ചില ചോദ്യങ്ങള്ക്ക് നമുക്ക് ഉത്തരം ലഭിക്കാറില്ല. അത് ഒരു ചോദ്യമോ,സന്ദേഹമോ ആയി നമ്മുടെ മനസ്സിലങ്ങിനെ നില്ക്കും. അത്തരം ഒരു ചോദ്യമായിരുന്നു എന്ത് കൊണ്ട് ജമാഅത്തെ ഇസ്ലാമി ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില് എല്. ഡി. എഫിന് വോട്ടു ചെയ്യാന് തീരുമാനിച്ചു എന്നത്. വിശേഷിച്ചും സി. പി .എം ന്റെ ജനറല് സെക്രട്ടറി ഒരു ഭീകര സംഘടന യായി പൊതു സദസ്സില് അതിനെ നിശിതമായി വിമര്ശിചിരിക്കെ, സി.പി എം കാരനായ വ്യവസായ മന്ത്രി തന്റെ ബിസിനെസ്സ് സ്വപ്നങ്ങള് തകര്ത്തു കളഞ്ഞ സോളിഡാരിറ്റി യുടെ കുട്ടികളെ പോലീസ് തെരുവില് നേരിട്ടതിനെ ന്യായീകരിച്ചു കൊണ്ട് ജമാഅത്ത് ഒരു ഭീകര സംഘടന യാണെന്ന് ധാര്ഷ്ട്യത്തോടെ , അഹങ്കാരത്തോടെ പ്രസംഗിച്ചിരിക്കെ.
ഇത്തരം ചോദ്യങ്ങള് നാം മുമ്പും ചോദിച്ചിട്ടുണ്ട്. നമ്മള് എന്ന് ഞാന് ഉദ്ദേശിച്ചത് വരമ്പത്തു നില്ക്കുന്നവരെ ക്കുറിച്ചാണ്. ഇടത്തേ പാടത്തോ വലത്തേ പാടത്തോ ഉള്ള കൃഷികള് കണ്ടു സമയമാവുമ്പോള് വെള്ളവും വളവും മാറി മാറി നല്കിക്കൊണ്ടിരുന്ന കൂട്ടരേ ക്കുറിച്ച്. ബാബറി മസ്ജിദ് തകര്ക്കാന് സഹായം ചെയ്ത റാവു സര്ക്കാരിന്റെ കൊണ്ഗ്രെസ്സിനോടോപ്പോം ഏന്തേ മുസ്ലിം ലീഗ് തുടരുന്നു എന്നൊരു ചോദ്യം നമ്മള് ചോദിച്ചിരുന്നു.
അടിയന്തരാവസ്ഥ കഴിഞ്ഞു നടന്ന ഇലക്ഷനില് ഇന്ദിര ഗാന്ധിയെ അധികാരത്തില് നിന്നും പിഴുതെറിയാന് ഇന്ത്യ മൊത്തം വോട്ടു ചെയ്തപ്പോള് പ്രബുദ്ധരായ കേരളീയരെന്തേ കൊണ്ഗ്രസ്സിനെ അധികാരത്തിലേറ്റി? ചില ഇലക്ഷനില് ബി. ജെ. പി ക്കാരാണെ
എനിക്ക് കിട്ടിയ ഉത്തരം ഞാന് കുറിക്കാം. വര്ഷങ്ങളുടെ പ്രവര്ത്തനത്തിലൂടെ ജമാഅത്ത് സമൂഹത്തിലെ ഒരു സ്വാധീന സംഘടനയായി മാറിയിരിക്കുന്നു. ജമാ അത്തിന്റെ നിലപാടുകള്, സമൂഹം വീക്ഷിക്കുന്നുണ്ട് അത് വലിയൊരളവില് സമൂഹത്തിന്റെ തീരുമാനങ്ങളില് സ്വാധീനം ചെലുത്തുന്നുണ്ട്. ഇടതോ വലതോ ചായാതെ തിരഞ്ഞെടുപ്പുകളില് ജയ പരാജയം നിശ്ചയിക്കുന്ന 'വരമ്പത്ത് നില്ക്കുന്നവരുടെ" തീരുമാനങ്ങളില് പലപ്പോഴും ജമ അത്തിന്റെ നിലപാടുകള് സ്വാധീനം ചെലുത്തുന്നുവെന്ന തിരിച്ചറിവാണ് ജമാ അത്തിന്റെ ഇലക്ഷന് നിലപാടറിഞ്ഞപ്പോള് മുസ്ലിം ലീഗിനെയും കൊണ്ഗ്രെസ്സിനെയും വെകിളി പിടിപ്പിച്ചത്.
