Monday, December 31, 2012

എന്താണിത്ര അര്‌മാദിക്കാനുള്ളതു ?

                                             പോപ്പ് ഗ്രിഗറി പതിമൂന്നാമാനാണ് നാമിന്നു കാണുന്ന ഗ്രിഗോറിയന്‍ കലണ്ടറിനു രൂപം നല്‍കി, അതിനെ ഒരു വിളംബരത്തിലൂടെ പ്രായോഗിക രംഗത്ത്‌ കൊണ്ട് വന്നത്. അതിനു മുമ്പും കാല നിണ്ണയത്തിനായി ലോകത്ത് വ്യത്യസ്ത കലണ്ടറുകള്‍ നിലവിലുണ്ടായിരുന്നു, ഇന്നും നിലവിലുണ്ട് താനും. നമ്മളുടെ ശക വര്‍ഷ കലണ്ടര്‍,അറബികളുടെ ഹിജ്രകലണ്ടര്‍, ബി.സി 45 മുതല്‍ ലോകത്ത് നിലനിന്നിരുന്ന ജൂലിയന്‍ കലണ്ടര്‍ തുടങ്ങി ഒട്ടനവധി കലണ്ടറുകള്‍ അവയില്‍ പെടുന്നു.      
                                                                                                                                                                          കാലം ഗണിക്കാനുള്ള ഒരു ഉപാധിയെന്നതിലുപരി കണ്ടറിനും,"പുതു വര്‌ഷ"ത്തിനുമൊക്കെ എന്ത് പ്രസക്തിയാണ്ള്ളതു! ഡിസംബര്‍ 31 ഉം ജനുവരി 1 ഉം തമ്മില്‍ എന്ത് കാര്യത്തിലാണ് വ്യത്യാസം? രണ്ടു ദിവസവും സൂര്യന്‍ കിഴക്കുദിച്ചു പടിഞ്ഞാറ് തന്നെ അസ്തമിക്കുന്നു. ഡിസംബര്‍ 31 അര്‍ദ്ധരാത്രി 12 മണിക്ക് എന്തോ മഹത്തായ കാര്യം നടക്കാന്‍ പോവുന്നു വെന്നത് മനുഷ്യരുടെ,മനസ്സിന്റെ തോന്നലല്ലാതെ മറ്റെന്താണ്?


                                              ഈ വര്‍ഷത്തെ ഗ്രിഗേറിയന്‍ കലണ്ടറിലെ നവംബര്‍ 15 നായിരുന്നു ഹിജ്ര വര്ഷം 1434 ആരംഭിച്ചത്.അറബ് ലോകത്ത് അതിന്റെ തലേന്നാള്‍ രാത്രി ജനങ്ങള്‍ പുറത്തു തടിച്ചു കൂടി അര്‌മാദിക്കയുണ്ടായില്ല.ഞാന്‍ ജോലി ചെയ്യുന്ന യൂനിവേര്സിട്ടിയിലെ ഞങ്ങളുടെയൊക്കെ ഓഫീസ് ടേബിളിലെ പഴയ ടേബിള്‍ കലണ്ടറുകള്‍ എടുത്തു മാറ്റി പുതിയൊരെണ്ണം കൊണ്ട് വെച്ച് ഓഫീസ് ബോയ്‌.., അപ്പോഴാണ്‌ ഞങ്ങളില്‍ പലരും ഒരു പുതു വര്‌ഷറപ്പിവിയെ ക്കുറിച്ചറിയുന്നത് തന്നെ.തലേ ദിവസത്തില്‍ നിന്ന് വ്യത്യസ്ത്തമായി മുഹറം ഒന്നിന് പ്രകൃതിയില്‍ യാതൊരു വ്യത്യാസവുമുണ്ടായില്ല!നാളെ ജനുവരി ഒന്നിനും,2013 ലെ പുതിയ വര്‍ഷത്തിലെ ആദ്യ ദിനമായത് കൊണ്ട് മാത്രം പ്രകൃതിയ്ല്‍ വിശേഷിച്ചൊന്നും നടക്കാന്‍ പോവുന്നില്ല.              
                                                        ജനങ്ങള്‍ പുലയാട്ടിന് ഓരോരോ കാരണങ്ങള്‍ കണ്ടെത്തുന്നു.,ചുമ്മാതെ ഓരോരോ കാരണങ്ങള്‍ പറഞ്ഞു,തന്തോയവും അടിപൊളിപ്പരിപാടികളും ഉണ്ടാക്കുന്നു.ഇന്ന് ,ഡിസംബര്‌31 )313131മുപ്പത്തി ഒന്നിന് സമയത്തിനുറങ്ങുകയും നാളെ ജനുവരി ഒന്നിന് പതിവുപോലെ ഉണരുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍. ,കാരണം വിശേഷ ബുദ്ധിയുള്ളവരുടെ കൂട്ടത്തിലാണല്ലോ അവരുടെ സ്ഥാനം.

6 comments:

Mohammed Kutty.N said...

നന്മയുടെ പോസ്റ്റ്‌.. .........! .ഇംഗ്ലീഷ്‌ ഭാഷ പരന്നപോലെ പടിഞ്ഞാറന്റെ 'മിടുക്ക്'!

ajith said...

ആഘോഷിയ്ക്കാന്‍ ഓരോരോ കാരണങ്ങള്‍

karakadan said...

യാതൊരു ആഘോഷവും ഇല്ലാതെ എന്തൊരു ജീവിതം,മൃഗതുല്യം.. ജോലി ചെയ്യുന്നു ഭക്ഷണം കഴിക്കുന്നു ... തികച്ചും യാന്ത്രികം ഇവിടെ വന്നതിനു ശേഷമാണ് നാട്ടിലെ ആഘോഷങ്ങളുടെ വില അറിഞ്ഞത്...!

Vineeth M said...

ജീവിതത്തിന്റെ ഉത്സവം ആഘോഷമാക്കേണ്ടത് തന്നെയല്ലേ ?
ആശംസകള്‍.....

സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗിലേയ്ക്ക്‌ ഒന്നെത്തി നോക്കി അഭിപ്രായം പറഞ്ഞിട്ട് പോകണേ............

ഫൈസല്‍ ബാബു said...

. എന്തിന്റെ പേരിലായാലും ആഘോഷിക്കണം അതാണ് ഇപ്പോഴത്തെ അവസ്ഥ ,

Shahida Abdul Jaleel said...

ആഘോഷിയ്ക്കാന്‍ വല്ലതും കിട്ടാന്‍ നടക്കുകയാ എല്ലാവരും ഇപ്പോള്‍ ..