ഞാന്‍ ജോലി ചെയ്യുന്ന യൂനിവേര്സിടിയില് ക്ലീനിംഗ്, പ്ലംബിംഗ്,ഇലക്ട്രിക്കല്‍ ജോലികളൊക്കെ ചെയ്യുന്നത് കമ്പനി തൊഴിലാളികളാണ്.അവരില്‍ ബംഗാളികള്‍,ഇന്ത്യക്കാര്‍, പാക്കിസ്ഥാനികള്‍, ഫിലിപ്പ്നോകള്‍;പിന്നെ ഏതാനും ഈജിപ്തുകാര്‍ എന്നിവരുണ്ട്. ഈജിപ്തുകാരെല്ലാവരുo മുറാകിബുമാരാണ്(സൂപര്‍ വൈസര്‍മാര്‍ ) അവര്‍ പണിയെടുക്കില്ല, എടുപ്പിക്കുകയെയുള്ള്. കമ്പനി തൊഴിലാളികള്‍ക്കിടയില്‍ മലയാളിയായ ബാബുവുമുണ്ട്. 1500 റിയാല്‍ ശമ്പളം, ഓവര്‍ ടൈം അലവന്‍സ്, ഒന്നര വര്‍ഷം കൂടുമ്പോള്‍ ടിക്കറ്റ്, നാല്പതു ദിന അവധി, തുടങ്ങിയ പല വിധ മോഹന വാഗ്ദാനങ്ങള്‍ കേട്ടാണ് ബാബു ഇവിടെ എത്തിയത്!
മൂന്ന് മാസമായി ബാബുവിന് ശമ്പളം കിട്ടിയിട്ട്. മാസം 1200 റിയാലാണ് ഇവിടെ വന്നപ്പോള്‍ "പുതുക്കി' നിശ്ചയിച്ച ശമ്പളം! താമസം കമ്പനിയുടെ തകരo കൊണ്ട് നിര്‍മിച്ച കെട്ടിടത്തിലാണ്. ഇനിയൊരു മാസം കൂടി കഴിയുമ്പോള്‍ ബാബുവിന് ശമ്പളം കിട്ടും.രണ്ടു മാസത്തെ ശമ്പളം! രണ്ടു മാസ ശമ്പളം എപ്പോഴും പെന്ടിങ്ങിലായിരിക്കും.
ബാബു ഏതൊരു പ്രവാസിയേയും പോലെ കൂടുതലായി കേള്‍ക്കുന്ന വാക്ക് "ബുഖ്റ"( നാളെ)യാണ്.ഒരിക്കലും പുലരാത്ത നാളെ!നിറം കേട്ട പ്രതീക്ഷ മാറ്റിവെച്ചു ബാബുവിപ്പോള്‍ ജോലി സമയം കഴിഞ്ഞു പുറത്തു മറ്റെന്തെങ്കിലും ജോലിക്ക് പോവുകയാണ്.വീടിലുള്ളവരോട് കടം പറയാന്‍ പറ്റില്ലല്ലോ.അച്ഛന്, അമ്മ, ഭാര്യ, മക്കള്‍ എന്നിവരുടെ ജീവിതം മുന്നോട്ടു പോവണമെങ്കില്‍ ബാബുവിന്റെ കാശ് നാടിലെത്തിയെ പറ്റൂ.
ഈ കമ്പനിയുടെ ജോലിക്കാരില്‍ പല നാട്ടുകാര്‍ക്കും പല നിരക്കിലും പല രീതിയിലുമുള്ള ശമ്പളമാണ്.ഒരേ പന്തിയില്‍ പല തരം വിളമ്പല്‍! ഇവരില്‍ കൃത്യമായി ശമ്പളം ലഭിക്കുന്നവരാണ് ഫിലിപ്പ്നോകള്‍. കാരണം മറ്റൊന്നുമല്ല .ഫിലിപ്പിനോകളുടെ ശമ്പളം കൃത്യമായി നല്‍കിയില്ലെങ്കില്‍ കമ്പനിയുടെ ഓഫീസിലേക്ക് വിളി വരും, അവരുടെ എംബസിയില്‍ നിന്ന്. "എന്താണ് ശമ്പളം കൊടുക്കാത്തത്?" എന്ന ചോദ്യത്തിനു"ബുക്ര" എന്ന മറുപടി മതിയാവില്ല..തൊഴിലാളിയുടെ സേവനം മതിയായെങ്കില്‍ ഇത് വരെയുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും നല്കി അവരുടെ അടുത്ത എയര്‍ പോര്ട്ടിലേക്ക്ടിക്കറ്റെടുത്ത് തിരിച്ചയച്ചേക്കുക,കൃത്യവും കണിശവുമായിരിക്കും എംബസിയില്‍ നിന്നുള്ള നിര്‍ദേശം. തൊഴിലുടമ അത് പാലിച്ചില്ലെങ്കില്‍ ലോക്കല്‍ പോലീസിലേക്ക് പരാധി പോകും; എംബസിയില്‍ നിന്ന്.പോലീസ് തൊഴിലുടമയെ കാണും,അന്വേഷണം നടക്കും. കാര്യങ്ങള്‍ നേരെയല്ലെങ്കില്‍ അറസ്റ്റു വരെ നടക്കും.