ഈ ഇലക്ഷനില് ജമാ അത്ത് ഇടത്തോട്ട് ചാഞ്ഞതില് എനിക്കുമില്ല തൃപ്തി. വലത്തോട്ട് ചായാന് മാത്രം മുന്തിയ മുതലുകള് വലത്തു കാണിച്ചു കൊടുക്കാനുമില്ല. പിന്നെ അവര് എന്ത് ചെയ്യണമായിരുന്നു? ഇത്തിക്കരപ്പക്കിയും കായംകുളം കൊച്ചുണ്ണിയും മത്സരിക്കുമ്പോള് ആരുടെ കൂടെ നില്ക്കണമെന്ന് അണികളോട് ചോദിക്കുക. ഭൂരിപക്ഷത്തിന്റെ തീരുമാനം നടപ്പിലാക്കുക അതേയുള്ളൂ മാര്ഗം. അതവര് ചെയ്തു. കായം കുളം കൊച്ചുണ്ണി കക്കും പക്ഷെ നല്ലൊരു ഭാഗം പാവങ്ങള്ക്ക് വീതിച്ചു കൊടുക്കും എന്ന് ഭൂരിപക്ഷം അണികള് പറഞ്ഞാല്, പിന്നെ ഞാനും നിങ്ങളുമൊക്കെ അവരുടെ മെക്കട്ട് കയറുന്നത് ശരിയാണോ? "വോട്ട് നല്കുന്നതിനും രാഷ്ട്രീയപ്പാര്ട്ടി രൂപീകരിക്കുന്നതിനും പറഞ്ഞിരുന്ന സംഘടനാപരമായ ന്യായം സമുദായ താല്പര്യ സംരക്ഷണമാവണം എന്നതുകൊണ്ടായിരുന്നു. 25 ശൂറാ അംഗങ്ങളില് ഞാന് മാത്രമാണ് ഈ വാദം ഉന്നയിച്ചത്."( ഹമീദ് വാണിമേല്, ശബാബ് വാരിക ഏപ്രില് 11 )
പിന്തുണ കൊടുക്കാന് തീരുമാനിച്ച വിവരം തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രഖ്യപിച്ച അവരുടെ സത്യസന്ധ നിലപാട് പ്രശംസിച്ചേ മതിയാകൂ. മറ്റു ചില സംഘടനകളെപ്പോലെ പ്രസ് കോണ്ഫറന്സ് വിളിച്ചു കൂട്ടി "ചില സ്ഥലങ്ങളില് ഞങ്ങള് സ്ഥാനാര്ഥികളെ നോക്കി, ചിലയിടങ്ങളില് പാര്ട്ടി നോക്കി,അങ്ങിനെ വരുമ്പോള് എല്ലാ കക്ഷികള്ക്കും( ബി.ജെ.പി. ക്കും?) ഞങ്ങള് വോട്ടു ചെയ്തു" എന്നൊന്നും പറഞ്ഞില്ലല്ലോ.( ഇനി ഫലം വരുന്നതും കാത്തു നില്ക്കണം! ജയിച്ചവര്ക്കായിരിക്കുമല്ലോ വോട്ടു ചെയ്തിട്ടുണ്ടാവുക!)
ഈ ഒരാഴ്ച എന്റെ മെയില് ഇന് ബോക്സ് ജമാഅത്ത് വിമര്ശന സന്ദേശം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഞാന് സന്ദര്ശിക്കുന്ന ഒരു ബ്ലോഗില് ആയിരത്തില് പരം കത്തുകളാണ് വായനക്കാരുടെതായി പോസ്റ്റ് ചെയ്തത്. പ്രൂഫ് റീ ഡര് പോലും കാണിക്കാത്ത ശുഷ്കാന്തിയോടെയാണ് പലരും ജമാ അത്ത് സാഹിത്യങ്ങള് വായിച്ചത്.
സാഹിത്യങ്ങള് നോക്കി സംഘടനെയേ വിമര്ഷിക്കുന്നതൊക്കെ കുറച്ചു കഴിയുമ്പോള് താനേ നിലക്കും. എഴുപതുകളുടെ ഒടുക്കം വരെ കമ്മ്യൂണിസ്റ്റ് മനിഫെസ്ടോയും, ദാസ് കാപിററലുമൊക്കെ വായിച്ചു കമ്മ്യൂണിസ്റ്റ് പാര്ടികളെ വിമര്ഷിച്ചു വന്നിരുന്നു. ഇന്നിപ്പോഴാരും ആ സാഹസത്തിനു മുതിരാറില്ല. മാത്രമല്ല കമ്മ്യൂണിസ്റ്റ് മനിഫെസ്ടോയും ദാസ് കാപിററലുമൊക്കെ പുറ0ചട്ടയെങ്കിലും കണ്ടവര് മാര്ക്സിസ്റ്റ് പാര്ടികളില് ഇരുപതു ശതമാനം പോലുമുണ്ടാവില്ല ഗ്രന്ഥങ്ങള് വായിച്ചു വിമര്ശനിക്കുന്നവരുടെ വാദം ജമാഅത് നയ പരിപാടികള് മാറ്റിയെന്നതാണ്. നയപരിപാടികള് മാറ്റാത്ത ഏതു സംഗടനയുണ്ട്? മത ചിഹ്നങ്ങളില് വെള്ളം ചെര്ക്കുന്നുവേന്നാണ് ചിലരുടെ പരാതി. അങ്ങിനെ ജമാ അതുകാര് നരകത്തില് പോകുമെന്ന ബേജാരാണ് അവര്ക്കുള്ളത്. ഈ ഒരു ബേജാര് തന്നെയാണ് പിണറായിക്കും ചെന്നിത്തലക്കും കുഞ്ഞാലിക്കുട്ടിക്കുമോക്കെയുള്ളത്!
ചിലര് ജമാ അത്ത് സമൂഹത്തില് യാതൊന്നും ചെയ്തിട്ടില്ലന്നു വരെ പറയുകയുണ്ടായി.ഈ ഒരു വാദം ഭാര്താവിനോട് പിണങ്ങിയ ചക്കൊള്ത്തിയുടെത് പോലെയായിപ്പോയി. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏതു സംഘടനയും അവരുടെ സാമൂഹിക ജീവിതത്തില് എങ്ങിനെ അവരെ ബാധിക്കുന്നു എന്നതാണ് മുഖ്യം. അങ്ങിനെ നോക്കുമ്പോള് ജമാഅത് ജനങ്ങള്ക്കേരെ ഉപകാരങ്ങള് ചെയ്ത സംഘടനയാണ്. കാലത്തിനു മുമ്പേ നടന്ന സംഘടനയെന്നു ഞാനതിനെ വിളിക്കും., തെളിവുകളോടെ.
