Wednesday, March 30, 2011

സൂക്ഷിക്കുക, സ്ഥാനാര്ഥി പിറകിലുണ്ട്!

                          സേവിക്കുക എന്ന വാക്ക് ഞാനാദ്യം കേള്ക്കുന്നത് എന്റെ ചെറുപ്പകാലത്താണ്. നാട്ടിന്‍ പുറമായ എന്റെ ജന്മ ദേശത്ത് പാടത്തു പണി കഴിഞ്ഞു വരുന്ന ചെറുമക്കള്‍ ആണ് വൈകുന്നേരം സേവിക്കുന്നത്.ഏതാനും ചില മാപ്ലാരുമുണ്ട് രഹസ്യമായി സേവിക്കുന്നവരുടെ കൂട്ടത്തില്‍. കാലുറക്കാതെ 'തിക്കല്ലേ മതിലേ ,തിരക്കല്ലേ വരമ്പേ' എന്നൊക്കെ പ്പറഞ്ഞു ആടിയാടി വരുന്ന അവരെക്കണ്ടാല്‍ ഞങ്ങള്‍ കുട്ട്യോള്‍ പറയുമായിരുന്നു "സേവിച്ചിട്ടുന്ടെന്നു"
                      സേവനം ഒരു ലഹരിയാണെന്നു ഒരു നല്ല അറിവ് കിട്ടിയത് കുറച്ചു കൂടി വലുതായപ്പോഴാണ്. രാഷ്ട്രീയം, അധികാരം, ഭരണം എന്നിവയെക്കുറിച്ചും ആ രംഗങ്ങളിലെ ശിങ്കങ്ങളുടെ പല വിധ തരികിട പരിപാടികളെക്കുറിച്ചും മനസ്സിലാക്കിയപ്പോഴാണ് .ജനസേവനം തൊഴിലാക്കിയ ഈ പാവം രാഷ്ട്രീയ തൊഴിലാളികള്ക്ക്് അധികാരത്തിന്റെ ലഹരി ഒരിക്കലാസ്വദിച്ചാല്‍,മറ്റുള്ളവര്‍ ആസ്വദിക്കുന്നതു കണ്ടാല്‍ പിന്നെ അത് നേടാനും നിലനിര്ത്താളനും വല്ലാത്ത ആര്ത്തി യാണ്
                                     ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് നാടകം തന്നെ നോക്കുക. തൊണ്ണൂറു പിന്നിട്ട ഗൌരിയമ്മക്ക് സേവിച്ചു മതിയായില്ല! ഗൌരിയമ്മ പറയുന്നെതെന്താണെന്ന് ദ്വിഭാഷികളുള്ളതുകൊണ്ടാണ് നമ്മള്‍ മനസ്സിലാക്കിയെടുക്കുന്നത്.എം. വി . രാഘവനെ നോക്കുക. ഒന്ന് നേരെ ചൊവ്വേ നില്ക്കാ ന്‍ പാട് പെടുമ്പോഴും അദേധഹതിന്നു നമ്മെ സേവിക്കണം.