Tuesday, February 14, 2012

വാലുണ്ടോ ഡേയ്?

                                                     കുട്ടികള്‍ക്ക് ചില്ട്രെന്‍സ് ഡേ,സ്ത്രീകള്‍ക്ക് വിമന്‍സ് ഡേ, എല്ലാവര്‍ക്കുമായി ഇന്ടിപെന്ടന്റ്സ് ഡേ, റിപബ്ലിക് ഡേ തുടങ്ങി കാട്ടു ജന്തുക്കള്‍ക്കായി വൈല്‍ഡ്‌ ലൈഫ് ഡേ വരെ നാം കേട്ടിരിക്കുന്നു. എന്നാല്‍ ഈ അടുത്ത കാലത്താണ് നാമീ വാലന്റൈന്‍സ് ഡേ യെ ക്കുറിച്ച് കേള്‍ക്കുന്നത്. പ്രേമിക്കുന്നവര്‍ക്കാണത്രെ ഈ ദിനം പതിച്ചു നല്‍കിയിരിക്കുന്നത്.ഞാന്‍ പഠിക്കുന്ന കാലത്തൊന്നും ഇത്തരമൊരു ദിവസത്തെ ക്കുറിച്ച് കേട്ടിട്ടില്ല. തന്നെയുമല്ല പ്രേമ0 വളരെ രഹസ്സ്യമായൊരു ഏര്‍പ്പാടായാണ് സമൂഹം അന്ന് കരുതിപ്പോന്നത്.അക്കാലത്ത് പ്രേമിക്കുന്നവര്‍ക്ക് കിട്ടിയിരുന്ന സൌകര്യങ്ങളും വളരെ കുറവായിരുന്നല്ലോ!
                                                             പ്രേമിക്കുന്നവര്‍ക്ക് പരസ്പ്പരം ഒന്ന് കണ്ടുകിട്ടണമെങ്കില്‍,ഒരു കത്ത് കൈമാറണമെങ്കില് ഒക്കെ എന്തൊരു പ്രയാസമായിരുന്നു! ഇന്നതതരം പ്രശ്നങ്ങളൊന്നുമില്ല. ഒരു ചെക്കന്‍ ഒരു ചെക്കിയെ കാണുന്നു( ചെക്കന് സ്ത്രീലിംഗം ചെക്കിയാണ് നല്ലത്) ഞാന്‍ നിന്നെ പ്രേമിച്ചാലോ എന്നവളോടയാള്‍ ചോദിക്കുന്നു."അയ്യോ ഞാന്‍ ഇന്നലെ ടെന്ത് സീയിലെ മധുവിനോട് ഏറ്റുപോയല്ലോ" എന്നവള്‍ മറുപടി മൊഴിഞ്ഞാല്‍ അവന്‍ മറ്റൊരു പെണ്‍കുട്ടിയെ സമീപിക്കുന്നു. അവള്‍ "ഓകെ" പറഞ്ഞാല്‍ ബന്ധപ്പെടാന്‍ എത്രയെത്ത്ര മാര്‍ഗങ്ങളാണിന്നു.
         
