Wednesday, September 14, 2011

കേരളമെന്ന പേര് കേട്ടാലോ..........!

                                                                  തലക്കെട്ട്‌ വായിച്ചു, തിളക്കണം ചോര ഞരമ്പുകളില്‍ എന്ന് പൂരിപ്പിക്കാന്‍ വരട്ടെ. അത്ര ആശാവഹമല്ല കാര്യങ്ങള്‍. കുടിയന്മാരുടെ സ്വന്തം നാട് എന്ന് ഇതിനകം കീര്‍ത്തി കേട്ട കേരളത്തിലെ ആളോഹരി മദ്യ ഉപഭോഗം 8 .3 ലിറററാണ് ഇന്ത്യയുടെ മൊത്തം കണക്കെടുത്താല്‍ ഇത് വെറും ൦.75 ലിറററാണ്.ഇന്ത്യയില്‍ ഒരു ലക്ഷം ജനങ്ങളില്‍ 10 .5 പേര്‍ എന്ന കണക്കിലാണ് ആത്മഹത്യ ചെയ്യുന്നതെങ്കില്‍ വെവരവും വിദ്യാഭ്യാസവുമുള്ള കേരളത്താന്മാര്‍ 25 .3 എന്ന തോതിലാണ് ആത്മഹത്യ ചെയ്യുന്നത്. ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ 1 .1 ശതമാനം പേരാണ് വിവാഹ മോചനം ചെയ്യുന്നതെങ്കില്‍ കേരളത്തിലിത്‌ 3 .3 ശതമാനമാണ്.ഗാര്‍ഹിക പീഡന വിഷയത്തില്‍ ദേശീയ ശരാശരി 5 .3 ശതമാനമാണെങ്കില്‍ കേരളത്തിലത്ത് 11 .8 ശതമാനമാണ്


                     കുട്ടികളുടെ കാര്യമാണ് വലിയ കഷ്ടം. കേരളത്തിലെ ആറ് വയസ്സിനു താഴെയുള്ള ഓരോ നൂറു കുട്ടികളിലും ഒന്നെന്ന തോതില്‍ ബുധിമാന്ദ്യമുള്ളവരാന്.
പത്തു ശതമാനം കേരളീയരും എന്തെങ്കിലും മാനസിക വൈകല്ല്യമുള്ളവരാണെന്ന്ന്നു,ആരോഗ്യ രംഗത്തെ ഫണ്ട് വിനിയോഗത്തെക്കുറിച്ച സി. എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ സംശയത്തിനു പഴുതില്ല. ഏതെല്ലാം തട്ടിപ്പ് പരിപാടികളുണ്ടോ,പണം ചുമ്മാ ഇരട്ടിക്കുമെന്ന് കേട്ടാല്‍ കേരളീയന് അതില്‍ നിക്ഷേപിക്കാന്‍ പണത്തിനു യാതൊരു മുട്ടുമില്ല. സ്വന്തം വരുമാനവും,കടം വാങ്ങിയതും മൊത്തം "നിക്ഷേപിച്ചു" മതിവരാതെ കുടുമ്പക്കാരുടെയും അയല്‍ക്കാരുടെയും കൂടി പണം എങ്ങിനെയെങ്കിലും ഈ ഇരട്ടിപ്പ് തട്ടിപ്പുകളില്‍ നിക്ഷേപിപ്പിക്കാന്‍ പ്രത്യേക കഴിവ് തന്നെ മലയാളിത്താനുണ്ട്!
                                                               പീഡനത്തിന്റെ നാനാവിധ സാധ്യതകളിലും പ്രായോഗിക ഗവേഷണം നടത്തുന്ന മലയാളിക്ക് മാനസിക രോഗമുണ്ടെന്ന് പറയുന്നത് കളവോ,അതിശയോക്തിയോ ആവില്ലല്ലോ!
                         ഇനി പറയൂ, കേരളമെന്നു കേട്ടാല്‍ നരമ്പുകളില്‍ ചോര "തിള
ക്കുക" തന്നെയല്ലേ വേണ്ടത്!


10 comments:

Anees said...

Very good post.. Keep it up!

ente lokam said...

ഓണത്തിന് ജില്ല തിരിച്ചുള്ള കണക്ക്

വായിച്ചു...

തിളച്ചു മരിക്കുന്ന ജനത...

കൊമ്പന്‍ said...

ഈ ടെന്‍ഷന്‍ മാറ്റാന്‍ രണ്ടെണ്ണം കഴിക്കുക തന്നെ വേണം

>
.





ഇങ്ങനയാ ഒരു ശരാശരി മലയാളി ഇപ്പോള്‍ പറയുക

ഫൈസല്‍ ബാബു said...

@കൊബന്‍സ ,,അത് കൊള്ളാം ,
തമാശയാണെങ്കിലും ആ പറഞത്തില്‍ ചില സത്യങ്ങള്‍ ഉണ്ട് ,,മദ്യവും പീഡനവും ഇല്ലാതെ എന്തോന്ന് ലൈഫ് എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടി വരുന്നോ ?

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ഇതൊക്കെ നോക്കാനും പുതു തലമുറയെ നന്നാക്കാനും ആര്‍ക്കു സമയം ?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തിളച്ചു തിളച്ചു വറ്റട്ടെ!
എന്നാലെങ്കിലും ശരിയായാലോ

(ലേഖനം നന്നായി ..തിന്മയോടുള്ള പ്രതിഷേധം വാക്കുകളില്‍ വ്യകതമാണ്)

നാമൂസ് said...

ഞെട്ടലുകള്‍ക്ക് വിരാമമില്ല.

സങ്കൽ‌പ്പങ്ങൾ said...

ഈ മലയാളിയെന്നു പ‘ടി‘ക്കും....

Lipi Ranju said...

കേരളമെന്ന പേര് കേട്ടാലെ ലജ്ജിച്ചു തല താഴ്ത്തേണ്ട അവസ്ഥയായി !!
നല്ല പോസ്റ്റ്‌ , അഭിനന്ദനങ്ങള്‍ ....

Stranger said...

എല്ലാത്തിനും ഒരവസാനം ഉണ്ടല്ലോ? മലയാളിയുടെ അവസാനം ഇങ്ങനെയായിരിക്കും,...
ലജ്ജയില്ലാത്ത വര്‍ഗം