Wednesday, December 7, 2011

നഖം ചുറ്റികള്‍.

                                                         മനുഷ്യന്‍ എന്ന് ഭൂമിയില്‍ പിറന്നു വീണോ അവനോടൊപ്പം രോഗങ്ങളും ജന്മമെടുതതിരുന്നുവെന്നാണ് ചരിത്രം.മാനസികമോ ശാരീരികമോ ആയ രോഗങ്ങള്‍ മനുഷ്യന്റെ കൂടെപ്പിറപ്പാണ്. ഗുരുതരം, നിസ്സാരം, അവഗണിക്കാവുന്നവ എന്നൊക്കെ മെഡിക്കല്‍ സയന്‍സ് രോഗങ്ങളെ വര്‍ഗീകരിച്ചെങ്കിലും രോഗം വന്ന ആള്‍ക്ക് ഏതു രോഗം വന്നാലും വലിയ പ്രയാസങ്ങളാണ്ണ്ടാവ്ക. നിസ്സാരമെന്നു പറയാവുന്ന താരന്‍, ചുണങ്ങു, വായ്‌ പുണ്ണ് എന്നിവ ഉദാഹരണം. അത് സാരമില്ലെന്നു കേള്‍ക്കുന്നവരും ഡോക്ടര്‍മാര്‍ തന്നെയും പറഞ്ഞാലും ഈ വക രോഗങ്ങളുള്ളവന്‍ വലിയ പ്രയാസങ്ങളാണ് അനുഭവിക്കുന്നത്.
                                                          അവഗണിക്കാവുന്നത് എന്ന ഗണത്തിലാണ് നഖം ചുറ്റിയെയും മെഡിക്കല്‍ സയന്‍സ് ഉള്‍പ്പെടുത്തിയത് പക്ഷെ വിരലിന്റെ തൊലിയോട് ചേര്‍ന്ന് അടര്‍ന്നു നില്‍ക്കുന്ന ഈ കൊച്ചു വില്ലന്‍- നഖം ചുറ്റി- അത് പിടിപെട്ടവന് സദാപ്രയാസമുണ്ടാക്കിക്കൊ ണ്ടിരിക്കും. വസ്ത്രത്തിലുടക്കിയും, ഭക്ഷണം കഴിക്കുമ്പോള്‍ എരിവു
  പ്രദാനം ചെയ്തും അത് ചില്ലറ പ്രയാസമല്ല ഉണ്ടാക്കുക.
                                                                         മനുഷ്യര്‍ക്ക്‌ ഇടതു കൈ വലതു കൈ എന്നിങ്ങനെ രണ്ടു കൈകളും അവയിലഞ്ചു വീതം വിരലുകളുമാണല്ലോ ദൈവം തന്നിട്ടുള്ളത്. ഈ കൈകളുടെ ഭാഗം കടമെടുത്തു ഇടതു പക്ഷം,വലതു പക്ഷം എന്നിങ്ങനെ രാഷ്ട്രീയക്കാര്‍എന്ന് വര്‍ഗ്ഗീകരണം നടത്തിയോ അന്ന് കൂടെപ്പോന്നു നഖം ചുറ്റികളുടെ ശല്ല്യവും!
                                                      വലതു പാക്ഷമെന്നറിയപ്പെടുന്ന കോണ്ഗ്രസ്സിന്റെ കാര്യമെടുക്കുക.അതിന്റെ ചരിത്രത്തില്‍ രംഗപ്പ്രവേശം നടത്തിയ സിണ്ടിക്കേട്ടു കൊണ്ഗ്രസ്സു, സംഘടന കൊണ്ഗ്രസ്സു തുടങ്ങി പിന്നീടിങ്ങോട്ട്‌ അക്ഷരമാല ക്രമത്തില്‍ രൂപമെടുത്ത 'എ' 'ഐ' ഗ്രൂപ്പുകള്‍ വരെ സംഘടനയിലെ നഖം ചുറ്റികളായിരുന്നു.നഖം ചുറ്റികള്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടത്തുന്നപാര്‍ട്ടിയെന്ന ക്രെഡിറ്റും കൊണ്ഗ്രസ്സിനവകാശപ്പെട്ടതാണ്.ഉള്ളിയെപ്പോലെയാണ് കൊണ്ഗ്രസ്സു. ഒറ്റനോട്ടത്തില്‍ ഒരു നല്ല രൂപമതിനുണ്ട്. തൊലിച്ചു തുടങ്ങിയാല്‍ പല വിധ ഗ്രൂപുകളായി അതങ്ങിനെ വേര്‍പിരിഞ്ഞു കൊണ്ടിരിക്കും.ഗ്രൂപ്പുകള്‍ അതിനുള്ളില്‍ വേറെ ചിന്ന ഗ്രൂപ്പുകള്‍ എന്നിങ്ങനെ.
