Tuesday, October 11, 2011

ലൈംഗികബന്ധം,വ്യഭിചാരം,പീഡനം,ബലാല്‍സംഘം!

ചില വാക്കുകള്‍ക്കു കാലം ചെല്ലുമ്പോള്‍ അര്‍ത്ഥ വ്യത്യാസം വരുമത്രേ. ഉദാഹരണമായി "ഭയങ്കരം".ഭയം ജനിപ്പിക്കുന്നത് എന്നാണു ഈ വാക്കിന്റെ നേരായ അര്‍ഥം. ഭയങ്കര സത്വം, ഭയങ്കര അപകടം എന്നൊക്കെ പറഞ്ഞാല്‍ ശരിയായി.പക്ഷെ കാലം ചെന്നപ്പോള്‍ നല്ല കാര്യങ്ങള്‍ക്ക് ഒരു വിശേഷണമായി ഭയങ്കരം ഉപയോഗിച്ച് തുടങ്ങി.ഭയങ്കര സൌന്ദര്യം, ഭയങ്കര രുചി എന്നൊക്കെ പറയുന്നത് സൗന്ദര്യത്തിന്റെയും രുചിയുടെയും അങ്ങേയററമെന്ന അര്‍ഥം ലഭിക്കാനാണ്!
                          ഇത്രയും പറഞ്ഞത് അടുത്ത കാലത്തായി ലൈംഗിക ബന്ധം വ്യഭിചാരം എന്നീ വാക്കുകള്‍ക്കു പകരമായി പീഡനം എന്ന വാക്ക് ഉപയോഗിച്ച് കാണുന്നത് കൊണ്ടാണ്.പെണ്ണൊരുത്തി ഏതെങ്കിലുമൊരു പുരുഷനോടൊത്ത് സ്വന്തം ഇഷ്ടപ്രകാരം കറങ്ങി ലൈംഗിക
ബന്ധതിലെര്‍പെട്ടു,(രണ്ടു പേരും ഒരുപോലെ അത് ആസ്വദിച്ചു) കുറെ കഴിയുമ്പോള്‍ "തന്നെ അയാള്‍ പീഡിപ്പിച്ചു"എന്നൊരു കുറിപ്പടി പോലീസിലേല്പിച്ചാല്‍ പിന്നെ സംഗതിയുടെ അര്‍ഥം തന്നെ മാറുന്നു.
ഏകദേശം ഒരു രണ്ടായിരാമാണ്ട്‌ വരെ "ബലാല്‍സംഘം" ചെയ്ത വാര്‍ത്തകളും കേസുകളും പത്രങ്ങളില്‍ കാണാറുണ്ടായിരുന്നു. ഇന്ന് പക്ഷെ ആ വാക്ക് കേള്‍ക്കാനേയില്ല!

തെക്കന്‍ കേരളത്തിലെ ഒരു വ്യവസായ പ്രമുഖനെ വശീകരിച്ചു അയാളില്‍ നിന്ന് ധാരാളം ധനവും മറ്റു സൌകര്യങ്ങളും നേടിയ ഒരു വീട്ടമ്മ താന്‍ ചോദിച്ച ലക്ഷങ്ങള്‍ കിട്ടുന്നില്ലെന്നായപ്പോള്‍ പോലീസില്‍ പരാതി നല്‍കിയത് "പീഡിപ്പിച്ചു" എന്ന് പറഞ്ഞാണ്.ഒരു വിദേശ മലയാളിയുടെ ഭാര്യ, കാമുകന്‍ വിളിച്ചേടതൊക്കെ ചെന്ന് മെയ്യും മനസ്സും പങ്കു വെച്ചതിനു ശേഷം സംഗതി മാലോകരറിഞ്ഞപ്പോള് പോലീസില്‍ പരാതി കൊടുത്തതും തന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞാണ്.ഇത് പോലെ ഒത്തിരിയൊത്തിരി സംഭവങ്ങള്‍ എടുത്തു കാണിക്കാനാവും.
                                    ഉഭയ സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു "പീഡിപ്പിച്ചു" എന്ന ഇണ്ടാസുമായി വരുന്ന പെണ്ണുങ്ങളോട് പോലീസ് സ്റെറഷനില്‍ വെച്ച് തന്നെ ആ വാക്ക് മാറ്റി എഴുതിക്കണം.വ്യഭിചാരം, ലൈംഗിക ബന്ധം എന്നീ വാക്കുകളുടെ പര്യായമായി പീഡനത്തെ മാറ്റരുത്.ബലാല്‍സംഗം നടന്നെങ്കില്‍ മാത്രം പീഡനമെന്നെഴുതാം. ഓരോ വാക്കിനുമുള്ള യഥാര്‍ത്ഥ അര്‍ഥം തിരിച്ചു കൊടുത്തു മലയാള ഭാഷയെ ഒന്ന് സഹായിക്കണമെന്നാണ് ലോക മലയാളി വൃന്ദത്തോട് അപേക്ഷിക്കാനുള്ളത്

15 comments:

ഷബീര്‍ - തിരിച്ചിലാന്‍ said...

