Wednesday, June 22, 2011

ഫസല്‍ ഗഫൂര്‍ ഇപ്പോള്‍ ശരിയായ ദിശയിലാണ്.

                                         ആരൊക്കെയാണ് നമ്മെ പറ്റിച്ചു കൊണ്ടിരിക്കുന്നത്! സാമ്പത്തികമോ, സാമുദായികമോ, പ്രാദേശികാമോ ആയി മേല്തട്ടിനു താഴെയാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ പറ്റിക്കപ്പെടുന്നതിനു കയ്യും കണക്കുമുണ്ടാകില്ല. (നിങ്ങളുടെ സ്ഥാനം നോക്കാന്‍ കയ്യിലുള്ള റേഷന്‍ കാര്‍ഡ് ഒരു മാനദണ്ഡമേയല്ല കേട്ടോ)
                                                      പലതരം പിന്നാക്കാവസ്ഥകള്‍ പരിഹരിക്കാന്‍ ഭരണ ഘടനാപരമായും സര്‍ക്കാര്‍ തലത്തിലും പല വിധ പദ്ധധികള് ആസൂത്രണം ചെയ്തു വെച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ അജ്ഞത മുതലെടുത്ത്‌ അവഗണിക്കപ്പെടുന്നവര്‍ അവഗണിക്കപ്പെട്ടു കൊണ്ടേയിരിക്കും.
                                        എണ്‍പതുകളില്‍ ഡിഗ്രിയും പി.ജിയുമൊക്കെ പാസ്സായി വന്ന എന്റെ തലമുറ ഏറെ കേട്ട പദമായിരുന്നു"സ്പെഷല്‍ റിക്രൂട്മെന്റ്റ്"! എം.എസ്.എസ്, മെക്ക എന്നീ സംഘടനകള്‍ മുസ്ലിം, ദളിത്‌, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ എന്നിവക്കിടയില്‍ ധാരാളം പഠനങ്ങള്‍ നടത്തിയ ശേഷം കേരളത്തിലെ പൊതു തൊഴില്‍ രംഗത്ത് ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യം നന്നേ കുറവാണെന്ന് കണ്ടെത്തിയിരുന്നു.ഇതിനകം പ്രസിധീകരണമാരംഭിച്ചു ഒട്ടൊക്കെ ജനകീയമായിക്കഴിഞ്ഞിരുന്ന " മാധ്യമം" പത്രത്തിലും,ദളിത് വോയ്സ് , എം.എസ് എസ്.ജേര്‍ണല്‍ എന്നിവയിലും ഇത് സംബന്ധമായ ഒട്ടനവധി ലേഘനങ്ങള്‍ പ്രസിദ്ധീകരിച്ചു വരികയും ചെയ്തിരുന്നു. അക്കാലത്തെ അഭ്യസ്ത വിദ്യരെന്ന നിലയില്‍ ഞാനടക്കം ഒട്ടനവധി ചെറുപ്പക്കാര്‍ ഞങ്ങളെ "ഗേര്‍മെന്റ്റ്‌" കൊത്തിയെടുത്തു ഉന്നത സ്ഥാനങ്ങളില്‍ പ്രതിഷ്ടിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു . അക്കാലത്ത് ലീഗിന്റെ സ്റെറജുകളില്‍ പ്രാസംഗികര്‍ ഞങ്ങളെ കുറച്ചൊന്നുമല്ല മോഹിപ്പിച്ചത്‌.

എവടെ , ഒന്നും സംഭവിച്ചില്ല. കോഴിക്ക് മുല വന്നില്ലാന്ന്!

                                                           അക്കാലത്തു വിദ്യാഭ്യാസ രംഗത്ത് ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ എം.ഇ.എസ് സ്ഥാപനങ്ങള്‍ മുഖ്യ പങ്കു വഹിച്ചിരുന്നു. പക്ഷെ തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ അവര്‍ക്ക് മുഖ്യം പണമായിരുന്നു.അക്കാലത്ത്‌ ബിരുദാനന്ത ബിരുധമുന്ടായാല്‍ ജോലിയുറപ്പാണെന്നൊരു വിശ്വാസമുണ്ടായിരുന്നു.എം.ഈ.എസ് കോളേജുകളില്‍ ഇന്ഗ്ലിഷ് ലക്ചറര്‍ പോസ്ട്കള്‍ ഒഴിവുന്ടെന്നറിഞ്ഞു ഞാനും അപേക്ഷിച്ചു.അന്ന് കോഴിക്കോട്ടെ അവരുടെ ഓഫീസില്‍ ചെന്ന എന്നോട് ഓഫീസ് സെക്രടറി ചോദിച്ചത് "മോന്‍ മഹര്‍ എന്ത് കൊടുക്കും?" എന്നായിരുന്നു.അക്കാലത്ത്‌ എം.ഈ. എസിന് 'മണി എണിംഗ് സൊസൈറ്റി' എന്നൊരു ഓമനപ്പെരുണ്ടായിരുന്നു.

                               ആ വിഷയം വിടാം.


                                                 ഇന്നിപ്പോള്‍ എം.ഈ.എസ് സംസ്ഥാന പ്രസിടന്റ്റ് ഫസല്‍ ഗഫൂര്‍ സ്വാശ്രയ മാനേജ്‌മന്റ്‌ സ്ഥാപനങ്ങളുടെ മെഡിസിന്‍
എന്ജിനിയരിംഗ് സീറ്റ് വിഷയത്തില്‍ നേരായ ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്.പിന്നാക്ക സമുദായമായ ക്രിസ്ത്യന്‍ വിഭാഗം
പ്രധിനിധാനം ചെയ്യുന്ന ഇന്റര്‍ ചര്ച്ച് കൌണ്‍സിലിന്റെ പറ്റിക്കല്‍ പരിപാടിയെ നിശിതമായി ആക്രമിച്ചു പൂച്ച് പുറത്തു ചാടിക്കുന്ന ഫസല്‍ ഗഫൂറിന്റെ ശൈലിയില്‍ ഞാനടക്കമുള്ള പലരും ആവേശ ഭരിതരാണ്.ഈ മാനേജ്മെന്റും,അമൃതയും പരിയരക്കാരും നമ്മളെ പറ്റിച്ചു കൊണ്ടിരിക്കയായിരുന്നു അല്ലെ, വര്‍ഷങ്ങളോളം?
പിന്നാക്ക സംവരണ വിഷയം ആരെടുത്തിട്ടാലും ഉടനെ "മുന്നോക്കക്കാരിലെ പാവതതാന്മാരെ ആരു 'ലച്ചിക്കും ന്റെ തൈവേ? എന്ന ഒരു മറു ചോദ്യം പരിചയാക്കി, സാമുദായിക സംവരണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്തായിരുന്നുവെന്ന സത്യത്തെ മറച്ചു വെക്കാന്‍ ബോധ പൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്.

                                                     ഇവിടെയാണ്‌ ഫസല്‍ ഗഫൂറിന്റെ സംവരണ കാര്യത്തിലുള്ള തുറന്ന സംവാദത്തിനുള്ള വെല്ലുവിളി പ്രസക്തമാകുന്നത്.ഫസല്‍ ഗഫൂറിന്റെ പല പ്രസംഗങ്ങളും ഞാന്‍ കേട്ടിട്ടുണ്ട്.വിഷയങ്ങള്‍ നന്നായി പഠിച്ചു അവതരിപ്പിക്കുന്ന അദ്ധേഹത്തിന്റെ പ്രസംഗത്തില്‍ നിന്ന് ഒരു വാചകം വെട്ടിമാറ്റാനോ,ഒന്ന് ചേര്‍ക്കാനോ നമുക്ക് കഴിയില്ല. അതുകൊണ്ട്  തന്നെ അദ്ധേഹത്തിന്റെ വെല്ലുവിളി എറ്റെടുക്കുന്നവര്‍ രണ്ടു വട്ടം ആലോചിച്ചു വേണം അങ്ങിനെ ചെയ്യാന്‍.
                                        ഒരു കാര്യമുറപ്പാണ്. ഫസല്‍ ഗഫൂറിന്റെ ഇന്നത്തെ കര്‍ക്കഷമായ നിലപാടുകള്‍ ഭാവിയിലെങ്കിലും സ്വാശ്രയ സ്ഥാപനങ്ങളുടെ സീറ്റ് വിഭജന കാര്യത്തില്‍ കൃത്യമായൊരു രൂപ രേഖയുണ്ടാക്കാന്‍ പര്യാപ്തമാവും.( പല വിധ കോര്പറേഷനുകളും കമ്മിറ്റികളും ഓഹരി വെപ്പിനായി കിടക്കുന്നു. സര്‍ക്കാരിന്റെ അത്തരം ഒഫറുകളില്‍ അദ്ദേഹം വീഴാതിരുന്നാല്‍.  ഞാന്‍ പറഞ്ഞു വരുന്നത് പല തരം സ്ഥാനങ്ങള്‍ ഓഫര്‍ ചെയ്യപ്പെടുമ്പോള്‍ അത് വേണ്ടെന്നു വെക്കണമെന്നാണ്‌.സ്വാശ്രയ പ്രശ്നത്തിലായാലും വലതു പക്ഷ സംഘടനകളെപ്പോഴും മനെജ്മെന്റിനോപ്പമാവാനെ തരമുള്ളൂ. കിട്ടിയ കാലത്ത് ഒന്നും ചെയ്യാതെ ഇപ്പോള്‍ കുന്തിരിയെടുതോടുന്ന ഇടതു പക്ഷ സംഘടനകളുടെ സൂക്കേട്‌ പ്രതിപക്ഷത്തിരിക്കുമ്പോള്‍ അവര്‍ക്ക് സാധാരണയായി പിടിപെടാറുള്ള 'ചെനയിറക്കമെന്ന സൂക്കെടാണ്. അതിലുമില്ല സാധാക്കാരന് പ്രതീക്ഷ. )

ഒരപേക്ഷ: വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് കുറച്ചു കൂടി ഒരുഷാറു കാണിക്കണം. നഹ സാഹിബിനെ പറയിപ്പിക്കരുത്. ഒരു ചര്‍ച്ചയൊക്കെ കഴിഞ്ഞാല്‍ തീരുമാനങ്ങള്‍ മീഡിയക്ക്‌ മുമ്പില്‍ നേരിട്ട് പറയണം. പരിചയ സമ്പന്നനാണ് മാണിസാര്‍ പറയട്ടെ എന്ന് വെക്കരുത്.മാണി സാര്‍ പരിചയ സമ്പന്നനാണ് 'പല കാര്യത്തിലും'. ഓര്‍മ്മവേണം!
                                                                              For cartoon: courtesy : Cartoonist Schwadron