                                                 നേരേയാവില്ലെന്നു കണ്ടാല്‍ അതിനു സൈദധാന്ധിക പരിവേഷം നല്‍കി ഭംഗി ആക്കാമെന്ന ഇടതു പക്ഷ തന്ത്രം കടമെടുത്തു കൊണ്ഗ്രസ്സുകാര്‍ 'ഉള്‍ പാര്‍ട്ടി ജനാധിപത്യം' 'അഭിപ്രായ സ്വാതന്ത്ര്യം' എന്നൊക്കെ ഓമനപ്പേരിട്ട് ഈ നഖം ചുറ്റികളെ സഹിക്കാറാണ് പതിവ്.
കോണ്ഗ്രസ്സിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ നഖം ചുറ്റിയായിരുന്നു കരുണാകര്‍ജിയുടെ 'ഐ' ഗ്രൂപ്പെന്നു ചരിത്രം സാക്ഷ്യം വഹിക്കുന്നു.ഭരണത്തിലിരുന്നു എല്ലാ സൌകര്യങ്ങളും ഉപയോഗപ്പെടുത്തി സ്വന്തം കൈയെ മൊത്തമായി വേദനിപ്പിച്ചു കൊണ്ടിരുന്ന ആ നഖം ചുറ്റിയെ ഓപറേഷന്‍ ചെയ്തു മാറ്റാന്‍ സഹായിച്ചതിന് മാര്‍ക്സിസ്റ്റു പാര്‍ടിയോട് അന്ന് കൊണ്ഗ്രെസ്സു നന്ദി പറഞ്ഞതാണ്.
                                                              ഇടതു പക്ഷ വിരലുകളില്‍ നിന്നടര്‍ന്നു പോയ സി.എം.പി.,ജെ എസ്, എസ്.എന്നീ നഖം ചുറ്റികള്‍ നിലവിലുണ്ടെന്ന് ചില പത്രക്കാര്‍ പറയുന്നു. ഉണ്ടാവണം. പക്ഷെ അടര്‍ന് പോവാതെ വേദനിപ്പിച്ചും,നീറ്റലുണ്ടാക്കിയും പിണറായിയെന്ന നഖം ചുറ്റി കഴിഞ്ഞ ഭരണ കാലത്ത് മാര്‍ക്സിസ്റ്റു പാര്‍ടിയെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്." മാര്‍ക്സിസ്റ്റു പാര്‍ടി അധികാരതതിലേറിയാല്‍ കേരളത്തിലുണ്ടാവുന്ന പ്രധാന സംഭവമെന്തു?" എന്ന് പോളിറ്റിക്സ് ക്ലാസ്സില്‍ സാറിന്റെ ചോദ്യത്തിനു കുട്ടികള്‍ നിസ്സംശയം പറഞ്ഞിരുന്ന മറുപടി"ദേശാഭിമാനിക്ക് കൂടുതല്‍ എഡിഷനുകളുണ്ടാകും" എന്നായിരുന്നു.എന്നാല്‍ തെരഞ്ഞെടുപ്പില്‍ അച്ചുതാനന്ദനെ ശക്തിയുപയോഗിച്ചു മത്സരിപ്പിച്ചപ്പോള്‍ തന്നെ രാഷ്ട്രീയ ഭിഷഗ്വരന്മാര്‍ പിണറായിയില്‍ ഒരു നഖം ചുറ്റിയെ പ്രവചിച്ചിരുന്നത്രേ.
                                                                                                           സഖാവ് അച്ചുവേട്ടന്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ എടുത്തിട്ട ഡയലോഗുകള്‍ കേട്ട് കോരിത്തരിച്ച കേരളീയര്‍ നായകന്‍റെ ഉശിരന്‍ സ്ടണ്ട് പ്രതീക്ഷിച്ചാണ് കൊട്ടകയില്‍ കയറിയത്.