                                                    ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സഹായി മൊബൈല്‍ തന്നെ. രാത്രി പത്തിനും പുലര്‍ച്ചെ നാലിനുമിടക്ക് സൌജന്യ എസ്.എം എസ് ചില മൊബൈല്‍ കമ്പനിക്കാര്‍ ഓഫര്‍ നല്‍കിയത് കമിതാക്കളെ സഹായിക്കാനല്ലാതെ മറ്റെന്തിനാവും? സല്ലപിച്ചങ്ങിനെ നടക്കാനും മൊബൈല്‍ നല്ല കൂട്ടാണ്‌. റോട്ടിലൂടെ നടക്കുമ്പോള്‍ പരിസര ബോധമില്ലെങ്കില്‍ വല്ല പാണ്ടി ലോറിക്കും അടവെക്കാനും വിജന പ്രദേശത്ത് കൂടിയാണെങ്കില്‍ വല്ല പൊട്ടക്കിണറ്റിലും മറിഞ്ഞു വീഴാനുമുള്ള റിസ്കൊഴിവാക്കിയാല്‍ മൊബൈല്‍ പ്രിയങ്കരന്‍ തന്നെ. നേരില്‍ കണ്ടു അടുത്തടുത്ത്‌ നിന്ന് കൊക്കൊഴിച്ചു ബാക്കി ഭാഗങ്ങളുരുമ്മി നിന്ന് യാത്ര ചെയ്യാന്‍ മിനി ബസ്സുകളുണ്ട്. കമിതാക്കളുടെ സുവര്‍ണ കാലം!
                                                  ഇപ്പോഴറിയുന്നു പ്രേമിക്കുന്നവരുടെ ഈ ദിനത്തില്‍ പരസ്പ്പരം സമ്മാനിക്കാന്‍ പല വിധ സമ്മാനങ്ങളും മാര്‍ക്കറ്റില്‍ ലഭ്യമാണെന്ന്.കച്ചവടക്കാരന്റെ കന്നെത്താത്തിടമിനി ഏതുണ്ട്? ചില വന്‍കിട ഹോട്ടലുകള്‍ ഈ ദിനത്തില്‍ പല പ്രേമ പാക്കേജുകളും ഒരുക്കിയിട്ടുണ്ടാത്രേ. കൊച്ചിയിലെ ഒരു വന്‍കിട ഹോട്ടലിലെ ഇത്തരം ഒരു പാക്കേജിലെ കൂപ്പണൊന്നിനു വെറും "നാലായിരം" രൂപ മതി. മാത്രമല്ല അവിടത്തെ കൂപ്പണുകളില്‍ എഴുപതു ശതമാനവും വാലന്റയിന്‍സ്‌ ഡേയുടെ രണ്ടാഴ്ച മുമ്പേ തീര്‍ന്നു പോവുമാത്രേ.
                                                 ന്യായമായൊരു സംശയമുണ്ട്‌. കമിതാക്കളെന്ന ഇക്കൂട്ടര്‍ക്ക് അച്ഛനമ്മമാര്‍ ഇല്ലെന്നു വരുമോ? മോള്‍ ഏതോ ഒരു പയ്യനുമായി പ്രേമത്തിലാണെന്നതും അവര്‍ ഒരു ഹോട്ടലില്‍ പാട്ടും നൃത്തവുമായി കുറെയേറെ സമയം ചിലവഴിക്കാന്‍ പോവുന്നുവേന്നതും ഒരു രക്ഷിതാവിനെയും ആലോസരപ്പെട്ത്തുന്നില്ലെന്നു വരുമോ? മകള്‍ വീട്ടില്‍ കൊണ്ട് വരുന്ന സമ്മാനം അവളുടെ "വര്‍ത്തമാന കാല കാമുകന്‍" കൊടുത്തതാണെന്നറിയുംപോള്‍ അത് നോക്കി "ഹായ്‌ എന്ത് നല്ല ഭംഗി" എന്ന് അവളുടെ അമ്മ ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ടാവുമോ?
                                           മനുഷ്യ സമൂഹത്തില്‍ നില നിന്ന് പോന്ന അഭിമാനം, മാന്യത,കുലീനത്വം, അന്തസ്സ്, നാണം തുടങ്ങിയ ഒരു പാട് സദ്ഗുണങ്ങള്‍ക്ക് നിരക്കാത്ത ഈ പുലയാട്ടു കാണുമ്പോള്‍ ചോദിക്കാന്‍ തോന്നുന്നു."വാലുണ്ടോ ഡായ്?"


(2011 ഫെബ്രുവരിയില്‍ തേജസ്സില്‍ പ്രസിദ്ധീകരിച്ചത്)

12 comments:

ആത്മരതി said...

പ്രണയത്തെ പ്രണയമായ് നമ്മുക്ക് തിരികെ ലഭിക്കുമോ....!

സങ്കൽ‌പ്പങ്ങൾ said...

മനുഷ്യ സമൂഹത്തില്‍ നില നിന്ന് പോന്ന അഭിമാനം, മാന്യത,കുലീനത്വം, അന്തസ്സ്, നാണം തുടങ്ങിയ ഒരു പാട് സദ്ഗുണങ്ങള്‍ക്ക് നിരക്കാത്ത ഈ പുലയാട്ടു കാണുമ്പോള്‍ ചോദിക്കാന്‍ തോന്നുന്നു."വാലുണ്ടോ ഡായ്?"

അലി said...

ലോക മദ്യപാനദിനം, ലോക വ്യഭിചാര ദിനം... ഇതൊക്കെ തുടങ്ങിയാലും ഫേസ്‍ബുക്കിലൂടെയും എസ്സെമ്മെസ്സിലൂടെയും ‘ആശംസകൾ‘ കൈമാറുന്നവരുടെ പെരും തിരക്ക് തന്നെയുണ്ടാവും.

khaadu.. said...

മനുഷ്യ സമൂഹത്തില്‍ നില നിന്ന് പോന്ന അഭിമാനം, മാന്യത,കുലീനത്വം, അന്തസ്സ്, നാണം തുടങ്ങിയ ഒരു പാട് സദ്ഗുണങ്ങള്‍ക്ക് നിരക്കാത്ത ഈ പുലയാട്ടു കാണുമ്പോള്‍ ചോദിക്കാന്‍ തോന്നുന്നു."വാലുണ്ടോ ഡായ്?"

ente lokam said...

ആരും ചോദിച്ചു പോവുമെ ശരിക്കും!!
കൊള്ളാം നന്നായി എഴുതി...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അഭിനന്ദനങ്ങള്‍

Prabhan Krishnan said...

