വിദേശ വരുമാനത്തിന് ഇന്ത്യ ഗവേര്‍ന്മെന്ടു ടാക്സ് ചുമത്താന്‍ പോവുന്നു എന്നത് തന്നെയാവും 2012 ലെ ,പ്രവാസിയെ ഏറ്റവും അലോസരപ്പെടുത്തുന്ന വാര്‍ത്ത. ജനുവരി 8 ലെ ടൈംസ് ഓഫ് ഇന്ത്യയില്‍ ഇത് സംബന്ധമായി ഒരു റിപ്പോര്‍ട്ട് വരികയുണ്ടായി. ഇത് പ്രഖ്യാപിക്കാനുള്ള "ഭാഗ്യം" ലഭിച്ചത് ഇന്ത്യന്‍ അഫയേഴ്സ് മന്ത്രി കൂടിയായ നമ്മുടെ വയലാര്‍ രവിക്കാണ്. പല തവണ ഗള്‍ഫു നാടുകളടക്ക്മുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചു പ്രവാസികളുടെ പ്രശ്നങ്ങള്‍ നന്നായറിയാവുന്ന ടിയാണ് പ്രവാസികള്‍ക്ക് എന്തെങ്കിലും ഉപകാരം ചെയ്തു തരാനായില്ലെങ്കിലും ഒരു 'ഉപദ്രവം' പ്രഖ്യാപിക്കാനായല്ലോ.
റേഷന്‍ കാര്‍ഡില്‍ പേരില്ലെങ്കിലും വോട്ടവകാശമില്ലെങ്കിലും പ്രവാസികള്‍ക്കിനി ആശ്വസിക്കാം രാഷ്ട്ര പുനര്‍ നിര്‍മാണത്തില്‍ഇത് വരെ തന്റെ വിയര്‍പ്പൊഴുക്കി നല്‍കിയതിന്റെ കൂടെ ഇനി തന്റെ എല്ലില്‍ നിന്ന് വരണ്ടിയ ചില ഭാഗങ്ങള്‍ കൂടി ചെര്‍ക്കാനാവുന്നുണ്ടല്ലോ എന്ന്. 180 ദിവസം വിദേശത്ത് താമസിച്ച എലാ പ്രവാസിയും ഈ ടാക്സിന്റെ പരിധിയില്‍ വരുമെന്നത് കൊണ്ട് മാസം 300 റിയാലിന് അന്യ നാടുകളിലെ നിരത്ത് അടിച്ചു വാരി ജീവിതം നില നിര്‍ത്താന്‍ പാടുപെടുന്ന പ്രവാസിക്കും ഈ "ആനുകൂല്ല്യം" ലഭിക്കും.
എന്തും കൊടുക്കാമായിരുന്നു പൂര്‍ണ മനസ്സോടെ. സംതൃപ്തി തരുന്ന,പാവങ്ങല്‍ക്കൊപ്പം നില്ക്കുന്ന,മനസ്സിനിണങ്ങിയ തലത്തില്‍ പ്രവത്തിക്കുന്ന ഒരു ഗവേര്‍ന്മേന്റാണ് നമ്മെ ഭരിക്കുന്നതെങ്കില്‍.അതല്ലല്ലോ സ്തിഥി.തെരഞ്ഞെടുപ്പുകളില്‍ ജനം കൊള്ളരുതാതതവനെന്നു വിധിച്ചു തോല്‍പ്പിച്ചിട്ടും രാജ്യ സഭ വഴി വന്നു നമ്മെ ഭരിച്ചു കളയുന്ന മന്ത്രിമാരും( ഉദ: ചിദംബരം തന്നെ) ജനങ്ങളെ അഭിമുഖികരിക്കാന്‍ പോലും ധൈര്യമില്ലാത്ത പ്രധാനമന്ത്രിയും, ബഹു രാഷ്ട്ര കുത്തകകളുടെ ഏജന്റുമാരായ ഭരണ വിഭാഗവും പൊതു ജന താല്പര്യത്തെ മറികടന്നു സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് പിറകെ പോവുന്ന "രാഷ്ട്രീയ ബുദ്ധി ജീവികളും" ഉള്‍ക്കൊള്ളുന്ന ഒരു വിഭാഗത്തിന്റെ ശമ്പളത്തിനും മറ്റാനുകൂല്യങ്ങള്‍ക്കും വേണ്ടി കൂടിയാണല്ലോ തന്റെ വിയര്‍പ്പിന്റെ വില നല്‍കേണ്ടി വരുന്നതെന്നോര്‍ക്കുമ്പോള്‍ ഈ പുതിയ കെണി ഏതു പ്രവാസിയേയും ദുഖിപ്പിക്കുന്നുണ്ടാവും.
ഗുണപാഠം:നേരായ രീതിയില്‍ ഭക്ഷണം പോലും കഴിക്കാതെ നാടിലേക്ക് പണം അയക്കുന്നത് നിര്‍ത്താറായി.

8 comments:
നന്നായി... അതിന്റെ ഒരു കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളൂ.. അല്ലെങ്കില്‍ തന്നെ പ്രവാസികളെ ഇവിടെ നിന്ന് ഓടിക്കാന്‍ തുടങ്ങി... ഇനി നാട്ടില്‍ നിന്നും ഇങ്ങനെ തുടങ്ങിയാല്‍... പ്രവാസം പ്രയാസമാകുമല്ലോ കര്‍ത്താവേ....
ആരെന്തു ചെയ്യ്താലും നാട്ടിലേക്ക് പണമയക്കാതിരിക്കാനാവുമോ?
അവസരോചിതമായ ലേഖനം
പ്രവാസികളുടെ പ്രയാസങ്ങളും ദുഖങ്ങളും ഉള്‍കൊള്ളാന്‍ കഴിയുന്നൊരു പാര്‍ട്ടിയോ ഗവണ്മെന്റോ ഇന്ന് ഇന്ത്യയില്‍ ഇല്ല എന്നതാണ് സത്യം.
അതുകൊണ്ട് പ്രവാസികള്‍ക്കെതിരെ ഇങ്ങനെയുള്ള നിയമങ്ങള്‍ വരുമ്പോള്‍ പിടയുന്ന മനസ്സോടെ യാണെങ്കിലും അംഗീകരിക്കാനെ നിര്വാഹമുള്ളോ.
എല്ലാവരും പ്രവാസികളെ പിഴിയുന്നു. ഇനി സര്‍ക്കാരായിട്ടു കയ്യിട്ടു വാരാതിരിക്കണോ.
അവസരോചിതമായ പോസ്റ്റ്.
കണ്ണ് തുറപ്പിക്കേണ്ട വിലാപങ്ങള്‍ .എന്തു ചെയ്യാന്‍
കസേര ഉറപ്പിക്കുന്നവന് അതിനേ നേരമുള്ളൂ.കരയുകതന്നെ.വിളികേല്ക്കാതിരിക്കുമോ
മുകളിലുള്ളവന് ....
അല്ലങ്കില്‍ തന്നെ ഇന്ത്യയുടെ സാമ്പത്തികം താങ്ങി നീര്‍ത്തുന്നത് പ്രവാസികളാണ് ..ഇനി അതും കൂടി നിക്കണം എന്നാല്‍ സമാധാനമാവുമല്ലോ ..
ആർക്ക് എന്ത് ആര് നൽകണമെന്നത് തർക്കവിഷയമായ് അവസാനിക്കുന്നു.
Post a Comment