അവസാനം വിധി അതിന്റെ ധര്‍മം ഭാഗികമായെങ്കിലും നിര്‍വഹിച്ചിരിക്കുന്നു.ഗുജറാത്തിലെ നരോദ കൂട്ടക്കൊലയില്‍ പ്രതികളായവര്‍ക്കെതിരെ കോടതി ശിക്ഷ വിധിച്ചിരിക്കുന്നു.രാഷ്ട്രീയ രംഗം പൊതു ജന സേവനതിനുളളതാണെന്നാണ് നാം പറഞ്ഞു വരുന്നത് അത്തരം ഒരു രംഗത്ത്; സ്നേഹം ,കനിവ്,ദയ,കാരുന്ന്യം , ആര്‍ദ്രത തുടങ്ങിയ അസംഖ്യം സദ് ഗുണങ്ങളുടെ സംഗമ സ്ഥാനമെന്ന് നാമൊക്കെ പറഞ്ഞു കൊണ്ടിരുന്ന സ്ത്രീകള്‍ എത്തിയാലോ?പിന്നെ ആ രംഗത്തിന്റെ പൊലിമ പതിന്മടങ്ങ് വര്‍ധിക്കും.അത്തരം ഒരു രംഗത്തേക്കാണ് മായ കൊട്നാനി എന്ന സ്ത്രീ എത്തിപ്പെട്ടത്.സാധാരണ സ്ത്രീയല്ല ,അഭ്യസ്ത വിദ്യ,സമൂഹത്തിനു ആതുര ശുശ്രൂഷ നല്കാന് കടപ്പെട്ട ഡോക്ടര്‍!... പക്ഷെ നന്മകളുടെ വിള നിലമാകേണ്ടിയിരുന്ന അവരുടെ മനസ്സ് നിറയെ വര്‍ഗ്ഗീയ വിഷമായിരുന്നു.ഒരു പാട് മനുഷ്യ സേവനങ്ങളിലൂടെ സ്ത്രീ ജന്മത്തിന്റെ മികവു പ്രകടിപ്പിക്കാമായിരുന്നിട്ടും മനസ്സിനെ പാകപ്പെടുത്തിയത് വെറുപ്പ്,വിദ്വേഷം,പക,കൊലപാതകം തുടങ്ങിയ ഹിംസ സ്വഭാവങ്ങളോട് ചേര്‍ന്ന് നില്‍ക്കാനായിരുന്നു.അങ്ങിനെ ഗോധ്ര ദുരന്തമെന്ന ദുരൂഹ സംഭവത്തിന്റെ പിറ്റേന്ന് തന്നെ നിരപരാധികളായ അസംഖ്യം നിരപരാധികളും നിരാശ്രയരുമായ നരോദയിലെ പാവം ജനങ്ങളെ ചുട്ടു കൊല്ലാന്‍ കച്ചകെട്ടിയിറങ്ങി. അസംഖ്യം സ്ത്രീകളും കുട്ടികളുമടങ്ങിയ നിരപരാധികളെ ചുട്ടു കൊന്നു.,മനസ്സിലെ ഡ്രാക്കുളയെ തൃപ്തിപ്പെടുത്തി. ഉമാ ഭാരതി, പ്രജ്ഞാ സിംഗ് വസുന്ധരാ സിന്ധ്യാ...എന്നിവരുടെ പട്ടികയില്‍ പ്രഥമ സ്ഥാനമലന്ഖരിക്കുന്ന മായ കൊട്നാനിയുടെ വിധി കാലത്തിന്റെ അനിവാര്യമായ നിയോഗമാണ്.
