Tuesday, May 31, 2011

ശ്യാമളയുടെ കല്ല്യാണം -കല്ല്യാണ സി.ഡി യില് കാണാത്തത്.

      പശ്ചാത്തലം :   കല്യാണ തലേന്ന് ശ്യാമളയുടെ വീട്.ചായ സല്ക്കാരം നടക്കുന്നു. കുറച്ചകലെ നിന്ന് ജനരേടരിന്റെ ശബ്ദവും ലൌഡ് സ്പീക്കറിലൂടെ സിനിമാ പാട്ടും കേള്ക്കാം.

                  സീന് 15 .     വീടിന്റെ കോലായുടെ ചാരുപടിയോടു ചേര്ന്ന് ശ്യാമളയുടെ ഒരു ബന്ധു അമ്മിണിയേടതി നില്ക്കുന്നു.മുപ്പ്തുകളിലാണ് പ്രായം.അവരോടു ചേര്ന്ന് അയല്പക്കത്തെ കോളേജു പയ്യന് സുകു സംസാരിച്ചു കൊണ്ട് നില്ക്കുന്നു. സുകുവിന്റെ കയ്യും മുട്ടിന്കാലും ഇടയ്ക്കിടെ അമ്മിണിയേടതതിയെ സ്പര്ശിക്കുന്നുണ്ട്. അവനെ കൂടുതല് പ്രയാസപ്പെടുതേതനടെന്നു കരുതി അവര് അവനോടു കുറച്ചധികം അടുത്ത് നില്ക്കുന്നു.(ഇവിടെ കണ്ണടച്ച് പാല് കുടിക്കുന്ന ഒരു പൂച്ചയുടെ ക്ലിപ്പിംഗ് ആവാം.ഈ ക്ലിപ്പിംഗ് കരുതി വെക്കാം, പലയിടത്തും ഇത് ആവശ്യമായി വരും)

                      സീന് 29.     ചായ തയാറാക്കി ക്കൊണ്ടിരിക്കുന്ന ഗോപാലേട്ടന് വിളിച്ചു പറയുന്ന ശബ്ദം കേള്ക്കാം " ആരെങ്കിലും സ്റ്റോര് റൂമില് പോയി കുറച്ചു പഞ്ചസാര എടുത്തു കൊണ്ട് വരിന്" അത് തന്നോദാനെന്ന മട്ടില് സുകു"ദാ. ഇപ്പം കൊണ്ട് വരാം എന്ന് പറയുന്നു.അവന് സ്റ്റോര് റൂമിലേക്ക്, പിന്നാലെ അവനെ സഹായിക്കാന് അമ്മിണിയേടതതിയും.

                         സീന്30.       സ്റ്റോര് റൂമിലേക്ക് അടുത്ത മുറിയില് നിന്നുള്ള പ്രകാശമേയുള്ളൂ. ഒരു പ്ലാസ്ടിക് ബക്കറ്റ് പിടിച്ചു കൊടുക്കുന്നതിലേക്ക് സുകു വലിയ കാര്യമെന്തോ ചെയ്യുന്നെന്ന മട്ടില് പഞ്ചസാര ചൊരിയുന്നു.പഞ്ചസാര പുറത്തു പോവാതിരിക്കാന് ശ്രദ്ധിക്കുന്നെന്ന മട്ടില് അവര് കഴിയുന്നത്ര മുട്ടിയുരുമ്മി നില്ക്കുന്നു.