ഒരു വര്‍ഷം മുമ്പാണ്.ഒരു 'ബകാല' യില്‍ നിന്ന് ഏതാനും സാധനങ്ങള്‍ കളവു പോയി. കടയുടെ ഉടമക്ക് തന്റെ ജോലിക്കാരനായ ഫിലിപ്പിനോയെ സംശയം.ഒന്നും രണ്ടും പറഞ്ഞു തെറ്റി.കടയുടമ ഫിലിപ്പിനോയെ തല്ലി.ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പോലീസ് യഥാര്‍ത്ഥ കള്ളനെ പിടിച്ചു. ഒരു മസരി.ഫിലിപ്പിനോയോടു കടയുടമ മാപ്പ് പറഞ്ഞു.ഒരു മണിക്കൂറിനുള്ളില്‍ കടയുടമക്ക് എംബസിയില്‍ നിന്ന് ഫോണ്‍ വന്നു."എന്തിനായിരുന്നു ഫിലിപ്പിനോയെ അടിച്ചത്? ശിക്ഷ നടപ്പാക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലേ? സംശയത്തിന്റെ പേരില്‍ ഒരാളെ അടിക്കുന്നത് ശരിയാണോ?"
മുതലാളി മാലീസ്(ക്ഷമ) പറഞ്ഞുകൊണ്ടേയിരുന്നു.എംബസി അവരുടെ തീരുമാനമറിയിച്ചു. അകാരണമായി ഒരു ഫിലിപ്പിനോയെ അടിച്ചതിനു അയാള്‍ക്ക് 15,000 റിയാല്‍ നഷ്ടപരിഹാരം കൊടുക്കണം,താങ്കളുടെ കീഴില്‍ അയാള്‍ സുരക്ഷിതനല്ലെന്നു എംബസിക്ക് ബോധ്യമായി.ഒരാഴ്ചക്കുള്ളില്‍ അയാള്‍ക്ക് നാട്ടിലേക്കുള്ള ടിക്കറ്റെടുത്ത് അയാളെ മടക്കി അയക്കണം. മുതലാളിക്ക് അങ്ങിനെ തന്നെ ചെയ്യേണ്ടി വന്നു.
മജ്മ മുനിസിപ്പാലിറ്റിയിലെ ഉയര്‍നൊരുദ്യോഗസ്തന്റെ ഭാര്യ പൂര്‍ണ ഗര്‍ഭിണിയാണ്.ഇന്നോ നാളെയോ പ്രസവിക്കും.വീട്ടിലുള്ള ഫിലിപ്പിനോ 'ആയ' മിടുക്കിയാണ്.പ്രസവം കഴിഞ്ഞാല്‍ ഭാര്യയുടെ ശുശ്രൂഷയ്ക്ക് അവളുടെ സേവനം വലിയോരാശ്വാസമാകും.അങ്ങിനെയൊക്കെ ആശ്വസിച്ചിരിക്കെയാണ് അയാള്‍ക്ക് ഫിലിപ്പിന്‍സ് എംബസിയില്‍ നിന്ന് ഫോണ്‍ കാള്‍ വരുന്നത്.
ആയയുടെ കോന്ട്ര)ക്റ്റ് ഒരാഴ്ച കൊണ്ടവസാനിക്കും.കൊണ്ട്രാക്റ്റ് വേണമെങ്കില്‍ പുതുക്കാം.പക്ഷെ ഒരാഴ്ച കഴിഞ്ഞു ആയയെ നാടിലേക്കയക്കണം,റീഎന്ട്രിയടിച്ചു;അവള്‍ക്കവകാശപ്പെട്ട നാല്പതു ദിവസത്തെ ലീവില്‍, അല്ലെങ്കില്‍ ഫൈനല്‍ ഏക്സിട്ടടിച്ചു. ഉദ്യോഗസ്ഥന്റെ മലയാളിയായ ഡ്രൈവര്‍ തന്റെ യജമാനനോടുള്ള"സ്നേഹക്കൂടുതല്" പ്രകടിപ്പിക്കാന്‍ ചോദിച്ചു "മാമ ഇന്നോ നാളെയോ പ്രസവിക്കില്ലേ? ആയ പോയാലെങ്ങിനെ ശരിയാവും?"
"മാമയുടെ ഗിര്‍ഗിര്‍ സഹിക്കാം,സഫാറ (എംബസി)ഫിലിപ്പിന് കസീര്‍ ഗിര്‍ ഗിറാണ്"
ഇനിയുമുണ്ടേറെഉദാഹരണങ്ങള്‍. ഫിലിപ്പിന്‍സില്‍ നിന്നും ഒറ്റയായും കൂട്ടായും രാഷ്ട്രീയ നേതാക്കളോ മന്ത്രിമാരോ സൗദിയിലെത്താറില്ല.പരശതം സംഘടനകളും അവയുടെയൊക്കെ "മഹാ നേതാക്കളോ" അവര്‍ക്കില്ല.പ്രവാസികളുടെ വിയര്പൂറ്റിയ പണം കൊണ്ട് വാങ്ങിയ വലിയ സഞ്ചികള്‍ വിമാനത്തില്‍ കേറ്റവെ ഒരു പാട് പൊയ് വാഗ്ധാന സഞ്ചികള്‍ ഇവിടെ ഇട്ടേച്ചു പോവുന്ന ഒരു നേതാവും അവരെ സന്ദര്‍ശിക്കാറില്ല!
