Monday, May 21, 2012

പേടിക്കണം,ഭരണകൂടത്തിന്‍റെ പേടിയെ.

                               അല്‍ജസീറ യുടെ ചൈനീസ് റിപ്പോര്‍റ്റെര്‍ മേലീസ ചാനിനെ പുറത്താക്കി ചൈനയിലെ അല്‍ജസീറ ബ്യൂറോ പൂട്ടേണ്ട അവസ്തയിലെത്തിക്കുമാര് അതിന്റെ കറസ്പോണ്ടന്റിന്റെ വിസ പുതുക്കാതിരിക്കയും ചെയ്ത നടപടി പോയ വാരങ്ങളില്‍ മാധ്യമ രംഗത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ വാര്‍ത്തയാണ്.ചൈനയിലെ പല വാര്‍ത്തകളും പുറം ലോക മറിയുന്നതില്‍ അത്യന്തം അസഹിഷ്ണതയാണ്‌ അവിടത്തെ ഭരണ വിഭാഗം കാണിച്ചു കൊണ്ടിരിക്കുന്നത്. റഷ്യന്‍ ഭരണാധികാരി വ്ലാദിമിര്‍ ലെനിനെ സ്റ്റാലിന്‍ വിഷം കൊടുത്തു കൊന്നതായിരിക്കാമെന്ന റഷ്യന്‍ ചരിത്രകാരന്‍ ലേവ് ലുരിയും ന്യൂ റോളജിസ്ടായ ഡോക്ടര്‍ ഹാരി വിന്റെര്സും നടത്തിയ പത്ര വാര്‍ത്തയാണ് മറ്റൊരു പ്രധാന വാര്‍ത്ത.വിപ്ലവാനന്തര കമ്മ്യുണിസ്റ്റ് റഷ്യയില്‍ ഭരണകൂടത്തിനു സംശയം തോന്നിയിരുന്ന അനേകായിരങ്ങള്‍ കൊലചെയ്യപ്പെട്ടിരുന്നു എന്നത് ചരിത്ര സത്യം.

                          ലോകത്തിലെ പല രാജ്യങ്ങളിലെയും ഗവണ്മെന്റുകള്‍ തങ്ങളുടെ അധികാരം നഷ്ടപ്പെടുമോ എന്ന ഭീതിയില്‍ അത് നില നിര്‍ത്താന്‍ അവിടത്തെ ജനങ്ങളെ കൊന്നും ഭീഷണിപ്പെടുത്തിയും ജയിലിലടച്ചും സുഖമായി ഭരിച്ചു പോരുന്നുണ്ട് ഇന്നും.നമ്മുടെ ഗവണ്മെന്റും ഈ പേടിയില്‍ നിന്ന് മുക്തമൊന്നുമല്ല. അത് കൊണ്ടൊക്കെയാണല്ലോ മിസ,ടാഡ,പോട്ട തുടങ്ങിയ ഒട്ടനവധി വിചിത്ര നിയമങ്ങള്‍ അതോരോ കാലത്തും പടച്ചു വിട്ടത്.ഇപ്പോള്‍ പേടി കുറച്ചു കൂടുന്നുണ്ടോ എന്ന് രാഷ്ട്രീയ നിരീക്ഷകരും മാനുഷ്യാവകാശ പ്രവര്‍ത്തകരും ആശങ്ക പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. നിലവിലുള്ള നിയമങ്ങള്‍ തന്നെ രാജ്യ സുരക്ഷയെ കാത്തു സൂക്ഷിക്കാന്‍ പര്യാപ്തമായിരുന്നിട്ടും ഒന്ന് കൂടി ഉഷാറാക്കാനാണ്ദേശീയ ഭീകര വിരുദ്ധ കേന്ദ്രം എന്ന പുതിയൊരു സംവിധാനമുണ്ടാക്കാന്‍ നമ്മുടെ മന്‍മോഹന്‍ ജിയും കൂട്ടരും കൊണ്ടുപിടിച്ചു ശ്രമിക്കുന്നത്.ഈ ഒരു പുതിയ :"വിഭവ"ത്തിന്റെ ചേരുവകള്‍ ഒരുക്കി വെച്ച് വേവിക്കാന്‍ തയാറെടുക്കുന്ന കേന്ദ്ര ഗവേന്മേന്റിന്റെ മുന്നിലുള്ള തടസ്സം ഏതാനും കോന്ഗ്രസ്സിതര മുഖ്യ മന്ത്രിമാരാണ്.ഇന്ത്യയുടെ ഫെഡറല്‍  സംവിധാനം മറികടന്നു പോലീസ് അധികാരം കൈയടക്കാനുള്ള ശ്രമ മായാണ് ഇവര്‍ ഈ നടപടിയെ കാണുന്നത്. അത് ശരിയുമാണ്. അടുത്ത കാലത്തായി അമേരിക്കന്‍ രഹസ്യ എജന്സികളോടും ഇസ്രായീലിന്ടെ മൊസാദിനോടും ഒക്കെയുള്ള ഇന്ത്യ ഗവേര്‍ന്മെന്റിന്റെ വഴി വിട്ട സഹകരണം നിര്‍ദ്ധിഷ്ട ദേശീയ വിരുദ്ധ കേന്ദ്രമെന്ന ഈ കുരുക്കിനെ സംശയത്തോടെ വീക്ഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

