Sunday, October 2, 2011

ഒരേ തിരക്കഥകള്‍ - പനിയും,പഠിപ്പും

ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മള്‍ കേരളീയര്‍ ഒരേ തിരക്കഥയില്‍ രണ്ടു കാലങ്ങള്‍ കൊണ്ടാടാന്‍ വിധിക്കപ്പെട്ടവര്‍,യാതൊരുളുപ്പുമില്ലാതെ, നിസ്സംഗരായി .....

ഒന്നാം തിരക്കഥ:  ഓരോ വര്‍ഷവും മണ്‍സൂണ്‍ വരുന്നതോടെ ഈ തിരക്കഥക്കനുസരിച്ചു കാര്യങ്ങള്‍ നീങ്ങുകയായി.കേരളത്തിലെ പട്ടണങ്ങളായ പട്ടണങ്ങളിലും ഗ്രാമങ്ങളായ ഗ്രാമങ്ങളിലും കൂട്ടിയിട്ട മാലിന്ന്യങ്ങളില്‍മഴ  വന്നു നനച്ചു ചീഞ്ഞളിഞ്ഞ കൂമ്പാരങ്ങളില്‍ നിന്ന് രോഗങ്ങള്‍ പനിയുടെ രൂപത്തില്‍ജനങ്ങളെ ഉപദ്രവിച്ചു തുടങ്ങും.ചിലര്‍ പനിപിടിച്ചു കാലഗതി പൂകും. കേരളമോന്നടങ്കം പനി കീഴടക്കുമ്പോള്‍ മാധ്യമ രംഗവും പനിമയമാവും.പ്രതിപക്ഷം, പനി   കൊണ്ടുവന്നത് ഭരണ പക്ഷമാണെന്ന  മട്ടില്‍ സ്ടെജുകളില്‍ ഗീര്‍വാണം നടത്തും. അപ്പോഴേക്കും പനിയെ പറ്റിപ്പഠIക്കാന്‍  വടക്ക് നിന്നൊരു സംഘമെത്തും.പഠനം നടക്കും. അപ്പോഴൊക്കെ ഡോക്റെര്‍ര്മാരില്ലാത്ത ആശുപ്പത്രികളില്‍ പോയി ജനം വിറച്ചു  വിറച്ചു കഴിയും. സാവധാനം മഴ മാറുകയും പനി കുറയുകയും ചെയ്യും.പുതിയ വിഷയങ്ങല്‍ക്കുപിറകെയായി പിന്നെ ആള്‍ക്കൂട്ടം! കൂടുതല്‍ കൂടുതല്‍ മാലിന്ന്യം പരിസരങ്ങളില്‍ നിക്ഷേപിച്ചു അടുത്ത മഴക്കാലം വരെ ജനം ആഘോഷിച്ചു കഴിയും    (മാലിന്ന്യങ്ങളില്‍ നിന്നാണ് രോഗങ്ങള്‍ പിറക്കുന്നതും സംക്രമിക്കുന്നതും എന്നറിയാമായിരുന്നിട്ടും മാലിന്ന്യ സംസ്കരണത്തിന് ഫലപ്രദമായ ഒരു നടപടിയും ഒരു ഗ്രാമ പഞ്ചായത്തോ,ജില്ല സംസ്ഥാന ഭരണകൂടങ്ങളോ ഈ കാലയളവില്‍  ചെയ്യില്ല!)

