ബസ്സുകളില് കയറിയിറങ്ങി കൊച്ചു കൊച്ചു പുസ്തകങ്ങള് വിറ്റ് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുക വളരെ ക്ലേശകരമാണെന്ന തിരിച്ചറിവാണ് അയമുവിനെ സുഹൃത്തുക്കളോട് ഒരു വിസ ശരിയാക്കാന് പറയാന് നിര്ബന്ധിതനാക്കിയത് . “എന്ത് കൊണ്ട് എന്ത് കൊണ്ട് എന്ത് കൊണ്ട് ?” എന്ന് വിളിച്ചു പറഞ്ഞു കൊച്ചു കൊച്ചു പുസ്തകങ്ങളുമായി അവന് നിങ്ങളെയും പലപ്പോഴും സമീപിച്ചതായിരുന്നല്ലോ!
വെയില് കത്തിക്കാളുന്ന ഒരു വേനലില് ഉച്ച നേരത്താണ് അയമു റിയാദില് വിമാനമിറങ്ങിയത്. സ്വീകരിക്കാന് കൂട്ടുകരുണ്ടായിരുന്നതുകൊണ്ട് അയമുവിനു വലിയ ബുദ്ധിമുട്ടനുഭവപ്പെട്ടില്ല. ജോലിക്ക് വേണ്ടി തെണ്ടേണ്ട, അയാള്ക്കൊരു ജോലിയും അവര് ശരിയാക്കി വെച്ചിട്ടുണ്ടെന്ന് കേട്ടപ്പോള് അയാള്ക്ക് ഒരു പാട് സമാധാനം തോന്നി.
ചെറുപ്പം മുതലേ പരിചയമുള്ള കൂട്ടുകാരുടെ റൂമിലേക്കാണ് അയാള് പോയത്. അതുകൊണ്ടയാള്ക്ക് വീടുവിട്ട പ്രയാസം അത്ര കഠിനമായനുഭവപ്പെട്ടില്ല . പക്ഷെ ഡ്രസ്സ് മാറി മൂത്രമൊഴിക്കാനായി ബാത്റൂമില് കയറിയ അയമു അല്പ നിമിഷം കഴിഞ്ഞു ഉറക്കെ അലറിവിളിച്ചതെന്തിനാവം! തുണി കുടഞ്ഞു കണ്ണില് നിന്ന് വെള്ളം കുടു കുടാ ചാടിക്കൊന്ണ്ടിരുന്ന അയമുവിനോട് ഞാനെങ്ങിനെ ചോദിക്കും?
വരട്ടെ, പിന്നെ ചോദിക്കമല്ലോ.
6 comments:
"എന്ത് കൊണ്ട് എന്ത് കൊണ്ട് എന്ത് കൊണ്ട് ?"
............പൊള്ളിപ്പോയിക്കാണും.
ആട്ടെ, ഈ അയമു ആരാ?
ഹ..ഹ..ഹ
പാവം..അയമു
ഈ അനുഭവം എന്റെ ഒരു കൂട്ടുകാരനും ഉണ്ടായിട്ടുണ്ട്... മാപ്പളാര്‍ക്കേ ഈ നിലവിളി ഉണ്ടാവൂ.. എന്തേയ്?.. ഹ..ഹ...
ഹി ഹി ഹി അനുഭവം ഗുരു.
റിയാദിലെ തണുപ്പ് കാലത്ത് വന്നാല്‍ മതിയായിരുന്നു.
അല്ല..എന്തുകൊണ്ട്...എന്തുകൊണ്ട്...എന്തുകൊണ്ട്..നിലവിളിച്ചു...വ്യക്തമാക്കണം
enthukondayalum sangathy rasakaramayittundu.......
Post a Comment