                               സീന്45.      പന്തലിലേക്ക് ശ്യാമളയുടെ അമ്മായിയും ഭര്ത്താവും കടന്നു വരുന്നു. "ഹായ് അളിയാ," എന്ന് പറഞ്ഞു അവളുടെ അച്ഛന് തന്റെ മൂത്ത അളിയനെ വേണ്ട വിധം സല്ക്കരിക്കുന്നു.കൂടെയുള്ള പാന്റ്സിട്ട പയ്യന് അയ്യാളുടെ അനിയന്റെ മകനാണ്. അവനെയും സ്വീകരിച്ചു ശ്യാമളയുടെ അച്ഛന് പെങ്ങളോട് "നീ അകത്തേക്ക് ചെന്ന് കാര്യങ്ങളൊക്കെ ഒന്ന് ഉഷാരാക്ക്" എന്ന് പറയുന്നു. ശ്യാമളയുടെ അമ്മായിയും കൂടെ വന്നവരും ചെരിപ്പൂരി വെച്ച് അകത്തേക്ക് കയറുന്നു.പിറകെ കൂടെ വന്ന പ്ലസ്‌ ടൂ പയ്യനും കോലായിലേക്ക് കയറുന്നു.പക്ഷെ പയ്യന്‍ കാലിലുള്ള 40 ഇഞ്ച് കനത്തിലുള്ള ഷൂ ഊരിവെക്കുന്നില്ല.ആ കാഴ്ച നോക്കി ശ്യാമളയുടെ അച്ഛന്‍ വിഷമിക്കുന്നു. ഷൂ വിന്റെ അടിയില്‍ ലാടം തറച്ചിട്ടുണ്ടെന്നു തോന്നുന്നു. കോലായില്‍ വിരിച്ച മാര്ബോനൈടില്‍ അത് " ക്ടോ, ക്ടോ" എന്ന് ശബ്ദമുണ്ടാക്കുന്നു. .ശ്യാമളയുടെ അച്ഛന്റെ ഹൃദയത്തിലാണാ ശബ്ദം വന്നലക്കുന്നത്.മര്ബോനൈട്റ്റ് വിരിച്ചിട്ടു രണ്ടു ദിവസമേ ആയിട്ടുള്ളൂ അതിനു സ്ക്രാച് വീഴുമോ?അവന്റെ കാലിലെ ലാടം തട്ടി അത് പൊട്ടുമോ?

                           സീന്‍.61.       ശ്യാമളയുടെ അയല്‍ക്കാരി മാധുരി ചേച്ചി വാതില്‍ക്കൊടിയില്‍ നില്‍ക്കുന്നു. കേമറ ഒരു പ്രാവശ്യമേ അത്കാണിക്കുന്നുള്ളൂ.വാതിലിനോടു ചേര്‍ന്ന് അരവിന്ദനെകാണാം. അരവിന്ദന്റെ കൈ മാധുരി ചേച്ചിയുടെ കൈകളിലാണ്. അതങ്ങിനെ കുറച്ചു നേരം കേമറ ഒപ്പിയെടുക്കുന്നു. അപ്പോള്‍ ഒരു കാരണവര്‍ അവിടേക്ക് വരുന്നു. "എന്തൈ അരവിന്ദോ? എന്ന് ചോദിക്കുന്നു. മറുപടി പറയുന്നത് മാധുരിചേച്ചിയാണ്‌." അരവിന്ദന്റമമക്ക്,ന്റെ വള വേണത്രേ പുതുക്കത്തിനു പോവാന്‍, അതാണേല്‍ ഊരീട്ടു കിട്ടുണൂല്ല്യ."
പാവം കാരണവര്‍ അത് വിശ്വസിച്ചു ഒരു 'വലിയ ടെക്നിക്' പറഞ്ഞു കൊടുക്കുന്നു." കയ്യില്‍ കുറച്ചു സോപ്പോ എണ്ണയോ പുരട്ടി നോക്കൂ" എന്ന് പറഞ്ഞു കടന്നു പോവുന്നു. അവിടെ നിന്ന് കടന്നു പോവുന്ന അരവിന്ദന്‍ മാധുരിചേച്ചിയുടെ പിന്നിലൊരു തോണ്ടല്‍ . ആ നിര്‍വൃതിയില്‍ ലയിച്ച മാധുരിചേച്ചിയുടെ മുഖം ക്ലോസപ്പില്‍.

