Monday, February 25, 2013

സേര്‍.......... . . . . ഈ കുട്ടി ന്നെ കൊഞ്ഞനം കാട്ടി

കുട്ടിപ്പിലാക്കല്‌ കുഞ്ഞുട്ടിയെ നിങ്ങളറിയുമോ? ടിയാനെയോ ടിയാന്റെ ഭാര്യ കാവുള്ളതില്‍ കൌസല്ല്യയെയോ ആരും ട്വിറ്റെര്‍ ഫേസ് ബുക്ക് എന്നീ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഇന്ന് വരെ വിമര്‍ശിച്ചതായി കണ്ടിട്ടില്ല.അവരുടെ ഫോട്ടോയോ കാര്ട്ടൂനുകളോ ടാഗ് ചെയ്തതായും കണ്ടിട്ടില്ല.കാരണം അവരൊന്നും പ്രശസ്തരല്ല.രാഷ്ട്രീയ രംഗത്തോ സിനിമാ സീരിയല്‍ രംഗത്തോ വിരാചിക്കുന്നവരുമല്ല
                                                  എന്നാല്‍ ഈ രംഗംങ്ങളില്‍ സജീവ സാന്നിധ്യമായ മന്‍മോഹന്‍ സിംഗ് തുടങ്ങി ആര്യാടന്‍,വി എസ എന്നീ രാഷ്ട്രീയക്കാരെയും ഒട്ടു മിക്ക സിനിമാ- നടീ നടന്മാരെയും പുകഴ്ത്തിക്കൊണ്ടും ഇകഴ്ത്തിക്കൊണ്ടും ഒട്ടനവധി കാര്‍ടൂണുകള്‍,പോസ്റ്റുകള്‍,കമന്റുകള്‍ ദിവസവും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പ്രത്യക്ഷപ്പെടുന്നു.പലരും അവയ്ക്ക് ലൈക് അടിക്കുന്നു, കമന്റിടുന്നു
                                                 പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, സെലിബ്രിറ്റികള്‍ തങ്ങളുടേത് കൂടിയാണെന്നൊരു തോന്നല്‍ പൊതു ജനങ്ങള്‍ക്കുണ്ട് അവരുടെ ജീവിതവും പ്രവര്‍ത്തനങ്ങളുമൊക്കെ ജനങ്ങള്‍ അറിഞ്ഞു കൊണ്ടും വീക്ഷിച്ചു കൊണ്ടുമിരിക്കുന്നു.നല്ലത് കാണുമ്പോള്‍ ജനമത്"വാഹ് വാഹ്" വിളിച്ചു പ്രോത്സാഹിപ്പിക്കുകയും തെറ്റുകള്‍ കാണുമ്പോള്‍ "ഡൌണ്‍ ഡൌണ്‍"" വിളിച്ചു അവരുടെ പ്രതിഷേധ മറിയിക്കുകയും ചെയ്യുന്നു.
                                                പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് പ്രശസ്തി നേടിക്കൊടുക്കുന്നതില്‍ സാധാരണക്കാര്‍ക്ക് നല്ലൊരു പങ്കുണ്ട്.എന്നിരിക്കെ പ്രശംസകള്‍ സ്വീകരിക്കുന്നതോടൊപ്പം വിമര്‍ശനങ്ങളെ അതിന്റെ വഴിക്ക് വിടുകയാണ് വേണ്ടത്.. തൊട്ടതിനും പിടിച്ചതിനുമൊക്കെ "സാര്‍ ഈ കുട്ടി എന്നെ തോണ്ടി,തുറിച്ചു നോക്കി " എന്നൊക്കെ പരാതി പറയുന്ന എല്‍.പി സ്കൂള്‍ കുട്ടികളെപ്പോലെ സൈബര്‍ പോലീസിലും മറ്റും പരാതിപ്പെടുന്നവര്‍ തല്‍ക്കാലം പൊതു രംഗത്ത് നിന്ന് മാറി സ്വന്തം വീട്ടിലും ഊരിലുമൊക്കെ ഒതുങ്ങി നില്‍ക്കണം പൊതു രംഗത്ത്‌ വരേണ്ട,നാടുകാരെ സേവിച്ചേ അടങ്ങൂ എന്ന് വാശി പിടിക്കേണ്ട. ആരും ഒരഭിപ്പ്രായവും പറയില്ല.
                                                   ഇങ്ങിനെ ഹൈലി സെന്സിടിവ് ആയി നടക്കുന്ന തൊട്ടാവാടികളെ വേണമെങ്കില്‍ ജനങ്ങള്‍ക്ക്‌ അവഗണിച്ചു മൂലക്കിരുത്താനുമാവും.നിങ്ങളും ഞാനുമൊക്കെ മൈന്‍ഡ് ചെയ്യുന്നില്ലെങ്കില്‍ എന്ത് നേതാവ്, എന്ത് സെലിബ്രിറ്റി? ഒന്നുമുണ്ടാവില്ല :"ഇച്ചിപ്പൂതമായി" കെറുവിച്ചു നടക്കുന്ന ഇമ്മാതിരി സാധനങ്ങളെ ബഹിഷ്ക്കരിക്കുന്നതിനു സൈബര്‍ പോലീസിനു കേസെടുക്കാന്‍ ഭാഗ്യത്തിന് വകുപ്പുമില്ല.അത്രയും സമാധാനം .

Sunday, January 27, 2013

അങ്ങനെന്താണ് ഭായ് !