എന്തുമേതും "ഹറാം ഹറാം" എന്നുരുവിട്ടുകൊണ്ടിരുന്ന പുരോഹിതന്മാരുടെ ശല്യം ഏറെയുണ്ടായിരുന്ന ഒരു കാലത്ത്,മുസ്ലിംകള്ക്ക് അന്തസ്സ് നേടിക്കൊടുത്ത തില് ജമാ അതിനു നല്ല പങ്കുണ്ട് മുടി നീട്ടുന്നത് ഹറാം, മാറ് കീറിയ കുപ്പായമിടുന്നത്, ഖുര്ആന് എഴുതുന്നത്, അര്ഥം പറയുന്നത്, ഭൌധിക വിദ്യ തേടുന്നത്,പെണ്കുട്ടികള് പഠിക്കുന്നത്, ഒക്കെ ഹറാം. ഈ ഹറാം പതിച്ചു നല്കല് അടുത്ത കാലം വരെയുണ്ടായിരുന്നു. ടി.വി. ഉപയോഗിച്ച് തുടങ്ങിയ അടുത്ത കാലത്ത് അത് ഹറാമാന്നു പറഞ്ഞു എന്റെ വീട്ടിലും ഒരു കത്ത് കിട്ടിയിരുന്നു. ഇത്തരം ഒരു കാലത്ത് മികച്ച സാഹിത്യ നിലവാരമുള്ള പ്രസിദ്ധീകരണങ്ങള്,പുസ്തകങ്ങള്, എന്തിനേറെ നല്ലൊരു പ്രസിധീകരണലയ വുമായി കാലത്തിനു മുമ്പേ നടന്നവരാണവര്. പിന്നീട് ഇതര മത സംഘടനകള് മുഴത്തിനു മുഴമായും, ചാണിനു ചാണായും പിന്തുടര്ന്ന, പത്രം, വനിതാ മാസിക, ബാല മാസിക, വിദ്യാഭ്യാസ രംഗത്തെ പെണ്കുട്ടികള്ക്ക് മാത്രമായ വിദ്യാലയങ്ങള്, മത ഭൌധിക പഠന ശാഘകള് സമന്വയിപ്പിച്ച വിദ്യാഭ്യാസ സമ്പ്രദായം, നെറ്റിയില് അനാഥനെന്ന് പേരോട്ടിച്ചുവെക്കാത്ത അനാഥാലയങ്ങള്, ഉന്നത പഠനത്തിനു മാര്ഗ നിര്ദേശം നല്കാന് പ്രത്യേക സ്ഥാപനം, പലിശ രഹിത നിധികള്, തുടങ്ങി സാമൂഹിക പ്രശ്നങ്ങളില് ശക്തമായി ഇടപെടുന്ന സോളിടാരിററിയെപ്പോലെ ഒരു സംഘടന ഇതൊന്നും അവഗണിക്കാവുന്ന പ്രവര്ത്തനങ്ങളായി എനിക്ക് കാണാനാവില്ല.
പ്ലാച്ചിമട,മൂലമ്പള്ളി, കിനാലൂര്,തുടങ്ങിയ ജനകീയ പ്രക്ഷോഭങ്ങളില് ശക്തമായ ഇടപെടലുകള് നടത്തിയ സ0ഘടനയാണ് സോളിടാരിററി. ഇടതു പക്ഷത്തിനു പിന്തുണ കൊടുതിരുന്നവരായിരുന്നല്ലോ അവര്. നാട്ടു നടപ്പനുസരിച്ച് സമരങ്ങളുടെ നേതൃത്വം ഏറ്റെടുത്തു ഇടയ്ക്കു വെച്ച് അണികളെ പറ്റിച്ചു സമരം നിര്താറാ ണ് പതിവ്, ജനകീയ സമരങ്ങളായാലും,സര്‍വീസ് സമരങ്ങളായാലും. സോളിടാരിററി അങ്ങിനെ ചെയ്തില്ലെന്നു മാത്രമല്ല ധീരമായി ചെറുത്തു നിന്ന് സമരംവിജയിപ്പിക്കയും ചെയ്തു. എന്ടോസള്ഫാന് സമരത്തില് പങ്കെടുക്കുകയും അതൊരു ദേശീയ പ്രശ്നമായി മാറ്റിയെടുക്കുകയും ചെയ്തതില് ഒരു പ്രധാന പങ്കു വഹിച്ചു.എന്ടോ സള്ഫാന് ബാധിതരെ പുനരധിവസിക്കുന്നതില് ആത്ദ്മാര്തമായ ശ്രമങ്ങള് നടത്തുകയും ചെയ്യുന്നു.
മുസ്ലിമ്കളുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും ശബ്ദമായി മാറിയ 'മാധ്യമം വഴിയും, ഐ. പി. എച് എന്ന പ്രസാധനാലയം വഴിയും ഇതര മതങ്ങളിലും പ്രസ്ഥാനങ്ങളിലും പ്രവര്ത്തിക്കുന്ന ഒരു പാട് ബുദ്ധിജീവികളെ, സാഹിത്യകാരന്മാരെ, സാംസ്കാരിക പ്രവര്ത്തകരെ അടുപ്പിച്ചു നിര്ത്താനും മുസ്ലിങ്ങള്ക്കും ഇസ്ലാമിനുമെതിരിലുള്ള അവരുടെ തെറ്റിധാരണകള് നീക്കാനും സാധിച്ചു . പാവങ്ങല്ക്കാശ്രയമായി ഒരു ബ്രുഹത് പദ്ധതി ;മിഷന് 2010 എന്നപേരില് രൂപപ്പെടുത്തി. ഇതൊക്കെ നിസ്സാര പ്രവര്തനങ്ങളാണോ?
നിങള് വസിക്കുന്ന ചുറ്റുപാടില് ഒരു സംഘടന എന്ത് ചെയ്യുന്നു എന്നത് സുപ്രധാനമായൊരു ചോദ്യമാണ്. അതിനു എനിക്കുള്ള ഉത്തരം.