            സീന്‍ 73.          ഫ്രിഡ്ജില്‍ നിന്ന് ഒരു കുപ്പി തണുത്ത വെള്ളമെടുത്തു പുറത്തേക്കു പോവുന്ന റഫീകിനെ കാണാം. അവന്നു പിന്നില്‍ ഏതാനും പ്ലാസ്ടിക് ഗ്ലാസ്സുകളുമായി സന്തോശുമുണ്ട്.രണ്ടു പേരുടെയും അരയുടെ ഭാഗത്ത്‌ ഒളിപ്പിച്ചു വെച്ച്,തളളി നില്‍ക്കുന്ന മദ്യക്കുപ്പികള്‍ കാണാം.
മീന്കുട്ടയുടെ അടുത്തേക്ക് പൂച്ചകള്‍ നടന്നടുക്കുന്ന പോലെ പന്തലില് അവിടവിടെയായി നിന്നിരുന്ന ഏതാനും ചെറുപ്പക്കാര്‍ അവര്‍ക്ക് പിന്നാലെ ഇരുട്ടിന്റെ മറവിലേക്ക്

            സീന്‍84.         ഊണ്‍ തയ്യാറാക്കുന്ന പന്തലില്‍ ശ്യാമളയുടെ ചേട്ടത്തിയുടെ ഭര്‍ത്താവ് ഉല്പലാക്ഷനെ കാണാം.ബനിയനും കൈലിയുമാണ് വേഷം.തലയില്‍ തോര്‍ത്ത്‌ കെട്ടിയിട്ടുണ്ട്. ഉള്ളിയുടെ പുറം തൊലി കളയുന്ന ജോലിയിലാണ് കക്ഷി. സടൂളില്‍ തുണി മടക്കികുത്തിയാണിരുപ്പു.കള്ളി ട്രൌസറാനുള്ളിലെന്നു കേമറ പറയുന്നു. അയാളുടെ നേരെ എതിര്‍ വശത്ത് ശോഭചേച്ചിയെ കാണാം
കഴുത്ത്‌ പരമാവധി ഇറക്കിയും വയറിനു മുകളിലേക്ക് കഴിയാവുന്നത്ര കയറ്റിയും തൈച്ച ഒരു കറുത്ത ബ്ലൌസില്‍ ശ്വാസം പിടിച്ചാണ് ശോഭ ചേച്ചി ഉല്പലാക്ഷന്റെ കാഴ്ചക്ക് കുളിരേകുന്നത്.

                 സീന്‍ 92 .     മുന്നിലെ പന്തലില്‍ വന്ന സില്‍ക്‌ കുപ്പായക്കാരന്‍ പയ്യനെയും അവന്റെ ഉമ്മയെയും കാണാം.ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നയക്കുന്ന പണത്തിന്റെ      ഏറിയ പങ്കും സ്വന്തം ശരീരത്തില്‍ നിക്ഷേപം കണ്ടെത്തുന്ന ഒരു കുടുംബം ആണതെന്ന് അവരുടെശരീര ഭാഷയില്‍ നിന്ന് മനസ്സിലാകും.ശ്യാമള ചെന്ന് അവന്റെ ഉമ്മയെ അകത്തേക്ക് കൊണ്ട് പോകുന്നു.അവനെ കണ്ടതും പല ചരക്കു കാരന്‍ സാമി അവനെ സമീപിക്കുന്നു.( അയാളെ സ്നേഹപൂര്‍വ0 നാട്ടുകാര്‍  ആസാമി എന്നാണു വിളിക്കുന്നത്) അവനു ചായയും കടിയും എത്തിച്ചു സാമി അവനടുത്തു തന്നെ ഇരിക്കുന്നു.ചായ കുടി കഴിഞ്ഞു പയ്യന്‍ മെല്ലെ മെല്ലെ പന്തലിനു പുറത്തേക്കു. കുറച്ചു കഴിഞ്ഞു പരിസരമാകെ ഒന്ന് വീക്ഷിച്ചു വാച്ചിലൊന്ന് സൂക്ഷ്മമായി നോക്കി സാമി പയ്യന്‍ പോയ വഴിയെ............                