                                                               കിടക്കപ്പായില്‍ മൂത്രമൊഴിച്ചു അനിയനു മേല്‍ കുറ്റം ചാര്‍ത്തി രക്ഷപ്പെട്ട ചേട്ടന്മാര്‍ ചരിത്രത്തില്‍ പേര് രേഖപ്പെടുത്താതെ പോയതെമ്പാടുമുണ്ട്.ഒളിഞ്ഞു നിന്ന്, അമ്മയുടെ അടിയും ശാസനയും ഏല്‍ക്കുന്ന അനിയനെ നോക്കി അടക്കാനാവാത്ത ചിരി ചിരിക്കുന്ന അത്തരം വില്ലന്മാര്‍ ഇന്നുമുണ്ട്.അത്തരം ചില ചേട്ടന്മാരേക്കുറിച്ചു ഇന്റലിജെന്‍സ് വിഭാഗം തനിക്കു വിവരം തന്നിട്ടുന്ടെന്നാണ് ഈ യിടെ കഴിഞ്ഞ കൊണ്ഗ്രെസ്സ് ചിന്തന്‍ ശിബിരത്തില്‍ നമ്മുടെ ആഭ്യന്തര മന്ത്രി ഷിന്‍ഡേ പറഞ്ഞത്.ഈ ചേട്ടന്മാര്‍ അതത്ര നിസ്സാരരൊന്നുമല്ല. ഇന്ത്യയുടെ രാഷ്ട്ര പിതാവിനെ തൊഴുന്നതായി അഭിനയിച്ചു അദ്ദേഹത്തിന്റെ നെഞ്ചിനു നേരെ നിറയൊഴിചവരാണവര്‌..., പല പേരുകളില്‍ രാജ്യത്ത് സ്വൈര്യ
  വിഹാരം നടത്തുന്ന ഇവര്‍ ബോംബുണ്ടാക്കി നാടിന്റെ നാനാഭാഗങ്ങളില്‍ പൊട്ടിക്കുകയും അവിടങ്ങളില്‍ അനിയന്റെ തൊപ്പിയോ അനിയന്‍ പാരായണം ചെയ്യുന്ന ഗ്രന്ഥങ്ങളോ കൊണ്ടിട്ടു മാറി നിന്ന് ചിരിച്ചവരുമാണ്!
                                                 ബോംബു പോട്ടേണ്ട താമസം രാജ്യത്തിലെ ചാനലുകളായ ചാനലുകളൊക്കെ ചില സാങ്കല്‍പ്പിക പേരുകള്‍ ബ്രൈക്കിംഗ് ന്യൂസ്‌ ആയി സ്ക്രോള്‍ ചെയ്തു കൊണ്ടിരിക്കും.ക്രമ സമാധാന പാലകരെന്നു പേരുള്ള നമ്മുടെ പോലീസുകാര്‍ ഏതെങ്കിലും നിരപരാധികളായ ചെറുപ്പക്കാരെ പിടിച്ചു തങ്ങള്‍ക്കറിയാവുന്ന കേസുകളൊക്കെ അവരുടെ പേരില്‍ വെച്ച് കെട്ടി അവരെ കാരിരുംബഴികള്‍ക്കുള്ളിലാക്കും
                                                 ഭീകരപ്രവര്‍ത്തനം തൊഴിലാക്കിയ ഈ ചേട്ടന്മാരെ തനിക്കറിയാമെന്ന് പഴയ ആഭ്യന്തര മന്ത്രി ചിദംബരം പറഞ്ഞതാണ്. അന്ന് ചേട്ടന്മാര്‍ ഒത്തിരി ബഹളം വെച്ച്, ഇപ്പോള്‍ ഷിന്‍ഡേ തനിക്കറിയാവുന്ന രഹസ്സ്യത്തിന്റെ ഇത്തിരി ഭാഗം പറഞ്ഞപ്പോഴും അവര്‍ കുറച്ചൊന്നുമല്ല ബഹളം വെച്ചത്. പക്ഷെ നമ്മുടെ നാടെ പറഞ്ഞ ചാനല്‍ ശിങ്കങ്ങളൊന്നും ഈ വാര്‍ത്ത വെച്ച് ഒരു ചര്‍ച്ചയോ, "ആസ്ഥാന പണ്ഡിതരെ" വിവിധ സ്ടുഡിയോകളിലിരുത്തി ഒരു "ഐപ്രായം" ചോദിക്കാലോ ഉണ്ടായില്ല.അതെന്താണ് ഭായ് അങ്ങനെ? .
                                                       പക്ഷെ പറഞ്ഞത് മുഴുവനാക്കണം,യഥാര്‍ത്ഥ ഭീകരരെക്കുറിച്ചു സമഗ്ര അന്ന്വേഷണം തന്നെ വേണമെന്ന് വിവിധ സാമൂഹിക- മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൌണ്‍സില്‍, ജാമിഅ സോളിടാരിറ്റി അസോസിയേഷന്‍, ഓള്‍ ഇന്ത്യ പ്രോഗ്രെസ്സിവ് വിമണ്‍ അസ്സോസ്സിയേഷന്‍, ഹ്യുമന്‍ റൈട്സ് ലോ നെറ്റ് വര്‍ക്ക്,ആക്റ്റ് നവ് ഫോര്‍ ഹാര്‍മണി ആന്ഡ് ഡമോക്ക്രസ്സി എന്നിവരുടെ ആവശ്യത്തിനു ഗവേര്‍ന്മേന്റ്റ് ചെവി കൊടുക്കുമോ എന്ന് കാത്തിരുന്നു തന്നെ കാണണം. ചേട്ടന്മാര്‍ ഇനിയും പായയില്‍ ഇഷ്ട്ടം പോലെ മുള്ളിക്കോട്ടേ എന്ന മട്ടില്‍ മൃദു സമീപനമാണ് ഈ ഭീകരര്‍ക്കെതിരെ അധികാര കേന്ദ്രങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ ഇനിയും ഏറെ ബോംബുകള്‍ പൊട്ടുകയും ടി.വി സ്ക്രീനില്‍ ഒരു "ചുമ്മാ" പേര്‍ സ്ക്രോള്‍ ചെയ്തു പോവുകയും ഒരു പാട് ചെറുപ്പക്കാര്‍ നരക യാതന അനുഭവിക്കേണ്ടി വരികയുമൊക്കെ ചെയ്യേണ്ടി വരും!
                                             ദൈവം കാക്കട്ടെ എന്ന് പ്രാര്തിക്കാനല്ലാതെ സമാധാന പ്രിയരായ നിങ്ങള്‍ക്കും എനിക്കുമൊക്കെ മറ്റെന്തു ചെയ്യാനാവും!

Monday, December 31, 2012

എന്താണിത്ര അര്‌മാദിക്കാനുള്ളതു ?