അച്ചുതാനന്ദന്‍ പക്ഷെ പാര്ട്ടി പറയുന്നതുകൊണ്ടാണ് മത്സരിക്കുന്നത്. ഉമ്മന്‍ ചാണ്ടി ഹൈകമ്മാണ്ടിന്റെ ആജ്ഞ ശിരസ്സ വഹിക്കാന്‍ ബാധ്യസ്ഥനായത്‌ കൊണ്ടാണ്. കുഞ്ഞാലിക്കുട്ടി കടല്‍ നീന്തി കഷ്ടപ്പെട്ടെത്തുന്നത്‌ പാണക്കാട് തങ്ങള്‍ പറഞ്ഞത് കൊണ്ട് മാത്രം!
സേവിക്കാനവസരം കൊടുത്തില്ലെങ്കില്‍ ഇടത്തേ കരയില്‍ നിന്ന് വലത്തേ കരയിലേക്ക് ചാടും- തിരിച്ചും-, ഒരു ഉളുപ്പുമില്ലാതെ. ഇതിനൊക്കെ പറയുന്ന ആദര്ശടമൊക്കെ കേട്ട് നമ്മളിപ്പോള്‍ മൂക്കത്ത് വിരല്‍ വെക്കാറില്ല. വിരല്‍ സ്ഥിരമായി അവിടെത്തന്നെ വെച്ചാല്‍ പോരല്ലോ.വേറെയും കാര്യങ്ങള് ക്കുപയോഗിക്കെണ്ടതുണ്ടല്ലോ!
                                   പരമ്പരാഗതമായി ഇടത്തേ കാലിലും വലത്തേ കാലിലും മന്ത് മാറി മാറി സ്വീകരിച്ചു പോന്ന നാറാനത്തു ഭ്രാന്തന്റെ പിന്മുറക്കാര്‍ ഇപ്പ്രാവശ്യം ഒരിത്തിരി ശങ്കയിലും  ആശന്കയിലുമാണ്. മന്തിന്റെ
 നീരൊക്കെ ഇടത്തേ കാലില്‍ നിന്ന് വലിഞ്ഞു വലത്തെതിലേക്ക് ഒഴുകിതുടങ്ങിയതാണ്. അപ്പോഴാണല്ലോ നമ്മുടെ മുനീര്‍ ഡോക്റ്റര് തന്റെ ഇന്ത്യ വിഷന്‍ ആശുപത്രിയില്‍ റൌഫ് ഇളയച്ചനെ വെച്ച് തിരുമ്മല്‍ ചികിത്സ തുടങ്ങിയത്. അതോടെ മന്ത് അങ്ങോട്ടോ ഇങ്ങോട്ടോ എന്ന സംശയത്തിലങ്ങിനെ നിന്ന് പോയി. ഒരുപാട് കാലം സേവിച്ചിട്ടും മടുക്കാത്ത ബാലകൃഷ്ണപ്പിള്ളയുടെ സേവനം തല്ക്കാ ലം ജയിലിനകതേതക്ക് പരിമിതപ്പെടുതിയപ്പോള്‍ മന്ത് ഇപ്പോള്‍ സന്ദേഹത്തിലാണ്, വലത്തോട്ട് മാറണോ അതോ ഇപ്പോഴുള്ളിടത്തു തന്നെ നിന്നാല്‍ മതിയോ.
                                            
