Tuesday, January 31, 2012

വിജു.വി. നായര്‍ക്കു നന്ദി പറയണം

                                                  ഉഗ്ര ശബ്ദത്തില്‍ പിന്നീടെപ്പോഴോ പൊട്ടുമായിരുന്ന ഒരു പാട് "ബോംബുകളാണ് വിജു.വി.നായര്‍ മാധ്യമത്തിലൂടെ പുറത്തു വിട്ട സ്കൂപ്പിലൂടെ നിരവീര്യമാക്കപെട്ടത്‌.ഒരാളുടെ ഈ മെയില്‍ ഐ.ഡിയും പാസ് വേര്‍ഡ് അടക്കമുള്ള ലോഗിന്‍ വിവരങ്ങളും കിട്ടിയാല്‍ തരാം പോലെ ഇ മെയില്‍ സന്ദേശങ്ങള്‍ അയക്കാമായിരുന്നു കേരള പോലീസിലെ ചില എമാന്മാര്‍ക്ക്!അങ്ങിനെയായിരുന്നെങ്കില്‍ എന്തെല്ലാം വാര്‍ത്തകള്‍ ആയിരുന്നു നാം കേള്‍ക്കേണ്ടി വരുമായിരുന്നത്. എന്റെ ദൈവമേ ഓര്‍ക്കുമ്പോള്‍ തന്നെ പേടി തോന്നുന്നു.ബ്രൈകിംഗ് ന്യൂസ്‌, ഫ്ലാഷ് ന്യൂസ്‌ എന്നൊക്കെ പറഞ്ഞു ടി.വി. സ്ക്രീനിലൂടെ സ്ക്രോള്‍ ചെയ്തു കൊണ്ടിരിക്കുമായിരുന്ന ആ "വാര്‍ത്തകള്‍" എന്തോക്കെയാകുമായിരുന്നു.

                                                      "മുംബൈ വിമാനത്താവളത്തില്‍ സ്ഫോടനം മുന്‍ എം.പി.ക്ക് പങ്കെന്ന് സംശയം" "ഭീകര വാദികളെ റിക്രൂട്ട് ചെയ്യുന്നു, മുസ്ലിം സേവന സംഘടനയുടെ പങ്കു വ്യക്തമായി"
അമുസ്ലിം പെണ്‍കുട്ടികളെ മതം മാറ്റുന്നു പിന്നില്‍ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയെന്ന് സ്ഥിരീകരിച്ചു" 'പ്രധാന മന്ത്രിക്കു വധ ഭീഷണി മുസ്ലിം പത്ര പ്രവര്‍ത്തകന്‍ അറസ്റ്റില്‍"..........തുടങ്ങി തരാം പോലെ സന്ദര്‍ഭം പോലെ പടച്ചു വിടപ്പെടുമായിരുന്ന ഒട്ടനവധി ഭീകര വാര്തകളാണ് വിജു .വി.നായര്‍ വെള്ളമൊഴിച്ച് നിര്‍വീര്യമാക്കിയത്.
                                                         ഈ വാര്‍ത്ത മാധ്യമം പുറത്തു വിട്ടില്ലായിരുന്നുവെങ്കില്‍ ഇന്നിപ്പോള്‍ ചാനലുകളില്‍ വന്നു ധിക്കാരപൂര്‍വം ഒന്നും കണ്ടില്ല, കേട്ടില്ല എന്ന് നടിക്കുന്ന രണ്ടതതാണിയെപ്പോലുള്ളവരെ തന്നെ വിളിച്ചു ചാനലിലിരുത്തി വിയര്‍പ്പിക്കുന്നത് കാണാമായിരുന്നു കേരള ജനതയ്ക്ക്."ഒരു പ്രത്യേക വ്യക്തിയുടെ" ഇ മെയിലില്‍ നിന്ന് പോയ സന്ദേശത്തിന്റെ ഹൈ ലൈറെറര്‍ കൊണ്ട് മാര്‍ക്ക് ചെയ്ത പ്രിന്റെഡ്‌ കോപ്പിയോടോപ്പം വിവിധ സ്ടുഡിയോകളിളിരുത്തി മുസ്ലിം തീവ്ര
വാദത്തെ ക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കുന്ന കെ. സുരേന്ദ്രന്‍, എം. ടി. രമേശ്‌, ശ്രീധരന്‍പിള്ള തുടങ്ങിയ ഹിന്ദുത്വ നേതാക്കളുടെ വിവരണം കേട്ട് ഞാനും നിങ്ങളുമൊക്കെ ജാള്ല്യതയോടെ തല കുനിച്ചിരിക്കേണ്ടി വരുമായിരുന്നു.
                                                        ലവ് ജിഹാദ് കാലത്ത് (നല്ല പ്രയോഗം) പല സന്ദര്‍ഭങ്ങളിലും എനിക്കങ്ങിനെ ഇരിക്കേണ്ടി വന്നിട്ടുണ്ട്. ഇന്നിപ്പോള്‍ അതും മുസ്ലിങ്ങല്‍ക്കെതിരില്‍ ബോധ പൂര്‍വ്വം പടച്ചുണ്ടാക്കിയ ഒരു വാര്‍ത്ത മാത്രമായിരുന്നെന്നറിയുംപോള്‍ ആശ്വാസം തോന്നുന്നുണ്ടെങ്കിലും അന്ന് അമുസ്ലിം സുഹൃത്തുക്കളുടെ മുന്നിലനുഭവിച്ച ജാള്ല്യതയും അപകര്‍ഷത ബോധവും ഒന്നും മറക്കാനാവുന്നില്ല.
                                                                 സംഗതിയുടെ പുറം പൂച്ച് മറുത്തൊന്നും പറയാനില്ലാത്തവിധം പുറത്തായിട്ടും ഓട്ടിസം ബാധിച്ച കുട്ടിയെപ്പോലെ ഈ വാര്‍ത്തയെ ലാക്കാക്കി "മതേതര വിശ്വാസ പ്രമാനങ്ങള്ക്കെതിരെ യുള്ള നീക്കങ്ങള്‍ ..... " എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന നമ്മുടെ മുഖ്യ മന്ത്രിയെ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്.