                                             പോപ്പ് ഗ്രിഗറി പതിമൂന്നാമാനാണ് നാമിന്നു കാണുന്ന ഗ്രിഗോറിയന്‍ കലണ്ടറിനു രൂപം നല്‍കി, അതിനെ ഒരു വിളംബരത്തിലൂടെ പ്രായോഗിക രംഗത്ത്‌ കൊണ്ട് വന്നത്. അതിനു മുമ്പും കാല നിണ്ണയത്തിനായി ലോകത്ത് വ്യത്യസ്ത കലണ്ടറുകള്‍ നിലവിലുണ്ടായിരുന്നു, ഇന്നും നിലവിലുണ്ട് താനും. നമ്മളുടെ ശക വര്‍ഷ കലണ്ടര്‍,അറബികളുടെ ഹിജ്രകലണ്ടര്‍, ബി.സി 45 മുതല്‍ ലോകത്ത് നിലനിന്നിരുന്ന ജൂലിയന്‍ കലണ്ടര്‍ തുടങ്ങി ഒട്ടനവധി കലണ്ടറുകള്‍ അവയില്‍ പെടുന്നു.      
                                                                                                                                                                          കാലം ഗണിക്കാനുള്ള ഒരു ഉപാധിയെന്നതിലുപരി കണ്ടറിനും,"പുതു വര്‌ഷ"ത്തിനുമൊക്കെ എന്ത് പ്രസക്തിയാണ്ള്ളതു! ഡിസംബര്‍ 31 ഉം ജനുവരി 1 ഉം തമ്മില്‍ എന്ത് കാര്യത്തിലാണ് വ്യത്യാസം? രണ്ടു ദിവസവും സൂര്യന്‍ കിഴക്കുദിച്ചു പടിഞ്ഞാറ് തന്നെ അസ്തമിക്കുന്നു. ഡിസംബര്‍ 31 അര്‍ദ്ധരാത്രി 12 മണിക്ക് എന്തോ മഹത്തായ കാര്യം നടക്കാന്‍ പോവുന്നു വെന്നത് മനുഷ്യരുടെ,മനസ്സിന്റെ തോന്നലല്ലാതെ മറ്റെന്താണ്?


                                              ഈ വര്‍ഷത്തെ ഗ്രിഗേറിയന്‍ കലണ്ടറിലെ നവംബര്‍ 15 നായിരുന്നു ഹിജ്ര വര്ഷം 1434 ആരംഭിച്ചത്.അറബ് ലോകത്ത് അതിന്റെ തലേന്നാള്‍ രാത്രി ജനങ്ങള്‍ പുറത്തു തടിച്ചു കൂടി അര്‌മാദിക്കയുണ്ടായില്ല.ഞാന്‍ ജോലി ചെയ്യുന്ന യൂനിവേര്സിട്ടിയിലെ ഞങ്ങളുടെയൊക്കെ ഓഫീസ് ടേബിളിലെ പഴയ ടേബിള്‍ കലണ്ടറുകള്‍ എടുത്തു മാറ്റി പുതിയൊരെണ്ണം കൊണ്ട് വെച്ച് ഓഫീസ് ബോയ്‌.., അപ്പോഴാണ്‌ ഞങ്ങളില്‍ പലരും ഒരു പുതു വര്‌ഷറപ്പിവിയെ ക്കുറിച്ചറിയുന്നത് തന്നെ.തലേ ദിവസത്തില്‍ നിന്ന് വ്യത്യസ്ത്തമായി മുഹറം ഒന്നിന് പ്രകൃതിയില്‍ യാതൊരു വ്യത്യാസവുമുണ്ടായില്ല!നാളെ ജനുവരി ഒന്നിനും,2013 ലെ പുതിയ വര്‍ഷത്തിലെ ആദ്യ ദിനമായത് കൊണ്ട് മാത്രം പ്രകൃതിയ്ല്‍ വിശേഷിച്ചൊന്നും നടക്കാന്‍ പോവുന്നില്ല.              
                                                        ജനങ്ങള്‍ പുലയാട്ടിന് ഓരോരോ കാരണങ്ങള്‍ കണ്ടെത്തുന്നു.,ചുമ്മാതെ ഓരോരോ കാരണങ്ങള്‍ പറഞ്ഞു,തന്തോയവും അടിപൊളിപ്പരിപാടികളും ഉണ്ടാക്കുന്നു.ഇന്ന് ,ഡിസംബര്‌31 )313131മുപ്പത്തി ഒന്നിന് സമയത്തിനുറങ്ങുകയും നാളെ ജനുവരി ഒന്നിന് പതിവുപോലെ ഉണരുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍. ,കാരണം വിശേഷ ബുദ്ധിയുള്ളവരുടെ കൂട്ടത്തിലാണല്ലോ അവരുടെ സ്ഥാനം.

Wednesday, November 21, 2012

വിലയില്ലാതാക്കരുത്, ദേശീയ ചിഹ്നങ്ങളെ!

                                                                            ബാല്‍ താക്കറെ എന്ന മറാത്ത  ( ദേശ )  വാദിയുടെ ജഡത്തില്‍ ദേശീയ പതാക പുതപ്പിക്കയും ഔദ്യോഗിക ബഹുമതികളോടെ ശവമടക്കത്തിനു ഒത്താശ ചെയ്യുകയും ചെയ്ത മഹാരാഷ്ട്ര സര്‍ക്കാര്‍ സ്വയംചെറു താകുകയായിരുന്നെന്നു വേണം പറയാന്‍.... അഖണ്ഡതയും ദേശക്കൂറുമൊക്കെ വാതോരാതെ വിളമ്പുന്ന കൊണ്ഗ്രസ്സിനു ബാല്‍ താക്കറെയുടെ ഏതു പ്രവര്‍ത്തനത്തിലാണ് ഇന്ത്യയുടെ അഖതണ്ഡയെബഹുമാനിക്കുന്നതായി കാണാന്‍ കഴിയുക!  മറാത്ത വാദത്തിനു നേതൃത്വം വഹിക്കുകയും, ഇന്ത്യയിലെ മറ്റേതു പ്രദേശത്തെയും ജനങ്ങളെ ശത്രുക്കളായി കാണുകയും ചെയ്ത അയാള്‍ എപ്പോഴാണ് ഇന്ത്യയെന്ന പൊതു വികാരത്തെ ഉള്കൊണ്ടിരുന്നത്‌!!?