             " സേവിച്ചു സേവിച്ചു നിന്നെ ഞാനൊരു
                ഐസ് ഫ്രൂട്ടിന്‍ കോലാക്കും"
എന്ന് വാശി പിടിച്ചു നടക്കുന്ന രാഷ്ട്രീയ നേതാക്കളെ ക്കുറിച്ച് നാഷണല്‍ ഇലക്ഷന്‍ വാച്ചും കേരള ഇലക്ഷന്‍ വാച്ചും നടത്തിയ പഠനത്തില്‍ ഒരു എം,എല്‍. എ യുടെ ശരാശരി സമ്പാദ്യം വെറും നാല്പത്തി രണ്ടു ലക്ഷം രൂപയേയുള്ളൂവെന്ന സങ്കടകരമായ കാര്യം വെളിപ്പെടുത്തുന്നുണ്ട്.എം. എല്‍.എ മാരില്‍ വെറും എട്ടു കോടിപതികള്‍ മാത്രമേയുള്ളൂ. പാവങ്ങള്‍. ഇപ്പോഴുള്ള 140 എം. എല്‍. എ മാരില്‍ 69 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും( കഷ്ടം.50 % ത്തിനു ഒന്നിന്റെ കുറവ് ) ഇവര്ക്കെതിരെ 234 ക്രിമിനല്‍ കേസുകളും നിലവിലുണ്ടെന്ന് പറയുന്നു. ( ഇക്കാര്യത്തില്‍ പക്ഷ
ഭേദമില്ല കേട്ടോ ) സേവനത്തില്‍ സാദാ നിരതരായ്തു  കാരണം
ഇവരില്‍ 111 പേരും അവരുടെ പാന്‍ കാര്ഡ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ പഠനം ഈയാഴ്ച പുതിയ നാമ നിര്ദശ പത്രിക സമര്പ്പി ച്ച ശേഷമായിരുന്നെങ്കില്‍ ബഹു ജോറാകുമായിരുന്നു!
ശ്രദ്ധിച്ചിട്ടുണ്ടോ, ഇലക്ഷന്‍ കാലത്ത് അതീവ വിനയരും കുനയരുമായ ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ "സേവിച്ച കുരങ്ങനെപ്പോലെ" പെരുമാറിത്തുടങ്ങും .നമ്മള്‍ എന്ന വാക്ക് പിന്നെ ഞങ്ങള്‍ എന്നായി മാറും. ഇന്നസെന്റാനെന്നു നമ്മള്‍ കരുതിയ ഇവര്‍"ഗര്‍
വീ"ശാശാന്മാമരായി മാറും
                                      ഉദാഹരണംത്തിനു കഴിഞ്ഞ ഭരണ കാലത്തെ മുത്തങ്ങ ആദിവാസി സമരവും പോലീസ് വെടിവെപ്പും കഴിഞ്ഞ ഉടനെ അന്നത്തെ മന്ത്രിമാര്‍ നടത്തിയ പ്രസംഗങ്ങള്‍ റീ വൈന്ട് ചെയ്തു നോക്കൂ
. ഇക്കഴിഞ്ഞ മൂലമ്പള്ളി, ഏകരൂല്‍ പ്രക്ഷോഭ ങ്ങളില്‍ അടിയേറ്റു അവശരായ പാവങ്ങളെ ക്കുറിച്ച് നമ്മുടെ മന്ത്രിമാര്‍ നടത്തിയ മൂര്ച്ച്യുള്ള വാക്കുകള്‍ റീ വൈന്ട്‌ ചെയ്തു നോക്കൂ ( ഇവരെക്കുറിച്ച് താഴ്ന്ന  
  തട്ടില്‍ നിന്ന് പരിശ്രമത്തിലൂടെ ഉയര്ന്് വന്നവര്‍ എന്നൊക്കെ നിങ്ങള്‍ പത്രക്കാര്‍ എഴുതുമായിരിക്കും.)പക്ഷെ ആ മുഖങ്ങളിലെ ധാര്ഷ്ട്യ വും ധിക്കാരവും എടുത്താല്‍ പൊങ്ങാത്ത അഹന്തയും നോക്കൂ.എന്തൊരു വ്യത്യാസം അല്ലേ?
  വെറുതെ സമയം കളയുന്നു അല്ലെ? ഓരോ സമൂഹത്തിനും അവരര്‍ഹിക്കു
ന്ന ഭരണാധികാരികളെ കിട്ടുന്നു എന്ന പ്രമാണം അറിഞ്ഞുകൊണ്ട് തന്നെയല്ലേ ഞാനും നിങ്ങളുമൊക്കെ............
വാണിംഗ്: ഏതായാലും പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ ചിഹ്നം മാത്രമല്ല സ്വന്തം പോക്കറ്റും സ്ത്രീകളാണെങ്കില്‍ മാലയും വളയുമൊക്കെ മറക്കാതിരുന്നാല്‍ നന്ന്. സ്ഥാനാര്ഥില പിറകിലുണ്ട്.

3 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

'ഓന്ത്' ചിഹ്നം ആരും സ്വീകരിക്കാന്‍ തയ്യാറാവാത്തത് എന്ത് കൊണ്ടാണ് . ഉണ്ടെങ്കില്‍ ഞാന്‍ അതിനെ വോട്ടു കുത്തൂ

Akbar said...

ലക്‌ഷ്യം സേവനമല്ല. സേവയാണ്.

ഷബീര്‍ - തിരിച്ചിലാന്‍ said...

പോക്കറ്റും, വളയും, മാലയും മാത്രമല്ല... സ്വന്തം ശരീരവും ശ്രദ്ദിച്ചാല്‍ നന്ന്... സ്താനാര്‍ഥി പുറകിലുണ്ട്...