പിശുക്കന്. നീ ശ്രിലങ്കയിലോ മറ്റോ ആയിരുന്നു ജനിക്കേണ്ടിയിരുന്നത്. അഞ്ച് റിയാല് കൊടുത്താല് ഒരു കാന് വെള്ളം കിട്ടും. അത് വാങ്ങിയാല് മതി."
"നോക്ക് . ആ പാകിസ്താനി അന്വര് ഖാന്റെ റൂമില് നല്ലൊരു ശല്ഫുണ്ട്.നമുക്ക് വേണമെങ്കില് അതെടുത്തോളനവന് പറഞ്ഞു .
"നിന്നെക്കൊണ്ടു തോറ്റു.നീയെന്താ മിസിരികലെപ്പോലെ .പഴയതെന്തും എടുത്തു വെക്കാനാണോ പ്ലാന് ?

"തൊട്ടടുത്ത ഫ്ലാറ്റിലെ സിരിയക്കാരന് അയാളുടെ ദിഷില് നിന്ന് കണക്ഷന് എടുത്തു കൊള്ളാന് പറഞ്ഞിട്ടുണ്ട്. അങ്ങിനെയകുമ്പം ഒരു സ്പ്ലിട്ടരും കുറച്ചു കേബിളും വാങ്ങിയാല് മതിയാകും."

"അയാളോട് പോവാന് പറയു. ഇരുനൂറു റിയാലിന് നല്ല ഡിഷ് കിട്ടും. പിന്നെ എല്ലെമ്പി, റെസിവോര് കേബിള് എന്നിവയ്ക്കൊക്കെ ക്കൂടി ഒരു അഞ്ഞൂറ് റിയാല്. നല്ലൊരു ടെക്നീഷ്യനെ വിളിച്ചു നൂറു റിയാലയള്ക്ക് കൊടുത്താല് ടി.വി കാണുന്ന കാര്യം ഓകെ!
(Note: ചില അക്ഷരങ്ങള് ടൈപ്പ് ചെയ്യുമ്പോള് ശരിയായി വരുന്നില്ല. ക്ഷമിക്കുക. സാവധാനം ഒക്കെ ശരിയാക്കിയെടുക്കാം )