ഇപ്പോള്‍ പകലെന്നോരാള്
രാത്രിയല്ലെന്നായ് മാറ്റൊരാള്‍
വഴക്കായി, വാഗ്വാദമായ് പിന്നെ
അടിയായി, അടിയും പിടിയുമായി
പകലെന്നു ചൊല്ലിയവനെന്റെ പാര്ട്ടിക്കാരന്,
ഞാനത് ശരിവെച്ചു
രാവല്ലെന്നു ചൊല്ലിയവനവന്റെ മതത്തില്‍ പെട്ടോന്,
അവനതു ശരിവെച്ചു.
ഇടക്കെപ്പോഴോ ചാനലുകള്‍ വന്നു നിറഞ്ഞു
കാമറയില്‍ തെറിച്ചു വീണ രക്തപ്പാട് സൂം ചെയ്തു,
പകല്‍ പോയ് മറഞ്ഞെന്നൊരു കൂട്ടര്
രാവൊടുങ്ങിയെന്നാണ് മറ്റവര് പറഞ്ഞത്.
'കലികാലം കലികാലം" എന്ന് ചൊല്ലി
കണ്ണ് പൊത്തിക്കടന്നു പോയ് ശ്വാനന്മാര്
രാത്രിയല്ലെന്നായ് മാറ്റൊരാള്‍
വഴക്കായി, വാഗ്വാദമായ് പിന്നെ
അടിയായി, അടിയും പിടിയുമായി
പകലെന്നു ചൊല്ലിയവനെന്റെ പാര്ട്ടിക്കാരന്,
ഞാനത് ശരിവെച്ചു
രാവല്ലെന്നു ചൊല്ലിയവനവന്റെ മതത്തില്‍ പെട്ടോന്,
അവനതു ശരിവെച്ചു.
ഇടക്കെപ്പോഴോ ചാനലുകള്‍ വന്നു നിറഞ്ഞു
കാമറയില്‍ തെറിച്ചു വീണ രക്തപ്പാട് സൂം ചെയ്തു,
പകല്‍ പോയ് മറഞ്ഞെന്നൊരു കൂട്ടര്
രാവൊടുങ്ങിയെന്നാണ് മറ്റവര് പറഞ്ഞത്.
'കലികാലം കലികാലം" എന്ന് ചൊല്ലി
കണ്ണ് പൊത്തിക്കടന്നു പോയ് ശ്വാനന്മാര്
7 comments:
കലികാലം കലികാലം..
ഇത് തന്നെ ഇന്ന് നടക്കുന്നത്... അവനവനിസം..
കണ്ണ് പൊത്തിക്കടന്നു പോയ് ശ്വാനന്മാര്
എല്ലാം ഒന്നുപോലെ..
സ്വന്തം ചിന്തകള്‍ കൂടി പണയത്തില്‍...
എല്ലാം കലികാലം അല്ലാതെന്തു പറയാന്‍ ...
ഒന്നും കണ്ടില്ലാ കേട്ടില്ലാ എന്ന് ഭാവിച്ചു അങ്ങോട്ട് പോകുക. അത് തന്നെ.
ഹത് തന്നെ, ഹത് തന്നെ അക്ബര്‍ പറഞ്ഞതിനോടെ കൂടുതല്‍ യോജിക്കുന്നു
യാത്ര തുടരുക കണ്ണ് തുറന്നു തന്നെ. ഇരിപ്പിടത്തിലൂടെ ഇവിടെ എത്തി
Good writing. Congrats.
Please read this post and share it with your friends for a social cause.
http://www.najeemudeenkp.blogspot.in/2012/05/blog-post.html
With Regards,
Najeemudeen K.P
നേരം വെളുത്തെന്നും വെളുത്തില്ലെന്നും
രണ്ടടയ്ക്കാപ്പക്ഷി, അല്ലെ?
ഖാദു പറഞ്ഞതുപോലെ, അവനവനിസം.
Post a Comment