ഏതു ഡോഗിനും ഒരു"ദിവസം"ഉണ്ടാകുമെന്നു
പണ്ടെങ്ങോ കേട്ടപ്പം ഇത്രയും കരുതീല്ല..!(ബഹഹുമാന്യ കമിതാക്കൾ ക്ഷമി..!)

ഇനിയുമുണ്ടാകട്ടെ പുത്തൻ"ഡേ" കൾ..!
ചുമ്മാ ആഘോഷിക്കാല്ലോ..!
നന്നായെഴുതി
ആശംസകൾ കൂട്ടുകാരാ..

P T Ashraf said...

nice for reading and thinking article

ഫൈസല്‍ ബാബു said...

ഇനി പ്രേമ നിരാശ വന്നവര്‍ക്കും വേണം ഒരു ഡേ എന്നിട്ട് വേണം ഒരു ഗ്രീറ്റിങ്ങ്സ് അയക്കാന്‍ ..ഹല്ല പിന്നെ ..

Akbar said...

കമിതാക്കളെന്ന ഇക്കൂട്ടര്‍ക്ക് അച്ഛനമ്മമാര്‍ ഇല്ലെന്നു വരുമോ? മോള്‍ ഏതോ ഒരു പയ്യനുമായി പ്രേമത്തിലാണെന്നതും അവര്‍ ഒരു ഹോട്ടലില്‍ പാട്ടും നൃത്തവുമായി കുറെയേറെ സമയം ചിലവഴിക്കാന്‍ പോവുന്നുവേന്നതും ഒരു രക്ഷിതാവിനെയും ആലോസരപ്പെട്ത്തുന്നില്ലെന്നു വരുമോ?

അച്ഛനമ്മമാര്‍ ഇതിലും വലിയ പുള്ളികള്‍ ആവും. പിന്നെന്താ ചെയ്യുക.

Geethakumari said...

ഇന്ന് നാം എന്തിനെയും അനുകരിക്കുകയാണല്ലോ.സായിപ്പിന്റെ സംസ്ക്കാരരഹിതമായ ജീവിതത്തില്‍ അമ്മയെ ,അച്ചനെ ,സഹോദരങ്ങളെ ,ഭാര്യയെ ,സ്വന്തം കുഞ്ഞുങ്ങളെ ,ഓര്‍ക്കാന്‍ അവനോരുദിനം ,കമ്പോള വ്യവസ്ഥ കല്പ്പിച്ചുകൊടുത്തിരിക്കുന്നു .
അത് നമ്മുടെ നാട്ടിലെ തലമുറയും അനുകരിച്ചുവരുന്നു .ഇപ്പോള്‍ പുതിയാനുകരണങ്ങളും
ശീലിക്കാന്‍ നാം പഠിച്ചു .വൃദ്ധസദനം ,അമ്മതൊട്ടില്‍ ,പീഡനപരമ്പര തുടങ്ങി
മദ്യപാന രംഗത്തും നാം വളരെ മുന്നേറി .ക്വട്ടെഷന്‍ , അച്ചന്‍ മകളെ നശിപ്പിക്കുന്ന രംഗം .
തുടങ്ങി എല്ലാം നാം കാണുന്നു. ഒന്നുപറഞ്ഞു രണ്ടിന് ആത്മഹത്യ ചെയ്യുന്ന ഒരു രംഗം .
പറയാന്‍ തുടങ്ങിയാല്‍ തീരില്ല .വളരെ വേദനയുണ്ട് ,നമ്മുടെ സമൂഹത്തിന്റെ ഈ അന്തസില്ലാത്ത ,നന്മയില്ലാത്ത ,സ്നേഹമില്ലാത്ത ,കരുണയില്ലാത്ത ,ധര്‍മ്മബോധമില്ലാത്ത ,എന്തിനേറെ പറയുന്നു ഹൃദയമില്ലാത്ത ,ഈ പെരുമാറ്റ രീതികളെ പറ്റി ആലോചിക്കുമ്പോള്‍ .
അങ്ങ് ഇതിനെ ഒരു ചര്‍ച്ച വിഷയം ആക്കിയതില്‍ സന്തോഷം .ആശംസകള്‍ .

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടെ ഒരു കൊല്ലത്തിൽ സായിപ്പിന് അമ്മദിനം,ഫാതേർസ് ഡേയ്,സെന്റ്.ജോർജ് ഡേയ്,ബോക്സിങ്ങ് ഡേയ്,വലന്തിയൻസ് ഡേയ്,...അങ്ങിനെ 200 ഓളം ദിനങ്ങളൂണ്ട് കൊണ്ടാടുവാൻ...
എന്നാലും ഇതുപോലൊരു ദിഅനാഘോഷം ഇല്ല കേട്ടൊ ഭായ്