'ഓരോ വാക്കിനുമുള്ള യഥാര്‍ത്ഥ അര്‍ഥം തിരിച്ചു കൊടുത്തു മലയാള ഭാഷയെ ഒന്ന് സഹായിക്കണമെന്നാണ് ലോക മലയാളി വൃന്ദത്തോട് അപേക്ഷിക്കാനുള്ളത്'

എനിക്കും അതുതന്നെയാണ് അപേക്ഷിക്കാനുള്ളത്.

Mohammedkutty irimbiliyam said...

നന്നായി.നല്ലപോസ്റ്റ്‌.ഈ 'ഭയങ്കര'മെന്ന പദം ടി.വി.യില്‍ സിനിമാ താരങ്ങളേക്കാള്‍ ഇപ്പോള്‍ 'അറിവു'ള്ളവരും ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഭയങ്കര സ്നേഹം,ഭയങ്കര രസം ...എന്നൊക്കെ കേള്‍ക്കുമ്പോള്‍ അത് മലയാളത്തില്‍ അങ്ങിനെയാണ് ഉപയോഗിക്കേണ്ടതെന്ന ദുസ്സൂചന വല്ലാത്ത വൈപരീത്യം തന്നെ !

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഈ ഭയങ്കര ത്തിന്റെ കാര്യം ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.. റേഡിയോ / ടി.വി അവതാരങ്ങള്‍ എല്ലാം ഈ വാക്ക് ഉപയോഗിച്ച് കുളമാക്കുന്നു ഭാഷയെ.. പീഢിപ്പിക്കുകയാണിവര്‍.. അത് പോലെ വ്യഭിചാരം , ലൈംഗിക ബന്ധം ഇതിനെല്ലാം ഇന്ന് പീഢനം എന്ന ഓമനപ്പേരിലാണ്‌ ആഘോഷിക്കുന്നത്. ഭയങ്കരം തന്നെ :)

പാര്‍ത്ഥന്‍ said...

സാച്ചരതേടെ കൊറവന്നെ.

Poli_Tricss said...

അതും പെണ്ണിന്റെ ഒരു കഴിവായി അന്ഗീകരിക്കാം....

എന്തിനാ വ്യവസായി അവളുടെ പിറകെ പോയത്?

Kattil Abdul Nissar said...

ബലാല്‍സംഗം ആണ് ശരി.

അഭിഷേക് said...

മലയാള ഭാഷയില്‍ ദിനം പ്രതി പുതിയ വാക്കുകള്‍ ഉണ്ടാകുന്നു ഉള്ളവയുടെ അര്‍ഥം മറ്റുപലതുമാകുന്നു
bst wishes

കൊമ്പന്‍ said...

നിങ്ങള്‍ പറഞ്ഞ ഈ സംഭവം അക്ഷരം പ്രതി ശരി പക്ഷെ ഇത് പീഡന യുഗമല്ലേ ഇക്കാ

faisalbabu said...

വാക്കുകള്‍ എന്തൊക്കെയായാലും ഉള്ളടക്കം ഒന്ന് തന്നേ!!

Mohamedkutty മുഹമ്മദുകുട്ടി said...

ഈ പീഡനം എന്ന പ്രയോഗം ആദ്യമായി അക്കടിച്ചു വന്നത് എന്നാണെന്നു ആരെങ്കിലും ഒന്നു റിസര്‍ച്ചു ചെയ്താല്‍ നന്നായിരിക്കും. പക്ഷെ ഒന്നുണ്ട് പണ്ടത്തെപ്പോലെ ടൈറ്റില്‍ വായിക്കുമ്പോള്‍ “ഒരിത്” ഇല്ല. ടീവിയില്‍ ഇടക്കിടെ ഒരു വാര്‍ത്ത വരുമ്പോള്‍ എന്റെ മിന്നു മോള്‍ ചോദിക്കും ഈ ഐസ് ക്രീം ഇത്ര പ്രശ്നമുള്ള സാധനമാണോയെന്ന്?. അത് അത്ര നല്ലതല്ല അതാ എപ്പോഴും ടീവിയില്‍ വരുന്നതെന്ന് ഞാന്‍ പറഞ്ഞു കൊടുക്കും!.ഏതായാലും നമ്മുടെ ഭാഷ വല്ലാതെ മാറിപ്പോയി. ഈ “അടി പൊളി”യും ഇന്നു ഒഴിച്ചു കൂടാന്‍ പറ്റാത്ത “ഭയങ്കര”പ്രയോഗമാണ്.

Mohamedkutty മുഹമ്മദുകുട്ടി said...

അച്ചടിച്ചു എന്നത് ടൈപ്പിയപ്പോള്‍ അക്കടിച്ചു എന്നായി,സദയം തിരുത്തുക.

Akbar said...

കാലം മാറി കഥ മാറി. വാക്കുകളുടെ അര്‍ത്ഥവും വ്യാപ്തിയും മാറി.

നിശാസുരഭി said...

good one..!

പ്രഭന്‍ ക്യഷ്ണന്‍ said...

എന്നാലും ഈ ‘പീഡന‘ത്തി നുണ്ടായ മാറ്റം
‘ഭയങ്കരം’തന്നെ...!!

നല്ല പോസ്റ്റ്.
ആശംസകളോടെ..പുലരി

പ്രവീണ്‍ കാരോത്ത് said...

ഹോ ഒരു ഭയങ്കര പോസ്റ്റ്‌ !