എന്റെ നാട്ടില് അഞ്ചു ജമാ അതുകാരാനുള്ളത് .അതില് ഒരാള് ബഹറിനില്. അവരുടെ ഒരു സംസ്ഥാന സമ്മേളനത്തിന്റെ ഉപഹാരമായി അവര് ഒരു കിണര് കുഴിച്ചു മലയുടെ മുകളില് താമസിക്കുന്ന ദളിതര്ക്കായി ഒരു ടാങ്കു നിര്മിച്ചു മോട്ടോര് വെച്ചു വെള്ളമടിച്ചു കൊടുക്കുന്നു.വര്ഷങ്ങള്ക്കു മുമ്പേ ,(അവര് മത്സരിക്കുമെന്ന ചിത്രം നിലവിലില്ലാതപ്പോഴാണിത്!) ഈ അഞ്ചു പേരും മാന്യമായിമാത്രം സമ്പാതിക്കുന്നവരും,മറ്റുള്ളവരോട് നല്ല നിലയില് പെരുമാറന്നവരുമാണ്.
മഹാത്മാ ഗാന്ധി അവരുടെ പരിപാടികളില് പങ്കെടുക്കുകയും അവരുടെ പ്രവര്ത്തനങ്ങളെ പ്രശംസിചെഴുതുകയും ചെയ്തിരുന്നു. ഇന്ദിര ഗാന്ധി പക്ഷെ, അടിയന്തരാവസ്ഥയില്‍ ആര്. എസ്.എസ്,ആനന്ദ് മാര്ഗ് എന്നീ സംഘടനകല്‍ക്കൊപ്പം വര്ഗീയത ആരോപിച്ചു അവരെ നിരോധിക്കയാണ് ണ്ടായത്.എന്നാല്‍ രാജ്യത്തിലിന്നെവരേയുണ്ടായ മുപ്പ്തിയാറായിരത്തിലേറെ കലാപങ്ങളില്‍ ഒന്നില്‍ പോലും ഒരു ജമാ അതുകാരന്റെ പങ്കു തെളിയിക്കാന്‍ കഴിയുമോ എന്ന അവരുടെ വെല്ലുവിളി നില നില്ക്കുമ്പോള് പോലുംഅവരെ വര്ഗീയ വാദികളെന്ന മുദ്ര കുത്തുന്ന തിന്റെ യുക്തിയെന്താണ്?
സാമൂഹികാന്തരീക്ഷത്തെ കലുശിതമാക്കുന്ന എ.പി.- ഇ കെ, സുന്നി- മുജാഹിദ്, മുജാഹിദ്(എ) -മുജാഹിദ്(ബി) സംഘട്ടനങ്ങളും,പള്ളി പിടിച്ചടക്കലുമൊക്കെ കണ്ടു മടുത്ത നമ്മള് ഒരു സ0ഘട്ടനത്തില് ഒരു ഭാഗം ജമാ അതിനെ കണ്ടിട്ടില്ല. സ്വന്തമായ മഹല്ലും പള്ളിയുമൊക്കെ ഉള്ളവരാണല്ലോ അവരും. ഏതു ഈര്ക്കില് സ0ഘടനക്കും ഒരു ബന്ദ് വിജയിപ്പിക്കാനാകുന്ന ഇന്നാട്ടില് സ്വന്തം സാംസ്കാരിക കേന്ദ്രം തീയിട്ടു നശിപ്പിച്ചിട്ടും എന്തെ ഒരു ഹര്ത്താലിന്റെ ആഹ്വാനം പോലുമില്ലാതെ കടന്നു പോയി!
കലയും സാഹിത്യവുമൊക്കെ ജീവിതത്തില് കൊണ്ട് നടക്കുന്നവരെയൊക്കെ നരകത്തിലേക്ക് റിക്രൂട്ട്ചെയ്തുകൊണ്ടിരുന്ന പണ്ഡിതന്മാരില് നിന്നും രക്ഷിച്ചു, ഈ രംഗത്ത് പ്രവര്ത്തിക്കുകയും "ഹറാം ഹറാം'" എന്ന് കേട്ട് നിര്മതപ്രസ്ഥാനങ്ങളിലഭയം തേടുമായിരുന്ന എന്നെപ്പോലുള്ളവര്ക്ക് മതത്തില് കലയുടെയും സാഹിത്യത്തിന്റെയും സ്പേസ് കാണിച്ചു തന്നതും ഈ സംഘടന തന്നെയാണ്.
ഇത്തരം ചോദ്യങ്ങള് നാം മുമ്പും ചോദിച്ചിട്ടുണ്ട്. നമ്മള് എന്ന് ഞാന് ഉദ്ദേശിച്ചത് വരമ്പത്തു നില്ക്കുന്നവരെ ക്കുറിച്ചാണ്. ഇടത്തേ പാടത്തോ വലത്തേ പാടത്തോ ഉള്ള കൃഷികള് കണ്ടു സമയമാവുമ്പോള് വെള്ളവും വളവും മാറി മാറി നല്കിക്കൊണ്ടിരുന്ന കൂട്ടരേ ക്കുറിച്ച്. ബാബറി മസ്ജിദ് തകര്ക്കാന് സഹായം ചെയ്ത റാവു സര്ക്കാരിന്റെ കൊണ്ഗ്രെസ്സിനോടോപ്പോം ഏന്തേ മുസ്ലിം ലീഗ് തുടരുന്നു എന്നൊരു ചോദ്യം നമ്മള് ചോദിച്ചിരുന്നു.