                   സീന്‍121.    പുതുക്കത്തിനു പോവാനൊരുങ്ങി നില്‍ക്കുന്ന പെണ് വീട്ടുകാരും ബന്ധുക്കളും.ഒരു മിനി ബസ്സും ഒരു ജീപ്പും കാണാം. കടന്നു പോവുന്ന പെണ്ണുങളെയെക്കെ നോക്കി തങ്ങള്‍ കാര്യമായ ചര്ച്ചയിലാണെന്നു ഭാവിച്ചു നില്‍ക്കുന്ന ചെറുപ്പക്കാരെ കാണാം. അവര്‍ക്കിടയിലുള്ള കുമാരനെ കേമറ ഫോകസ് ചെയ്യുന്നു. അയാളുടെ നില്‍പ്പ് കണ്ടാലറിയാം ആദ്യമായാണ് പാന്റ്സ് ഇന്‍ ചെയ്യുന്നതെന്ന്.

          സീന്‍ 137.     ബസ്സ് പുറപ്പെടാനുള്ള ഒരുക്കത്തിലാണ്. അത് വരെ സംസാരിച്ചു കൊണ്ടിരുന്ന ആശാരി മഹേഷും കൂട്ടരും ബസ്സിനകത്തേക്ക്. മുന്‍വാതിലിലൂടെ, ബസ്സില്‍ കയറിയ ഉടനെ കുഞാമിനതാതതയെ കാണുന്നു. സംഭാഷണം തുടങ്ങുന്നത് കുഞ്ഞാമിനതാതതയാണ് ' എന്നാലും ന്റെ മഹേഷേ , ആ ബാത്ത് റൂമിന്റെ വാതില് യ്യ് ശരിയാക്കി തന്നീലല്ലോ!"
മഹേഷ്‌: ഞാനിവിടെയില്ലേ ന്റെ കുഞാമിനതാതതാ. സ്കോള് തൊറക്കട്ടെ, അപ്ലാവും സൗകര്യം" (സ്കൂളും ആശാരിപ്പണിയും തമ്മിലുള്ള ബന്ധമെന്ത് എന്ന് കേമറ മേന്റെ മുഖത്ത് വന്നു പോയ സ0ശയവും ഉത്തരവും കേമറ ഒപ്പിയെടുത്തിട്ടില്ല ) കേമറ കുഞ്ഞാമിനതാതയുടെ കമ്പിയില്‍ പിടിച്ച കൈക്ക് മുകളില്‍ മഹേഷിന്റെ കൈ കയറി നില്‍ക്കുന്നതും പിന്നെ ആ രണ്ടു കൈകളും പരസ്പരം കെട്ടിപ്പിണയുന്നതും ഒപ്പിയെടുക്കുന്നു.