                                               സ്വന്തം വളര്‍ച്ചക്കും ഘ്യാതിക്കും വേണ്ടി മാത്രം പൊതു പ്രവര്‍ത്തനത്തെ ഉപയോഗപ്പെടുത്തിയ ബാല്‍ തക്കരെയെപ്പറ്റി-ടി.ജെ.എസ്. ജോര്‍ജ്‌))):. പറയുന്നതിങ്ങനെ: ഒരുകാലത്ത് ഭാര്യയെയും മക്കളെയും പുലര്‍ത്താന്‍ ബുദ്ധിമുട്ടിയിരുന്നു ബാല്‍ താക്കറെ. തന്റെ ചെറിയ ഫ്‌ളാറ്റില്‍നിന്ന് ജോലിസ്ഥലത്തേക്ക് എന്നും രാവിലെ ബസ്സിലാണ് യാത്രചെയ്തിരുന്നത്. മുക്കാല്‍മണിക്കൂര്‍ ഓഫീസിലേക്കും വൈകിട്ട് മുക്കാല്‍ മണിക്കൂര്‍ തിരികെ വീട്ടിലേക്കും. ക്യൂനില്‍ക്കുന്ന സമയം അതിനുപുറമേ. ഇതൊന്നും അസാധാരണമായിരുന്നില്ല. ബോംബെയിലെ ലക്ഷക്കണക്കിന് മധ്യവര്‍ഗക്കാര്‍ ഇങ്ങനെയൊക്കെയാണ് തട്ടിമുട്ടി ജീവിച്ചിരുന്നത്. അങ്ങനെ ദിവസങ്ങള്‍ തള്ളിനീക്കിയിരുന്ന താക്കറെ രായ്ക്കുരാമാനം മഹാനഗരത്തെ വിറപ്പിക്കാന്‍പോന്ന ശക്തികേന്ദ്രമായി രൂപാന്തരപ്പെട്ടു. വെട്ടും കുത്തും തീവെപ്പും കൊള്ളയും നടത്തിയാല്‍പോലും ആര്‍ക്കും ചോദ്യംചെയ്യാനാവാത്ത സര്‍വാധിപതിയായി,( ബാല്‍ താക്കറെയുടെ നഷ്ടങ്ങളും ലാഭങ്ങളും-ടി.ജെ.എസ്. ജോര്‍ജ്‌))):. . -മാതൃഭൂമി

                                മാതൃകാപരമായ ഒരു കുടുംബ ജീവിതം പോലും നയിച്ചിരുന്ന ആളായിരുന്നില്ല താക്കറെ ഒരു പക്ഷെ ദുരന്തങ്ങളും,അസന്തുഷ്ടമായ കുടുംബ ജീവിതവുമൊക്കെ താറുമാരാക്കിയ ഒരു മനസ്സായിരുന്നിരിക്കണം അയാളെക്കൊണ്ട് ഇത്തരതിലൊക്കെ ചെയ്യിച്ചത് " മൂത്തമകന്‍ വാഹനാപകടത്തില്‍ മരിച്ചു. രണ്ടാമത്തവന്‍ ജയദേവ് ഭാര്യയുടെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് വീടുവിട്ടുപോയി. ഭാര്യ സ്മിത വീട്ടില്‍തന്നെ നിന്നു, താക്കറെയുടെ സഹായി എന്ന സ്ഥാനത്ത്. കുടുംബത്തിലെ കേന്ദ്രബിന്ദുവായിരുന്ന മീന, താക്കറെയുടെ ഭാര്യ, ഈ സംഭവ വികാസങ്ങളില്‍ മനംനൊന്തിരുന്നപ്പോള്‍, തക്കസമയത്ത് 'വായുഗുളിക' കിട്ടാതെ അന്തരിച്ചു. അടിപതറിയ കുടുംബത്തില്‍ ഇളയമകന്‍ ഉദ്ധവ്മാത്രം ബാക്കിയായി.സ്വാഭാവികമായും താക്കറെയുടെ താങ്ങായി ഉദ്ധവ്. പക്ഷേ, സ്മിതയ്ക്ക് തന്റേതായ അജന്‍ഡ ഉണ്ടായിരുന്നു. രാഷ്ട്രീയത്തിലും സിനിമയിലും വന്‍ ശക്തിയായി വളരാന്‍ കൊതിച്ച സ്മിത താക്കറെയുമായുള്ള അടുപ്പത്തിന്റെ പേരില്‍ തീരുമാനങ്ങളെടുക്കാന്‍ തുടങ്ങുകയും ശിവസേനാ മുഖ്യമന്ത്രിമാര്‍ അവരുടെ ആജ്ഞാനുവര്‍ത്തികളാവുകയും ചെയ്തു. ജയദേവുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷവും താക്കറെ എന്ന കുടുംബപ്പേര്‍ അവര്‍ ഉപയോഗിച്ചുകൊണ്ടിരുന്നു. സ്മിതയുടെ അധികാരമോഹം നാട്ടില്‍ പാട്ടായിട്ടും താക്കറെ കൂട്ടാക്കിയില്ല. ഒടുവില്‍ അവരെ ഒതുക്കാന്‍ ഉദ്ധവ് തന്നെ മുന്നിട്ടിറങ്ങി. അതോടെ സ്മിത പിണങ്ങി. കുടുംബം നഷ്ടപ്പെടുത്തിയാണ് താക്കറെ രാഷ്ട്രീയത്തില്‍ ലാഭംകൊയ്തത് എന്ന് ചുരുക്കം."

                           ദേശീയമായ ഏതെങ്കിലും ബഹുമതിയോ,അംഗീകാരമോ ലഭിച്ചിട്ടില്ലാത്ത മറാതയിലെ ഒരു വിഭാഗത്തിന്റെ, അതും ഗുണ്ടായിസം രാഷ്ട്രീയ പ്രവര്തനമാകിയ ഒരു കൂട്ടത്തിന്റെ, നേതാവായിരുന്ന ഒരാളെ ഇത്ര മാത്രം ആദരിക്കയും ബഹുമാനിക്കയുമൊക്കെ ചെയ്യുക വഴി നല്ല ഒരു സന്ദേശമല്ല കോണ്‍ഗ്രസ്സും എന്‍.സി.പി യും ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ത്യയിലെ ജനതയ്ക്ക് നല്‍കിയത്


  കൊടിയ ദുരന്തം :ബാല്‍ താക്കറെയുടെ നിര്യാണത്തോടനുബന്ധിച്ച് മുംബൈ നഗരം നിശ്ചലമായതിനെ ഫേസ് ബുക്കിലൂടെ ചോദ്യംചെയ്ത 21കാരിയെയും പോസ്റ്റ് 'ലൈക്' ചെയ്ത മറ്റൊരു പെണ്‍കുട്ടിയെയും തിങ്കളാഴ്ച പൊലീസ് അറസ്റ്റ്ചെയ്തു " ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ,താക്കറെയെപ്പോലെ അനേകം ആളുകള്‍ ദിവസവും ജനിക്കുകയും മരിക്കുകയും ചെയ്യുന്നതിന് ബന്ദ് ആചരിക്കേണ്ട കാര്യമില്ലെ"ന്നായിരുന്നു ഫേസ്ബുക്ക് കമന്റ്.മുംബൈയിലെ പാല്ഗാര്‍ സ്വദേശികളായ സഹീന്‍ ദാദയും കൂട്ടുകാരി രേണുവിനെയുമാണ് അറസ്റ്റു ചെയ്തത്.
       