അടിയന്തരാവസ്ഥ കഴിഞ്ഞു നടന്ന ഇലക്ഷനില് ഇന്ദിര ഗാന്ധിയെ അധികാരത്തില് നിന്നും പിഴുതെറിയാന് ഇന്ത്യ മൊത്തം വോട്ടു ചെയ്തപ്പോള് പ്രബുദ്ധരായ കേരളീയരെന്തേ കൊണ്ഗ്രസ്സിനെ അധികാരത്തിലേറ്റി? ചില ഇലക്ഷനില് ബി. ജെ. പി ക്കാരാണെ
ന്നറിഞ്ഞിട്ടും ചില സ്താനാര്തികളെ വിജയിപ്പിക്കണമെന്ന് പറഞ്ഞു മുസ്ലിം വീടുകള് കയറിയിറങ്ങാന് മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനെങ്ങിനെ മനസ് വന്നു? നല്ല ഭൂരിപക്ഷമുണ്ടായിട്ടും മൂന്നാര്‍ കുടിയൊഴിപ്പിക്കല് പോലുള്ള പൊതു സ്വീകാര്യമായ പരിപാടികള്ക്ക് സി.പി. എമിലെ തന്നെ ചിലര് പാര വെച്ചതെന്തിനു? തുടങ്ങി എത്രയെത്ര ചോദ്യങ്ങളാണ് മറുപടി കിട്ടാതെയങ്ങിനെ കിടക്കുന്നത്.
ജമാഅത്തിലേക്കു തിരിച്ചു വരാം.മത രാഷ്ട്രീയ സംഘടനകള് ജമാ അത്തിനെപ്പറ്റി പ്പറയുംപ്പോഴൊക്കെ അണികള് കുറഞ്ഞ ഒരു സംഘടനയാണതെന്നാണ് പറഞ്ഞു പോന്നിട്ടുള്ളത്. അണികള് നിറഞ്ഞു കവിഞ്ഞു സ്ഥലപരിമിതി കൊണ്ട് വീര്പ്പു മുട്ടുന്ന ഒരു സംഘടനയാണതെന്ന് അതിന്റെ നേതാക്ക്ളി ന്നേ വരെ അവകാശപ്പെട്ടതായും കണ്ടിട്ടില്ല. എന്നിട്ടുമെന്തേ ഇലക്ഷന് വരുമ്പോഴൊക്കെ ജമ അതിന്റെ വോട്ടു ചര്ച്ചാ വിഷയമാകുന്നു? അണികള് എണ്ണത്തില് കൂടുതലുള്ള പല സംഘടനകളുടെയും വോട്ടുകളെക്കുരിച്ചു ഒരു ചര്ച്ചയും ഇല്ലാതെ പോകുന്നു! എനിക്ക് കിട്ടിയ ഉത്തരം ഞാന് കുറിക്കാം. വര്ഷങ്ങളുടെ പ്രവര്ത്തനത്തിലൂടെ ജമാഅത്ത് സമൂഹത്തിലെ ഒരു സ്വാധീന സംഘടനയായി മാറിയിരിക്കുന്നു. ജമാ അത്തിന്റെ നിലപാടുകള്, സമൂഹം വീക്ഷിക്കുന്നുണ്ട് അത് വലിയൊരളവില് സമൂഹത്തിന്റെ തീരുമാനങ്ങളില് സ്വാധീനം ചെലുത്തുന്നുണ്ട്. ഇടതോ വലതോ ചായാതെ തിരഞ്ഞെടുപ്പുകളില് ജയ പരാജയം നിശ്ചയിക്കുന്ന 'വരമ്പത്ത് നില്ക്കുന്നവരുടെ" തീരുമാനങ്ങളില് പലപ്പോഴും ജമ അത്തിന്റെ നിലപാടുകള് സ്വാധീനം ചെലുത്തുന്നുവെന്ന തിരിച്ചറിവാണ് ജമാ അത്തിന്റെ ഇലക്ഷന് നിലപാടറിഞ്ഞപ്പോള് മുസ്ലിം ലീഗിനെയും കൊണ്ഗ്രെസ്സിനെയും വെകിളി പിടിപ്പിച്ചത്.
ഈ ഇലക്ഷനില് ജമാ അത്ത് ഇടത്തോട്ട് ചാഞ്ഞതില് എനിക്കുമില്ല തൃപ്തി. വലത്തോട്ട് ചായാന് മാത്രം മുന്തിയ മുതലുകള് വലത്തു കാണിച്ചു കൊടുക്കാനുമില്ല. പിന്നെ അവര് എന്ത് ചെയ്യണമായിരുന്നു? ഇത്തിക്കരപ്പക്കിയും കായംകുളം കൊച്ചുണ്ണിയും മത്സരിക്കുമ്പോള് ആരുടെ കൂടെ നില്ക്കണമെന്ന് അണികളോട് ചോദിക്കുക. ഭൂരിപക്ഷത്തിന്റെ തീരുമാനം നടപ്പിലാക്കുക അതേയുള്ളൂ മാര്ഗം. അതവര് ചെയ്തു. കായം കുളം കൊച്ചുണ്ണി കക്കും പക്ഷെ നല്ലൊരു ഭാഗം പാവങ്ങള്ക്ക് വീതിച്ചു കൊടുക്കും എന്ന് ഭൂരിപക്ഷം അണികള് പറഞ്ഞാല്, പിന്നെ ഞാനും നിങ്ങളുമൊക്കെ അവരുടെ മെക്കട്ട് കയറുന്നത് ശരിയാണോ? "വോട്ട് നല്കുന്നതിനും രാഷ്ട്രീയപ്പാര്ട്ടി രൂപീകരിക്കുന്നതിനും പറഞ്ഞിരുന്ന സംഘടനാപരമായ ന്യായം സമുദായ താല്പര്യ സംരക്ഷണമാവണം എന്നതുകൊണ്ടായിരുന്നു. 25 ശൂറാ അംഗങ്ങളില് ഞാന് മാത്രമാണ് ഈ വാദം ഉന്നയിച്ചത്."( ഹമീദ് വാണിമേല്, ശബാബ് വാരിക ഏപ്രില് 11 )
പിന്തുണ കൊടുക്കാന് തീരുമാനിച്ച വിവരം തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രഖ്യപിച്ച അവരുടെ സത്യസന്ധ നിലപാട് പ്രശംസിച്ചേ മതിയാകൂ. മറ്റു ചില സംഘടനകളെപ്പോലെ പ്രസ് കോണ്ഫറന്സ് വിളിച്ചു കൂട്ടി "ചില സ്ഥലങ്ങളില് ഞങ്ങള് സ്ഥാനാര്ഥികളെ നോക്കി, ചിലയിടങ്ങളില് പാര്ട്ടി നോക്കി,അങ്ങിനെ വരുമ്പോള് എല്ലാ കക്ഷികള്ക്കും( ബി.ജെ.പി. ക്കും?) ഞങ്ങള് വോട്ടു ചെയ്തു" എന്നൊന്നും പറഞ്ഞില്ലല്ലോ.( ഇനി ഫലം വരുന്നതും കാത്തു നില്ക്കണം! ജയിച്ചവര്ക്കായിരിക്കുമല്ലോ വോട്ടു ചെയ്തിട്ടുണ്ടാവുക!)
