" കൊതുകിന്റെ പരമാവധി ആയുഷ്കാലമെത്ര? " പരീക്ഷയുടെ ചോദ്യത്തിനു കുട്ടി ഉത്തരമെഴുതി.
= അത് കൊതുക് ഏതു മേഖലയില് പ്രവര്ത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും . ഉദാഹരണമായി, കൊതുക് മതരംഗത്താണെങ്കില് അണികളെല്ലാവരും നരകത്തിനു പാകമായ വിറകായി
എന്നുറപ്പാകും വരെ,
രാഷ്ട്രീയ രംഗതാണെന്കില് പ്രവര്തകരെല്ലാവരുടെയും ശരീരത്തില് ഇനിയൊരിറ്റു രക്തം പോലും ബാക്കിയില്ല ,നീരയിക്കഴിഞ്ഞുവേന്നുറപ്പാകും വരെ:
ഇനി മീഡിയ രംഗത്താണെങ്കില് അനുവാചകരുടെ സത്യവും അസത്യവും തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടും വരെ.
പിന്നെ സമാധാനത്തോടെ കൊതുക് ഒരു മൂളിപ്പാട്ടും പാടി
ക്ഷീരമുള്ള ഒരകിടും തേടിപ്പോകും. എന്നിട്ട് പുലര്ച്ചെ 4.15 ന്റെ കറവക്കാരനെയും കാത്തിരിക്കും!
12 comments:
ഈ കൊതുക് ഗള്‍ഫില്‍ ആണെങ്കില്‍???
ഏതുരംഗത്താണെങ്കിലും ചോരകുടി തന്നെ കൊതുകിനു ഹോബി...
@ ഇസ്മയിൽ
കഫീൽ കുത്തുപാളയെടുക്കും വരെ!
പോസ്റ്റും കൊള്ളാം താഴെ വന്ന കമെന്റുകളും കൊള്ളാം ഹഹഹ്
കൊതുകിനെ വച്ച് നമ്മളെ അളക്കണോ,മനുഷ്യന്‍ ഏതു രംഗത്താണെങ്കില്‍ കൂടുതല്‍ ജീവിക്കും
ഇതൊക്കെ കുത്താതിരുന്നാല്‍ അല്ലേ? കൊതുകിന്റെ പരമാവധി ആയുഷ്കാലം അത് കുത്തുന്നവന്റെ കൈവേഗം അനുസരിച്ച് ഇരിക്കും, ഏതു മേഖലയിലായാലും.
ഈ കൊതുക് ആശുപത്രിയിലാണെങ്കില്‍ രോഗിയുടെ കയ്യിലെ കാശ് തീരും വരെ.
ഈ കൊതുക് ഒരു ബല്ലാത്ത ജാതി സാധനം തന്നെ..!!!
ഹി ഹി ഇത് കലക്കി ...
കൊതുകിന്റെ ബെസ്റ്റ് ഫ്രന്റ് ആയ മൂട്ട യെ കൂടി പറയാമായിരുന്നു ....
ഈ കൊതുക് ബ്ലോഗറാണെങ്കിൽ???
IKKA SHAKTHAMAAYA LANGUAGE........
കൊതുക് ഒരു സാധാരണ ഗൃഹനാഥനാണെങ്കിലോ? അല്ല ഗൃഹനായികയാണെങ്കിൽ?
Post a Comment