Wednesday, September 7, 2011

അത്രക്കങോട്ട് സുഖിപ്പിക്കണൊ സഖാവെ?

+                                             നട്ടുച്ച വെയിലത്ത് നിന്നു ഇപ്പോള്‍ രാത്രിയാണെന്നു പറഞാല്‍ 'വളരെ ശരി' എന്നു ഉച്ചത്തില്‍ സമ്മതിച്ചു തരുന്ന ചില ഏറാന്‍ മൂളികളുണ്ടാകും ഇവരെക്കുറിച്ചു "ശുമ്ബന്മാര്‍ " എന്നാണു വിവരമുള്ളവര്‍ പറയുക. മുകളിലുള്ള വാര്‍ത്ത ശകലം വായിച്ചു നോക്കൂ,പകലിനെന്തൊരു ഇരുട്ടു അല്ലെ!
                                     എന്റെ കൂടെ ബി എഡിനു പടിച്ച തിരുവമ്പാടിക്കാരന്‍ ജോസ് പ്രസാദ് ഒരു പ്രശസ്ത ഹയര്‍ സെകന്ടറി സ്കൂള്‍ അധ്യാപകനാണു. നല്ല്ലവന്, പരോപകാരി എന്നീ വിശേഷങളെല്ലാം നന്നായി ചേരുന്ന അധേഹതിന്റെ രന്ടു മക്കള്‍ സ്കൂള്‍ വിട്ടു മുക്കത്തിനടുത്ത അവരുടെ വീട്ടില്‍ വന്നിറങവെ ടിപ്പര്‍ ലോറി തട്ടി മരണപ്പെട്ടതു നാടൊന്നടങ്കം വര്ധിച സങ്കടതോടെയാണ്‌ ശ്രവിച്ചതു.
വൈകുന്നേരം സ്കൂള്‍ വിട്ട സമയതു പൊലും ഒട്ടും ശ്രധയില്ലാതെ ആര്തി പൂന്ട ഒരു ഡ്രൈയ്വ്വരുടെ ലക്കു കെട്ട ഡ്രൈവിങ് ജോസിന്റെ ഇളയ കുട്ടിയെ അമ്മയുടെ കണ്മുന്നില്‍ വെച്ചു തന്നെ കുരുതി കൊടുത്തു.മൂത്ത കുട്ടി ഒരാഴ്ച കഴിഞു ആസ്പത്രിയില്‍ വെച്ചും മരിച്ചു.എനിക്കു നേരിട്ടറിയാവുന്ന ഈ ദുരന്തം നടന്നിട്ടു മാസങളെ ആയിട്ടുള്ളു.
                                                എന്റെ നാടിനടുത്തു കരിപ്പൂര്‍ എയര്‍ പോര്ട്ട് പ്രവര്ത്തിയിലെര്പ്പെട്ട റ്റിപ്പര്‍ ലോറികള്‍ എത്ര ജീവനാണു കൊത്തിയെടുത്തതു!കേരളത്തിലെ ഏത് ഗ്രാമത്തിനും വെകിളിയെടുത്ത് പായുന്ന ടിപ്പര്‍ ലോറികല്‍ക്കടിയില്‍ പെട്ട് മരണം ഏറ്റു വാങ്ങിയ ഒരു പാട് പേരുടെ വേദനയുടെ കഥ പറയാനുണ്ടാകും.ഈ മരണപ്പാച്ചിലും ആര്ത്തിയുമൊക്കെ വെടിഞ്ഞു മാന്യമായി ശ്രദ്ധിച്ചുവേണം ടിപ്പര്‍ ലോറികളോടിക്കാന്‍ എന്ന് ഉപദേശിച്ചു നേരെയാക്കുന്നതിനു പകരം സഖാവ് ഇ.പി.ജയരാജന്‍ സദസ്സിന്റെ കയ്യടി വാങ്ങാന്‍ എത്ര വലിയ കളവാണ് പറഞ്ഞത്!
                                      സുഖിപ്പിക്കാം പക്ഷെ തലയിലെ പേനെടുത്തു പൊട്ടിച്ചു കൊടുത്തും,ചെവിയിലൊരു കോഴി തൂവലിട്ടു തിരിച്ചു കൊടുത്തും, കാല്‍ വിരലുകള്‍ പൊട്ടിച്ചുമോക്കെയുള്ള ഈ സുഖിപ്പിക്കലുണ്ടല്ലോ അതിനു തോന്ന്യാസമെന്നാണ് പറയേണ്ടത്. തല്‍ക്കാലം കുറച്ചു പേരുടെ കയ്യടി കിട്ടും, പക്ഷെ അപ്പുറത്ത് പത്രം വായിക്കുകയും കാര്യങ്ങള്‍ നേരാം വണ്ണം വിലയിരുത്തുകയും ചെയ്യുന്ന വെവരമുള്ള മനുഷ്യരിരിക്കുന്നുണ്ട് സഖാവേ . നല്ല ബുദ്ധിവരട്ടെ. ലാല്‍ സലാം.

4 comments:

MT Manaf said...

ഇതിനാണ് ടിപ്പര്‍ സിണ്ടിക്കേറ്റ് എന്ന് പറയുക...!

അലി said...

തൊട്ടടുത്ത സമയം ടിപ്പർ ദുരന്തത്തിനിരയായവർക്ക് വേണ്ടിയും ഇവർ തൊള്ളതുറക്കും... ഏതു സംഘടന പ്രസംഗിക്കാൻ വിളിച്ചാലും അവർക്ക് വേണ്ടി സംസാരിക്കുന്ന ആത്മാർത്ഥതയില്ലാത്ത പ്രസംഗത്തൊഴിലാളികൾ വല്ലാത്തൊരു ശാപം തന്നെ.

ഫൈസല്‍ ബാബു said...

കഷ്ട്ടം എന്നല്ലാതെ എന്ത് പറയാന്‍ ? നാളെ ഇത് നിഷേധിക്കാന്‍ സഘാവിനു ഒരു മടിയും ഉണ്ടാകില്ല...അതാണ്‌ പോളിട്രികസ് !!!!

ente lokam said...

അതെ ഞാന്‍ പറഞ്ഞത് അങ്ങനെയല്ല..
മാധ്യമങ്ങള്‍ ആണ് അത് പറഞ്ഞത്
എന്ന് പറയാനും നാളെ മടി കാണിക്കില്ല...

വേദന അത് അനുഭവിക്കുന്നവര്‍ക്കെ മനസ്സ്ലാകൂ...