                                                   കാര്‍ടൂണ്‍,കടപ്പാട്: സതീഷ്‌ ആചാര്യ,മഞ്ജുള്‍ 

Wednesday, November 7, 2012

മനസ്സിലാവാഞ്ഞിട്ടല്ല, മനസ്സില്ലാഞ്ഞിട്ട്

                                                     അഴിമതിയുടെ കാര്യത്തില്‍ ഭരണ പക്ഷത്തിനു നേതൃത്വം കൊടുക്കുന്നത് കോണ്‍ഗ്രസ്‌ ആണെങ്കില്‍ പ്രതിപക്ഷത്ത്‌ അപ്പണി ഭംഗിയായി നിര്‍വഹിക്കുന്നത് ബി.ജെ.പി യാണ്. ആര് മുന്നില്‍ ആര് മുന്നില്‍ എന്ന വാശിയോടെ ഈ രണ്ടു പാര്‍ടികളും നല്ല മത്സരത്തിലുമാണ്. മന്മോഹനും മദാമ്മ യുമൊക്കെ ഭരണപക്ഷത്തിന് നേതൃത്വം കൊടുക്കുമ്പോള്‍ ബി.ജെ.പി യിലതിനു നേതൃത്വം കൊടുക്കുന്നത് അവരുടെ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി തന്നെയാണ്.അഴിമതിയുടെ കാര്യത്തില്‍ ഭരണ പ്രതിപക്ഷ ഭേദം കാണിക്കാതെ അഴിമതിക്കുള്ള മാര്‍ഗങ്ങള്‍ പരസ്പരം പങ്കു വെക്കണമെന്ന ആഗ്രഹം കൂടിയുള്ളത് കൊണ്ടാവണം അഴിമതിയുടെ ഉസ്താദ് ശരത് പവാറുമായും ടിയാന്റെ പുത്രന്‍ അജിത്‌ പവരുമായുമൊക്കെ ഗഡ്കരിജി വളരെ അടുത്ത ബന്ധമാണ് നിലനിര്ത്തിപ്പോരുന്നത്. റോഡുകളും ഫ്ലൈ ഓവറുകളും നിര്‍മിക്കുന്നതില്‍ അഴിമതി നടത്താന്‍ കാണിച്ച മിടുക്ക് കൊണ്ടാവണം നിതിന്‍ ഗഡ്കരിജി ഫ്ലൈ ഓവര്‍ മാന്‍ എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്
                                                       ടിയാന്‍ ഈയിടെ ഒരബദ്ധത്തില്‍ ചെന്ന് ചാടി. ചാടിക്കഴിഞ്ഞാണല്ലോ അതൊരബദ്ധമായിരുന്നെന്നു നാമൊക്കെ തിരിച്ചറിയുന്നത്‌. പക്ഷെ പുള്ളി ചാടിയതിനെ ഒരബദ്ധമാക്കി മാറ്റുകയായിരുന്നു മറ്റുള്ളവര്‍ എന്ന് വേണം പറയാന്‍.... സ്വാമി വിവേകാനന്ദനേയും ദാവുദ് ഇബ്രാഹിമിനെയും താരതമ്മ്യം ചെയ്തു ടിയാന്‍ സംസാരിച്ചതാണ് വലിയ പുകിലായത്. സത്യത്തില്‍ അത്ര ബഹളം വെക്കാനുള്ള കാര്യമൊന്നും ആ താരതംമ്യത്തിലില്ല.പക്ഷെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ടിയാനെ പുകച്ചു പുറത്തു ചാടിക്കാന്‍ ഈ യവസരമുപയോഗിച്ചാല്‍ നാമെന്തു ചെയ്യും! ഒരേ ഐ ക്യൂ വുള്ള രണ്ടു പേരാണ് വിവേകാനന്ദനും ദാവുദ് ഇബ്രാഹിമും, ഒരാള്‍ തന്റെ ബുദ്ധി രാഷ്ട്ര നിര്മാണത്തിനുപയോഗിച്ചു, മറ്റെയാള്‍ രാഷ്ട്രത്തിന്റെ തകര്‍ച്ചക്കും എന്നാണദ്ധേഹം പറഞ്ഞത് .സത്യത്തില്‍ ഇതിലിത്ര കോപിക്കാനോ സങ്കടപ്പെടാനോ ഇല്ല. പക്ഷെ തക്കം പാര്തിരിക്കുന്നവര്‍ തക്കാളി കണ്ടാലും വെടിവെക്കുമല്ലോ.

                              രാമുവും കോമുവും ഓരോ കത്തി വാങ്ങി. രാമു കത്തികൊണ്ടോരാളെ കൊന്നു കോമുവാവട്ടെ കത്തിയുപയോഗിച്ച് വഴിയിലെ കാടും പടലും മുള്ളും വെട്ടി വൃത്തിയാക്കി. ഇതുപോലെ സുതരാം വ്യക്തമായ ഒരു താരതംമ്യമേ ഗഡ്കരിജി നടത്തിയിരുന്നുള്ളു. പറഞ്ഞിട്ടെന്തു? മോഡിയെപ്പോലെ വിഷമേറെയുള്ള വര്‍ഗങ്ങള്‍ക്ക് നേതൃ സ്ഥാനം ഒരുക്കിക്കൊടുക്കണമെന്നു ഒരു കൂട്ടര്‍ക്ക് തോന്നിയാല്‍ പിന്നെ ഗഡ്കരിജി എന്ത് പറഞ്ഞാലും, ഇനി മിണ്ടാതിരുന്നാലും അത് വിവാദമാവുമായിരുന്നു!