ഈ ഒരാഴ്ച എന്റെ മെയില് ഇന് ബോക്സ് ജമാഅത്ത് വിമര്ശന സന്ദേശം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഞാന് സന്ദര്ശിക്കുന്ന ഒരു ബ്ലോഗില് ആയിരത്തില് പരം കത്തുകളാണ് വായനക്കാരുടെതായി പോസ്റ്റ് ചെയ്തത്. പ്രൂഫ് റീ ഡര് പോലും കാണിക്കാത്ത ശുഷ്കാന്തിയോടെയാണ് പലരും ജമാ അത്ത് സാഹിത്യങ്ങള് വായിച്ചത്.
സാഹിത്യങ്ങള് നോക്കി സംഘടനെയേ വിമര്ഷിക്കുന്നതൊക്കെ കുറച്ചു കഴിയുമ്പോള് താനേ നിലക്കും. എഴുപതുകളുടെ ഒടുക്കം വരെ കമ്മ്യൂണിസ്റ്റ് മനിഫെസ്ടോയും, ദാസ് കാപിററലുമൊക്കെ വായിച്ചു കമ്മ്യൂണിസ്റ്റ് പാര്ടികളെ വിമര്ഷിച്ചു വന്നിരുന്നു. ഇന്നിപ്പോഴാരും ആ സാഹസത്തിനു മുതിരാറില്ല. മാത്രമല്ല കമ്മ്യൂണിസ്റ്റ് മനിഫെസ്ടോയും ദാസ് കാപിററലുമൊക്കെ പുറ0ചട്ടയെങ്കിലും കണ്ടവര് മാര്ക്സിസ്റ്റ് പാര്ടികളില് ഇരുപതു ശതമാനം പോലുമുണ്ടാവില്ല ഗ്രന്ഥങ്ങള് വായിച്ചു വിമര്ശനിക്കുന്നവരുടെ വാദം ജമാഅത് നയ പരിപാടികള് മാറ്റിയെന്നതാണ്. നയപരിപാടികള് മാറ്റാത്ത ഏതു സംഗടനയുണ്ട്? മത ചിഹ്നങ്ങളില് വെള്ളം ചെര്ക്കുന്നുവേന്നാണ് ചിലരുടെ പരാതി. അങ്ങിനെ ജമാ അതുകാര് നരകത്തില് പോകുമെന്ന ബേജാരാണ് അവര്ക്കുള്ളത്. ഈ ഒരു ബേജാര് തന്നെയാണ് പിണറായിക്കും ചെന്നിത്തലക്കും കുഞ്ഞാലിക്കുട്ടിക്കുമോക്കെയുള്ളത്!
ചിലര് ജമാ അത്ത് സമൂഹത്തില് യാതൊന്നും ചെയ്തിട്ടില്ലന്നു വരെ പറയുകയുണ്ടായി.ഈ ഒരു വാദം ഭാര്താവിനോട് പിണങ്ങിയ ചക്കൊള്ത്തിയുടെത് പോലെയായിപ്പോയി. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏതു സംഘടനയും അവരുടെ സാമൂഹിക ജീവിതത്തില് എങ്ങിനെ അവരെ ബാധിക്കുന്നു എന്നതാണ് മുഖ്യം. അങ്ങിനെ നോക്കുമ്പോള് ജമാഅത് ജനങ്ങള്ക്കേരെ ഉപകാരങ്ങള് ചെയ്ത സംഘടനയാണ്. കാലത്തിനു മുമ്പേ നടന്ന സംഘടനയെന്നു ഞാനതിനെ വിളിക്കും., തെളിവുകളോടെ.