Saturday, June 18, 2011

കാറ്റ് വില്‍ക്കാം,കോടീശ്വരനാവാം

                                                                       വര്‍ത്തമാന കാല ഇന്ത്യയില്‍ എളുപ്പം പണമുണ്ടാക്കാവുന്നതും ഒട്ടേറെ അനുയായികളെ നേടിയെടുക്കാവുന്നതും ആയ ബിസിനെസ്സേതു എന്ന ചോദ്യത്തിനുത്തരം കാറ്റ് വില്‍പ്പന എന്നാണ്‌.അന്തരീക്ഷതതിലൂടെ വെറുതെ പാറിപ്പറന്നു കടന്നു പോവുന്ന കാറ്റിനെ ശരീരതതിനെങ്ങിനെ പ്രയോജനപ്പെടുതതാമെന്നു സഹസ്രാബ്ധങ്ങള്‍ക്ക് മുമ്പ് തന്നെ നിസ്വാര്‍തരായ മാമുനിമാര്‍ പഠിപ്പിച്ചിട്ടുണ്ട്. ലൌകികമായ സുഖ സൌകര്യങ്ങള്‍ വെടിഞ്ഞു മാനവ കുലത്തിനു സേവനം ചെയ്തിരുന്നവാരായിരുന്നല്ലോ അവര്‍.!

                                   വര്‍ഷങ്ങള്‍ക്കിപ്പുറം അവരുടെ വേശ ഭൂഷാധികള്‍ മാത്രം അനന്തരമെടുത്തു അവരുടെ മനസ്സിന്റെ നന്മകളൊരു തരത്തിലും
അനുകരിച്ചു കൂടെന്ന വാശിയോടെ വേഷ പ്രച്ചന്നരായ ഒട്ടനേകം സ്വാമിമാരുടെ നാടായിരിക്കുന്നു ഇന്ത്യ. വര്‍ത്തമാന കാല ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഹീറോയായ ബാബ രാംദേവിനെ നോക്കൂ. കോടികളുടെ ആസ്തിയുള്ള ഈ സന്ന്യാസിയുടെ മുടക്ക് മുതലെന്താണ്? വലിയൊരു ബിസിനെസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ അദ്ധേഹത്തിന്റെ മൂല ധനമെന്തായിരുന്നു? ഉത്തരം "കാറ്റ്" എന്നാണ്‌.

                                                         ഞാന്‍ പറയുന്നത് കളവണെങ്കില്‍ ബാബ രാംദേവിന്റെ ജീവ ചരിത്രം പരിശോധിച്ച് നോക്കൂ. ഒരു സാധാരണ കുടുമ്പത്തില്‍ പിറന്ന ഇദ്ദേഹം കൂടുതല്‍ കാലം സ്കൂളിലും
കോളേജിലും പോയി സമയം വെറുതെ കളഞ്ഞില്ല.യോഗ വിദ്യയില്‍ പുതിയതായി ഒന്നും കണ്ടുപിടിച്ചില്ല. പരമ്പരാഗതമായി കിട്ടിയ അറിവ് കാശാക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു ഇന്നിപ്പോള്‍ 1100 കോടിയാണത്രേ കക്ഷിയുടെ ആസ്തി!

                               വടക്ക് ഭാഗത്തെ യോഗ സ്നേഹികള്‍ക്ക് രാം ദേവാണ്. യോഗാചാര്യനെങ്കില്‍ ഇങ്ങു തെക്ക് കുത്തകയവകാശപ്പെടുന്നത്. ശ്രീ ശ്രീ( രണ്ടെണ്ണം മതിയോ? ) രവിശങ്കര്‍ ആണ്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രവിശങ്കറിന്റെ യോഗ കേന്ത്രങ്ങള്‍ക്കും ലോകത്ത് പലയിടത്തും ശാഖകളുണ്ട്. യോഗക്ക്" ആര്‍ട്ട് ഓഫ് ലിവിംഗ്" എന്ന് പേരിട്ടു വിപണനം നടത്തിക്കൊണ്ടിരിക്കുന്ന ഇദ്ദേഹം തന്റെ പുതിയ കണ്ട് പിടുത്തം ആണെന്ന മട്ടില്‍ പ്രാണായാമത്തിനു മറ്റു ചില പേരുകള്‍ നല്‍കിയിരുന്നു. ഒരു പത്തു വര്‍ഷം മുമ്പ് ഇവരുടെ ഒരു കേമ്പില്‍ തിരുവനതപുരത്ത് ഞാനും പങ്കെടുത്തിരുന്നു.

                                                യോഗാചാര്യ ഗോവിന്ദന്‍ നായരുടെ പുസ്തകങ്ങള്‍ വായിച്ചു യോഗയിലും പ്രകൃതി ചികിത്സയിലും ഒരിത്തിരി കമ്പം കയറിയ നാളുകളില്‍, യു,ജി സി യുടെ ഒരു കോഴ്സില്‍ പങ്കെടുക്കവേ ഒഴിവു ദിവസങ്ങളില്‍ അവിടെയടുതൊരു ആര്‍ട്ട് ഓഫ് ലിവിംഗ് കേമ്പുണ്ടെന്നു കേള്‍ക്കുന്നത്. യോഗയോട് കമ്പം കയറിയ എന്റെ ഒരു സുഹൃത്തിനോടൊപ്പം കേമ്പില്‍ പങ്കെടുത്തു. പുതിയതായി ഒന്നുമില്ല. ഒരു ഡിസ്കഷന്‍ സെഷനില്‍ ജീവ വായു, മൃത വായു എന്നൊക്കെയുള്ള പദങ്ങളുടെ അര്‍ത്ഥത്തെ ചൊല്ലി ചില തര്‍ക്കങ്ങളുണ്ടായി. മനുഷ്യന് ഒക്സിജെന്‍ ജീവ വായുവും ഉച്ച്വസിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് മൃത വായുവുമാണെങ്കില്‍ ചെടികളെ സ്സമ്പന്ധിച്ചു കാര്യങ്ങള്‍ തിരിച്ചല്ലേ എന്ന എന്റെ ചോദ്യത്തിനു ത്രുപ്തികരമായൊരു മറുപടി ലഭിച്ചില്ല.
                                                                      

                                                      എനിക്കുണ്ടായിരുന്ന ഒരു പാട് സംശയങ്ങള്‍ ബാക്കിയായിക്കൊണ്ടാണ് ഒരു വലിയ സംഖ്യ മുടക്കിയ ഞാനടക്കമുളള പലരും പുറത്തു പോന്നത് എന്റെ ഒരു സംശയം ഇപ്പോഴും ബാക്കിയാണ്. യോഗയില്‍ പ്രാണ വായുവിനു പ്രധാനമായൊരു സ്ഥാനമാണുള്ളത്. വായു മലിനീകരണമേറിയ പട്ടണങ്ങളില്‍ ( ഉദാഹരണത്തിന് ദല്‍ഹി )യോഗ ചെയ്യുന്നവര്‍ ഈ മലിന വായുവിനെയല്ലേ മൂക്കിലൂടെ വലിച്ചു കേറ്റി കുറെ നേരം
ശരീരത്തില്‍ തങ്ങി നിര്‍ത്തുന്നത്? അത് ആരോഗ്യകരമായൊരു സമീപനമാണോ? .

                                          ചോദ്യങ്ങള്‍ക്കൊന്നും പഴുതില്ല. 31 ചാനലുകളാണ് ബാബ രാംദേവിന്റെ യോഗ മുറകള്‍ സംപ്രേഷണം ചെയ്യുന്നത്. എയ്ഡ്സിന് മരുന്നായി യോഗയും കാന്‍സറിനു മരുന്നായി പ്രാണായാമവും അദ്ദേഹം " കണ്ട് പിടിച്ചിട്ടുണ്ട്". ശ്രീ ശ്രീ രവി ശങ്കറുടെ
ആര്‍ട്ട് ഓഫ് ലിവിംഗ് പരിപാടികള്‍ക്കും ഒട്ടേറെ പേര്‍ പങ്കെടുക്കുന്നുണ്ട്. ഉയര്‍ന്ന ഫീസാണ് ഇതിനൊക്കെ ഈടാക്കുന്നത്.

                                             അത് കൊണ്ട് യോഗ പഠിച്ചോളൂ. സംശയമില്ല അത് ആരോഗ്യപൂര്ണമായ ജീവിതത്തിനു വളരെ നല്ലതാണ്. " വല്ലഭനു പുല്ലും ആയുധം" എന്ന് കേട്ടിട്ടില്ലേ. മനസ്സ് വെച്ച് ചില ഗിമ്മിക്കുകളിലൂടെ അവതരിപ്പിച്ചാല്‍ കാറ്റ് വിറ്റ് കോടീശ്വരനാവാം.  രാം ദേവിനെ
ഒരു മാതൃകയാക്കി  കാറ്റ് വിതച്ചു കൊടുങ്കാറ്റു കൊയ്യാതിരിക്കാനുള്ള
 മിനിമം ബുദ്ധി സ്വന്തമായുണ്ടായാല്‍ നന്ന്.

                                                ഇതൊക്കെ പറയുമ്പോഴും എന്തിനും ഒരു യോഗം വേണമെന്നത് മറക്കുന്നില്ല

           ഒടുക്കത്തെ സംശയം: യോഗാചാര്യ ഗോവിന്ദന്‍ നായര്‍ എന്റെ   അറിവില്‍ പെട്ടെടത്തോളം യോഗയെക്കുറിച്ചും  പ്രകൃതി   ചികിത്സയെക്കുറിച്ചും ആധികാരികമായ അറിവുള്ള പല യോഗാചാര്യന്മാരില്‍ ഒരാളാണ്.( ചില നല്ല പുസ്തകങ്ങളും ഇദേഹതിന്റെതായുണ്ട്) ഔപചാരികമായും നല്ല വിദ്യാഭ്യാസവുമുള്ള ഇത്തരം ആളുകളെ വിട്ടു ജനങ്ങളെന്തേ തരികിട
 സ്വാമിമാരുടെ പിറകെ പോകുന്നു?