                 എനിക്ക് മനസ്സിലാവാത്ത ഒരു തമാശ ഗഡ്കരി മാപ്പ് പറയണമെന്ന ചിലരുടെ ആവശ്യമാണ്‌.... ആരോടാണ് ഹേ അങ്ങേര്‍ മാപ്പ് പറയുക? സ്വാമി വിവേകാനന്ദ നോടാണെങ്കില്‍ അദ്ദേഹം മരണമടഞ്ഞിട്ടു കാലമേറെയായി.ഏതായാലും ദാവുദ് ഇബ്രാഹിമിനോടല്ലല്ലോ? അല്ലല്ലോ? തീര്‍ച്ചയാണേ?

Tuesday, September 4, 2012

ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി !/ മൃഗ തൃഷ്ണ?

അവസാനം വിധി അതിന്റെ ധര്‍മം ഭാഗികമായെങ്കിലും നിര്‍വഹിച്ചിരിക്കുന്നു.ഗുജറാത്തിലെ നരോദ കൂട്ടക്കൊലയില്‍ പ്രതികളായവര്‍ക്കെതിരെ കോടതി ശിക്ഷ വിധിച്ചിരിക്കുന്നു.രാഷ്ട്രീയ രംഗം പൊതു ജന സേവനതിനുളളതാണെന്നാണ് നാം പറഞ്ഞു വരുന്നത് അത്തരം ഒരു രംഗത്ത്‌; സ്നേഹം ,കനിവ്,ദയ,കാരുന്ന്യം , ആര്‍ദ്രത തുടങ്ങിയ അസംഖ്യം സദ്‌ ഗുണങ്ങളുടെ സംഗമ സ്ഥാനമെന്ന് നാമൊക്കെ പറഞ്ഞു കൊണ്ടിരുന്ന സ്ത്രീകള്‍ എത്തിയാലോ?പിന്നെ ആ രംഗത്തിന്റെ പൊലിമ പതിന്മടങ്ങ്‌ വര്‍ധിക്കും.അത്തരം ഒരു രംഗത്തേക്കാണ് മായ കൊട്നാനി എന്ന സ്ത്രീ എത്തിപ്പെട്ടത്.സാധാരണ സ്ത്രീയല്ല ,അഭ്യസ്ത വിദ്യ,സമൂഹത്തിനു ആതുര ശുശ്രൂഷ നല്‍കാന്‍ കടപ്പെട്ട ഡോക്ടര്‍!... പക്ഷെ നന്മകളുടെ വിള നിലമാകേണ്ടിയിരുന്ന അവരുടെ മനസ്സ് നിറയെ വര്‍ഗ്ഗീയ വിഷമായിരുന്നു.ഒരു പാട് മനുഷ്യ സേവനങ്ങളിലൂടെ സ്ത്രീ ജന്മത്തിന്റെ മികവു പ്രകടിപ്പിക്കാമായിരുന്നിട്ടും മനസ്സിനെ പാകപ്പെടുത്തിയത് വെറുപ്പ്‌,വിദ്വേഷം,പക,കൊലപാതകം തുടങ്ങിയ ഹിംസ സ്വഭാവങ്ങളോട് ചേര്‍ന്ന് നില്‍ക്കാനായിരുന്നു.അങ്ങിനെ ഗോധ്ര ദുരന്തമെന്ന ദുരൂഹ സംഭവത്തിന്റെ പിറ്റേന്ന് തന്നെ നിരപരാധികളായ അസംഖ്യം നിരപരാധികളും നിരാശ്രയരുമായ നരോദയിലെ പാവം ജനങ്ങളെ ചുട്ടു കൊല്ലാന്‍ കച്ചകെട്ടിയിറങ്ങി. അസംഖ്യം സ്ത്രീകളും കുട്ടികളുമടങ്ങിയ നിരപരാധികളെ ചുട്ടു കൊന്നു.,മനസ്സിലെ ഡ്രാക്കുളയെ തൃപ്തിപ്പെടുത്തി. ഉമാ ഭാരതി, പ്രജ്ഞാ സിംഗ് വസുന്ധരാ സിന്ധ്യാ...എന്നിവരുടെ പട്ടികയില്‍ പ്രഥമ സ്ഥാനമലന്ഖരിക്കുന്ന മായ കൊട്നാനിയുടെ വിധി കാലത്തിന്റെ അനിവാര്യമായ നിയോഗമാണ്.

