Saturday, March 16, 2013

വരള്ച്ച ,മഹാരാഷ്ട്ര ഒരു പാഠ മാവുമെങ്കിൽ

                                                            കടുത്ത വരള്ച്ചയിലാണ് മഹാരാഷ്ട്ര .15 ജില്ലകളിലായി 11,000ത്തിലേറെ ഗ്രാമങ്ങളാണ് കടുത്ത വരള്‍ച്ചയുടെ പിടിയിലമര്‍ന്നത്. 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയിലേക്കാണ് മഹാരാഷ്ട്രയുടെ പോക്ക്. ക്രമസമാധാനത്തിനുപോലും ഭീഷണിയായി മാറിയിരിക്കുകയാണ് കുടിവെള്ളക്ഷാമം. ഇതത്തേുടര്‍ന്ന്, വരള്‍ച്ചാ പ്രദേശങ്ങളില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വിരോധാഭാസമായി തോന്നാം വെള്ളം കിട്ടാതെ ജനങ്ങള്‍ നഗരങ്ങളിലേക്ക് കുടിയേറുകയാണ്.

                                               രാജസ്ഥാൻ മുമ്പേ വരള്ച്ചയുടെ കെടുതികൾ ശീലമാക്കിയ സംസ്ഥാനമാണ്.ഇപ്രാവശ്യം ഒട്ടനവധി സംസ്ഥാനങ്ങളിൽ വരള്ച്ച ഗുരുതരമായിരിക്കുമെന്ന് ബന്ധ പ്പെട്ടവർ മുന്നറിയിപ്പ് തരുന്നു. 
                                       ചില പ്രദേശങ്ങൾ ഒഴിച്ച് നിർത്തിയാൽ കടുത്ത വരള്ച്ചയോന്നും ബാധിച്ചിരുന്ന സംസ്ഥാനമായിരുന്നില്ല കേരളം. എന്നാൽ കേരളത്തിലും ജല ലഭ്യത ആശങ്ക ജനകമാം വിധം കുറഞ്ഞു വരികയാണ്.ഉപഭോക്താക്കൾ  കൂടിവരികയും,ആളോഹരി ജലോപയോഗം വര്ധിക്കുകയും ചെയ്യുമ്പോൾ തന്നെ ജല സ്രോതസ്സുകളും മഴയും കുറഞ്ഞു കൊണ്ടിരിക്കുന്നു.
                                        തോടുകളിലെക്കും പുഴകളിലെക്കും ജലമൊഴുക്കി കൊണ്ടിരുന്ന ഒട്ടനവധി കുന്നുകൾ ഇടിച്ചു നിരത്ത പ്പെട്ടു കഴിഞ്ഞു.ധാരാളം നീർത്തടങ്ങൾ മണ്ണിട്ട്‌ മൂടി.പുഴകളിൽ ആര്ത്തിയോടെ മണല് വാരി സമൂഹത്തിനു തന്നെ ഭീഷണിയായി ക്കൊണ്ടിരിക്കുന്ന ഒരു പുതിയ മാഫിയാ സംഘം തന്നെ രൂപപ്പെട്ടു കഴിഞ്ഞു.കേരളത്തെ കേരളമാക്കി നിർത്തുന്നതിൽ പ്രമുഖമായ സ്ഥാനം വഹിക്കുന്ന പശ്ചിമ ഘട്ട മലകളിൽ പോലും വര്ധിച്ച തോതിൽ പരിസ്ഥിതി നാശം നടന്നു കൊണ്ടിരിക്കുന്നു.
                                        പശ്ചിമ ഘട്ട മലനിരകളെ സംരക്ഷിച്ചു നിര്ത്തേണ്ട ആവശ്യകതയെ ക്കുറിച്ച് മുന്നറിയിപ്പ് തരുന്ന ഗാഡ്ഗിൽ കമ്മിഷൻ റിപ്പോര്ട്ടിനെ ഭരണ കൂടം വേണ്ടത്ര ഗൌരവത്തിൽ എടുത്തിട്ടില്ല.ഇന്ത്യയിൽ ജല മലിനീകരണത്തിന്റെ കാര്യത്തി ഒന്നാം സ്ഥാനം കേരളത്തിനാനെന്ന കാര്യവും നമ്മൾ ഗൌരവത്തിലെടുക്കണം .

                                          വരള്ച്ചയെ തടുക്കാൻ ഓരോ പൗരനും ഉണര്ന്നു പ്രവർത്തിക്കേണ്ടതുണ്ട്. എങ്ങിനെയൊക്കെ ജലോപയോഗം കുറയ്ക്കാമെന്നും എങ്ങിനെയൊക്കെ ജല സംഭരണം നടത്താമെന്നുമൊക്കെ ഇനിയാരും പ്രസംഗിച്ചു കേള്പ്പിക്കേണ്ടതില്ല.ഭൂഗര്ഭ ജലത്തിന് പിന്നാലെ പോകുന്നത് ഭൂകമ്പത്തെ ക്ഷണിച്ചു വരുത്തുന്ന നടടിയാവുമെന്നോർക്കുക.ഭൂമിയുടെ ഉപരിതലത്തിൽ തന്നെ ജലം സംഭരിക്കാനുള്ള ശ്രമമാണ് വേണ്ടത്.

6 comments:

Akbar said...

നമ്മുടെ കേരളവും വറ്റി വരളുമോ. ആശങ്കക്ക് വഴിയുണ്ട് .

ajith said...

ആരും പാഠങ്ങള്‍ പഠിയ്ക്കുന്നില്ല
അത്രയ്ക്ക് ആര്‍ത്തി പെരുത്തുപോയി
കുഴിച്ചും തോണ്ടിയും നിരത്തിയും

നമുക്ക് നാമേ പണിവത് നരകം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഭീതിതമായ ഒരവസ്ഥ..നന്നായി അവതരിപ്പിച്ചു.

സങ്കൽ‌പ്പങ്ങൾ said...

സത്യം സത്യമായ്....

റോസാപ്പൂക്കള്‍ said...

ജലം ധാരാളം കിട്ടുന്ന സമയത്ത് അത് പാഴാക്കാതെ സംഭരിക്കുക

പട്ടേപ്പാടം റാംജി said...

ഭീകരമാകുന്ന അവസ്ഥയെക്കുറിച്ച ഭയം പെരുകിക്കൊണ്ടിരിക്കുന്നു ഓരോ സംഭവങ്ങളും കേള്‍ക്കുമ്പോള്‍ . ഇനിയെങ്കിലും ഇടിച്ച് നിരപ്പാക്കാതിരിക്കുകയും വെള്ളത്തിനായി ഭൂമിയെ തുരക്കുതുപോലുള്ളവ ഒഴിവാക്കുകയും ചെയ്യാന്‍ ഒരിക്കലും അമാന്തിക്കാന്‍ പാടില്ല.