Tuesday, May 31, 2011

ശ്യാമളയുടെ കല്ല്യാണം -കല്ല്യാണ സി.ഡി യില് കാണാത്തത്.

      പശ്ചാത്തലം :   കല്യാണ തലേന്ന് ശ്യാമളയുടെ വീട്.ചായ സല്ക്കാരം നടക്കുന്നു. കുറച്ചകലെ നിന്ന് ജനരേടരിന്റെ ശബ്ദവും ലൌഡ് സ്പീക്കറിലൂടെ സിനിമാ പാട്ടും കേള്ക്കാം.

                  സീന് 15 .     വീടിന്റെ കോലായുടെ ചാരുപടിയോടു ചേര്ന്ന് ശ്യാമളയുടെ ഒരു ബന്ധു അമ്മിണിയേടതി നില്ക്കുന്നു.മുപ്പ്തുകളിലാണ് പ്രായം.അവരോടു ചേര്ന്ന് അയല്പക്കത്തെ കോളേജു പയ്യന് സുകു സംസാരിച്ചു കൊണ്ട് നില്ക്കുന്നു. സുകുവിന്റെ കയ്യും മുട്ടിന്കാലും ഇടയ്ക്കിടെ അമ്മിണിയേടതതിയെ സ്പര്ശിക്കുന്നുണ്ട്. അവനെ കൂടുതല് പ്രയാസപ്പെടുതേതനടെന്നു കരുതി അവര് അവനോടു കുറച്ചധികം അടുത്ത് നില്ക്കുന്നു.(ഇവിടെ കണ്ണടച്ച് പാല് കുടിക്കുന്ന ഒരു പൂച്ചയുടെ ക്ലിപ്പിംഗ് ആവാം.ഈ ക്ലിപ്പിംഗ് കരുതി വെക്കാം, പലയിടത്തും ഇത് ആവശ്യമായി വരും)

                      സീന് 29.     ചായ തയാറാക്കി ക്കൊണ്ടിരിക്കുന്ന ഗോപാലേട്ടന് വിളിച്ചു പറയുന്ന ശബ്ദം കേള്ക്കാം " ആരെങ്കിലും സ്റ്റോര് റൂമില് പോയി കുറച്ചു പഞ്ചസാര എടുത്തു കൊണ്ട് വരിന്" അത് തന്നോദാനെന്ന മട്ടില് സുകു"ദാ. ഇപ്പം കൊണ്ട് വരാം എന്ന് പറയുന്നു.അവന് സ്റ്റോര് റൂമിലേക്ക്, പിന്നാലെ അവനെ സഹായിക്കാന് അമ്മിണിയേടതതിയും.

                         സീന്30.       സ്റ്റോര് റൂമിലേക്ക് അടുത്ത മുറിയില് നിന്നുള്ള പ്രകാശമേയുള്ളൂ. ഒരു പ്ലാസ്ടിക് ബക്കറ്റ് പിടിച്ചു കൊടുക്കുന്നതിലേക്ക് സുകു വലിയ കാര്യമെന്തോ ചെയ്യുന്നെന്ന മട്ടില് പഞ്ചസാര ചൊരിയുന്നു.പഞ്ചസാര പുറത്തു പോവാതിരിക്കാന് ശ്രദ്ധിക്കുന്നെന്ന മട്ടില് അവര് കഴിയുന്നത്ര മുട്ടിയുരുമ്മി നില്ക്കുന്നു.

                               സീന്45.      പന്തലിലേക്ക് ശ്യാമളയുടെ അമ്മായിയും ഭര്ത്താവും കടന്നു വരുന്നു. "ഹായ് അളിയാ," എന്ന് പറഞ്ഞു അവളുടെ അച്ഛന് തന്റെ മൂത്ത അളിയനെ വേണ്ട വിധം സല്ക്കരിക്കുന്നു.കൂടെയുള്ള പാന്റ്സിട്ട പയ്യന് അയ്യാളുടെ അനിയന്റെ മകനാണ്. അവനെയും സ്വീകരിച്ചു ശ്യാമളയുടെ അച്ഛന് പെങ്ങളോട് "നീ അകത്തേക്ക് ചെന്ന് കാര്യങ്ങളൊക്കെ ഒന്ന് ഉഷാരാക്ക്" എന്ന് പറയുന്നു. ശ്യാമളയുടെ അമ്മായിയും കൂടെ വന്നവരും ചെരിപ്പൂരി വെച്ച് അകത്തേക്ക് കയറുന്നു.പിറകെ കൂടെ വന്ന പ്ലസ്‌ ടൂ പയ്യനും കോലായിലേക്ക് കയറുന്നു.പക്ഷെ പയ്യന്‍ കാലിലുള്ള 40 ഇഞ്ച് കനത്തിലുള്ള ഷൂ ഊരിവെക്കുന്നില്ല.ആ കാഴ്ച നോക്കി ശ്യാമളയുടെ അച്ഛന്‍ വിഷമിക്കുന്നു. ഷൂ വിന്റെ അടിയില്‍ ലാടം തറച്ചിട്ടുണ്ടെന്നു തോന്നുന്നു. കോലായില്‍ വിരിച്ച മാര്ബോനൈടില്‍ അത് " ക്ടോ, ക്ടോ" എന്ന് ശബ്ദമുണ്ടാക്കുന്നു. .ശ്യാമളയുടെ അച്ഛന്റെ ഹൃദയത്തിലാണാ ശബ്ദം വന്നലക്കുന്നത്.മര്ബോനൈട്റ്റ് വിരിച്ചിട്ടു രണ്ടു ദിവസമേ ആയിട്ടുള്ളൂ അതിനു സ്ക്രാച് വീഴുമോ?അവന്റെ കാലിലെ ലാടം തട്ടി അത് പൊട്ടുമോ?

                           സീന്‍.61.       ശ്യാമളയുടെ അയല്‍ക്കാരി മാധുരി ചേച്ചി വാതില്‍ക്കൊടിയില്‍ നില്‍ക്കുന്നു. കേമറ ഒരു പ്രാവശ്യമേ അത്കാണിക്കുന്നുള്ളൂ.വാതിലിനോടു ചേര്‍ന്ന് അരവിന്ദനെകാണാം. അരവിന്ദന്റെ കൈ മാധുരി ചേച്ചിയുടെ കൈകളിലാണ്. അതങ്ങിനെ കുറച്ചു നേരം കേമറ ഒപ്പിയെടുക്കുന്നു. അപ്പോള്‍ ഒരു കാരണവര്‍ അവിടേക്ക് വരുന്നു. "എന്തൈ അരവിന്ദോ? എന്ന് ചോദിക്കുന്നു. മറുപടി പറയുന്നത് മാധുരിചേച്ചിയാണ്‌." അരവിന്ദന്റമമക്ക്,ന്റെ വള വേണത്രേ പുതുക്കത്തിനു പോവാന്‍, അതാണേല്‍ ഊരീട്ടു കിട്ടുണൂല്ല്യ."
പാവം കാരണവര്‍ അത് വിശ്വസിച്ചു ഒരു 'വലിയ ടെക്നിക്' പറഞ്ഞു കൊടുക്കുന്നു." കയ്യില്‍ കുറച്ചു സോപ്പോ എണ്ണയോ പുരട്ടി നോക്കൂ" എന്ന് പറഞ്ഞു കടന്നു പോവുന്നു. അവിടെ നിന്ന് കടന്നു പോവുന്ന അരവിന്ദന്‍ മാധുരിചേച്ചിയുടെ പിന്നിലൊരു തോണ്ടല്‍ . ആ നിര്‍വൃതിയില്‍ ലയിച്ച മാധുരിചേച്ചിയുടെ മുഖം ക്ലോസപ്പില്‍.

            സീന്‍ 73.          ഫ്രിഡ്ജില്‍ നിന്ന് ഒരു കുപ്പി തണുത്ത വെള്ളമെടുത്തു പുറത്തേക്കു പോവുന്ന റഫീകിനെ കാണാം. അവന്നു പിന്നില്‍ ഏതാനും പ്ലാസ്ടിക് ഗ്ലാസ്സുകളുമായി സന്തോശുമുണ്ട്.രണ്ടു പേരുടെയും അരയുടെ ഭാഗത്ത്‌ ഒളിപ്പിച്ചു വെച്ച്,തളളി നില്‍ക്കുന്ന മദ്യക്കുപ്പികള്‍ കാണാം.
മീന്കുട്ടയുടെ അടുത്തേക്ക് പൂച്ചകള്‍ നടന്നടുക്കുന്ന പോലെ പന്തലില് അവിടവിടെയായി നിന്നിരുന്ന ഏതാനും ചെറുപ്പക്കാര്‍ അവര്‍ക്ക് പിന്നാലെ ഇരുട്ടിന്റെ മറവിലേക്ക്

            സീന്‍84.         ഊണ്‍ തയ്യാറാക്കുന്ന പന്തലില്‍ ശ്യാമളയുടെ ചേട്ടത്തിയുടെ ഭര്‍ത്താവ് ഉല്പലാക്ഷനെ കാണാം.ബനിയനും കൈലിയുമാണ് വേഷം.തലയില്‍ തോര്‍ത്ത്‌ കെട്ടിയിട്ടുണ്ട്. ഉള്ളിയുടെ പുറം തൊലി കളയുന്ന ജോലിയിലാണ് കക്ഷി. സടൂളില്‍ തുണി മടക്കികുത്തിയാണിരുപ്പു.കള്ളി ട്രൌസറാനുള്ളിലെന്നു കേമറ പറയുന്നു. അയാളുടെ നേരെ എതിര്‍ വശത്ത് ശോഭചേച്ചിയെ കാണാം
കഴുത്ത്‌ പരമാവധി ഇറക്കിയും വയറിനു മുകളിലേക്ക് കഴിയാവുന്നത്ര കയറ്റിയും തൈച്ച ഒരു കറുത്ത ബ്ലൌസില്‍ ശ്വാസം പിടിച്ചാണ് ശോഭ ചേച്ചി ഉല്പലാക്ഷന്റെ കാഴ്ചക്ക് കുളിരേകുന്നത്.