എല്ലാവരുടെയും അമ്മ, സ്നേഹ സ്വരൂപ. മക്കള്‍ സങ്കടം പറയാന്‍ ഓടിയെത്തുന്നത് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മാത്രമല്ല,വിദേശ രാജ്യങ്ങളില്‍ നിന്ന് കൂടിയാണ്.മക്കള്‍ കൈ കൂപ്പിയും,പ്രണമിച്ചും സായൂജ്യമടയുന്നു. അമ്മ മക്കളെ കെട്ടിപ്പിടിച്ചാശ്വസിപ്പിക്കുന്നു,ചിലരെ കൈ ഉയര്‍ത്തി അനുഗ്രഹിക്കുന്നു.       അത്തരത്തിലൊരു മകനായിരുന്നു സദ്നം സിംഗ് മാന്‍. .  .മനസ്സിന്റെ ഒരു പാട് നിഗൂഡമായ ചോദ്യങ്ങള്‍ക്കുത്തരം തേടി മത പുരോഹിതരെയും സന്ന്യാസി വാര്യരെയും സന്ദര്‍ശിച്ചു ബുദ്ധിമാനും,മിടുക്കനും,ആരോഗ ദൃഡ ഗാത്രനുമായ ആ യുവാവ്.ചോദ്യങ്ങളുമായി അരുവിക്കരയിലെ മത സദസ്സിലുമെത്തി അയാള്‍. .,    അവിടെ നിന്നാണ് കാരുന്ണ്യ വാരിധിയായ അമ്മയെക്കാണാന്‍ അയാളെത്തുന്നത്.അമ്മയുടെ സദസ്സില്‍ അവരുടെ വാക്കുകളിലെ മുത്തുകള്‍ പെറുക്കിയെടുക്കാമെന്ന് കരുതി കാതോര്‍പ്പിച്ചിരുന്നു അയാള്‍........ .അപ്പോഴാണ്‌ അമ്മയെ അദൃശ്യമായ ഏതോ ഒരു ശക്തി വലയം ചെയ്തതായി അയാള്‍ക്ക്‌ തോന്നിയത്. അമ്മയാണ്,സര്‍വ മര്ത്യര്‍ക്കും സങ്കടം പറയാനുള്ള ഒരേ ഒരമ്മ! അവരെ രക്ഷിക്കാതെ പറ്റില്ല. ആ ചെറുപ്പക്കാരന്‍ അമ്മയെ രക്ഷിക്കാനായി കുതിച്ചു,നിരായുധനായി.       എന്ത് ചെയ്യാം അമ്മയോട് കൂടുതല്‍ ഭക്തിയുള്ള പരശ്ശതം ഭക്തര്‍ അയാളെ അടിച്ചും ചവിട്ടിയും ഒതുക്കിക്കളഞ്ഞു." വേണ്ട മക്കളെ ആ പാവത്തിനെ വെറുതെ വിടൂ" എന്ന് പറയാന്‍ കാരുന്ണ്യ വാരിധിയായ ആ അമ്മക്ക് തോന്നിയില്ല. അയാളെ അവര്‍ പോലീസിലേല്‍പ്പിച്ചു.എത്തിയേടതൊക്കെ കിട്ടിയവര്‍ അമ്മയോടുള്ള ഭക്തി ആ പാവത്തിന്റെ ദേഹത്ത് കാണിച്ചു.പച്ചവെള്ളം പോലും കൊടുക്കാതെ ആ പാവത്തിനെ തച്ചു കൊന്നു.       മുമ്പും പലരും ഇങ്ങിനെയൊക്കെ കൊലചെയ്യപ്പെട്ടത് കൊണ്ട് അമ്മ പിന്നീടാ മകനെക്കുറിച്ചു ചോദിച്ചില്ല.പതിവുപോലെ അമ്മ ഭക്തര്‍ക്ക് നടുവില്‍ ആടിയും പാടിയും കഴിഞ്ഞു കൂടുന്നു.അമ്മക്ക് ചുറ്റും ഭക്ത വത്സലര്‍ സകൂതം ആരെങ്കിലും ഈ ഭക്തിയുടെ ശീട്ട് കൊട്ടാരം തകര്‍ക്കാനായി പാഞ്ഞടുക്കുന്നുണ്ടോ എന്ന് വീക്ഷിച്ചു കൊണ്ടിരിക്കുന്നു. .

മനുഷ്യന്‍ സംസ്കാര സന്ബന്നാണെന്നാണ് വെപ്പ്.സാംസ്കാരിക രംഗമായാണ് വിനോദോപാധി കൂടിയായ സിനിമ രംഗത്തെ നമ്മള്‍ ഗണിച്ചു പോരുന്നത്. എന്നാല്‍ എന്ത് സംസ്കാരമാണ് നമുക്ക്,നമ്മുടെ യുവ തലമുറയ്ക്ക് ഈ രംഗത്ത്‌ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്!ഐ.പി.എല്‍ ക്രിക്കറ്റ് ഷാരൂക് ഖാന്റെ ടീം കപ്പെടുതാല്‍ തുണിയുരിഞ്ഞു കാണിക്കാം എന്നായിരുന്നു ഒരു ബോളി വുഡ് നടിയുടെ പ്രഖ്യാപനം.( നൂറു അനാഥകള്‍ക്കു ഭക്ഷണം കൊടുക്കാം,രണ്ടു നിര്‍ധനരുടെ വിദ്യാഭ്യാസ ചെലവു വഹിക്കാം എന്നൊക്കെ എന്തെല്ലാ0 നല്ല കാര്യങ്ങളുണ്ട് ) അവര്‍ അങ്ങിനെ തന്നെ ചെയ്തു കാണിച്ചു. നഗ്നയായി ഫോട്ടോക്ക് പോസ് ചെയ്തു പത്രക്കാര്‍ക്ക് കൊടുത്തു.മറ്റൊരുത്തി തന്റെ കന്യകാത്വം സ്ക്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഒരു ബാസ്കറ്റ് ബാള്‍ താരംകൊണ്ടുപോയെന്നു ലോകത്തോട്‌ വിളിച്ചു പറഞ്ഞു.ബ്ലൂ ഫിലിമുകളെ അങ്ങിനെ അവഗണിക്കരുതെന്നാണ് കക്ഷിയുടെ മറ്റൊരപേക്ഷ. അതിലഭിനയിക്കുന്നവരെ നിസ്സാരരായി കാണരുതെന്നും അവര്‍ക്കഭിപ്രായമുണ്ട്. ഒരു പ്രണയം തകര്‍ന്നാല്‍ മറ്റൊന്നുമായി കൂളായി പോവുന്നു ചില വന്ബത്തികള്‍,തെരുവിലൂടെ ഇണയുടെ പൃഷ്ടം മാറി മാറി മണത്തു നടക്കുന്ന കാലികളെപ്പോലെ. അഭിനയത്തോടൊപ്പം സാമൂഹ്യ സേവനം നടത്തിയിരുന്നവര്‍ മുമ്പ് ഈ രംഗത്തുണ്ടായിരുന്നു;ശബാന ആസ്മിയെപ്പോലെ,സ്മിത പാട്ടീലിനെപ്പോലെ..

Tuesday, June 12, 2012

വെര്‍തെ അല്‍ള ബാര്യ!