               സീന്‍ 140.         ബസ്സിന്റെ മുന്‍പില്‍ നിര്‍ത്തിയിട്ട ജീപ്പില്‍ നിറയെ പെണ്ണുങ്ങളാണ്, മുന്‍പിലും പിന്നിലും. അല്പം മാറി ഡ്രൈവര്‍ ജോസഫും കിളി വാസുവും ഉണ്ട്. പുറത്തൊരു പെണ്‍കുട്ടി ഒരു സ്കിന്‍ പാന്റ്സിലും ടി.ഷര്ടിലും നിറഞ്ഞു, പുറത്തുള്ള ചെക്കന്മാര്‍ക്ക് കണ്ണിനു കുളിരേകി നില്‍ക്കുന്നുണ്ട്. തനിക്കു കയറാനിനി ഒരിഞ്ചു സ്ഥലമില്ല എന്നറിയാമെങ്കിലും, ഡ്രൈവര്‍ ആ പെണ്‍കുട്ടിയെ വിളിച്ചു ഡ്രൈവറിരിക്കുന്ന ഭാഗത്ത്‌ കൂടി അകത്തേക്ക് കയറ്റിയതിനു ശേഷം ജീപ്പിനകത്തേക്ക്‌ കയറുന്നു. ആദ്യമവിടെയിരുന്നിരുന്ന യുവതിയുടെ സാരി വകഞ്ഞു മാറ്റി ഗിയര്‍ കണ്ടെത്തുന്നു.ഗിയര്‍ എല്ലാ ഭാഗത്തേക്കും മാറ്റാമെന്നുറപ്പ് വരുത്തുന്നു. അയാള്‍ ഇരിക്കുന്നത് സീറ്റിലാണോ അതല്ല നേരത്തെ കയറിയ പെണ്‍കുട്ടിയുടെ മടിയിലാണോ എന്ന് വ്യക്തമല്ല.അയാളുടെ പിന്‍ഭാഗം അവളുടെ മാറില്‍ തന്നെയാണെന്ന് കേമറ പറയുന്നു.

                      സീന്‍142.       വീണ്ടും കേമറ ബസ്സിനകത്തേക്ക്. 'ദാ, ഇപ്പം ഊരി വീഴുമെന്ന പാകത്തില്‍ പാന്റ്സ് ധരിച്ച ചെക്കന്മാര്‍ ബസ്സിലെ പല സീറ്റുകളും കൈ വശപ്പെടുതിയിട്ടുണ്ട്. ഒരു കാരണവര്‍ പുറത്തു നിന്ന് "ആ കുട്ടിയോളൊക്കെ സീറ്റിന്നെണീച്ചു കൊടുക്കിന്‍ പെണ്ണുങ്ങളിരിക്കട്ടെ" എന്ന് പറയുന്നു. ചെക്കന്മാര്‍ എഴുന്നേല്‍ക്കുകയും പെണ്ണുങ്ങള്‍ സീറ്റുകളിലേക്ക് അവരെ ഉരുമ്മി വീഴുകയും ചെയ്യുന്നു. സീറ്റുകളില്‍ ചാരി നിന്ന് വെരുക് ഒറ്റുന്ന പോലെ ചെക്കന്മാര്‍ പെണ്ണുങ്ങളുടെ ചുമലില്‍ ഉരസിക്കൊണ്ടിരിക്കുന്നു. ഇതൊന്നും മനപ്പൂര്‍വമല്ല, ബസ്സിന്റെ യാത്രയിലുള്ള ഇളക്കം മൂലമാണെന്ന ഭാവമാണവരുടെ മുഖങ്ങളില്‍.
                                                            
                                                                                              (അപൂര്ണ0)

13 comments:

ഷബീര്‍ - തിരിച്ചിലാന്‍ said...

കല്ല്യാണവീടിനെ വേറെ ഒരു ആംഗിളിലൂടെ കണ്ടത് ഇഷ്ടപ്പെട്ടു. സമൂഹത്തിലെ ഒരുവിധം എല്ലാ പ്രശ്നങ്ങളും പരാമര്‍ശിച്ചു. നര്‍മ്മത്തിലൂടെ പറഞ്ഞത് രസകരമായി... ആശംസകള്‍

cheriyon said...

ഇത് കലക്കി. ആള്‍ കൂട്ടത്തിനിടയില്‍ കണ്ണടച്ച് പാല് കുടിക്കുന്ന പലരെയും ഞാനും കണ്ടിട്ടുണ്ട്.ഞാന്‍ പറയാന്‍ വിചാരിച്ച വിഷയം.കല്യാണ തലേന്ന് പല വീടുകളിലും ചെറുപ്പക്കാര്‍ മദ്യ സേവ നടത്തുന്നത് ഇന്നൊരു വിഷയമേ അല്ലാതായിരിക്കുന്നു. ജീപ്പ് യാത്ര വളരെ ശരി........ആശംസകള്‍

Akbar said...