                 സീന്‍ 92 .     മുന്നിലെ പന്തലില്‍ വന്ന സില്‍ക്‌ കുപ്പായക്കാരന്‍ പയ്യനെയും അവന്റെ ഉമ്മയെയും കാണാം.ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നയക്കുന്ന പണത്തിന്റെ      ഏറിയ പങ്കും സ്വന്തം ശരീരത്തില്‍ നിക്ഷേപം കണ്ടെത്തുന്ന ഒരു കുടുംബം ആണതെന്ന് അവരുടെശരീര ഭാഷയില്‍ നിന്ന് മനസ്സിലാകും.ശ്യാമള ചെന്ന് അവന്റെ ഉമ്മയെ അകത്തേക്ക് കൊണ്ട് പോകുന്നു.അവനെ കണ്ടതും പല ചരക്കു കാരന്‍ സാമി അവനെ സമീപിക്കുന്നു.( അയാളെ സ്നേഹപൂര്‍വ0 നാട്ടുകാര്‍  ആസാമി എന്നാണു വിളിക്കുന്നത്) അവനു ചായയും കടിയും എത്തിച്ചു സാമി അവനടുത്തു തന്നെ ഇരിക്കുന്നു.ചായ കുടി കഴിഞ്ഞു പയ്യന്‍ മെല്ലെ മെല്ലെ പന്തലിനു പുറത്തേക്കു. കുറച്ചു കഴിഞ്ഞു പരിസരമാകെ ഒന്ന് വീക്ഷിച്ചു വാച്ചിലൊന്ന് സൂക്ഷ്മമായി നോക്കി സാമി പയ്യന്‍ പോയ വഴിയെ............                

                   സീന്‍121.    പുതുക്കത്തിനു പോവാനൊരുങ്ങി നില്‍ക്കുന്ന പെണ് വീട്ടുകാരും ബന്ധുക്കളും.ഒരു മിനി ബസ്സും ഒരു ജീപ്പും കാണാം. കടന്നു പോവുന്ന പെണ്ണുങളെയെക്കെ നോക്കി തങ്ങള്‍ കാര്യമായ ചര്ച്ചയിലാണെന്നു ഭാവിച്ചു നില്‍ക്കുന്ന ചെറുപ്പക്കാരെ കാണാം. അവര്‍ക്കിടയിലുള്ള കുമാരനെ കേമറ ഫോകസ് ചെയ്യുന്നു. അയാളുടെ നില്‍പ്പ് കണ്ടാലറിയാം ആദ്യമായാണ് പാന്റ്സ് ഇന്‍ ചെയ്യുന്നതെന്ന്.

          സീന്‍ 137.     ബസ്സ് പുറപ്പെടാനുള്ള ഒരുക്കത്തിലാണ്. അത് വരെ സംസാരിച്ചു കൊണ്ടിരുന്ന ആശാരി മഹേഷും കൂട്ടരും ബസ്സിനകത്തേക്ക്. മുന്‍വാതിലിലൂടെ, ബസ്സില്‍ കയറിയ ഉടനെ കുഞാമിനതാതതയെ കാണുന്നു. സംഭാഷണം തുടങ്ങുന്നത് കുഞ്ഞാമിനതാതതയാണ് ' എന്നാലും ന്റെ മഹേഷേ , ആ ബാത്ത് റൂമിന്റെ വാതില് യ്യ് ശരിയാക്കി തന്നീലല്ലോ!"
മഹേഷ്‌: ഞാനിവിടെയില്ലേ ന്റെ കുഞാമിനതാതതാ. സ്കോള് തൊറക്കട്ടെ, അപ്ലാവും സൗകര്യം" (സ്കൂളും ആശാരിപ്പണിയും തമ്മിലുള്ള ബന്ധമെന്ത് എന്ന് കേമറ മേന്റെ മുഖത്ത് വന്നു പോയ സ0ശയവും ഉത്തരവും കേമറ ഒപ്പിയെടുത്തിട്ടില്ല ) കേമറ കുഞ്ഞാമിനതാതയുടെ കമ്പിയില്‍ പിടിച്ച കൈക്ക് മുകളില്‍ മഹേഷിന്റെ കൈ കയറി നില്‍ക്കുന്നതും പിന്നെ ആ രണ്ടു കൈകളും പരസ്പരം കെട്ടിപ്പിണയുന്നതും ഒപ്പിയെടുക്കുന്നു.

               സീന്‍ 140.         ബസ്സിന്റെ മുന്‍പില്‍ നിര്‍ത്തിയിട്ട ജീപ്പില്‍ നിറയെ പെണ്ണുങ്ങളാണ്, മുന്‍പിലും പിന്നിലും. അല്പം മാറി ഡ്രൈവര്‍ ജോസഫും കിളി വാസുവും ഉണ്ട്. പുറത്തൊരു പെണ്‍കുട്ടി ഒരു സ്കിന്‍ പാന്റ്സിലും ടി.ഷര്ടിലും നിറഞ്ഞു, പുറത്തുള്ള ചെക്കന്മാര്‍ക്ക് കണ്ണിനു കുളിരേകി നില്‍ക്കുന്നുണ്ട്. തനിക്കു കയറാനിനി ഒരിഞ്ചു സ്ഥലമില്ല എന്നറിയാമെങ്കിലും, ഡ്രൈവര്‍ ആ പെണ്‍കുട്ടിയെ വിളിച്ചു ഡ്രൈവറിരിക്കുന്ന ഭാഗത്ത്‌ കൂടി അകത്തേക്ക് കയറ്റിയതിനു ശേഷം ജീപ്പിനകത്തേക്ക്‌ കയറുന്നു. ആദ്യമവിടെയിരുന്നിരുന്ന യുവതിയുടെ സാരി വകഞ്ഞു മാറ്റി ഗിയര്‍ കണ്ടെത്തുന്നു.ഗിയര്‍ എല്ലാ ഭാഗത്തേക്കും മാറ്റാമെന്നുറപ്പ് വരുത്തുന്നു. അയാള്‍ ഇരിക്കുന്നത് സീറ്റിലാണോ അതല്ല നേരത്തെ കയറിയ പെണ്‍കുട്ടിയുടെ മടിയിലാണോ എന്ന് വ്യക്തമല്ല.അയാളുടെ പിന്‍ഭാഗം അവളുടെ മാറില്‍ തന്നെയാണെന്ന് കേമറ പറയുന്നു.

                      സീന്‍142.       വീണ്ടും കേമറ ബസ്സിനകത്തേക്ക്. 'ദാ, ഇപ്പം ഊരി വീഴുമെന്ന പാകത്തില്‍ പാന്റ്സ് ധരിച്ച ചെക്കന്മാര്‍ ബസ്സിലെ പല സീറ്റുകളും കൈ വശപ്പെടുതിയിട്ടുണ്ട്. ഒരു കാരണവര്‍ പുറത്തു നിന്ന് "ആ കുട്ടിയോളൊക്കെ സീറ്റിന്നെണീച്ചു കൊടുക്കിന്‍ പെണ്ണുങ്ങളിരിക്കട്ടെ" എന്ന് പറയുന്നു. ചെക്കന്മാര്‍ എഴുന്നേല്‍ക്കുകയും പെണ്ണുങ്ങള്‍ സീറ്റുകളിലേക്ക് അവരെ ഉരുമ്മി വീഴുകയും ചെയ്യുന്നു. സീറ്റുകളില്‍ ചാരി നിന്ന് വെരുക് ഒറ്റുന്ന പോലെ ചെക്കന്മാര്‍ പെണ്ണുങ്ങളുടെ ചുമലില്‍ ഉരസിക്കൊണ്ടിരിക്കുന്നു. ഇതൊന്നും മനപ്പൂര്‍വമല്ല, ബസ്സിന്റെ യാത്രയിലുള്ള ഇളക്കം മൂലമാണെന്ന ഭാവമാണവരുടെ മുഖങ്ങളില്‍.
                                                            
                                                                                              (അപൂര്ണ0)

Monday, May 23, 2011

അവിചാരിതം


വാതില് ചാരിയിട്ടെയുള്ളൂ. ശബ്ദമുണ്ടാക്കാതെ പതിയെ തുറന്നു. പവര് കട്ടായത് കാരണം പുറത്തു കത്തിച്ചു വെച്ച ചിമ്മിനി വിളക്കിന്റെ നാളത്തില് അവളുടെ രൂപം അവ്യക്തമായി കണ്ടു. കട്ടിലില് കിടക്കുന്ന അവളുടെ ദേഹത്ത് നിന്നും പുതപ്പു പൂര്ണമായി മാറിയിരിക്കുന്നു. അവളുടെ ദേഹത്ത് ഒരു തരി തുണിയുമില്ല. മകര മാസമാണ്, നേര്ത്ത തണുപ്പുണ്ട്. അവള്ക്കു തണ് ക്കുന്നുണ്ടാകില്ലേ?

                              ശബ്ദമുണ്ടാക്കാതെ പതിയെ അകത്തു കടന്നു. കരണ്ടില്ലാതപ്പോള് കാല് പെരുമാറ്റത്തിന് പോലും വലിയ ശബ്ദമാണ്. കട്ടിലില് അവള് കിടക്കുന്നു. മെല്ലെ നടന്നു ജനല് കര്ട്ടന് പതിയെ വകഞ്ഞു മാറ്റി. ഇടയ്ക്കു ഒരു ഹൂക്ക് നീങ്ങുമ്പോള് ഒരല്പം ഉറക്കെ ശബ്ദമുണ്ടാക്കിയോ!

                                ചില്ലിട്ട ജനല് പാളികള് കടന്നു പൂര്ണ ചന്ദ്രന്റെ നിലാവ് മുറിക്കുള്ളിലേക്കൊഴുകി. ഒപ്പം അടുത്തുള്ള നിശാ ഗാന്ധിപ്പൂക്കളുടെ മോഹിപ്പിക്കുന്ന സുഗന്ധവും
                                       അവള് ശാന്തമായുറങ്ങുന്നു. പൂര്ണ നഗ്നമായ അവളുടെ മേനിക്കു പൂര്ണ ചന്ദ്ര നിലാവിലെന്തൊരു തിളക്കം! വെണ്ണക്കല്ലില് കൊത്തിവെച്ചതെന്നൊക്കെ കവികള് വെറുതെ പറയുന്നതല്ല.