                                                                  ഭാര്യ.1 ഗോവിന്ദനാശാന്‍ ചെണ്ട കൊട്ട് വിധഗ്ദ്ധനായിരുന്നു.ദ്രുത താളത്തിലുള്ള ആശാന്റെ ചെണ്ട കൊട്ട് മനം കുളിര്‍പ്പിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു.ആശാന്റെ ചെണ്ട കൊട്ട് നടക്കാത്ത കാവുകളോ ഉത്സവങ്ങളോ സമീപ പ്രദേശത്തൊന്നും നടന്നിട്ടുണ്ടായിരുന്നില്ല. ഉത്സക്കംമിറ്റിവക്കാരോടൊപ്പം കൂടി മുന്തിയ തരം മദ്യ സേവ നടത്തി ശീലിച്ച ആശാന്‍ മദ്യത്തിനടിമയായി. സേവ നടക്കാത്തപ്പോള്‍ കൈ ചുമ്മാ കിടന്നു വിറച്ചു തുടങ്ങി.ചെണ്ടാകൊട്ടിലെ പ്രാവീന്ണ്യം ക്രമേണ നഷ്ടപ്പെട്ടു.വെറുതെ നില്‍ക്കുമ്പോള്‍ പോലും കൈ വിറച്ചു കൊണ്ടിരിക്കും.ചെണ്ട കൊട്ടാന്‍ ആരും വിളിക്കാതെയായി. സാമ്പത്തിക പരാധീനത മറി കടക്കാന്‍. ഭാര്യ കാര്ത്യായിനി അമ്മ പണിക്കു പോയി തുടങ്ങി. സന്ധ്യ വരെ അതിലെയും ഇതിലെയും ചുറ്റിക്കറങ്ങി ആശാന്‍ സമയം പോക്കും.സന്ധ്യക്ക്‌ ഭാര്യ വീട്ടിലെത്തിയാല്‍ കാശില്‍ നിന്നൊരു ഭാഗം ചോദിക്കും.കൊടുത്തില്ലെങ്കില്‍ കുനിച്ചിരുത്തി നല്ല ഇടിയാണ്.അകമ്പടിയായി മണിപ്രവാള സാഹിത്യo വായില്‍ നിന്ന് ചുമ്മാ അങ്ങിനെ നിര്‍ഗളിക്കും.കുടിച്ചു വന്നാലും ആശാന്‍ ഭാര്യയുടെ മുതുകത്തു ചെണ്ട കൊട്ടും,പക്ഷെ മണിപ്രവാളത്തിനു പകരം നല്ല നാടന്‍ പാട്ടുകളായിരിക്കും. വെറുതെ അല്ല ഭാര്യ.                                                                                                                                                                
                                                                                                                                                                                      ഭാര്യ 2 .ഓട്ടോക്കാരന്‍ സൈനുദ്ധീന്‍ കല്യാണ ശേഷം കിട്ടിയ സ്ത്രീധനവും കൂട്ടിയാണ് ഒരു പിക്ക് അപ്- നായ് കുറുക്കന്‍ തന്നെ- വാങ്ങിയത്.(എന്നിട്ടും തികയാത്ത കാശ് അടച്ചു തീര്‍ക്കാനുണ്ട് മാസം തോറും). രണ്ടു മൂന്നു മാസം കൂടുമ്പോള്‍ അയാള്‍ ഭാര്യ ജമീലയെ അവളുടെ വീട്ടിലേക്കു പറഞ്ഞു വിടും.തന്റെ പിക്ക് അപ് വാനിന്റെ അടവ് തുക സംഘടിപ്പിക്കാനുള്ള പല വിധ ഉപായങ്ങള്‍ പറഞ്ഞു കൊടുത്താണ് അയാളവളെ പറഞ്ഞയക്കുന്നത്.ഇപ്പ്രാവശ്യം അവളുടെ മൂത്ത ആങ്ങള ഗള്‍ഫില്‍ നിന്ന് വന്നിട്ടുണ്ട്.എന്തായാലും കുറച്ചു പണം കയ്യിലില്ലാതെ വരില്ല. തഞ്ചത്തിലും തരത്തിലും കുറച്ചു പണം തരപ്പെടുത്തണം. അതിനായി ജമീല ഇപ്പോള്‍ അവളുടെ വീട്ടിലാണ്.പോയിട്ട് മൂന്നാല് ദിവസമായി. ഇന്നവള്‍ വരും.വരുമ്പോള്‍ കയ്യില്‍ കാശ് കാണുമോ?.കാണും.കാണാതിരിക്കില്ല. സൈനുദ്ധീന്‍ സ്നേഹമുള്ലോനാണ്,അതുകൊണ്ടാണല്ലോ,സ്ത്രീധനത്തിന്റെ ബാക്കി കിട്ടാനുളള കാശിനു അയാള്‍ അവധി കൊടുത്തത്."അത് തരുമ്പോള്‍ തരട്ടെ, നീയിപ്പോ വണ്ടിയുടെ അടവ് തെറ്റാതിരിക്കാനുള്ള കാശ് സംഘടിപ്പിച്ചു വാ" എന്നാണയാല്‍ ഓരോ തവണയും അവളെ വീട്ടിലെക്കയക്കുമ്പോള്‍ പറയുന്നത്.വെറുതെ അല്ല ഭാര്യ

                                               ഭാര്യ 3 .ആര്‍.എം.ബാബുവിന്റെ ഭാര്യ ഇന്നയാളുടെ ബോസ്സിനെ കാണും. ഒരു ന്യൂ ജനറേഷന്‍ ബാങ്കിലെ ഉദ്യോഗസ്ഥനായ അയാളുടെ ബാങ്കിന്റെ എം.ഡി.അയാളുടെ പ്രമോഷന്‍ പലവിധ കാരണങ്ങള്‍ പറഞ്ഞു നീട്ടി നീട്ടി കൊണ്ടുപോവുകയാണ്‌.ഒരു പെണ്‍ കോ ന്തനായ.എം.ഡി,ശിപായി ലഹള എന്ന സിനിമയിലെ വിജയ രാഘവന്റെ കഥാ പാത്രത്തെ അനുസ്മരിപ്പിക്കുന്ന സകല വിധ പെരു മാറ്റങ്ങളും ഉള്ള ആളാണ്‌.കാഴ്ചയില്‍ മാത്രമേ വ്യത്യാസമുള്ളൂ.ഒരു ,ഇരു നിറമുള്ള എലുമ്പന്‍.ഏതു നേരവും കണ്ണാടിയുടെ മുമ്പിലാണ് കക്ഷി.ഓരോരുത്തരുടെയും ഭാര്യമാര്‍ നേരിട്ട് ചെന്ന് അപേക്ഷിച്ചപ്പോഴാണ് തന്റെ സഹ പ്പ്രവര്തകരുടെ പ്രമോഷന്‍ ശരിയായതെന്ന രഹസ്യം പ്യൂണ്‍ ആനന്ദനാണയാളോട് പറഞ്ഞത് ഇനി ആവഴിക്കു നോക്കുക തന്നെ.ആര്‍. എം ബാബു തീരുമാനിച്ചു കഴിഞ്ഞു. ഇന്നയാള്‍ ഭാര്യയെ കൂട്ടിയാണ് ഓഫീസിലേക്ക് പോവുന്നത്.വെറുതെ അല്ല ഭാര്യ.