രണ്ടാം തിരക്കഥ:പ്ലസ്‌ ടു റിസല്‍ട് വന്നു കോളേജു അഡ്മിഷന്‍ തുടങ്ങുന്നതോടെയാണ് ഈ തിരക്കഥക്കനുസരിച്ച് കാര്യങ്ങള്‍ ചലിച്ചു തുടങ്ങുക.മിക്ക വിദ്യാര്തികളും എന്ട്രന്‍സ് ടെസ്റ്റ്‌ എഴുതിയിട്ടുണ്ടാവും.ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ കോളേജുകളില്‍ അഡ്മിഷന്‍ നേടിയിട്ടുണ്ടാവും. ഈ ഘട്ടത്തില്‍ ഗവേര്‍ന്മെന്റും സ്വാശ്രയ മാനേജുമെന്റുകളും പല വിധ കോലാഹലങ്ങളും ഉണ്ടാക്കി വാര്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കും.യുനിവേഴ്സിടികള്‍ അഡ്മിഷന്‍ ക്ലോസ് ചെയ്യാന്‍ കോളെജുകള്‍ക്ക്‌ നിര്‍ദേശം കൊടുക്കും. വൈകിയാണ് എന്ട്രന്‍സ് ടെസ്റ്റ്‌റിസല്‍ട് വരിക. മെഡിക്കല്‍- എന്ജിനിയരിംഗ്-പാര മെഡിക്കല്‍ കോഴ്സുകളില്‍ പ്രവേശനം നേടി ഇവരിലേറെ പേരും കോളേജു വിട്ടു പോവും.കോളേജുകളില്‍ ഒരു പാട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും, പ്രത്യേകിച്ച് സയന്‍സ് വിഷയങ്ങളില്‍.( സംശയമുണ്ടെങ്കില്‍ അടുത്തുള്ള കോളേജുകളില്‍ അന്വേഷിച്ചു നോക്കുക)

Saturday, September 24, 2011

നിങ്ങള്‍ക്കറിയാത്തത്

മൊബൈല്‍ ഫോണിത്രയൊന്നും സാര്‍വത്രിക മല്ലാത്തൊരു കാലത്തെഴുതിയ ഈ ലേഘനം ഇന്നും പ്രസക്തമാണെന്നത്‌ കൊണ്ട് വീണ്ടും വായനക്കാരുടെ മുന്നിലേക്കിടുന്നു

Wednesday, September 14, 2011

കേരളമെന്ന പേര് കേട്ടാലോ..........!

                                                                  തലക്കെട്ട്‌ വായിച്ചു, തിളക്കണം ചോര ഞരമ്പുകളില്‍ എന്ന് പൂരിപ്പിക്കാന്‍ വരട്ടെ. അത്ര ആശാവഹമല്ല കാര്യങ്ങള്‍. കുടിയന്മാരുടെ സ്വന്തം നാട് എന്ന് ഇതിനകം കീര്‍ത്തി കേട്ട കേരളത്തിലെ ആളോഹരി മദ്യ ഉപഭോഗം 8 .3 ലിറററാണ് ഇന്ത്യയുടെ മൊത്തം കണക്കെടുത്താല്‍ ഇത് വെറും ൦.75 ലിറററാണ്.ഇന്ത്യയില്‍ ഒരു ലക്ഷം ജനങ്ങളില്‍ 10 .5 പേര്‍ എന്ന കണക്കിലാണ് ആത്മഹത്യ ചെയ്യുന്നതെങ്കില്‍ വെവരവും വിദ്യാഭ്യാസവുമുള്ള കേരളത്താന്മാര്‍ 25 .3 എന്ന തോതിലാണ് ആത്മഹത്യ ചെയ്യുന്നത്. ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ 1 .1 ശതമാനം പേരാണ് വിവാഹ മോചനം ചെയ്യുന്നതെങ്കില്‍ കേരളത്തിലിത്‌ 3 .3 ശതമാനമാണ്.ഗാര്‍ഹിക പീഡന വിഷയത്തില്‍ ദേശീയ ശരാശരി 5 .3 ശതമാനമാണെങ്കില്‍ കേരളത്തിലത്ത് 11 .8 ശതമാനമാണ്