                                     എത്ര നേരമാണ് അവളെത്തന്നെ നോക്കിനിന്നത്. പുറത്തു ഒരു മൂങ്ങ അതിന്റെ ഇണയെ വിളിക്കുന്ന ശബ്ദം കേട്ടു. ഉറക്കത്തില് അതവള് കേട്ടു കാണുമോ? തിരിഞ്ഞു കിടക്കുകയായിരുന്ന അവള് മലര്ന്നു കിടന്നു. മെല്ലെ കട്ടിലിനടുത്തെക്കു നടന്നപ്പോള് കാലില് എന്തോ തട്ടി, അത് കുറച്ചു വലിയ ശബ്ദമാണ് ണ്ടാക്കിയത്.ശരിക്കും പേടിച്ചു പോയി. എന്റെ പടച്ചോനെ അവളെങ്ങാനുമുണര്ന്നാല്!

                                     പേടിച്ചത് പോലെ സംഭവിച്ചില്ല. അവള് ആ ശബ്ദം കേട്ടു കാണണം. വീണ്ടുമവള് ചെരിഞ്ഞു കിടന്നു. അവളുടെ അരയിലെ സ്വര്ണയരഞ്ഞാണത്തില് ചന്ദ്ര പ്രകാശം തട്ടി തിളങ്ങി. അവളുടെ കഴിഞ്ഞ ജന്മ ദിനത്തില് ഞാന് സമ്മാനിച്ചതാണാ അരഞ്ഞാണം.
                                                     മനസ്സിലെ മോഹമടക്കാന് കഴിയുന്നില്ല. കട്ടിലില് അവളോട് ചേര്ന് കിടന്നു തെരുതെരെ ചുംബിക്കണമെന്നു തോന്നി. വേണ്ട. കോരിയെടുക്കാം. മെല്ലെ കട്ടിലിനടുത്തെക്ക് നീങ്ങി.

                               പിന്നില് നിന്ന് തോളില് പിടിച്ചതാരാണ്?
" ഹലോ,....... ഉണര്ത്തല്ലെ പൊന്നേ. എത്ര മെനക്കെട്ടിട്ടാണ് ഒന്നുറക്കിയതെന്നറിയോ?" ഭാര്യയാണ്.

                                          " എടി ,മൂന്നു വര്ഷമാകാറായി, ഇവിടെ നിന്ന് പോയിട്ട്. പോവുമ്പോള് ഇവള് നിന്റെ വയറിനുള്ളിലായിരുന്നു. ഫോട്ടോകളില് കണ്ടതല്ലെയുള്ളൂ, ഞാനൊന്നെടുക്കട്ടെ."
"തെരക്കല്ലേ സാറേ, നാളെത്തന്നെ തിരിച്ചു പോകുകയൊന്നുമല്ലല്ലോ, ക്ഷമീര്"

                            ഒന്ന് കൂടി അവളെ നോക്കി, മുറിയുടെ പുറത്തേക്കു നടന്നു. ചിമ്മിനി വിളക്കിന്റെ പ്രകാശത്തില് ഓഫീസ് റൂമിലുള്ള അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്.

Tuesday, May 10, 2011

എന്ത് കൊണ്ട് എന്ത് കൊണ്ട് എന്ത് കൊണ്ട് ?

                            ബസ്സുകളില് കയറിയിറങ്ങി കൊച്ചു കൊച്ചു പുസ്തകങ്ങള് വിറ്റ് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുക വളരെ ക്ലേശകരമാണെന്ന തിരിച്ചറിവാണ് അയമുവിനെ സുഹൃത്തുക്കളോട് ഒരു വിസ ശരിയാക്കാന് പറയാന് നിര്ബന്ധിതനാക്കിയത് . “എന്ത് കൊണ്ട് എന്ത് കൊണ്ട് എന്ത് കൊണ്ട് ?” എന്ന് വിളിച്ചു പറഞ്ഞു കൊച്ചു കൊച്ചു പുസ്തകങ്ങളുമായി അവന് നിങ്ങളെയും പലപ്പോഴും സമീപിച്ചതായിരുന്നല്ലോ!

                                                      വെയില് കത്തിക്കാളുന്ന ഒരു വേനലില് ഉച്ച നേരത്താണ് അയമു റിയാദില് വിമാനമിറങ്ങിയത്. സ്വീകരിക്കാന് കൂട്ടുകരുണ്ടായിരുന്നതുകൊണ്ട് അയമുവിനു വലിയ ബുദ്ധിമുട്ടനുഭവപ്പെട്ടില്ല. ജോലിക്ക് വേണ്ടി തെണ്ടേണ്ട, അയാള്ക്കൊരു ജോലിയും അവര് ശരിയാക്കി വെച്ചിട്ടുണ്ടെന്ന് കേട്ടപ്പോള് അയാള്ക്ക് ഒരു പാട് സമാധാനം തോന്നി. 

                                                         ചെറുപ്പം മുതലേ പരിചയമുള്ള കൂട്ടുകാരുടെ റൂമിലേക്കാണ് അയാള് പോയത്. അതുകൊണ്ടയാള്ക്ക് വീടുവിട്ട പ്രയാസം അത്ര കഠിനമായനുഭവപ്പെട്ടില്ല . പക്ഷെ ഡ്രസ്സ് മാറി മൂത്രമൊഴിക്കാനായി ബാത്റൂമില് കയറിയ അയമു അല്പ നിമിഷം കഴിഞ്ഞു ഉറക്കെ അലറിവിളിച്ചതെന്തിനാവം! തുണി കുടഞ്ഞു കണ്ണില് നിന്ന് വെള്ളം കുടു കുടാ ചാടിക്കൊന്ണ്ടിരുന്ന അയമുവിനോട് ഞാനെങ്ങിനെ ചോദിക്കും?

   വരട്ടെ, പിന്നെ ചോദിക്കമല്ലോ.

Wednesday, May 4, 2011

ഇത്ര നിസ്സാരമണോ സാര് പൌരസ്വാതന്ത്ര്യം?

                                                              ആദ്യം അതിന്റെപേരു ബന്ത് എന്നായിരുന്നു. ആര്ക്കും എവിടെ വെച്ചും എപ്പോള് വേണമെങ്കിലും പ്രഖ്യാപിക്കാവുന്ന ഒന്ന്. നാളെ ബന്താണെന്നുആരെങ്കിലുമൊന്നു പ്രഖ്യാപിക്കും. മുമ്പ് കേട്ടിട്ട് പോലുമില്ലാത്ത ഒരു സംഘടനയുടെ നേതാവ്.(വടക്ക് ബോംബു സ്ഫോടനമുണ്ടാവുംപോള് നമ്മുടെ രഹസ്സ്യാന്വേഷണ വിഭാഗം പറയുന്ന ചില പേരുകളില്ലേ അതുപോലെ യുള്ള ഏതെങ്കിലുമൊരു പേരാവും) പിന്നെ ഒരൊറ്റയൊരുത്തനും പുറത്തിറങ്ങില്ല. ബന്ത് പ്രഖ്യാപിച്ചവനും ശിങ്കിടികളും തലേന്ന് കൊണ്ടുവെച്ച പട്ടച്ചാരായവും കോഴിയിറച്ചിയും അകത്താക്കി മാളത്തില് കഴിയും.പുറത്തു ബന്ദ് വിജയിപ്പിക്കാന് പാവം ചില പൂച്ചകളെ അയക്കും. അവ "വേട്ടയാടി വിളയാടി" ബന്ത് വിജയിപ്പിക്കുന്ന പണി കളിലേര്പ്പെടും.

                                                                 വിളയാടലില് കുറച്ചു പേര്ക്ക് ജീവന് പോവും,ചിലര്ക്ക് അംഗ ഭംഗം സംഭവിക്കും,മറ്റു ചിലര്ക്ക് ധനനഷ്ടവും മാനനഷ്ടവും മിച്ചം. ബന്ത്സമയത്ത് നിങ്ങള് പുറത്തിറങ്ങാന് നിര്ബന്ധിതരായിട്ടുണ്ടോ? ഒന്നിറങ്ങി നോക്കണം!നാഞ്ഞൂലിനു വിഷമേറുന്നതെങ്ങിനെ എന്ന നിങ്ങളുടെ സംശയത്തിനു മറുപടി കിട്ടും. എനിക്കനുഭവമുണ്ട്.ഒരു മരണ വീട്ടില് പോവേണ്ടി വന്ന ആ ഒരൊറ്റ അനുഭവം ഓര്ക്കാന് വയ്യ. 13 കിലോ മീറ്റര് ദൂരം താണ്ടാന് എത്ര പെരോടാണ് ഞാന് സമാധാനം പറയേണ്ടി വന്നത്.അധികവും പരിഹാസം കലര്ന്ന ചോദ്യങ്ങള്.

                                        ജനങ്ങള് വല്ലാതെ കഷ്ടപെടുന്നുവെന്നു കണ്ടപ്പോഴാണ് കോടതി ഇടപെട്ടത്.ബന്ത് നിരോധിച്ചു. ജനങ്ങള് ആശ്വസിച്ചു. സൃഗാല ബുദ്ധിയുണ്ടോ അടങ്ങിയിരിക്കുന്നു! ബന്ത് ഇല്ലെങ്കില് ഹര്ത്താല് ആവാലോ. വാട്ട് ആന് ഐഡിയ! ഹര്ത്താല് പ്രഖ്യാപിച്ചു മാളത്തിലൊളിക്കാന് തുടങ്ങി. ഹര്താലല്ലെയുള്ളൂ, ജനം പുറത്തിറങ്ങി.പൊതിരെ കിട്ടി അടി. എന്ത് വ്യത്യാസം? അത് താനല്ലേയിത് എന്ന സന്ദേഹത്തിനൊന്നും പഴുതില്ല രണ്ടും ഒന്ന് തന്നെ. പേര് മാത്രം വ്യത്യാസം. രണ്ടിന്ടെയും അര്ത്ഥമറിയാന് രാഷ്ട്രീയ നിഘണ്ടു പരതി. "ഞാന് പ്രതിഷേധിക്കുന്നു, അതുകൊണ്ട് നീ പുറത്തിറങ്ങരുത്" എന്ന് അര്ഥം.