                          രാജ്യത്തെ ഇന്ടല്ലിജന്‍സും പോലീസും നല്‍കുന്ന തെറ്റായ വിവരങ്ങളുടെ പേരില്‍ അറസ്റ്റിലായി പീഡിപ്പിക്കപ്പെടുന്ന എത്രയോ നിരപരാധികള്‍ ദീര്‍ഘ കാല പീഡനങ്ങള്‍ക്ക് ശേഷം കോടതി വിധിയിലൂടെ പുറത്തു വന്നാലും പോലീസുകാര്‍ അവരെ വിടാതെ പിന്തുടര്‍ന്ന് കെട്ടിച്ചമച്ച കേസുകളില്‍ കുടുക്കി ജയിലിലേക്ക് തന്നെ തള്ളിവിടുന്ന ക്രൂര വിനോദത്തിനു മദനി മാത്രമല്ല ഉദാഹരണം. ചട്ടീസ് ഘട്ടിലെ പോലീസിന്റെയും സി. ആര്‍. പി. എഫിന്റെയും ക്രൂരതകളെ പുറം ലോകത്തെതിച്ച ലിന്ഗരാം ചഡോപി, സോണി സൂരി,ഗുജരാതിലെ സഞ്ജീവ് ഭ ട്ട് ,ബിനായക് സെന്‍ ,തുടങ്ങി ഒട്ടനവധി മനുഷ്യ സ്നേഹികളും പത്ര പ്രവര്‍ത്തകരും പല വിധ കേസുകളില്‍ കുടുക്കപ്പെട്ടു പ്രയാസപ്പെടുന്നവരാണ്. സിമിയുടെ പേരിലുള്ള നിരോധനം നീട്ടാനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ കേരളത്തിലെത്തിയ ട്രൈബുനലിന്റെ മുമ്പാകെ വാദിക്കാന്‍ തയാറെടുത്ത അഭിഭാഷകനെ ഇ-മെയില്‍ കേസില്‍ പ്രതി ചേര്‍ത്ത് തൊട്ട തലേ ദിവസം അറ്റസ്റ്റ് ചെയ്ത സംസ്ഥാന പോലീസിന്റെ നടപടി നോക്കുക "Though this be madness, yet there be method in it" എന്ന ഹാംലെറ്റിന്റെ  വട്ടിനെക്കുറിച്ച് ഷേക്സ്പീയറിന്റെ വാക്കുകള്‍ നിങ്ങള്‍ക്കൊര്‍മ വരുന്നില്ലേ!
                                                 രാജ്യത്തിലെ ജനങ്ങളുടെ സ്വൈര ജീവിതം ഉറപ്പു വരുത്താനുതകുന്ന നിയമങ്ങള്‍ നടപ്പാക്കി ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഭരണം നടത്തുന്ന ഭാരണാധികാരികള്‍ക്കെ സുഖമായ ഉറക്കം ലഭിക്കൂ. നിയമങ്ങളുടെ പേരില്‍ സാധാരണക്കാരെ അടിച്ചമര്‍ത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതാണ് പലപ്പോഴും രാജ്യത്ത് നക്സലിസത്തിനും ഭീകര വാദത്തിനുമൊക്കെ വഴിമരുന്നിടുന്നത്.

                                  വാല്‍ : കത്തെഴുതിയിരുന്ന കാലത്ത് അഡ്രസ്‌ ബുക്കുകളും,മൊബൈല്‍ കണ്ടുപിടിക്കും മുമ്പ് കൊച്ചു ഫോണ്‍ ബുക്കുകളും നമ്മള്‍ കൊണ്ട് നടന്നിരുന്നു.ആരെങ്കിലും ഇ-മെയില്‍ ഐ.ഡി എഴുതി വെച്ച പുസ്തകം സൂക്ഷിക്കുന്നതായി കേട്ടിട്ടില്ല.അത് നമ്മുടെ ഇന്റര്‍നെറ്റ്‌ അഡ്രസ്‌ ബാറില്‍ ചുമ്മാ അങ്ങിനെ കിടന്നോളും! ഒരു കുറ്റവാളിയെ പിടിച്ചു അയാളുടെ അടുത്ത് നിന്ന് 268 ഇ-മെയില്‍ ഐ.ഡി കിട്ടി എന്നൊക്കെ നമ്മുടെ മുഖ്യന്‍ പറഞ്ഞ അന്ന് മുതല്‍ എന്റെ മനസ്സിലുള്ള സംശയമാണ്.പ്രമുഖ  പത്ര പ്രവര്‍ത്തകന്‍ അജിത്‌ സാഹി നമ്മുടെ മുഖ്യനോട്ചോദിച്ച പത്തു ചോദ്യങ്ങള്‍ക്കിത് വരെ മറുപടി കിട്ടിയിട്ടില്ല. എന്നിട്ടാണ് എന്റെ ഈ ചോദ്യം!ചുമ്മാ ...
                                                                                              കാര്‍ടൂണ്‍: കടപ്പാട് : Guthri Mark

3 comments:

റിയ Raihana said...

എനിക്കൊന്നും പൊളിറ്റിക്സ് അറീല എന്നാലും വായിച്ചു

Akbar said...

മുഖ്യമന്ത്രി തിരക്കിലാണ്. അത് കൊണ്ട് ചോദ്യത്തിന് മറുപടി തല്‍ക്കാലം പ്രതീക്ഷിക്കേണ്ട. :)

ഭരണകൂടം ഇന്ന് ഏറ്റവും ഭയപ്പെടുന്നത് മാധ്യമങ്ങളെ ആണ്. അത് കൊണ്ട് തന്നെ മാധ്യങ്ങളെ എങ്ങിനെ നിശബ്ദമാക്കാം എന്നതാണ് ഭരണകര്‍ത്താക്കളുടെ മുഖ്യ അജണ്ട.

ഫൈസല്‍ ബാബു said...

തീര്‍ച്ചയായും വായിക്കപ്പെടേണ്ട ഒരു നല്ല പോസ്റ്റ്‌ !!