                     കുട്ടികളുടെ കാര്യമാണ് വലിയ കഷ്ടം. കേരളത്തിലെ ആറ് വയസ്സിനു താഴെയുള്ള ഓരോ നൂറു കുട്ടികളിലും ഒന്നെന്ന തോതില്‍ ബുധിമാന്ദ്യമുള്ളവരാന്.
പത്തു ശതമാനം കേരളീയരും എന്തെങ്കിലും മാനസിക വൈകല്ല്യമുള്ളവരാണെന്ന്ന്നു,ആരോഗ്യ രംഗത്തെ ഫണ്ട് വിനിയോഗത്തെക്കുറിച്ച സി. എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ സംശയത്തിനു പഴുതില്ല. ഏതെല്ലാം തട്ടിപ്പ് പരിപാടികളുണ്ടോ,പണം ചുമ്മാ ഇരട്ടിക്കുമെന്ന് കേട്ടാല്‍ കേരളീയന് അതില്‍ നിക്ഷേപിക്കാന്‍ പണത്തിനു യാതൊരു മുട്ടുമില്ല. സ്വന്തം വരുമാനവും,കടം വാങ്ങിയതും മൊത്തം "നിക്ഷേപിച്ചു" മതിവരാതെ കുടുമ്പക്കാരുടെയും അയല്‍ക്കാരുടെയും കൂടി പണം എങ്ങിനെയെങ്കിലും ഈ ഇരട്ടിപ്പ് തട്ടിപ്പുകളില്‍ നിക്ഷേപിപ്പിക്കാന്‍ പ്രത്യേക കഴിവ് തന്നെ മലയാളിത്താനുണ്ട്!
                                                               പീഡനത്തിന്റെ നാനാവിധ സാധ്യതകളിലും പ്രായോഗിക ഗവേഷണം നടത്തുന്ന മലയാളിക്ക് മാനസിക രോഗമുണ്ടെന്ന് പറയുന്നത് കളവോ,അതിശയോക്തിയോ ആവില്ലല്ലോ!
                         ഇനി പറയൂ, കേരളമെന്നു കേട്ടാല്‍ നരമ്പുകളില്‍ ചോര "തിള
ക്കുക" തന്നെയല്ലേ വേണ്ടത്!


Wednesday, September 7, 2011

അത്രക്കങോട്ട് സുഖിപ്പിക്കണൊ സഖാവെ?