എന്തുമേതും "ഹറാം ഹറാം" എന്നുരുവിട്ടുകൊണ്ടിരുന്ന പുരോഹിതന്മാരുടെ ശല്യം ഏറെയുണ്ടായിരുന്ന ഒരു കാലത്ത്,മുസ്ലിംകള്ക്ക് അന്തസ്സ് നേടിക്കൊടുത്ത തില് ജമാ അതിനു നല്ല പങ്കുണ്ട് മുടി നീട്ടുന്നത് ഹറാം, മാറ് കീറിയ കുപ്പായമിടുന്നത്, ഖുര്ആന് എഴുതുന്നത്, അര്ഥം പറയുന്നത്, ഭൌധിക വിദ്യ തേടുന്നത്,പെണ്കുട്ടികള് പഠിക്കുന്നത്, ഒക്കെ ഹറാം. ഈ ഹറാം പതിച്ചു നല്കല് അടുത്ത കാലം വരെയുണ്ടായിരുന്നു. ടി.വി. ഉപയോഗിച്ച് തുടങ്ങിയ അടുത്ത കാലത്ത് അത് ഹറാമാന്നു പറഞ്ഞു എന്റെ വീട്ടിലും ഒരു കത്ത് കിട്ടിയിരുന്നു. ഇത്തരം ഒരു കാലത്ത് മികച്ച സാഹിത്യ നിലവാരമുള്ള പ്രസിദ്ധീകരണങ്ങള്,പുസ്തകങ്ങള്, എന്തിനേറെ നല്ലൊരു പ്രസിധീകരണലയ വുമായി കാലത്തിനു മുമ്പേ നടന്നവരാണവര്. പിന്നീട് ഇതര മത സംഘടനകള് മുഴത്തിനു മുഴമായും, ചാണിനു ചാണായും പിന്തുടര്ന്ന, പത്രം, വനിതാ മാസിക, ബാല മാസിക, വിദ്യാഭ്യാസ രംഗത്തെ പെണ്കുട്ടികള്ക്ക് മാത്രമായ വിദ്യാലയങ്ങള്, മത ഭൌധിക പഠന ശാഘകള് സമന്വയിപ്പിച്ച വിദ്യാഭ്യാസ സമ്പ്രദായം, നെറ്റിയില് അനാഥനെന്ന് പേരോട്ടിച്ചുവെക്കാത്ത അനാഥാലയങ്ങള്, ഉന്നത പഠനത്തിനു മാര്ഗ നിര്ദേശം നല്കാന് പ്രത്യേക സ്ഥാപനം, പലിശ രഹിത നിധികള്, തുടങ്ങി സാമൂഹിക പ്രശ്നങ്ങളില് ശക്തമായി ഇടപെടുന്ന സോളിടാരിററിയെപ്പോലെ ഒരു സംഘടന ഇതൊന്നും അവഗണിക്കാവുന്ന പ്രവര്ത്തനങ്ങളായി എനിക്ക് കാണാനാവില്ല.
പ്ലാച്ചിമട,മൂലമ്പള്ളി, കിനാലൂര്,തുടങ്ങിയ ജനകീയ പ്രക്ഷോഭങ്ങളില് ശക്തമായ ഇടപെടലുകള് നടത്തിയ സ0ഘടനയാണ് സോളിടാരിററി. ഇടതു പക്ഷത്തിനു പിന്തുണ കൊടുതിരുന്നവരായിരുന്നല്ലോ അവര്. നാട്ടു നടപ്പനുസരിച്ച് സമരങ്ങളുടെ നേതൃത്വം ഏറ്റെടുത്തു ഇടയ്ക്കു വെച്ച് അണികളെ പറ്റിച്ചു സമരം നിര്താറാ ണ് പതിവ്, ജനകീയ സമരങ്ങളായാലും,സര്‍വീസ് സമരങ്ങളായാലും. സോളിടാരിററി അങ്ങിനെ ചെയ്തില്ലെന്നു മാത്രമല്ല ധീരമായി ചെറുത്തു നിന്ന് സമരംവിജയിപ്പിക്കയും ചെയ്തു. എന്ടോസള്ഫാന് സമരത്തില് പങ്കെടുക്കുകയും അതൊരു ദേശീയ പ്രശ്നമായി മാറ്റിയെടുക്കുകയും ചെയ്തതില് ഒരു പ്രധാന പങ്കു വഹിച്ചു.എന്ടോ സള്ഫാന് ബാധിതരെ പുനരധിവസിക്കുന്നതില് ആത്ദ്മാര്തമായ ശ്രമങ്ങള് നടത്തുകയും ചെയ്യുന്നു.
മുസ്ലിമ്കളുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും ശബ്ദമായി മാറിയ 'മാധ്യമം വഴിയും, ഐ. പി. എച് എന്ന പ്രസാധനാലയം വഴിയും ഇതര മതങ്ങളിലും പ്രസ്ഥാനങ്ങളിലും പ്രവര്ത്തിക്കുന്ന ഒരു പാട് ബുദ്ധിജീവികളെ, സാഹിത്യകാരന്മാരെ, സാംസ്കാരിക പ്രവര്ത്തകരെ അടുപ്പിച്ചു നിര്ത്താനും മുസ്ലിങ്ങള്ക്കും ഇസ്ലാമിനുമെതിരിലുള്ള അവരുടെ തെറ്റിധാരണകള് നീക്കാനും സാധിച്ചു . പാവങ്ങല്ക്കാശ്രയമായി ഒരു ബ്രുഹത് പദ്ധതി ;മിഷന് 2010 എന്നപേരില് രൂപപ്പെടുത്തി. ഇതൊക്കെ നിസ്സാര പ്രവര്തനങ്ങളാണോ?
നിങള് വസിക്കുന്ന ചുറ്റുപാടില് ഒരു സംഘടന എന്ത് ചെയ്യുന്നു എന്നത് സുപ്രധാനമായൊരു ചോദ്യമാണ്. അതിനു എനിക്കുള്ള ഉത്തരം.
എന്റെ നാട്ടില് അഞ്ചു ജമാ അതുകാരാനുള്ളത് .അതില് ഒരാള് ബഹറിനില്. അവരുടെ ഒരു സംസ്ഥാന സമ്മേളനത്തിന്റെ ഉപഹാരമായി അവര് ഒരു കിണര് കുഴിച്ചു മലയുടെ മുകളില് താമസിക്കുന്ന ദളിതര്ക്കായി ഒരു ടാങ്കു നിര്മിച്ചു മോട്ടോര് വെച്ചു വെള്ളമടിച്ചു കൊടുക്കുന്നു.വര്ഷങ്ങള്ക്കു മുമ്പേ ,(അവര് മത്സരിക്കുമെന്ന ചിത്രം നിലവിലില്ലാതപ്പോഴാണിത്!) ഈ അഞ്ചു പേരും മാന്യമായിമാത്രം സമ്പാതിക്കുന്നവരും,മറ്റുള്ളവരോട് നല്ല നിലയില് പെരുമാറന്നവരുമാണ്.
