Wednesday, June 22, 2011

ഫസല്‍ ഗഫൂര്‍ ഇപ്പോള്‍ ശരിയായ ദിശയിലാണ്.

                                         ആരൊക്കെയാണ് നമ്മെ പറ്റിച്ചു കൊണ്ടിരിക്കുന്നത്! സാമ്പത്തികമോ, സാമുദായികമോ, പ്രാദേശികാമോ ആയി മേല്തട്ടിനു താഴെയാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ പറ്റിക്കപ്പെടുന്നതിനു കയ്യും കണക്കുമുണ്ടാകില്ല. (നിങ്ങളുടെ സ്ഥാനം നോക്കാന്‍ കയ്യിലുള്ള റേഷന്‍ കാര്‍ഡ് ഒരു മാനദണ്ഡമേയല്ല കേട്ടോ)
                                                      പലതരം പിന്നാക്കാവസ്ഥകള്‍ പരിഹരിക്കാന്‍ ഭരണ ഘടനാപരമായും സര്‍ക്കാര്‍ തലത്തിലും പല വിധ പദ്ധധികള് ആസൂത്രണം ചെയ്തു വെച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ അജ്ഞത മുതലെടുത്ത്‌ അവഗണിക്കപ്പെടുന്നവര്‍ അവഗണിക്കപ്പെട്ടു കൊണ്ടേയിരിക്കും.
                                        എണ്‍പതുകളില്‍ ഡിഗ്രിയും പി.ജിയുമൊക്കെ പാസ്സായി വന്ന എന്റെ തലമുറ ഏറെ കേട്ട പദമായിരുന്നു"സ്പെഷല്‍ റിക്രൂട്മെന്റ്റ്"! എം.എസ്.എസ്, മെക്ക എന്നീ സംഘടനകള്‍ മുസ്ലിം, ദളിത്‌, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ എന്നിവക്കിടയില്‍ ധാരാളം പഠനങ്ങള്‍ നടത്തിയ ശേഷം കേരളത്തിലെ പൊതു തൊഴില്‍ രംഗത്ത് ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യം നന്നേ കുറവാണെന്ന് കണ്ടെത്തിയിരുന്നു.ഇതിനകം പ്രസിധീകരണമാരംഭിച്ചു ഒട്ടൊക്കെ ജനകീയമായിക്കഴിഞ്ഞിരുന്ന " മാധ്യമം" പത്രത്തിലും,ദളിത് വോയ്സ് , എം.എസ് എസ്.ജേര്‍ണല്‍ എന്നിവയിലും ഇത് സംബന്ധമായ ഒട്ടനവധി ലേഘനങ്ങള്‍ പ്രസിദ്ധീകരിച്ചു വരികയും ചെയ്തിരുന്നു. അക്കാലത്തെ അഭ്യസ്ത വിദ്യരെന്ന നിലയില്‍ ഞാനടക്കം ഒട്ടനവധി ചെറുപ്പക്കാര്‍ ഞങ്ങളെ "ഗേര്‍മെന്റ്റ്‌" കൊത്തിയെടുത്തു ഉന്നത സ്ഥാനങ്ങളില്‍ പ്രതിഷ്ടിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു . അക്കാലത്ത് ലീഗിന്റെ സ്റെറജുകളില്‍ പ്രാസംഗികര്‍ ഞങ്ങളെ കുറച്ചൊന്നുമല്ല മോഹിപ്പിച്ചത്‌.

എവടെ , ഒന്നും സംഭവിച്ചില്ല. കോഴിക്ക് മുല വന്നില്ലാന്ന്!