മൂന്നാര്‍ എന്ന അധിനിവേശ രാജ്യത്തേക്ക് മൂന്ന് പൂച്ചകളുമായിപ്പോയി ഭീകരവാധികളെ തുരതതുന്നത് കണ്ടു ജനം കൈയ്യടിച്ചപ്പോള്‍ നഖം ചുറ്റിയായി നിന്ന പിണറായി സഖാവ് വിളിച്ചു പറഞ്ഞു, പ്രോജെക്ടര്‍ പ്രവര്ത്തിപ്പിക്കുന്നത് താനാണ് കൈയടി തനിക്കും വേണമെന്ന്.താന്‍ പ്രോജെക്ടര്‍ പ്രവര്ത്പ്പിക്കാഞ്ഞാല്‍ നായകനെങ്ങിനെ സ്ടണ്ട് നടത്തും? സ്ലോ മോഷനില്‍ നടന്നു നീങ്ങും? അങ്ങിനെ വല്ലവരും വിചാരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് വെറും നമസ്ക്കാരമല്ല നല്ല നമസ്കാരം തന്നെ കൊടുത്തു സഖാവ്.
                                                          ഏതായാലും ഭീകര വാദികളെ തുരതതട്ടെ എന്ന് കരുതി ജനം തിരിഞ്ഞു നിന്ന് പ്രോജെക്ടര്‍ ഒപരറെര്ക്കും കൊടുത്തു കൈയടി.  സിനിമക്ക് ഹരം  കേറിക്കൊണ്ടിരിക്കെ
 സി.പി.ഐ യുടെ വിരലിനടുത്തു പൂച്ചകള്‍ മൂത്രമൊഴിച്ചതോടെ എരി പിരി കൊണ്ട് ആ നഖം ചുറ്റി നായകനെ മയക്കി കിടത്തി പ്രോജെക്ടര്‍ ഓപെരടരോടൊപ്പം കൊട്ടക വിടുന്നതാണ് പിന്നെ പ്രേക്ഷകര്‍ കണ്ടത്..
                                                           കാലം വീണ്ടും മാറി സര്‍ക്കാര്‍ മാറി, വലതു പക്ഷം വന്നു. ആ പക്ഷത്തെ മുഖ്യ നഖം ചുറ്റിയായി പി.സി. ജോര്‍ജു സര്‍ സ്വയം അവരോധിതനായി.ലീഗിലെ മുഖ്യ നഖം ചുറ്റിയായ മുനീര്‍ ഡോക്ടര്‍ ഏതു സ്മയതാണാവോ വസ്ത്രതിലുടക്കി നീറ്റലുണ്ടാക്കുക എന്ന പേടിയിലാണ് ലീഗ്.അല്ലെങ്കിലും നഖമേതു നഖം ചുറ്റിയെത് എന്ന സന്ദേഹതിലാണാ പാര്‍ട്ടി. കൊണ്ഗ്രസ്സില്‍ മുഖ്യ നഖം ചുറ്റിയായി വി.എം സുധീരന്‍ തന്നെയുണ്ട്‌.മദ്യ നയം, കരിമണല്‍ ഖനനം,തുടങ്ങി പോലീസുകാരുടെ പെരുമാറ്റത്തെക്കുറിച്ച വരെയുള്ള ടിയാന്റെ അഭിപ്രായം നുള്ളിയെടുക്കാവുന്ന ഒരു നഖം ചുറ്റിയല്ല അതെന്നുറപ്പിക്കുന്നു.വി.എന്‍.പ്രതാപന്‍, തുടങ്ങി വേറെയും നഖം ചുറ്റികള്‍ വസ്ത്രത്തിലിടക്കിടെക്കിടെ കൊളുത്തി നീറ്റലുണ്ടാക്കിക്കൊണ്ടിരിക്കുന്നു.
                                                                                           പ്രേക്ഷകര്‍ക്കിപ്പോള്‍ ഒറ്റ ആവശ്യമേയുള്ളൂ.എയിഡ്സ് നെപ്പോലെ, കേന്സറിനെപ്പോലെ, നഖം ചുറ്റിയെയും ഒരു മാരക രോഗമായി സര്‍ക്കാര്‍ പ്രഖ്യാപിക്കണം.ഇഷ്ടം പോലെ ഹര്‍ത്താലുകളും അവധികളുമുള്ള കേരള നാട്ടില്‍ അവര്‍ പിഴച്ചു കൊള്ളും!