മുറിവാല്‍: ആകാശത്ത് കിഴക്ക് അഞ്ചാം മന്ത്രിയുടെ ആഗമനം അറിയിച്ചു നക്ഷത്രമുദിക്കയുണ്ടായോ? നോക്കാന്‍ മറക്കരുത്. അതാണ്‌ എല്ലാറ്റിലും മുഖ്യം.
                                                                                                  കാര്‍ടൂണ്‍: കടപ്പാട്  

7 comments:

Pheonix said...

അവസാനം പറഞ്ഞത് "കോണി" വച്ച് കയറി നോക്കിയാല്‍ കാണാം.

ആത്മരതി said...

ഭയം ജന്മസിദ്ധം,പറഞ്ഞാൽ തെറ്റാവുമോയെന്നു ഭയക്കുന്നില്ല.അതിനാൽ തന്നെ ശരി തിരിച്ചറിയുമ്പോഴെ പ്രതികരിക്കുന്നുള്ളു...

khaadu.. said...

ആകാശത്ത് കിഴക്ക് അഞ്ചാം മന്ത്രിയുടെ ആഗമനം അറിയിച്ചു നക്ഷത്രമുദിക്കയുണ്ടായോ? നോക്കാന്‍ മറക്കരുത്. അതാണ്‌ എല്ലാറ്റിലും മുഖ്യം.

പറയാനുള്ളത് പറഞ്ഞു...ല്ലേ....

Prabhan Krishnan said...

ആ നക്ഷത്രമൊന്നുദിച്ചാൽ വേണ്ടീല്ലാർന്നു.
ചുമ്മാ കാണാല്ലോ..!!
വാൽ:ആ നക്ഷത്രത്തിന്റെ ദിക്കു നോക്കി ഏതൊക്കെ രാജാക്കന്മാർ അടിവെയ്ക്കുമോആവോ..!!

സങ്കൽ‌പ്പങ്ങൾ said...

ശക്തമായ പ്രതികരണം...

xlfazal@blog.com said...

ഹൃദ്യമായ അവതരണം... ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പറയാനുള്ളത് ചെമ്പായി പറഞ്ഞിരിക്കുന്നു കേട്ടൊ ഭായ്