Monday, June 27, 2011

രാവിന് നന്ദി

പകല്‍ വെളിച്ചത്തില്‍,
വിവാഹ മാര്‍ക്കറ്റില്‍ ,
വിലപേശലിനോടുവില്‍,  
വിറ്റ് പോവാത്ത,
കന്യകയുടെ നൊമ്പരങ്ങള്‍,
ഒളിപ്പിച്ചു വെച്ചതിനു.                
                                                                                
രാവിനു നന്ദി,
വൃദ്ധ സദനത്തില്‍ ചേര്‍ത്ത്,
പിരിഞ്ഞുപോയ മക്കളെയോര്‍ത്തു,
വിലപിക്കുന്ന അമ്മയുടെ,                                            
തേങ്ങലുകള്‍ക്ക് മറയായി നിന്നതിനു.

ആ നൊമ്പരവും,ആ തേങ്ങലും,
മൃഗ കുലത്തിലേതെങ്കിലും,
കണ്ടിരുന്നുവെങ്കില്‍,
അവയുടെ പരിഹാസച്ചിരി,
എന്റെ നേരെയുമുണ്ടാവുമായിരുന്നല്ലോ!

രാവിനു നന്ദി,ഒരു പാടൊരുപാട് നന്ദി

12 comments:

MOIDEEN ANGADIMUGAR said...

രാവിനു നന്ദി,ഒരു പാടൊരുപാട് നന്ദി

നന്നായിട്ടുണ്ട്...നല്ല വരികൾ

നാമൂസ് said...

ഇരുട്ടഭയമാകുന്നത് ഭയാനകമാം അവസ്ഥ തന്നെ..!!
ഭീതിപ്പെടുത്തുന്ന ചിത്രങ്ങളനവധി...!!!

കൊമ്പന്‍ said...

രാത്രി കരച്ചിലിന്റെ കൂട്ട് ക്കാരന്‍ ചിരി പകലിന്റെയും ചിരിക്ക് നന്ദി

Lipi Ranju said...

നന്നായിട്ടുണ്ട്...
ആശംസകള്‍ ....

ഫൈസല്‍ ബാബു said...

ഞാനും വായിച്ചേ ....

rasheed mrk said...

oru paadu nannayittundu ikkaaa

anupama said...

പ്രിയപ്പെട്ട ഹനീഫ,
ഈ രാവില്‍ തന്നെയാണ് നീലാകാശത്തില്‍ നക്ഷത്ര കുഞ്ഞുങ്ങള്‍ വിരിയുന്നത്,
ചന്ദ്രികാചര്ചിതമായ ഈ രാവില്‍ തന്നെയാണ് സ്വപ്‌നങ്ങള്‍ നിറങ്ങള്‍ അണിയുന്നതും!
മോഹിപ്പിക്കുന്ന ചമ്പക പൂമണം ഒഴുകിയെതുന്നതും ഈ രാവില്‍ തന്നെ!
ഈ രാത്രി എത്ര സുന്ദരം!
ഒരു മനോഹര സായാഹ്നം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു

സങ്കൽ‌പ്പങ്ങൾ said...

രാത്രിക്കും രാത്രിയുടെ പ്രണയത്തിനും ആശംസകള്‍.

Unknown said...

വളരേ നന്നായിട്ടുണ്ട്. കവിതക്ക് അനുയോജ്യമായ ചിത്രവും. http://cheeramulak.blogspot.com/

Sapna Anu B.George said...

ഹനീഫ.....നന്നായിട്ടുണ്ട്....ആദ്യമായിക്കാണുകയാണ് വായിക്കുകയാണ് എന്നു തോന്നുന്നു...ആ നൊമ്പരവും, ആ തേങ്ങലും, മൃഗകുലത്തിലേതെങ്കിലും,
കണ്ടിരുന്നുവെങ്കില്‍,
അവയുടെ പരിഹാസച്ചിരി,എന്റെ നേരെയുമുണ്ടാവുമായിരുന്നല്ലോ!....കേട്ടുമറന്നപോലെ!!!

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ഞാനും കൂടെ കൂടി

ആശംസകള്‍ ...........

Akbar said...

രാവിന് നന്ദി.