                                                കോടതിയെ പറ്റിച്ചേ എന്ന മട്ടില് ഹര്ത്താലുകള് പ്രഖ്യാപിച്ചു കൊണ്ടേയിരുന്നു. വിനയരും കുനയരുമായ പ്രജകള് തലേ ദിവസം തന്നെ ബിവറേജസ് ഔട്ട്ലെറ്റ്കള്ക്ക് മുന്നില് തിക്ക് കൂടി ബോട്ടിലൊപ്പിച്ചു കടയില് നിന്ന് ഒരു കോഴിയുടെ കഴുത്തില് പിടിച്ചു വീട് പൂകി, ടി.വി.ഓണാക്കി ആഘോഷിക്കും ഓരോ നിമിഷവും.
അതിശയോക്തി കലര്ത്തിപ്പറയുന്നതല്ല ആറ് മാസത്തിനുള്ളില് ഇരുപത്തി നാല് ഹര്ത്താലുകള് നടത്തിയ മഹാന്മാരാണ് കേരളീയരെന്നൊരു വാര്ത്ത 2010 ജൂലൈ 6 ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്തിരുന്നു. അതിലെ വിശദാംശങ്ങള് ഇങ്ങിനെ വായിക്കാം. സാധാരണ കേരള സ്റ്റേറ്റ് ബിവരേജെസ് കൊര്പോരേഷന് വഴി ഒരു ദിവസം ശരാശരി 12കോടി രൂപയുടെ വില്പ്പന നടക്കുന്നു. എന്നാല് ഹര്ത്താലിന്റെ തലേ ദിവസം ഇതില് മൂന്നു കോടിയിലധികം അധിക വില്പ്പനയുണ്ടാകും.!(2009 ല് നടന്ന 50 ഹര്താലുകളുടെ തലേ ദിവസം ഇങ്ങനെ 5 , 539 കോടി രൂപയുടെ അധിക വില്പ്പന നടന്നുവത്രേ.) കേരള സ്റ്റേറ്റ് പൌള്ട്രി ടവലപ്മെന്റ്റ് കോര്പോരഷന് നടത്തുന്ന ഓരോ റസ്ടോരന്റിലും ഹര്ടാലിനു തലേ ദിവസം ഒരു ലക്ഷം രൂപയുടെ അധിക വില്പന നടക്കുമത്രെ!

                                        പോയ വാരത്തില് കേരളത്തിലൊരു ബന്ത്, സോറി ഹര്ത്താല് നടത്തിയല്ലോ, എന്തിനായിരുന്നു അത് എന്ന സംശയത്തില് നിന്നാണ് ഈ കുറിപ്പുണ്ടാവുന്നത്. ഒരാള്ക്കും സംശയമില്ലാത്ത കാര്യമായിരുന്നു എന്ടോസള്ഫാന് നിരോധിക്കണമെന്നത്. കാസര്കോട്ടെ ആ പാവം മനുഷ്യരെ കുറിച്ചറിയുന്ന ഒരാള്ക്കും എന്ടോസള്ഫാനെന്ന മാരക കീട നാശിനിയെ അംഗീകരിക്കുക സാധ്യമല്ല. തന്നെയുമല്ല ആ മാരക കീടനാശിനിയുടെ ദുരന്തങ്ങള് സാവധാനം മററിടങ്ങളിലുള്ളവരും അനുഭവിക്കേണ്ടിവരും, വെള്ളത്തിലൂടെ,ഭക്ഷണത്തിലൂടെ, വിവാഹ ബന്ധങ്ങളിലൂടെ.

                                        ഒത്തിരി രാഷ്ട്രീയ പരമായ ബാധ്യതകളുന്ടായിട്ടും കേരളത്തിലെ കോന്ഗ്രെസ്സ് പാര്ട്ടി പോലും എന്ടോ സള്ഫാന് നിരോധിക്കണമെന്ന അഭിപ്രായമുള്ളവരായിരുന്നു. സ്റ്റോക്ക് ഹോമില് ഇന്ത്യ ഗവണ്മെന്റിന്റെ ശ്രമം പരാജയപ്പെട ണമെന്നാണ്തന്റെ ആഗ്രഹവും പ്രാര്തനയുമെന്നു സകലമാന മീഡിയയുടെയും മുമ്പില് ധീരമായി പറഞ്ഞത് ഒന്നാം നമ്പര് കോന്ഗ്രെസ്സുകാരനായ വി. എം. സുധീരനായിരുന്നു.(ഈ ഒരു ധൈര്യം കൊണ്ഗ്രെസ്സിലല്ലാതെ മറ്റേതു പാര്ടിയിലാണ് കാണിക്കാനാകുക!)

                                                                      സ്റ്റോക്ക് ഹോമില് എന്ടോസള്ഫാന് നിരോധനത്തിനുള്ള സാധ്യത ഹര്ത്താല് ദിവസത്തിന് രണ്ടു ദിവസം മുമ്പ് തന്നെ നാമറിഞ്ഞു തുടങ്ങിയിരുന്നു. കേരളത്തില് നടന്ന മറ്റെല്ലാ പ്രധിഷേധങ്ങളും എന്ടോസള്ഫാന് നിരോധനത്തിന് പ്രേരകമായിട്ടുണ്ട്. പക്ഷെ നാം കൊണ്ടാടിയ ആ ഹര്ത്താല് അതിനൊരു പ്രേരകമായിരുന്നില്ല.( പ്രേരകമാവാന് സമയം കിട്ടിയില്ലെന്ന് വേണമെങ്കില് പറയാം)

                                                 മറ്റെല്ലാ ദിവസങ്ങളെയും പോലെതന്നെ ഹര്താല് ദിവസങ്ങളിലും മനുഷ്യന് രോഗം വരും, മരണം സംഭവിക്കും, മനുഷ്യര് വിദൂര ദിക്കുകളില് നിന്ന് യാത്ര ചെയ്തു എയര് പോര്ടിലും റയില്വേ സ്റെറഷനിലും ബസ് സ്റ്റാന്റിലും എത്തിച്ചേരും തങ്ങളുടെ ലക്ഷ്യത്തിലെത്താന്. ഹര്താല് ദിവസവും വാടകക്കെടുത്ത കടകള്ക്ക് വാടക കൊടുക്കണം, ജോലിക്ക് വരുന്നില്ലെങ്കിലും അവിടത്തെ തൊഴിലാളിക്ക് കൂലി കൊടുക്കണം

                                                                           സ്വമേധയാ ജനങ്ങളൊന്നടങ്കം സകല ഏര്പ്പാടുകളും നിര്ത്തി വെച്ച് നടത്തുന്ന ഒന്നായിരുന്നുവെങ്കില് നമുക്ക്
സമ്മതിക്കാമായിരുന്നു. അപ്പോഴതില് വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നുണ്ട്. പൌര സ്വാതന്ത്ര്യം നിഷേധിച്ചു മസില് പവറില് ചുട്ടെടുക്കുന്ന ഹര്ത്താല്, ബന്ത് (വിജയങ്ങള്) അനുവദിക്കാനാകില്ലെന്നു ഓരോ വ്യക്തിയും ഉറക്കെ തന്നെ പറയണം.മറ്റൊരു മാര്ഗവും നോക്കിയിട്ട് കാണുന്നില്ല.

അഭിനന്ദനങ്ങള്
ജനീവയില് എന്ടോ സള്ഫാന് നിരോധനത്തിന് പ്രേരകമായി കഠിനമായി പ്രയത്നിച്ച ഡോ.മുഹമ്മദ് അശീല് ഡോ. ജയകുമാര് എന്നിവര്ക്ക്. മുമ്പ് ഓസ്കാര് ജേതാവ് റസൂല് പൂക്കുട്ടിക്കു നല്കിയതിലും ഗംഭീരമായ സ്വീകരണങ്ങള് ഇവര് അര്ഹിക്കുന്നുണ്ട്

Wednesday, April 20, 2011

ആര്ക്കാണ് ജമാ അത്തിനെ ഇത്ര പേടി ?

