Wednesday, March 2, 2011

പുതിയാഴ്ച

മസ്റ ആയിലുള്ള കരീമിനെ ഒന്ന് പോയി കാണേണ്ടേ? പാവം കുറെ നാളായി കണ്ടിട്ട്. വിളിച്ചപ്പോള് സുഖമില്ലെന്നു പറഞ്ഞിരുന്നു. അവനാണെങ്കില് ഇങ്ങോടു വരാനും കഴിയില്ല.നീ ഇവിടെ വന്ന കാലത്ത് നിന്നെ ഒരു പാട് സഹായിച്ചതല്ലേ. നിനക്കല്ലേ വണ്ടിയുള്ള് നാളെ ഒന്ന് പോയി കണ്ടാലോ?"

"അയ്യോ നാളെ പറ്റില്ല .എനിക്കാകെ ഒരു വെള്ളിയാഴ്ചയെ ഒഴിവുള്ളൂ. ടി. വി യില് നാളെ നല്ലൊരു പരിപാടിയുണ്ട് "

" ശരി എന്നാല് അടുത്ത വെള്ളിഴാഴ്ച ഏതായാലും പോവാം"
“വ്യാഴാഴ്ച രാത്രി കൂട്ടുകാരുമായി സംസാരിച്ചിരുന്നു ഉറങ്ങാന് ഒത്തിരി വൈകും “ പിന്നെ പിറ്റേന്ന് ഉണരാന് ഒരു പതിനൊന്നു മണിയെങ്കിലുമവും. കുളികഴിഞ്ഞു പള്ളിയില് പോയി വന്നു ഭക്ഷണം കഴിച്ചു
ഒന്നുറങ്ങിയെഴുന്നെല്കുംപോള് ഏകദേശം രാത്രി ഏഴു മണിയെങ്കിലുമ)വും."

"ഏഴു മണിക്ക് പോ)യാല് മതി."
"എടാ മണ്ട. ആരെങ്കിലും രാത്രിയില് ആ മസ്റയിലേക്ക് പോവോ?. നോക്ക )0 മറ്റേതെങ്കിലും ഒരു ഒഴിവു ദിവസം പോവാം

" ആവാം. രണ്ടു വെള്ളിയഴ്ച്ചകള്ക്കിടയില് പുതിയൊരു ദിവസം കണ്ടു പിടിച്ചിട്ടു. അന്നാവുംപോള്നിനക്ക് ജോലിയും കാണില്ല. പിന്നെ ഉറക്കിന്നു തടസ്സവുമുണ്ടാവില്ല.

12 comments:

Akbar said...

അതെ ഒന്നിനും നമുക്ക് നമയമില്ലാതായിരിക്കുന്നു. പ്രത്യേകിച്ചും അന്യരോട് ഇത്തിരി കാരുണ്യം കാണിക്കാന്‍.

Naushu said...

തീരെ സമയല്ലാ....

MT Manaf said...

ആലസ്യം
ജീവിതത്തിന്റെ
വെളിച്ചം
കെടുത്തിക്കളയും
സൌന്ദര്യം
കവര്‍ന്നെടുക്കും

അശ്രഫ് ഉണ്ണീന്‍ said...

സമയം പോലെ കാണാം. കാണണം.

Anonymous said...
This comment has been removed by the author.
മൻസൂർ അബ്ദു ചെറുവാടി said...

പോസ്റ്റിലേക്ക് വരുന്നതിനു മുമ്പ് ഒരു കാര്യം പറയട്ടെ.
ബ്ലോഗ്ഗിന്റെ പേരും ആ ഫോടൌം ഒത്തിരി ഇഷ്ടായി. പഴയ കാലത്തിന്റെ ഒരു ഓര്‍മ്മചിത്രമാണ് അത്താണി.
കൂടുതല്‍ എഴുതുക.
ആശംസകള്‍ .

ആചാര്യന്‍ said...

സ്വാഗതം ഈ ബ്ലോഗുലകത്തിലേക്ക്..ഇനിയും എഴുതട്ടെ..ആശംസകള്‍..

Unknown said...

പിന്നെ പിറ്റേന്ന് ഉണരാൻ ഒരു പതിനൊന്നു മണിയെങ്കിലുമവും. കുളികഴിഞ്ഞു പള്ളിയിൽ പോയി വന്നു ഭക്ഷണം കഴിച്ചു
ഒന്നുറങ്ങിയെഴുന്നെല്കുംമ്പേൾ ഏകദേശം രാത്രി ഏഴു മണിയെങ്കിലുമാവും." ഒട്ടും സമയമില്ല..
ഒരു അത്താണികഥ ഇവിടെയുണ്ട് http://kinginicom.blogspot.com/2010/07/blog-post.html

ഷബീര്‍ - തിരിച്ചിലാന്‍ said...

ഭൂലോകത്തേയ്ക്ക് സ്വാഗതം... വന്ന വഴിയൊന്നും ഓര്‍ക്കാന്‍ ആര്‍ക്കും സമയമില്ല.

ഐക്കരപ്പടിയന്‍ said...

ബൂ ലോകത്തേക്ക് സ്വാഗതം. അക്ബര്‍ ചാലിയാര്‍ വഴി വന്നതാണ്.
മസ്രയുടെ കഥ നന്നായി. ഇത്തരം കുറെ കഥകള്‍ കയ്യില്‍ സ്റ്റോക്ക്‌ ഉണ്ടെന്നു തോന്നുന്നു.
ആശംസകള്‍ !

ഫൈസല്‍ ബാബു said...

all the best .......we are expecting more from our HM

ബെഞ്ചാലി said...

നാളെ നാളെ.. നാളെ കഴിഞ്ഞു മറ്റന്നാൾ… ലോട്ടറിയുടെ പരസ്യം പോലെയാണ് മലയാളികളുടെ അനാസ്ഥ