എല്ലാവരുടെയും അമ്മ, സ്നേഹ സ്വരൂപ. മക്കള്‍ സങ്കടം പറയാന്‍ ഓടിയെത്തുന്നത് ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മാത്രമല്ല,വിദേശ രാജ്യങ്ങളില്‍ നിന്ന് കൂടിയാണ്.മക്കള്‍ കൈ കൂപ്പിയും,പ്രണമിച്ചും സായൂജ്യമടയുന്നു. അമ്മ മക്കളെ കെട്ടിപ്പിടിച്ചാശ്വസിപ്പിക്കുന്നു,ചിലരെ കൈ ഉയര്‍ത്തി അനുഗ്രഹിക്കുന്നു. അത്തരത്തിലൊരു മകനായിരുന്നു സദ്നം സിംഗ് മാന്‍. . .മനസ്സിന്റെ ഒരു പാട് നിഗൂഡമായ ചോദ്യങ്ങള്‍ക്കുത്തരം തേടി മത പുരോഹിതരെയും സന്ന്യാസി വാര്യരെയും സന്ദര്‍ശിച്ചു ബുദ്ധിമാനും,മിടുക്കനും,ആരോഗ ദൃഡ ഗാത്രനുമായ ആ യുവാവ്.ചോദ്യങ്ങളുമായി അരുവിക്കരയിലെ മത സദസ്സിലുമെത്തി അയാള്‍. ., അവിടെ നിന്നാണ് കാരുന്ണ്യ വാരിധിയായ അമ്മയെക്കാണാന്‍ അയാളെത്തുന്നത്.അമ്മയുടെ സദസ്സില്‍ അവരുടെ വാക്കുകളിലെ മുത്തുകള്‍ പെറുക്കിയെടുക്കാമെന്ന് കരുതി കാതോര്‍പ്പിച്ചിരുന്നു അയാള്‍........ .അപ്പോഴാണ് അമ്മയെ അദൃശ്യമായ ഏതോ ഒരു ശക്തി വലയം ചെയ്തതായി അയാള്‍ക്ക് തോന്നിയത്. അമ്മയാണ്,സര്‍വ മര്ത്യര്ക്കും സങ്കടം പറയാനുള്ള ഒരേ ഒരമ്മ! അവരെ രക്ഷിക്കാതെ പറ്റില്ല. ആ ചെറുപ്പക്കാരന് അമ്മയെ രക്ഷിക്കാനായി കുതിച്ചു,നിരായുധനായി. എന്ത് ചെയ്യാം അമ്മയോട് കൂടുതല്‍ ഭക്തിയുള്ള പരശ്ശതം ഭക്തര്‍ അയാളെ അടിച്ചും ചവിട്ടിയും ഒതുക്കിക്കളഞ്ഞു." വേണ്ട മക്കളെ ആ പാവത്തിനെ വെറുതെ വിടൂ" എന്ന് പറയാന്‍ കാരുന്ണ്യ വാരിധിയായ ആ അമ്മക്ക് തോന്നിയില്ല. അയാളെ അവര്‍ പോലീസിലേല്‍പ്പിച്ചു.എത്തിയേടതൊക്കെ കിട്ടിയവര്‍ അമ്മയോടുള്ള ഭക്തി ആ പാവത്തിന്റെ ദേഹത്ത് കാണിച്ചു.പച്ചവെള്ളം പോലും കൊടുക്കാതെ ആ പാവത്തിനെ തച്ചു കൊന്നു. മുമ്പും പലരും ഇങ്ങിനെയൊക്കെ കൊലചെയ്യപ്പെട്ടത് കൊണ്ട് അമ്മ പിന്നീടാ മകനെക്കുറിച്ചു ചോദിച്ചില്ല.പതിവുപോലെ അമ്മ ഭക്തര്‍ക്ക് നടുവില്‍ ആടിയും പാടിയും കഴിഞ്ഞു കൂടുന്നു.അമ്മക്ക് ചുറ്റും ഭക്ത വത്സലര്‍ സകൂതം ആരെങ്കിലും ഈ ഭക്തിയുടെ ശീട്ട് കൊട്ടാരം തകര്‍ക്കാനായി പാഞ്ഞടുക്കുന്നുണ്ടോ എന്ന് വീക്ഷിച്ചു കൊണ്ടിരിക്കുന്നു. .