                                                           അക്കാലത്തു വിദ്യാഭ്യാസ രംഗത്ത് ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ എം.ഇ.എസ് സ്ഥാപനങ്ങള്‍ മുഖ്യ പങ്കു വഹിച്ചിരുന്നു. പക്ഷെ തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ അവര്‍ക്ക് മുഖ്യം പണമായിരുന്നു.അക്കാലത്ത്‌ ബിരുദാനന്ത ബിരുധമുന്ടായാല്‍ ജോലിയുറപ്പാണെന്നൊരു വിശ്വാസമുണ്ടായിരുന്നു.എം.ഈ.എസ് കോളേജുകളില്‍ ഇന്ഗ്ലിഷ് ലക്ചറര്‍ പോസ്ട്കള്‍ ഒഴിവുന്ടെന്നറിഞ്ഞു ഞാനും അപേക്ഷിച്ചു.അന്ന് കോഴിക്കോട്ടെ അവരുടെ ഓഫീസില്‍ ചെന്ന എന്നോട് ഓഫീസ് സെക്രടറി ചോദിച്ചത് "മോന്‍ മഹര്‍ എന്ത് കൊടുക്കും?" എന്നായിരുന്നു.അക്കാലത്ത്‌ എം.ഈ. എസിന് 'മണി എണിംഗ് സൊസൈറ്റി' എന്നൊരു ഓമനപ്പെരുണ്ടായിരുന്നു.

                               ആ വിഷയം വിടാം.


                                                 ഇന്നിപ്പോള്‍ എം.ഈ.എസ് സംസ്ഥാന പ്രസിടന്റ്റ് ഫസല്‍ ഗഫൂര്‍ സ്വാശ്രയ മാനേജ്‌മന്റ്‌ സ്ഥാപനങ്ങളുടെ മെഡിസിന്‍
എന്ജിനിയരിംഗ് സീറ്റ് വിഷയത്തില്‍ നേരായ ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്.പിന്നാക്ക സമുദായമായ ക്രിസ്ത്യന്‍ വിഭാഗം
പ്രധിനിധാനം ചെയ്യുന്ന ഇന്റര്‍ ചര്ച്ച് കൌണ്‍സിലിന്റെ പറ്റിക്കല്‍ പരിപാടിയെ നിശിതമായി ആക്രമിച്ചു പൂച്ച് പുറത്തു ചാടിക്കുന്ന ഫസല്‍ ഗഫൂറിന്റെ ശൈലിയില്‍ ഞാനടക്കമുള്ള പലരും ആവേശ ഭരിതരാണ്.ഈ മാനേജ്മെന്റും,അമൃതയും പരിയരക്കാരും നമ്മളെ പറ്റിച്ചു കൊണ്ടിരിക്കയായിരുന്നു അല്ലെ, വര്‍ഷങ്ങളോളം?
പിന്നാക്ക സംവരണ വിഷയം ആരെടുത്തിട്ടാലും ഉടനെ "മുന്നോക്കക്കാരിലെ പാവതതാന്മാരെ ആരു 'ലച്ചിക്കും ന്റെ തൈവേ? എന്ന ഒരു മറു ചോദ്യം പരിചയാക്കി, സാമുദായിക സംവരണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്തായിരുന്നുവെന്ന സത്യത്തെ മറച്ചു വെക്കാന്‍ ബോധ പൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്.