മഹാത്മാ ഗാന്ധി അവരുടെ പരിപാടികളില് പങ്കെടുക്കുകയും അവരുടെ പ്രവര്ത്തനങ്ങളെ പ്രശംസിചെഴുതുകയും ചെയ്തിരുന്നു. ഇന്ദിര ഗാന്ധി പക്ഷെ, അടിയന്തരാവസ്ഥയില്‍ ആര്. എസ്.എസ്,ആനന്ദ് മാര്ഗ് എന്നീ സംഘടനകല്‍ക്കൊപ്പം വര്ഗീയത ആരോപിച്ചു അവരെ നിരോധിക്കയാണ് ണ്ടായത്.എന്നാല്‍ രാജ്യത്തിലിന്നെവരേയുണ്ടായ മുപ്പ്തിയാറായിരത്തിലേറെ കലാപങ്ങളില്‍ ഒന്നില്‍ പോലും ഒരു ജമാ അതുകാരന്റെ പങ്കു തെളിയിക്കാന്‍ കഴിയുമോ എന്ന അവരുടെ വെല്ലുവിളി നില നില്ക്കുമ്പോള് പോലുംഅവരെ വര്ഗീയ വാദികളെന്ന മുദ്ര കുത്തുന്ന തിന്റെ യുക്തിയെന്താണ്?
സാമൂഹികാന്തരീക്ഷത്തെ കലുശിതമാക്കുന്ന എ.പി.- ഇ കെ, സുന്നി- മുജാഹിദ്, മുജാഹിദ്(എ) -മുജാഹിദ്(ബി) സംഘട്ടനങ്ങളും,പള്ളി പിടിച്ചടക്കലുമൊക്കെ കണ്ടു മടുത്ത നമ്മള് ഒരു സ0ഘട്ടനത്തില് ഒരു ഭാഗം ജമാ അതിനെ കണ്ടിട്ടില്ല. സ്വന്തമായ മഹല്ലും പള്ളിയുമൊക്കെ ഉള്ളവരാണല്ലോ അവരും. ഏതു ഈര്ക്കില് സ0ഘടനക്കും ഒരു ബന്ദ് വിജയിപ്പിക്കാനാകുന്ന ഇന്നാട്ടില് സ്വന്തം സാംസ്കാരിക കേന്ദ്രം തീയിട്ടു നശിപ്പിച്ചിട്ടും എന്തെ ഒരു ഹര്ത്താലിന്റെ ആഹ്വാനം പോലുമില്ലാതെ കടന്നു പോയി!
കലയും സാഹിത്യവുമൊക്കെ ജീവിതത്തില് കൊണ്ട് നടക്കുന്നവരെയൊക്കെ നരകത്തിലേക്ക് റിക്രൂട്ട്ചെയ്തുകൊണ്ടിരുന്ന പണ്ഡിതന്മാരില് നിന്നും രക്ഷിച്ചു, ഈ രംഗത്ത് പ്രവര്ത്തിക്കുകയും "ഹറാം ഹറാം'" എന്ന് കേട്ട് നിര്മതപ്രസ്ഥാനങ്ങളിലഭയം തേടുമായിരുന്ന എന്നെപ്പോലുള്ളവര്ക്ക് മതത്തില് കലയുടെയും സാഹിത്യത്തിന്റെയും സ്പേസ് കാണിച്ചു തന്നതും ഈ സംഘടന തന്നെയാണ്.
3 comments:
നല്ല ഒരു വിലയിരുത്തല്‍. എന്റെ ഒരു പാട് കൂട്ടുകാര്‍ ജമാഅത്കാരായുണ്ട്.നന്നായി പെരുമാറുന്നവര്‍, പ്രതിപക്ഷ ബഹുമാനമുള്ളവര്‍.സംഗടനയെ സ്വബാവതിലൂടെ പ്രചരിപ്പിക്കുന്നവര്‍. എനിക്ക് തോന്നുന്നു സ്വന്തം സമുദായത്തില്‍ പെട്ട ചിലര്‍ തന്നെയാണ് അതിനെ അവഗണിക്കുകയും നിസ്സാരവത്കരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്.
മോഹന്‍ ദാസ്
ജനങ്ങൾ ജമാഅത്തെ ഇസ്ലാമി എന്ന ഒരു സംഘടനയെ അല്ല വിമർശിക്കുന്നത്. അവർ ഉയർത്തികാണിച്ചിരുന്ന ആദർശത്തെയാണ്. ഒരു കാലത്ത് അവർ ഈ ആദർശം പറഞ്ഞായിരുന്നു മുസ്ലിംങ്ങളെ ‘മുശ്രിക്’ ആക്കിയത്. മാറ്റങ്ങളെ ആരും സ്വാഗതം ചെയ്യും. പക്ഷെ മാറി എന്നു പറയാനുള്ള തന്റേടിത്തം വേണം. അതിനുള്ള നെട്ടല്ല് ജമാഅത്തുകാർക്ക് ഇല്ലാത്തതാണ് അവരുടെ സാഹിത്യങ്ങളെടുത്ത് പോസ്റ്റ് മോർട്ടം ചെയ്യാൻ കാരണം.
സര്‍
ചേന്ദമംഗള്ളൂരിലെ താങ്കളുടെ ഒരു വിദ്യാര്‍ത്ഥിയാണ് ഞാന്‍ . അവതരണം എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു
സമീര്‍
ചേന്ദമംഗല്ലൂര്‍
Post a Comment