11 comments:

Mohammed Kutty.N said...

സരസമായ ലേഖനം.'നഖം'നുകമാക്കി ഉഴുതുമറിക്കുന്ന രാഷ്ട്രീയ നാടകപ്പാടത്തെ 'വിത്തും കൊയ്തും' നര്‍മത്തില്‍ പൊതിഞ്ഞവതരിപ്പിച്ചതിനെ അഭിനന്ദിക്കുന്നു...

khaadu.. said...

നര്‍മ്മം ചാലിച്ചുള്ള എഴുത്ത് അസ്സലായി...

അഭിനന്ദനങ്ങള്‍..

പഥികൻ said...

നഖം ചുറ്റികളെപ്പോലെ ഉപയോഗശൂന്യമാണ് മലയാളിക്ക് കൈകാലുകൾ എന്നല്ലേ ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.

സസ്നേഹം,
പഥികൻ

ഫൈസല്‍ ബാബു said...

ഹഹഹ നഖം ചുറ്റി ചരിതം ചിരിപ്പിച്ചു രസകരമായ അവതരണം !!

പട്ടേപ്പാടം റാംജി said...

നഖം ചുറ്റികള്‍ അസ്സലായി.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ നഖംചുറ്റിയേക്കാൾ ഒരിക്കലും ഉണങ്ങാത്ത വ്രണങ്ങളായാണല്ലോ ഇവരെല്ലാം നമ്മെളെ എന്നും ചിറ്റിച്ചുകൊണ്ടിരിക്കുന്നത് അല്ലേ ഭായ്

എം പി.ഹാഷിം said...

പുഴുക്കുത്തെന്നും അറിയപ്പെടുന്ന ഒന്ന് !

ഭാവുകങ്ങള്‍

ഷബീര്‍ - തിരിച്ചിലാന്‍ said...

നല്ല പ്രയോഗം.. നഖം ചുറ്റികള്‍... രാഷ്ടീയമായതുകൊണ്ട് കൂടുതലൊന്നും പറയാനില്ല. അറിയാത്ത മേഘലയാണേ...

Akbar said...

നഖംചുറ്റി പറഞ്ഞു ആളെ പറ്റിക്കുകയാണല്ലേ. രാഷ്ട്രീയക്കാരോടാണോ കളി. നര്‍മ്മം ആസ്വദിച്ചു. നല്ല അവതരണം.

Lipi Ranju said...

ഇത് കലക്കി മാഷേ...

ഉമ്മു അമ്മാര്‍ said...

ഇതെന്തുവാ.. ഞാന്‍ വായിച്ചു തുടങ്ങിയപ്പോ ആദ്യം എനിക്ക് തോന്നിയത്‌ ആരോഗ്യം നന്നാക്കാനുള്ള എന്തോ മരുന്നാകും എന്നാണു ..പിന്നെയല്ലേ മനസ്സിലായത്‌ ഇത് രാഷ്ട്രീയക്കാരുടെ രോഗത്തിന്റെ പേരാണെന്ന്... രാഷ്ട്രീയക്കാര്‍ തന്നെ ഒരു നര്‍മ്മമായി മാറിയിരിക്കുകയാ .. ഈ എഴുത്ത് പോലെ....ആശംസകള്‍..