+                                             നട്ടുച്ച വെയിലത്ത് നിന്നു ഇപ്പോള്‍ രാത്രിയാണെന്നു പറഞാല്‍ 'വളരെ ശരി' എന്നു ഉച്ചത്തില്‍ സമ്മതിച്ചു തരുന്ന ചില ഏറാന്‍ മൂളികളുണ്ടാകും ഇവരെക്കുറിച്ചു "ശുമ്ബന്മാര്‍ " എന്നാണു വിവരമുള്ളവര്‍ പറയുക. മുകളിലുള്ള വാര്‍ത്ത ശകലം വായിച്ചു നോക്കൂ,പകലിനെന്തൊരു ഇരുട്ടു അല്ലെ!
                                     എന്റെ കൂടെ ബി എഡിനു പടിച്ച തിരുവമ്പാടിക്കാരന്‍ ജോസ് പ്രസാദ് ഒരു പ്രശസ്ത ഹയര്‍ സെകന്ടറി സ്കൂള്‍ അധ്യാപകനാണു. നല്ല്ലവന്, പരോപകാരി എന്നീ വിശേഷങളെല്ലാം നന്നായി ചേരുന്ന അധേഹതിന്റെ രന്ടു മക്കള്‍ സ്കൂള്‍ വിട്ടു മുക്കത്തിനടുത്ത അവരുടെ വീട്ടില്‍ വന്നിറങവെ ടിപ്പര്‍ ലോറി തട്ടി മരണപ്പെട്ടതു നാടൊന്നടങ്കം വര്ധിച സങ്കടതോടെയാണ്‌ ശ്രവിച്ചതു.
വൈകുന്നേരം സ്കൂള്‍ വിട്ട സമയതു പൊലും ഒട്ടും ശ്രധയില്ലാതെ ആര്തി പൂന്ട ഒരു ഡ്രൈയ്വ്വരുടെ ലക്കു കെട്ട ഡ്രൈവിങ് ജോസിന്റെ ഇളയ കുട്ടിയെ അമ്മയുടെ കണ്മുന്നില്‍ വെച്ചു തന്നെ കുരുതി കൊടുത്തു.മൂത്ത കുട്ടി ഒരാഴ്ച കഴിഞു ആസ്പത്രിയില്‍ വെച്ചും മരിച്ചു.എനിക്കു നേരിട്ടറിയാവുന്ന ഈ ദുരന്തം നടന്നിട്ടു മാസങളെ ആയിട്ടുള്ളു.
                                                എന്റെ നാടിനടുത്തു കരിപ്പൂര്‍ എയര്‍ പോര്ട്ട് പ്രവര്ത്തിയിലെര്പ്പെട്ട റ്റിപ്പര്‍ ലോറികള്‍ എത്ര ജീവനാണു കൊത്തിയെടുത്തതു!കേരളത്തിലെ ഏത് ഗ്രാമത്തിനും വെകിളിയെടുത്ത് പായുന്ന ടിപ്പര്‍ ലോറികല്‍ക്കടിയില്‍ പെട്ട് മരണം ഏറ്റു വാങ്ങിയ ഒരു പാട് പേരുടെ വേദനയുടെ കഥ പറയാനുണ്ടാകും.ഈ മരണപ്പാച്ചിലും ആര്ത്തിയുമൊക്കെ വെടിഞ്ഞു മാന്യമായി ശ്രദ്ധിച്ചുവേണം ടിപ്പര്‍ ലോറികളോടിക്കാന്‍ എന്ന് ഉപദേശിച്ചു നേരെയാക്കുന്നതിനു പകരം സഖാവ് ഇ.പി.ജയരാജന്‍ സദസ്സിന്റെ കയ്യടി വാങ്ങാന്‍ എത്ര വലിയ കളവാണ് പറഞ്ഞത്!
                                      സുഖിപ്പിക്കാം പക്ഷെ തലയിലെ പേനെടുത്തു പൊട്ടിച്ചു കൊടുത്തും,ചെവിയിലൊരു കോഴി തൂവലിട്ടു തിരിച്ചു കൊടുത്തും, കാല്‍ വിരലുകള്‍ പൊട്ടിച്ചുമോക്കെയുള്ള ഈ സുഖിപ്പിക്കലുണ്ടല്ലോ അതിനു തോന്ന്യാസമെന്നാണ് പറയേണ്ടത്. തല്‍ക്കാലം കുറച്ചു പേരുടെ കയ്യടി കിട്ടും, പക്ഷെ അപ്പുറത്ത് പത്രം വായിക്കുകയും കാര്യങ്ങള്‍ നേരാം വണ്ണം വിലയിരുത്തുകയും ചെയ്യുന്ന വെവരമുള്ള മനുഷ്യരിരിക്കുന്നുണ്ട് സഖാവേ . നല്ല ബുദ്ധിവരട്ടെ. ലാല്‍ സലാം.