കല്ല്യാണം ജകപൊക.

(കൊലുസ്) said...

ചിരിപ്പിച്ചല്ലോ മാഷേ. എന്നാലും കാര്യം ഇങ്ങനോക്കെയാനല്ലേ. ശ്ശോ.

rasheed mrk said...

നന്നായിട്ടുണ്ട് .യെല്ലാവിത ആശംസകളും . സമയം കിട്ടുമ്പോള്‍ ഇതിലൂടെ ഒന്ന് നോക്കി പോകുമല്ലോ ....!

http://apnaapnamrk.blogspot.com/

ബൈ റഷീദ് എം ആര്‍ കെ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കല്യാണത്തലേന്നു ലൈന്‍ വലിക്കല്‍ (വൈദ്യുതി) മുതല്‍ ഗര്‍ഭധാരണം വരെ നടക്കുന്നുണ്ട്.

Lipi Ranju said...

ഈ സീനുകള്‍ കലക്കി മാഷേ .. :))

അലി said...

കല്യാണ സിഡിയിൽ കാണാത്ത കാഴ്ചകൾ ഇനിയുമെത്ര?

keraladasanunni said...

ഒരു സി ഡി.യില്‍ കണ്ട കാഴ്ച ഒര്‍മ്മ വന്നു. ഉണ് കഴിഞ്ഞ് മുറുക്കിയ ഒരു കാരണവര്‍ 
പരിസരം നല്ലവണ്ണം ശ്രദ്ധിച്ച് കുറെ വെറ്റിലയും
പാക്കും എടുത്ത് ജുബ്ബയുടെ സൈഡ് പോകറ്റില്‍ 
തിരുകി വെക്കുന്നത് കാമറാമാന്‍ ഭംഗിയായി ഒപ്പിയെടുത്തു.

എഴുത്ത് ഒന്നാന്തരം. ഇഷ്ടപ്പെട്ടു.

ponmalakkaran | പൊന്മളക്കാരന്‍ said...

നല്ല അവതരണം ഇഷ്ടായി..
അഭിനന്ദനങ്ങൾ..

ഫൈസല്‍ ബാബു said...

ഇടയ്ക്കിടയ്ക്ക് ചില സീനുകള്‍ കൂടി ഇടാമായിരുന്നു..പ്രത്യേകിച്ചു ഊട്ടുപുരയും പരിസരവും,...സ്ത്രീകള്‍ ഭക്ഷണം കഴിക്കുന്നത് ..അങ്ങിനെ ......

- സോണി - said...

ഒരു കല്യാണ സി.ഡി.യില്‍ കണ്ടത്, സമയം രാവിലെ, പ്രഭാതഭക്ഷണം. പന്തലിലേക്ക് കൊണ്ടുവന്ന അപ്പം വാതില്‍പ്പടിയില്‍ തട്ടി തറയില്‍ ചിതറി വീഴുന്നു. കൊണ്ടുവന്ന ആളും അനുജനും ചുറ്റും നോക്കിയിട്ട് 'ആരും കണ്ടില്ല' എന്ന് പറഞ്ഞു സ്വയം സമാധാനിച്ച് അത് പെറുക്കിയെടുത്തു കൊണ്ടുപോയി വിളമ്പുന്നു. ആരും കണ്ടില്ല എന്ന് പറഞ്ഞതിനുപിന്നാലെ ക്യാമറമാന്‍ 'ഞാനും കണ്ടു' എന്ന് കൂട്ടിച്ചേര്‍ത്ത് കൊടുത്ത സി.ഡി. കണ്ടപ്പോഴാണ് ഭക്ഷണം കഴിച്ചവര്‍ തറയില്‍ വീണ അപ്പമാണ് തങ്ങള്‍ കഴിച്ചത് എന്നറിഞ്ഞത്.

shahir chennamangallur said...

:).. nicely written article