Wednesday, July 27, 2011

ബൂര്‍ഷ്വാസി

ഓഫീസിലെ പൊട്ടിപ്പൊളിഞ്ഞ കസേരയിലിരുന്നു ഫയലുകള്‍ നോക്കിക്കൊണ്ടിരുന്ന നേതാവിന്റെ തുടയില്‍ മൂട്ട കടിച്ചു.
      നേതാവ് ചാടിയെഴുന്നേറ്റു കസേരയുടെ വിടവില്‍ നിന്നു മൂട്ടയേപുരതെടുതിട്ടു. തന്റെ രക്തം കുടിച്ചു വീര്‍ത്ത മൂട്ടയെ കണ്ടപ്പോള്‍ നേതാവിന് ദേഷ്യം വന്നു.
     മൂ ട്ടയെ ചെരിപ്പിനടിയിലിട്ടു ചവിട്ടി യരക്കാന്‍ തന്നെ നേതാവ് തീരുമാനിച്ചു പക്ഷെ മാര്‍ക്സിന്റെ  ഉറച്ചൊരു അനുയായിയായ നേത്വിന്റെ മനസ്സാക്ഷി അയാളെ അതില്‍ നിന്നു തടഞ്ഞു.
      ആ മൂട്ട അധ്വാച്ചിട്ടല്ലെ രക്തം സമ്പാദിച്ചത്? അതിനെ  കൊന്നാല്‍ താന്‍ ബൂര്‍ഷ്വാ മുതലാളിത്ത വ്യവസ്ഥിതിയുടെ പിണിയാളാവില്ലെ   ?
പാടില്ല , നേതാവ് തന്റെ കോപം അടക്കിപ്പിടിച്ചു.
      എന്നാല്‍ മറ്റൊരു ചിന്താ  നേതാവിനെ വിഷമിപ്പിച്ചു. പാവപ്പെട്ട തന്റെ രക്തം ഊറ്റിക്കുടിച്ച ആ മൂട്ടയല്ലേ മുതലാളിത്തത്തിന്റെ പ്രധിനിധി! നേതാവ് ധര്‍മ സങ്കടത്തിലായി.

പിന്നറീവ്.
കൊതുകിന്റെ കൂട്ടുകാരനെ ക്കുറിചു എന്തേ മിന്ടാതത് എന്ന കൂട്ടുകാരുടെ കമ്മാന്റിനുള്ള "ചുട്ട" മറുപടിയാണ്പ്പ്രാവശ്യം 
  Pre-Degree പഠനകാലതെഴുതിയ ഈ മിനിക്കഥ ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ് (1980 ഡിസംബര്‍ 27 ) പ്രസിദ്ധീകരിച്ചു വന്നത്.പിന്നെ വളരെക്കഴിഞ്ഞാണ് ആ പദത്തിന്റെ  ശരിയായ ഉച്ചാരണവും വിചിത്രമായ സ്പെല്ലിങ്ങും(bourgeeoisie =middle class in the society അറിയുന്നത്, ആ വാക്ക് ഉപയോഗിചു ഉപയോഗിചു അര്‍ഥം മാറീയതാനെന്നറീയുന്നത്‌!  

9 comments:

ദൃശ്യ- INTIMATE STRANGER said...

ബൂര്‍ഷ്വാ മുതലാളി
ha ha

അലി said...

തൊഴിലാളി വർഗ്ഗത്തിൽ പെട്ട മൂട്ടയാ... സംശയമുണ്ടെങ്കിൽ ചവിട്ടിയരച്ചു നോക്ക് നേതാവെ!

കൊമ്പന്‍ said...

ചന്ദ്രികക്കാരന്‍ പ്രസിദ്ധീകരിചില്ലെന്കിലെ അത്ഭുതം ഒള്ളൂ
കഥ എനിക്കിഷ്ട്ടായി

- സോണി - said...

ചവിട്ടി അരയ്ക്കാന്‍ പറ്റുന്നവര്‍ എല്ലാം തൊഴിലാളി വര്‍ഗ്ഗത്തില്‍ പെട്ടവരാണ്.

Lipi Ranju said...

ബൂര്‍ഷ്വാ മുതലാളി മൂട്ട !! :D

Unknown said...

ചവിട്ടിയരച്ചാല്‍ കാണാം, പച്ചച്ചെങ്കൊടി എന്നത് പോലെ ചോരയുടെ നിറം..!!

മിനിക്കഥ അസ്സലായി.. ഹ്ഹ്ഹ്!!

@കൊമ്പന്‍ ;)

Arjun Bhaskaran said...

ഹ ഹ ഹ ..കലക്കി

Akbar said...

അപ്പൊ ആരാ മുതലാളി, ആരാ തൊഴിലാളി ?. കഥയായതു കൊണ്ട് ചോദ്യമില്ല. എങ്കിലും കണ്‍ഫ്യൂഷനായി.

നാമൂസ് said...

"ഈ രക്തത്തിലെനിക്ക് പങ്കില്ല" !!