Tuesday, June 12, 2012

വെര്‍തെ അല്‍ള ബാര്യ!

                                                                  ഭാര്യ.1 ഗോവിന്ദനാശാന്‍ ചെണ്ട കൊട്ട് വിധഗ്ദ്ധനായിരുന്നു.ദ്രുത താളത്തിലുള്ള ആശാന്റെ ചെണ്ട കൊട്ട് മനം കുളിര്‍പ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു.ആശാന്റെ ചെണ്ട കൊട്ട് നടക്കാത്ത കാവുകളോ ഉത്സവങ്ങളോ സമീപ പ്രദേശത്തൊന്നും നടന്നിട്ടുണ്ടായിരുന്നില്ല. ഉത്സക്കംമിറ്റിവക്കാരോടൊപ്പം കൂടി മുന്തിയ തരം മദ്യ സേവ നടത്തി ശീലിച്ച ആശാന്‍ മദ്യത്തിനടിമയായി. സേവ നടക്കാത്തപ്പോള്‍ കൈ ചുമ്മാ കിടന്നു വിറച്ചു തുടങ്ങി.ചെണ്ടാകൊട്ടിലെ പ്രാവീന്ണ്യം ക്രമേണ നഷ്ടപ്പെട്ടു.വെറുതെ നില്‍ക്കുമ്പോള്‍ പോലും കൈ വിറച്ചു കൊണ്ടിരിക്കും.ചെണ്ട കൊട്ടാന്‍ ആരും വിളിക്കാതെയായി. സാമ്പത്തിക പരാധീനത മറി കടക്കാന്‍. ഭാര്യ കാര്ത്യായിനി അമ്മ പണിക്കു പോയി തുടങ്ങി. സന്ധ്യ വരെ അതിലെയും ഇതിലെയും ചുറ്റിക്കറങ്ങി ആശാന്‍ സമയം പോക്കും.സന്ധ്യക്ക്‌ ഭാര്യ വീട്ടിലെത്തിയാല്‍ കാശില്‍ നിന്നൊരു ഭാഗം ചോദിക്കും.കൊടുത്തില്ലെങ്കില്‍ കുനിച്ചിരുത്തി നല്ല ഇടിയാണ്.അകമ്പടിയായി മണിപ്രവാള സാഹിത്യo വായില്‍ നിന്ന് ചുമ്മാ അങ്ങിനെ നിര്‍ഗളിക്കും.കുടിച്ചു വന്നാലും ആശാന്‍ ഭാര്യയുടെ മുതുകത്തു ചെണ്ട കൊട്ടും,പക്ഷെ മണിപ്രവാളത്തിനു പകരം നല്ല നാടന്‍ പാട്ടുകളായിരിക്കും. വെറുതെ അല്ല ഭാര്യ.                                                                                                                                                                
                                                                                                                                                                                      ഭാര്യ 2 .ഓട്ടോക്കാരന്‍ സൈനുദ്ധീന്‍ കല്യാണ ശേഷം കിട്ടിയ സ്ത്രീധനവും കൂട്ടിയാണ് ഒരു പിക്ക് അപ്- നായ് കുറുക്കന്‍ തന്നെ- വാങ്ങിയത്.(എന്നിട്ടും തികയാത്ത കാശ് അടച്ചു തീര്‍ക്കാനുണ്ട് മാസം തോറും). രണ്ടു മൂന്നു മാസം കൂടുമ്പോള്‍ അയാള്‍ ഭാര്യ ജമീലയെ അവളുടെ വീട്ടിലേക്കു പറഞ്ഞു വിടും.തന്റെ പിക്ക് അപ് വാനിന്റെ അടവ് തുക സംഘടിപ്പിക്കാനുള്ള പല വിധ ഉപായങ്ങള്‍ പറഞ്ഞു കൊടുത്താണ് അയാളവളെ പറഞ്ഞയക്കുന്നത്.ഇപ്പ്രാവശ്യം അവളുടെ മൂത്ത ആങ്ങള ഗള്‍ഫില്‍ നിന്ന് വന്നിട്ടുണ്ട്.എന്തായാലും കുറച്ചു പണം കയ്യിലില്ലാതെ വരില്ല. തഞ്ചത്തിലും തരത്തിലും കുറച്ചു പണം തരപ്പെടുത്തണം. അതിനായി ജമീല ഇപ്പോള്‍ അവളുടെ വീട്ടിലാണ്.പോയിട്ട് മൂന്നാല് ദിവസമായി. ഇന്നവള്‍ വരും.വരുമ്പോള്‍ കയ്യില്‍ കാശ് കാണുമോ?.കാണും.കാണാതിരിക്കില്ല. സൈനുദ്ധീന്‍ സ്നേഹമുള്ലോനാണ്,അതുകൊണ്ടാണല്ലോ,സ്ത്രീധനത്തിന്റെ ബാക്കി കിട്ടാനുളള കാശിനു അയാള്‍ അവധി കൊടുത്തത്."അത് തരുമ്പോള്‍ തരട്ടെ, നീയിപ്പോ വണ്ടിയുടെ അടവ് തെറ്റാതിരിക്കാനുള്ള കാശ് സംഘടിപ്പിച്ചു വാ" എന്നാണയാല്‍ ഓരോ തവണയും അവളെ വീട്ടിലെക്കയക്കുമ്പോള്‍ പറയുന്നത്.വെറുതെ അല്ല ഭാര്യ

                                               ഭാര്യ 3 .ആര്‍.എം.ബാബുവിന്റെ ഭാര്യ ഇന്നയാളുടെ ബോസ്സിനെ കാണും. ഒരു ന്യൂ ജനറേഷന്‍ ബാങ്കിലെ ഉദ്യോഗസ്ഥനായ അയാളുടെ ബാങ്കിന്റെ എം.ഡി.അയാളുടെ പ്രമോഷന്‍ പലവിധ കാരണങ്ങള്‍ പറഞ്ഞു നീട്ടി നീട്ടി കൊണ്ടുപോവുകയാണ്‌.ഒരു പെണ്‍ കോ ന്തനായ.എം.ഡി,ശിപായി ലഹള എന്ന സിനിമയിലെ വിജയ രാഘവന്റെ കഥാ പാത്രത്തെ അനുസ്മരിപ്പിക്കുന്ന സകല വിധ പെരു മാറ്റങ്ങളും ഉള്ള ആളാണ്‌.കാഴ്ചയില്‍ മാത്രമേ വ്യത്യാസമുള്ളൂ.ഒരു ,ഇരു നിറമുള്ള എലുമ്പന്‍.ഏതു നേരവും കണ്ണാടിയുടെ മുമ്പിലാണ് കക്ഷി.ഓരോരുത്തരുടെയും ഭാര്യമാര്‍ നേരിട്ട് ചെന്ന് അപേക്ഷിച്ചപ്പോഴാണ് തന്റെ സഹ പ്പ്രവര്തകരുടെ പ്രമോഷന്‍ ശരിയായതെന്ന രഹസ്യം പ്യൂണ്‍ ആനന്ദനാണയാളോട് പറഞ്ഞത് ഇനി ആവഴിക്കു നോക്കുക തന്നെ.ആര്‍. എം ബാബു തീരുമാനിച്ചു കഴിഞ്ഞു. ഇന്നയാള്‍ ഭാര്യയെ കൂട്ടിയാണ് ഓഫീസിലേക്ക് പോവുന്നത്.വെറുതെ അല്ല ഭാര്യ.