                                                     ഇവിടെയാണ്‌ ഫസല്‍ ഗഫൂറിന്റെ സംവരണ കാര്യത്തിലുള്ള തുറന്ന സംവാദത്തിനുള്ള വെല്ലുവിളി പ്രസക്തമാകുന്നത്.ഫസല്‍ ഗഫൂറിന്റെ പല പ്രസംഗങ്ങളും ഞാന്‍ കേട്ടിട്ടുണ്ട്.വിഷയങ്ങള്‍ നന്നായി പഠിച്ചു അവതരിപ്പിക്കുന്ന അദ്ധേഹത്തിന്റെ പ്രസംഗത്തില്‍ നിന്ന് ഒരു വാചകം വെട്ടിമാറ്റാനോ,ഒന്ന് ചേര്‍ക്കാനോ നമുക്ക് കഴിയില്ല. അതുകൊണ്ട്  തന്നെ അദ്ധേഹത്തിന്റെ വെല്ലുവിളി എറ്റെടുക്കുന്നവര്‍ രണ്ടു വട്ടം ആലോചിച്ചു വേണം അങ്ങിനെ ചെയ്യാന്‍.
                                        ഒരു കാര്യമുറപ്പാണ്. ഫസല്‍ ഗഫൂറിന്റെ ഇന്നത്തെ കര്‍ക്കഷമായ നിലപാടുകള്‍ ഭാവിയിലെങ്കിലും സ്വാശ്രയ സ്ഥാപനങ്ങളുടെ സീറ്റ് വിഭജന കാര്യത്തില്‍ കൃത്യമായൊരു രൂപ രേഖയുണ്ടാക്കാന്‍ പര്യാപ്തമാവും.( പല വിധ കോര്പറേഷനുകളും കമ്മിറ്റികളും ഓഹരി വെപ്പിനായി കിടക്കുന്നു. സര്‍ക്കാരിന്റെ അത്തരം ഒഫറുകളില്‍ അദ്ദേഹം വീഴാതിരുന്നാല്‍.  ഞാന്‍ പറഞ്ഞു വരുന്നത് പല തരം സ്ഥാനങ്ങള്‍ ഓഫര്‍ ചെയ്യപ്പെടുമ്പോള്‍ അത് വേണ്ടെന്നു വെക്കണമെന്നാണ്‌.സ്വാശ്രയ പ്രശ്നത്തിലായാലും വലതു പക്ഷ സംഘടനകളെപ്പോഴും മനെജ്മെന്റിനോപ്പമാവാനെ തരമുള്ളൂ. കിട്ടിയ കാലത്ത് ഒന്നും ചെയ്യാതെ ഇപ്പോള്‍ കുന്തിരിയെടുതോടുന്ന ഇടതു പക്ഷ സംഘടനകളുടെ സൂക്കേട്‌ പ്രതിപക്ഷത്തിരിക്കുമ്പോള്‍ അവര്‍ക്ക് സാധാരണയായി പിടിപെടാറുള്ള 'ചെനയിറക്കമെന്ന സൂക്കെടാണ്. അതിലുമില്ല സാധാക്കാരന് പ്രതീക്ഷ. )

ഒരപേക്ഷ: വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് കുറച്ചു കൂടി ഒരുഷാറു കാണിക്കണം. നഹ സാഹിബിനെ പറയിപ്പിക്കരുത്. ഒരു ചര്‍ച്ചയൊക്കെ കഴിഞ്ഞാല്‍ തീരുമാനങ്ങള്‍ മീഡിയക്ക്‌ മുമ്പില്‍ നേരിട്ട് പറയണം. പരിചയ സമ്പന്നനാണ് മാണിസാര്‍ പറയട്ടെ എന്ന് വെക്കരുത്.മാണി സാര്‍ പരിചയ സമ്പന്നനാണ് 'പല കാര്യത്തിലും'. ഓര്‍മ്മവേണം!
                                                                              For cartoon: courtesy : Cartoonist Schwadron

4 comments:

vipin said...

ന്‍റെ റബ്ബേ , ആടെന്തറിഞ്ഞു അങ്ങാടി വാണിഭം !!!! ..ഇങ്ങേര് മറ്റൊരു സൂപ്പി ആണെന്നാ തോന്നുന്നത് ,.. മുണ്ടശ്ശേരിയെ പോലുള്ളവര്‍ ഇരുന്ന കസേര !!!

Akbar said...

പുത്തനച്ചി പുരപ്പുറം തൂക്കും. വിദ്യാഭ്യാസ മന്ത്രി മൊത്തത്തില്‍ തൂത്തു വാരുമോ.

പുന്നകാടൻ said...

ലീഗിനു അറിയാപാടില്ലാത്ത പണി കൊടുക്കരുത്‌.പല അനുഭവങ്ങളും സാക്ഷി.

maneed said...

എന്തായാലും തിരൂരങ്ങാടിയുടെ സംസ്കാരം കാണിക്കാതിരിക്കുമോ.