മനുഷ്യന് സംസ്കാര സന്ബന്നാണെന്നാണ് വെപ്പ്.സാംസ്കാരിക രംഗമായാണ് വിനോദോപാധി കൂടിയായ സിനിമ രംഗത്തെ നമ്മള് ഗണിച്ചു പോരുന്നത്. എന്നാല്‍ എന്ത് സംസ്കാരമാണ് നമുക്ക്,നമ്മുടെ യുവ തലമുറയ്ക്ക് ഈ രംഗത്ത് നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്!ഐ.പി.എല്‍ ക്രിക്കറ്റ് ഷാരൂക് ഖാന്റെ ടീം കപ്പെടുതാല്‍ തുണിയുരിഞ്ഞു കാണിക്കാം എന്നായിരുന്നു ഒരു ബോളി വുഡ് നടിയുടെ പ്രഖ്യാപനം.( നൂറു അനാഥകള്‍ക്കു ഭക്ഷണം കൊടുക്കാം,രണ്ടു നിര്‍ധനരുടെ വിദ്യാഭ്യാസ ചെലവു വഹിക്കാം എന്നൊക്കെ എന്തെല്ലാ0 നല്ല കാര്യങ്ങളുണ്ട് ) അവര്‍ അങ്ങിനെ തന്നെ ചെയ്തു കാണിച്ചു. നഗ്നയായി ഫോട്ടോക്ക് പോസ് ചെയ്തു പത്രക്കാര്‍ക്ക് കൊടുത്തു.മറ്റൊരുത്തി തന്റെ കന്യകാത്വം സ്ക്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഒരു ബാസ്കറ്റ് ബാള്‍ താരംകൊണ്ടുപോയെന്നു ലോകത്തോട് വിളിച്ചു പറഞ്ഞു.ബ്ലൂ ഫിലിമുകളെ അങ്ങിനെ അവഗണിക്കരുതെന്നാണ് കക്ഷിയുടെ മറ്റൊരപേക്ഷ. അതിലഭിനയിക്കുന്നവരെ നിസ്സാരരായി കാണരുതെന്നും അവര്‍ക്കഭിപ്രായമുണ്ട്. ഒരു പ്രണയം തകര്‍ന്നാല്‍ മറ്റൊന്നുമായി കൂളായി പോവുന്നു ചില വന്ബത്തികള്‍,തെരുവിലൂടെ ഇണയുടെ പൃഷ്ടം മാറി മാറി മണത്തു നടക്കുന്ന കാലികളെപ്പോലെ. അഭിനയത്തോടൊപ്പം സാമൂഹ്യ സേവനം നടത്തിയിരുന്നവര്‍ മുമ്പ് ഈ രംഗത്തുണ്ടായിരുന്നു;ശബാന ആസ്മിയെപ്പോലെ,സ്മിത പാട്ടീലിനെപ്പോലെ..

9 comments:
ഞാന്‍ ഈ നാട്ടുകാരനേ അല്ല...
കാലം മാറി.കോലം മാറി.കലയും കൊലയും തുണിയുരിക്കുന്ന 'കലി'കാലം!
dude, nice post!
ചെയ്യുന്നതിലല്ല കാര്യം, നല്ലതായാലും ചീത്തയായാലും നാലാള് അറിയുന്നതിലാണ്....!
കാലത്തിന്റെ പോക്ക് കണ്ടു അന്തം വിട്ട് അങ്ങിനെ ഇരിക്കാം എന്നല്ലാതെ ഒന്നിനും കഴിയാതെ.....
എന്തുപറയാനാ ഹനീഫ്ഭായ്... ഇനിയും എന്തൊക്കെ കാണാന്‍ കിടക്കുന്നു...
ഞാന്‍ ഒന്നുംതന്നെ പറയുന്നില്ല ..സാര്‍ ...
ഇടയ്ക്കെങ്കിലും നീതി ദേവത കണ്ണ് തുറക്കുന്നു !!അതാണ് നരോധ വിധി നല്കുന്ന പ്രതീക്ഷ !!
ജീവനം, ധ്യാനം, ലോക മാതൃഭാവവും കെട്ടി
പൊയ്മുഖങ്ങളാടുന്നു കെട്ടുകാഴ്ചകള്‍ കാട്ടി!!
പരമാര്‍ത്ഥം
Post a Comment