                                 ചില ചോദ്യങ്ങള്ക്ക് നമുക്ക് ഉത്തരം ലഭിക്കാറില്ല. അത് ഒരു ചോദ്യമോ,സന്ദേഹമോ ആയി നമ്മുടെ മനസ്സിലങ്ങിനെ നില്ക്കും. അത്തരം ഒരു ചോദ്യമായിരുന്നു എന്ത് കൊണ്ട് ജമാഅത്തെ ഇസ്ലാമി ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില് എല്. ഡി. എഫിന് വോട്ടു ചെയ്യാന് തീരുമാനിച്ചു എന്നത്. വിശേഷിച്ചും സി. പി .എം ന്റെ ജനറല് സെക്രട്ടറി ഒരു ഭീകര സംഘടന യായി പൊതു സദസ്സില് അതിനെ നിശിതമായി വിമര്ശിചിരിക്കെ, സി.പി എം കാരനായ വ്യവസായ മന്ത്രി തന്റെ ബിസിനെസ്സ് സ്വപ്നങ്ങള് തകര്ത്തു കളഞ്ഞ സോളിഡാരിറ്റി യുടെ കുട്ടികളെ പോലീസ് തെരുവില് നേരിട്ടതിനെ ന്യായീകരിച്ചു കൊണ്ട് ജമാഅത്ത് ഒരു ഭീകര സംഘടന യാണെന്ന് ധാര്ഷ്ട്യത്തോടെ , അഹങ്കാരത്തോടെ പ്രസംഗിച്ചിരിക്കെ.
                                     ഇത്തരം ചോദ്യങ്ങള് നാം മുമ്പും ചോദിച്ചിട്ടുണ്ട്. നമ്മള് എന്ന് ഞാന് ഉദ്ദേശിച്ചത് വരമ്പത്തു നില്ക്കുന്നവരെ ക്കുറിച്ചാണ്. ഇടത്തേ പാടത്തോ വലത്തേ പാടത്തോ ഉള്ള കൃഷികള് കണ്ടു സമയമാവുമ്പോള് വെള്ളവും വളവും മാറി മാറി നല്കിക്കൊണ്ടിരുന്ന കൂട്ടരേ ക്കുറിച്ച്. ബാബറി മസ്ജിദ് തകര്ക്കാന് സഹായം ചെയ്ത റാവു സര്ക്കാരിന്റെ കൊണ്ഗ്രെസ്സിനോടോപ്പോം ഏന്തേ മുസ്ലിം ലീഗ് തുടരുന്നു എന്നൊരു ചോദ്യം നമ്മള് ചോദിച്ചിരുന്നു.
അടിയന്തരാവസ്ഥ കഴിഞ്ഞു നടന്ന ഇലക്ഷനില് ഇന്ദിര ഗാന്ധിയെ അധികാരത്തില് നിന്നും പിഴുതെറിയാന് ഇന്ത്യ മൊത്തം വോട്ടു ചെയ്തപ്പോള് പ്രബുദ്ധരായ കേരളീയരെന്തേ കൊണ്ഗ്രസ്സിനെ അധികാരത്തിലേറ്റി? ചില ഇലക്ഷനില് ബി. ജെ. പി ക്കാരാണെ
  ന്നറിഞ്ഞിട്ടും ചില സ്താനാര്തികളെ വിജയിപ്പിക്കണമെന്ന് പറഞ്ഞു മുസ്ലിം വീടുകള് കയറിയിറങ്ങാന് മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനെങ്ങിനെ മനസ് വന്നു? നല്ല ഭൂരിപക്ഷമുണ്ടായിട്ടും മൂന്നാര്‍ കുടിയൊഴിപ്പിക്കല് പോലുള്ള പൊതു സ്വീകാര്യമായ പരിപാടികള്ക്ക് സി.പി. എമിലെ തന്നെ ചിലര് പാര വെച്ചതെന്തിനു? തുടങ്ങി എത്രയെത്ര ചോദ്യങ്ങളാണ് മറുപടി കിട്ടാതെയങ്ങിനെ കിടക്കുന്നത്.
                                                       ജമാഅത്തിലേക്കു തിരിച്ചു വരാം.മത രാഷ്ട്രീയ സംഘടനകള് ജമാ അത്തിനെപ്പറ്റി പ്പറയുംപ്പോഴൊക്കെ അണികള് കുറഞ്ഞ ഒരു സംഘടനയാണതെന്നാണ് പറഞ്ഞു പോന്നിട്ടുള്ളത്. അണികള് നിറഞ്ഞു കവിഞ്ഞു സ്ഥലപരിമിതി കൊണ്ട് വീര്പ്പു മുട്ടുന്ന ഒരു സംഘടനയാണതെന്ന് അതിന്റെ നേതാക്ക്ളി ന്നേ വരെ അവകാശപ്പെട്ടതായും കണ്ടിട്ടില്ല. എന്നിട്ടുമെന്തേ ഇലക്ഷന് വരുമ്പോഴൊക്കെ ജമ അതിന്റെ വോട്ടു ചര്ച്ചാ വിഷയമാകുന്നു? അണികള് എണ്ണത്തില് കൂടുതലുള്ള പല സംഘടനകളുടെയും വോട്ടുകളെക്കുരിച്ചു ഒരു ചര്ച്ചയും ഇല്ലാതെ പോകുന്നു!
                                                        എനിക്ക് കിട്ടിയ ഉത്തരം ഞാന് കുറിക്കാം. വര്ഷങ്ങളുടെ പ്രവര്ത്തനത്തിലൂടെ ജമാഅത്ത് സമൂഹത്തിലെ ഒരു സ്വാധീന സംഘടനയായി മാറിയിരിക്കുന്നു. ജമാ അത്തിന്റെ നിലപാടുകള്, സമൂഹം വീക്ഷിക്കുന്നുണ്ട് അത് വലിയൊരളവില് സമൂഹത്തിന്റെ തീരുമാനങ്ങളില് സ്വാധീനം ചെലുത്തുന്നുണ്ട്. ഇടതോ വലതോ ചായാതെ തിരഞ്ഞെടുപ്പുകളില് ജയ പരാജയം നിശ്ചയിക്കുന്ന 'വരമ്പത്ത് നില്ക്കുന്നവരുടെ" തീരുമാനങ്ങളില് പലപ്പോഴും ജമ അത്തിന്റെ നിലപാടുകള് സ്വാധീനം ചെലുത്തുന്നുവെന്ന തിരിച്ചറിവാണ് ജമാ അത്തിന്റെ ഇലക്ഷന് നിലപാടറിഞ്ഞപ്പോള് മുസ്ലിം ലീഗിനെയും കൊണ്ഗ്രെസ്സിനെയും വെകിളി പിടിപ്പിച്ചത്.
                                         ഈ ഇലക്ഷനില് ജമാ അത്ത് ഇടത്തോട്ട് ചാഞ്ഞതില് എനിക്കുമില്ല തൃപ്തി. വലത്തോട്ട് ചായാന് മാത്രം മുന്തിയ മുതലുകള് വലത്തു കാണിച്ചു കൊടുക്കാനുമില്ല. പിന്നെ അവര് എന്ത് ചെയ്യണമായിരുന്നു? ഇത്തിക്കരപ്പക്കിയും കായംകുളം കൊച്ചുണ്ണിയും മത്സരിക്കുമ്പോള് ആരുടെ കൂടെ നില്ക്കണമെന്ന് അണികളോട് ചോദിക്കുക. ഭൂരിപക്ഷത്തിന്റെ തീരുമാനം നടപ്പിലാക്കുക അതേയുള്ളൂ മാര്ഗം. അതവര് ചെയ്തു. കായം കുളം കൊച്ചുണ്ണി കക്കും പക്ഷെ നല്ലൊരു ഭാഗം പാവങ്ങള്ക്ക് വീതിച്ചു കൊടുക്കും എന്ന് ഭൂരിപക്ഷം അണികള് പറഞ്ഞാല്, പിന്നെ ഞാനും നിങ്ങളുമൊക്കെ അവരുടെ മെക്കട്ട് കയറുന്നത് ശരിയാണോ? "വോട്ട് നല്കുന്നതിനും രാഷ്ട്രീയപ്പാര്ട്ടി രൂപീകരിക്കുന്നതിനും പറഞ്ഞിരുന്ന സംഘടനാപരമായ ന്യായം സമുദായ താല്പര്യ സംരക്ഷണമാവണം എന്നതുകൊണ്ടായിരുന്നു. 25 ശൂറാ അംഗങ്ങളില് ഞാന് മാത്രമാണ് ഈ വാദം ഉന്നയിച്ചത്."( ഹമീദ് വാണിമേല്, ശബാബ് വാരിക ഏപ്രില് 11 )
                                                     പിന്തുണ കൊടുക്കാന് തീരുമാനിച്ച വിവരം തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രഖ്യപിച്ച അവരുടെ സത്യസന്ധ നിലപാട് പ്രശംസിച്ചേ മതിയാകൂ. മറ്റു ചില സംഘടനകളെപ്പോലെ പ്രസ് കോണ്ഫറന്സ് വിളിച്ചു കൂട്ടി "ചില സ്ഥലങ്ങളില് ഞങ്ങള് സ്ഥാനാര്ഥികളെ നോക്കി, ചിലയിടങ്ങളില് പാര്ട്ടി നോക്കി,അങ്ങിനെ വരുമ്പോള് എല്ലാ കക്ഷികള്ക്കും( ബി.ജെ.പി. ക്കും?) ഞങ്ങള് വോട്ടു ചെയ്തു" എന്നൊന്നും പറഞ്ഞില്ലല്ലോ.( ഇനി ഫലം വരുന്നതും കാത്തു നില്ക്കണം! ജയിച്ചവര്ക്കായിരിക്കുമല്ലോ വോട്ടു ചെയ്തിട്ടുണ്ടാവുക!)
ഈ ഒരാഴ്ച എന്റെ മെയില് ഇന് ബോക്സ് ജമാഅത്ത് വിമര്ശന സന്ദേശം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഞാന് സന്ദര്ശിക്കുന്ന ഒരു ബ്ലോഗില് ആയിരത്തില് പരം കത്തുകളാണ് വായനക്കാരുടെതായി പോസ്റ്റ് ചെയ്തത്. പ്രൂഫ് റീ ഡര് പോലും കാണിക്കാത്ത ശുഷ്കാന്തിയോടെയാണ് പലരും ജമാ അത്ത് സാഹിത്യങ്ങള് വായിച്ചത്.
                                                         സാഹിത്യങ്ങള് നോക്കി സംഘടനെയേ വിമര്ഷിക്കുന്നതൊക്കെ കുറച്ചു കഴിയുമ്പോള് താനേ നിലക്കും. എഴുപതുകളുടെ ഒടുക്കം വരെ കമ്മ്യൂണിസ്റ്റ് മനിഫെസ്ടോയും, ദാസ് കാപിററലുമൊക്കെ വായിച്ചു കമ്മ്യൂണിസ്റ്റ് പാര്ടികളെ വിമര്ഷിച്ചു വന്നിരുന്നു. ഇന്നിപ്പോഴാരും ആ സാഹസത്തിനു മുതിരാറില്ല. മാത്രമല്ല കമ്മ്യൂണിസ്റ്റ് മനിഫെസ്ടോയും ദാസ് കാപിററലുമൊക്കെ പുറ0ചട്ടയെങ്കിലും കണ്ടവര് മാര്ക്സിസ്റ്റ് പാര്ടികളില് ഇരുപതു ശതമാനം പോലുമുണ്ടാവില്ല ഗ്രന്ഥങ്ങള് വായിച്ചു വിമര്ശനിക്കുന്നവരുടെ വാദം ജമാഅത് നയ പരിപാടികള് മാറ്റിയെന്നതാണ്. നയപരിപാടികള് മാറ്റാത്ത ഏതു സംഗടനയുണ്ട്? മത ചിഹ്നങ്ങളില് വെള്ളം ചെര്ക്കുന്നുവേന്നാണ് ചിലരുടെ പരാതി. അങ്ങിനെ ജമാ അതുകാര് നരകത്തില് പോകുമെന്ന ബേജാരാണ് അവര്ക്കുള്ളത്. ഈ ഒരു ബേജാര് തന്നെയാണ് പിണറായിക്കും ചെന്നിത്തലക്കും കുഞ്ഞാലിക്കുട്ടിക്കുമോക്കെയുള്ളത്!
                                                  ചിലര് ജമാ അത്ത് സമൂഹത്തില് യാതൊന്നും ചെയ്തിട്ടില്ലന്നു വരെ പറയുകയുണ്ടായി.ഈ ഒരു വാദം ഭാര്താവിനോട് പിണങ്ങിയ ചക്കൊള്ത്തിയുടെത് പോലെയായിപ്പോയി. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏതു സംഘടനയും അവരുടെ സാമൂഹിക ജീവിതത്തില് എങ്ങിനെ അവരെ ബാധിക്കുന്നു എന്നതാണ് മുഖ്യം. അങ്ങിനെ നോക്കുമ്പോള് ജമാഅത് ജനങ്ങള്ക്കേരെ ഉപകാരങ്ങള് ചെയ്ത സംഘടനയാണ്. കാലത്തിനു മുമ്പേ നടന്ന സംഘടനയെന്നു ഞാനതിനെ വിളിക്കും., തെളിവുകളോടെ.
                                      എന്തുമേതും "ഹറാം ഹറാം" എന്നുരുവിട്ടുകൊണ്ടിരുന്ന പുരോഹിതന്മാരുടെ ശല്യം ഏറെയുണ്ടായിരുന്ന ഒരു കാലത്ത്,മുസ്ലിംകള്ക്ക് അന്തസ്സ് നേടിക്കൊടുത്ത തില് ജമാ അതിനു നല്ല പങ്കുണ്ട് മുടി നീട്ടുന്നത് ഹറാം, മാറ് കീറിയ കുപ്പായമിടുന്നത്, ഖുര്ആന് എഴുതുന്നത്, അര്ഥം പറയുന്നത്, ഭൌധിക വിദ്യ തേടുന്നത്,പെണ്കുട്ടികള് പഠിക്കുന്നത്, ഒക്കെ ഹറാം. ഈ ഹറാം പതിച്ചു നല്കല് അടുത്ത കാലം വരെയുണ്ടായിരുന്നു. ടി.വി. ഉപയോഗിച്ച് തുടങ്ങിയ അടുത്ത കാലത്ത് അത് ഹറാമാന്നു പറഞ്ഞു എന്റെ വീട്ടിലും ഒരു കത്ത് കിട്ടിയിരുന്നു. ഇത്തരം ഒരു കാലത്ത് മികച്ച സാഹിത്യ നിലവാരമുള്ള പ്രസിദ്ധീകരണങ്ങള്,പുസ്തകങ്ങള്, എന്തിനേറെ നല്ലൊരു പ്രസിധീകരണലയ വുമായി കാലത്തിനു മുമ്പേ നടന്നവരാണവര്. പിന്നീട് ഇതര മത സംഘടനകള് മുഴത്തിനു മുഴമായും, ചാണിനു ചാണായും പിന്തുടര്ന്ന, പത്രം, വനിതാ മാസിക, ബാല മാസിക, വിദ്യാഭ്യാസ രംഗത്തെ പെണ്കുട്ടികള്ക്ക് മാത്രമായ വിദ്യാലയങ്ങള്, മത ഭൌധിക പഠന ശാഘകള് സമന്വയിപ്പിച്ച വിദ്യാഭ്യാസ സമ്പ്രദായം, നെറ്റിയില് അനാഥനെന്ന് പേരോട്ടിച്ചുവെക്കാത്ത അനാഥാലയങ്ങള്, ഉന്നത പഠനത്തിനു മാര്ഗ നിര്ദേശം നല്കാന് പ്രത്യേക സ്ഥാപനം, പലിശ രഹിത നിധികള്, തുടങ്ങി സാമൂഹിക പ്രശ്നങ്ങളില് ശക്തമായി ഇടപെടുന്ന സോളിടാരിററിയെപ്പോലെ ഒരു സംഘടന ഇതൊന്നും അവഗണിക്കാവുന്ന പ്രവര്ത്തനങ്ങളായി എനിക്ക് കാണാനാവില്ല.
                                           പ്ലാച്ചിമട,മൂലമ്പള്ളി, കിനാലൂര്,തുടങ്ങിയ ജനകീയ പ്രക്ഷോഭങ്ങളില് ശക്തമായ ഇടപെടലുകള് നടത്തിയ സ0ഘടനയാണ് സോളിടാരിററി. ഇടതു പക്ഷത്തിനു പിന്തുണ കൊടുതിരുന്നവരായിരുന്നല്ലോ അവര്. നാട്ടു നടപ്പനുസരിച്ച് സമരങ്ങളുടെ നേതൃത്വം ഏറ്റെടുത്തു ഇടയ്ക്കു വെച്ച് അണികളെ പറ്റിച്ചു സമരം നിര്താറാ ണ് പതിവ്, ജനകീയ സമരങ്ങളായാലും,സര്‍വീസ് സമരങ്ങളായാലും. സോളിടാരിററി അങ്ങിനെ ചെയ്തില്ലെന്നു മാത്രമല്ല ധീരമായി ചെറുത്തു നിന്ന് സമരംവിജയിപ്പിക്കയും ചെയ്തു. എന്ടോസള്ഫാന് സമരത്തില് പങ്കെടുക്കുകയും അതൊരു ദേശീയ പ്രശ്നമായി മാറ്റിയെടുക്കുകയും ചെയ്തതില് ഒരു പ്രധാന പങ്കു വഹിച്ചു.എന്ടോ സള്ഫാന് ബാധിതരെ പുനരധിവസിക്കുന്നതില് ആത്ദ്മാര്തമായ ശ്രമങ്ങള് നടത്തുകയും ചെയ്യുന്നു.
                                      മുസ്ലിമ്കളുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും ശബ്ദമായി മാറിയ 'മാധ്യമം വഴിയും, ഐ. പി. എച് എന്ന പ്രസാധനാലയം വഴിയും ഇതര മതങ്ങളിലും പ്രസ്ഥാനങ്ങളിലും പ്രവര്ത്തിക്കുന്ന ഒരു പാട് ബുദ്ധിജീവികളെ, സാഹിത്യകാരന്മാരെ, സാംസ്കാരിക പ്രവര്ത്തകരെ അടുപ്പിച്ചു നിര്ത്താനും മുസ്ലിങ്ങള്ക്കും ഇസ്ലാമിനുമെതിരിലുള്ള അവരുടെ തെറ്റിധാരണകള് നീക്കാനും സാധിച്ചു . പാവങ്ങല്ക്കാശ്രയമായി ഒരു ബ്രുഹത് പദ്ധതി ;മിഷന് 2010 എന്നപേരില് രൂപപ്പെടുത്തി. ഇതൊക്കെ നിസ്സാര പ്രവര്തനങ്ങളാണോ?
                                         നിങള് വസിക്കുന്ന ചുറ്റുപാടില് ഒരു സംഘടന എന്ത് ചെയ്യുന്നു എന്നത് സുപ്രധാനമായൊരു ചോദ്യമാണ്. അതിനു എനിക്കുള്ള ഉത്തരം.
എന്റെ നാട്ടില് അഞ്ചു ജമാ അതുകാരാനുള്ളത് .അതില് ഒരാള് ബഹറിനില്. അവരുടെ ഒരു സംസ്ഥാന സമ്മേളനത്തിന്റെ ഉപഹാരമായി അവര് ഒരു കിണര് കുഴിച്ചു മലയുടെ മുകളില് താമസിക്കുന്ന ദളിതര്ക്കായി ഒരു ടാങ്കു നിര്മിച്ചു മോട്ടോര് വെച്ചു വെള്ളമടിച്ചു കൊടുക്കുന്നു.വര്ഷങ്ങള്ക്കു മുമ്പേ ,(അവര് മത്സരിക്കുമെന്ന ചിത്രം നിലവിലില്ലാതപ്പോഴാണിത്!) ഈ അഞ്ചു പേരും മാന്യമായിമാത്രം സമ്പാതിക്കുന്നവരും,മറ്റുള്ളവരോട് നല്ല നിലയില് പെരുമാറന്നവരുമാണ്.
        മഹാത്മാ ഗാന്ധി അവരുടെ പരിപാടികളില്‍ പങ്കെടുക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിചെഴുതുകയും ചെയ്തിരുന്നു. ഇന്ദിര  ഗാന്ധി പക്ഷെ, അടിയന്തരാവസ്ഥയില്‍ ആര്‍. എസ്.എസ്,ആനന്ദ് മാര്‍ഗ് എന്നീ സംഘടനകല്‍ക്കൊപ്പം വര്‍ഗീയത ആരോപിച്ചു അവരെ നിരോധിക്കയാണ് ണ്ടായത്.എന്നാല്‍ രാജ്യത്തിലിന്നെവരേയുണ്ടായ മുപ്പ്തിയാറായിരത്തിലേറെ കലാപങ്ങളില്‍ ഒന്നില്‍ പോലും ഒരു ജമാ അതുകാരന്റെ പങ്കു തെളിയിക്കാന്‍ കഴിയുമോ എന്ന അവരുടെ വെല്ലുവിളി നില നില്‍ക്കുമ്പോള്‍ പോലുംഅവരെ വര്‍ഗീയ വാദികളെന്ന മുദ്ര കുത്തുന്ന തിന്റെ യുക്തിയെന്താണ്?