Wednesday, July 27, 2011

ബൂര്‍ഷ്വാസി

ഓഫീസിലെ പൊട്ടിപ്പൊളിഞ്ഞ കസേരയിലിരുന്നു ഫയലുകള്‍ നോക്കിക്കൊണ്ടിരുന്ന നേതാവിന്റെ തുടയില്‍ മൂട്ട കടിച്ചു.
      നേതാവ് ചാടിയെഴുന്നേറ്റു കസേരയുടെ വിടവില്‍ നിന്നു മൂട്ടയേപുരതെടുതിട്ടു. തന്റെ രക്തം കുടിച്ചു വീര്‍ത്ത മൂട്ടയെ കണ്ടപ്പോള്‍ നേതാവിന് ദേഷ്യം വന്നു.
     മൂ ട്ടയെ ചെരിപ്പിനടിയിലിട്ടു ചവിട്ടി യരക്കാന്‍ തന്നെ നേതാവ് തീരുമാനിച്ചു പക്ഷെ മാര്‍ക്സിന്റെ  ഉറച്ചൊരു അനുയായിയായ നേത്വിന്റെ മനസ്സാക്ഷി അയാളെ അതില്‍ നിന്നു തടഞ്ഞു.
      ആ മൂട്ട അധ്വാച്ചിട്ടല്ലെ രക്തം സമ്പാദിച്ചത്? അതിനെ  കൊന്നാല്‍ താന്‍ ബൂര്‍ഷ്വാ മുതലാളിത്ത വ്യവസ്ഥിതിയുടെ പിണിയാളാവില്ലെ   ?
പാടില്ല , നേതാവ് തന്റെ കോപം അടക്കിപ്പിടിച്ചു.
      എന്നാല്‍ മറ്റൊരു ചിന്താ  നേതാവിനെ വിഷമിപ്പിച്ചു. പാവപ്പെട്ട തന്റെ രക്തം ഊറ്റിക്കുടിച്ച ആ മൂട്ടയല്ലേ മുതലാളിത്തത്തിന്റെ പ്രധിനിധി! നേതാവ് ധര്‍മ സങ്കടത്തിലായി.

പിന്നറീവ്.
കൊതുകിന്റെ കൂട്ടുകാരനെ ക്കുറിചു എന്തേ മിന്ടാതത് എന്ന കൂട്ടുകാരുടെ കമ്മാന്റിനുള്ള "ചുട്ട" മറുപടിയാണ്പ്പ്രാവശ്യം 
  Pre-Degree പഠനകാലതെഴുതിയ ഈ മിനിക്കഥ ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ് (1980 ഡിസംബര്‍ 27 ) പ്രസിദ്ധീകരിച്ചു വന്നത്.പിന്നെ വളരെക്കഴിഞ്ഞാണ് ആ പദത്തിന്റെ  ശരിയായ ഉച്ചാരണവും വിചിത്രമായ സ്പെല്ലിങ്ങും(bourgeeoisie =middle class in the society അറിയുന്നത്, ആ വാക്ക് ഉപയോഗിചു ഉപയോഗിചു അര്‍ഥം മാറീയതാനെന്നറീയുന്നത്‌!  

Sunday, July 17, 2011

ഉത്തരം

                                  " കൊതുകിന്റെ പരമാവധി ആയുഷ്കാലമെത്ര? " പരീക്ഷയുടെ ചോദ്യത്തിനു കുട്ടി ഉത്തരമെഴുതി.
                                                                                                                                                                                                                                                      = അത് കൊതുക് ഏതു മേഖലയില് പ്രവര്ത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും . ഉദാഹരണമായി, കൊതുക് മതരംഗത്താണെങ്കില് അണികളെല്ലാവരും നരകത്തിനു പാകമായ  വിറകായി
 എന്നുറപ്പാകും വരെ,
                                             രാഷ്ട്രീയ രംഗതാണെന്കില് പ്രവര്തകരെല്ലാവരുടെയും ശരീരത്തില് ഇനിയൊരിറ്റു രക്തം പോലും ബാക്കിയില്ല ,നീരയിക്കഴിഞ്ഞുവേന്നുറപ്പാകും വരെ:
                                                                                                                                                                                                                                                                                                                                                                                                              ഇനി മീഡിയ രംഗത്താണെങ്കില് അനുവാചകരുടെ സത്യവും അസത്യവും തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടും വരെ.
                                                                                                                                                                                        പിന്നെ സമാധാനത്തോടെ കൊതുക് ഒരു മൂളിപ്പാട്ടും പാടി
ക്ഷീരമുള്ള ഒരകിടും തേടിപ്പോകും. എന്നിട്ട് പുലര്ച്ചെ 4.15 ന്റെ കറവക്കാരനെയും കാത്തിരിക്കും!