കുട്ടിപ്പിലാക്കല് കുഞ്ഞുട്ടിയെ നിങ്ങളറിയുമോ? ടിയാനെയോ ടിയാന്റെ ഭാര്യ കാവുള്ളതില്‍ കൌസല്ല്യയെയോ ആരും ട്വിറ്റെര്‍ ഫേസ് ബുക്ക് എന്നീ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഇന്ന് വരെ വിമര്‍ശിച്ചതായി കണ്ടിട്ടില്ല.അവരുടെ ഫോട്ടോയോ കാര്ട്ടൂനുകളോ ടാഗ് ചെയ്തതായും കണ്ടിട്ടില്ല.കാരണം അവരൊന്നും പ്രശസ്തരല്ല.രാഷ്ട്രീയ രംഗത്തോ സിനിമാ സീരിയല്‍ രംഗത്തോ വിരാചിക്കുന്നവരുമല്ല
എന്നാല്‍ ഈ രംഗംങ്ങളില്‍ സജീവ സാന്നിധ്യമായ മന്മോഹന് സിംഗ് തുടങ്ങി ആര്യാടന്,വി എസ എന്നീ രാഷ്ട്രീയക്കാരെയും ഒട്ടു മിക്ക സിനിമാ- നടീ നടന്മാരെയും പുകഴ്ത്തിക്കൊണ്ടും ഇകഴ്ത്തിക്കൊണ്ടും ഒട്ടനവധി കാര്ടൂണുകള്,പോസ്റ്റുകള്‍,കമന്റുകള്‍ ദിവസവും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പ്രത്യക്ഷപ്പെടുന്നു.പലരും അവയ്ക്ക് ലൈക് അടിക്കുന്നു, കമന്റിടുന്നു
പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, സെലിബ്രിറ്റികള്‍ തങ്ങളുടേത് കൂടിയാണെന്നൊരു തോന്നല്‍ പൊതു ജനങ്ങള്‍ക്കുണ്ട് അവരുടെ ജീവിതവും പ്രവര്‍ത്തനങ്ങളുമൊക്കെ ജനങ്ങള്‍ അറിഞ്ഞു കൊണ്ടും വീക്ഷിച്ചു കൊണ്ടുമിരിക്കുന്നു.നല്ലത് കാണുമ്പോള്‍ ജനമത്"വാഹ് വാഹ്" വിളിച്ചു പ്രോത്സാഹിപ്പിക്കുകയും തെറ്റുകള്‍ കാണുമ്പോള്‍ "ഡൌണ്‍ ഡൌണ്‍"" വിളിച്ചു അവരുടെ പ്രതിഷേധ മറിയിക്കുകയും ചെയ്യുന്നു.
പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് പ്രശസ്തി നേടിക്കൊടുക്കുന്നതില്‍ സാധാരണക്കാര്‍ക്ക് നല്ലൊരു പങ്കുണ്ട്.എന്നിരിക്കെ പ്രശംസകള്‍ സ്വീകരിക്കുന്നതോടൊപ്പം വിമര്‍ശനങ്ങളെ അതിന്റെ വഴിക്ക് വിടുകയാണ് വേണ്ടത്.. തൊട്ടതിനും പിടിച്ചതിനുമൊക്കെ "സാര്‍ ഈ കുട്ടി എന്നെ തോണ്ടി,തുറിച്ചു നോക്കി " എന്നൊക്കെ പരാതി പറയുന്ന എല്‍.പി സ്കൂള്‍ കുട്ടികളെപ്പോലെ സൈബര്‍ പോലീസിലും മറ്റും പരാതിപ്പെടുന്നവര്‍ തല്ക്കാലം പൊതു രംഗത്ത് നിന്ന് മാറി സ്വന്തം വീട്ടിലും ഊരിലുമൊക്കെ ഒതുങ്ങി നില്‍ക്കണം പൊതു രംഗത്ത് വരേണ്ട,നാടുകാരെ സേവിച്ചേ അടങ്ങൂ എന്ന് വാശി പിടിക്കേണ്ട. ആരും ഒരഭിപ്പ്രായവും പറയില്ല.
ഇങ്ങിനെ ഹൈലി സെന്സിടിവ് ആയി നടക്കുന്ന തൊട്ടാവാടികളെ വേണമെങ്കില്‍ ജനങ്ങള്‍ക്ക് അവഗണിച്ചു മൂലക്കിരുത്താനുമാവും.നിങ്ങളും ഞാനുമൊക്കെ മൈന്‍ഡ് ചെയ്യുന്നില്ലെങ്കില്‍ എന്ത് നേതാവ്, എന്ത് സെലിബ്രിറ്റി? ഒന്നുമുണ്ടാവില്ല :"ഇച്ചിപ്പൂതമായി" കെറുവിച്ചു നടക്കുന്ന ഇമ്മാതിരി സാധനങ്ങളെ ബഹിഷ്ക്കരിക്കുന്നതിനു സൈബര്‍ പോലീസിനു കേസെടുക്കാന്‍ ഭാഗ്യത്തിന് വകുപ്പുമില്ല.അത്രയും സമാധാനം .

3 comments:
വളരെ ശരിയായ കാര്യമാണ് പറഞ്ഞത്.
കുട്ടികളെപ്പോലെ 'എന്നെ കൊഞ്ഞനം കാട്ടി' എന്ന് പറഞ്ഞു കേസും കൂട്ടവുമായി പേടിപ്പിക്കാന്‍ നടക്കുന്നവര്‍ വെറുതെ എന്തിനിവിടെ കറങ്ങി നടക്കുന്നു.....
"ഹൈലി സെന്സിടിവ് ആയി നടക്കുന്ന തൊട്ടാവാടികളെ വേണമെങ്കില്‍ ജനങ്ങള്‍ക്ക് അവഗണിച്ചു മൂലക്കിരുത്താനുമാവും." അതെ, അതുതന്നെയാണ് വേണ്ടതും.
'എന്റെ ചെറുക്ക നീ ഇങ്ങനെ കിന്നാരം പറയാതെ.' ഇത് ഒരു സിനിമയിലെ സംഭാഷണ ശകലമാണ് .ഇങ്ങനെ കേട്ടാല്‍ പോലും ഇക്കിളിപ്പെടുന്നതോ വികാരവധി ആകുന്നതോ ആയ മഹിളാ നേതാക്കള്‍ നമുക്ക് ഉണ്ട്.അത് ആത്മ വിശ്വാസക്കുറവു കൊണ്ട് സംഭവിക്കുന്നതാണ്.അതായത് അവനു തന്നെ അവനില്‍ വിസ്വസമില്ല .പ്രധികരിക്കുന്നവര് തങ്ങളുടെ കുറവ് കണ്ടു പിടിച്ചല്ലോ എന്ന ഭയം.ഇതാണ് അധികാരം ഉപയോഗിച്ച് ജനങ്ങളെ തുറന്കില് അടയ്ക്കാം എന്ന വ്യാമോഹം.ഇതിനൊരു തിരുവഞ്ഞിത നായരുടെ സാഹസികഥയും
Post a Comment