                                        സാമൂഹികാന്തരീക്ഷത്തെ കലുശിതമാക്കുന്ന എ.പി.- ഇ കെ, സുന്നി- മുജാഹിദ്, മുജാഹിദ്(എ) -മുജാഹിദ്(ബി) സംഘട്ടനങ്ങളും,പള്ളി പിടിച്ചടക്കലുമൊക്കെ കണ്ടു മടുത്ത നമ്മള് ഒരു സ0ഘട്ടനത്തില് ഒരു ഭാഗം ജമാ അതിനെ കണ്ടിട്ടില്ല. സ്വന്തമായ മഹല്ലും പള്ളിയുമൊക്കെ ഉള്ളവരാണല്ലോ അവരും. ഏതു ഈര്ക്കില് സ0ഘടനക്കും ഒരു ബന്ദ് വിജയിപ്പിക്കാനാകുന്ന ഇന്നാട്ടില് സ്വന്തം സാംസ്കാരിക കേന്ദ്രം തീയിട്ടു നശിപ്പിച്ചിട്ടും എന്തെ ഒരു ഹര്ത്താലിന്റെ ആഹ്വാനം പോലുമില്ലാതെ കടന്നു പോയി!
                                 കലയും സാഹിത്യവുമൊക്കെ ജീവിതത്തില് കൊണ്ട് നടക്കുന്നവരെയൊക്കെ നരകത്തിലേക്ക് റിക്രൂട്ട്ചെയ്തുകൊണ്ടിരുന്ന പണ്ഡിതന്മാരില് നിന്നും രക്ഷിച്ചു,  ഈ രംഗത്ത് പ്രവര്ത്തിക്കുകയും "ഹറാം ഹറാം'" എന്ന് കേട്ട് നിര്മതപ്രസ്ഥാനങ്ങളിലഭയം തേടുമായിരുന്ന എന്നെപ്പോലുള്ളവര്ക്ക് മതത്തില് കലയുടെയും സാഹിത്യത്തിന്റെയും സ്പേസ് കാണിച്ചു തന്നതും ഈ സംഘടന തന്നെയാണ്.