വാല്‍കഷ്ണം: നേതാക്കളെയും മന്ത്രിമാരെയു സ്വീകരിക്കാനും അവരുടെയൊപ്പം നിന്ന് ഫോട്ടോയെടുക്കാനും തിക്കും തിരക്കും കൂട്ടുന്ന ഒരു പാട് "കരും പൊട്ടന്മാര് " പ്രവാസ ലോകത്ത് ഉണ്ടായിരിക്കെ, അത്തരം പൊങ്ങു തടികള്‍ക്കു വംശ നാശം സംഭവിക്കില്ലെന്നു അക്കൂട്ടര്‍ക്ക് നല്ല ഉറപ്പുണ്ടായിരിക്കെ ഇന്ത്യക്കാരായ പ്രവാസികള്‍ ഇപ്പോഴുള്ളതില്‍ കൂടുതല്‍ സൌകര്യങ്ങള്‍ പ്രതീക്ഷിക്കുന്നത് വെറുതെ.

51 comments:
വളരെ ശരി തന്നെ...ഫിലിപിനോ ഗവന്മെന്റിന്റെ overseas contract ചട്ടങ്ങള്‍ വളരെ കണിശം ആണ്.
ആരുടെ എങ്കിലും കയ്യില്‍ കാശും കൊടുത്തു, കടം വാങ്ങി എല്ലാം വിറ്റു ഇറങ്ങി വരുന്ന നമ്മുടെ നാട്ടുകാരോട് നമ്മുടെ സര്കാരിനും എമ്ബസ്സിക്കും എല്ലാം ഒരേ മനോഭാവം തന്നെ..നിസന്ഗത....
അതെ വാസ്തവം, വളരെ പ്രസിദ്ധമാണ് ഫിലിപ്പൈന്‍ എംബബസ്സികളുടെ പ്രവര്‍ത്തനം.
അവസാനത്തെ പാരഗ്രാഫ് വളരെ സത്യം.
ആശംസകള്‍
ശരിയാണ് ഫിലിപ്പീന്‍സ് എംബസികള്‍ വളരെ സ്ട്രിക്റ്റാണ്. ഇവരുടെ ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനം പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനായി ഗവണ്മെന്റ് വാങ്ങിക്കുന്നുണ്ടെന്ന് എന്റെ ഒരു സഹപ്രവര്‍ത്തക പറഞ്ഞിട്ടുണ്ട്. അത് എത്രമാത്രം ശരിയാണെന്നറിഞ്ഞൂട.
നമുക്ക് ഇതൊക്കെ ശ്രദ്ധിക്കാന്‍ എവിടെ നേരം..? വേറെ എന്തെല്ലാം പണി കിടക്കുന്നു. ആയ കാലത്ത് വല്ലതും അവനവന്റെ കീശയിലേക്ക് എങ്ങനെ അടിച്ച് മാറ്റാം, എതിര് പാര്‍ട്ടിക്കാരന്റെ ചീട്ട് എങ്ങനെ കീറാം ഇതൊക്കെയല്ലെ നോട്ടം.നമ്മുടെ നാട് നന്നാവില്ല ഒരിക്കലും...
നമ്മുടെ സമ്പ്രദായങ്ങള്‍ തന്നെയാണ് പ്രശ്നം. കൂടാതെ വിധേയത്വം ഒരു കഴിവായി കാണുന്ന ആളുകളും ഇത്തിള്‍ക്കണ്ണി പോലെ ജനങ്ങളുടെ നികുതിപ്പണം തിന്നു ജീവിക്കുന്ന ഭരണകൂട നേതാക്കന്മാരും എല്ലാം കൂടി കാര്യങ്ങള്‍ മോശമാക്കുന്നു.
ഇന്ത്യന്‍ എമ്പസിക്ക് നമ്മുടെ കാര്യം നോക്കാന്‍ സമയം കിട്ടാഞ്ഞിട്ടാന്നേ.. എല്ലാവരും ബിസ്സിയാ..!!
എഴുത്ത് നന്നായി
ആശംസകളോടെ..പുലരി
എല്ലാ പോസ്റ്റുകളും വായിച്ചു.
തെളിഞ്ഞ ചിന്തകളും മാറ്റ് കുറയാത്ത രചനാ മിടുക്കും. ഇനിയും വരാം. നിങ്ങളെ പോലുള്ള നല്ല എഴുത്തുകാര്‍ എന്റെ ബ്ലോഗില്‍ കമന്റിയതിന് ആയിരം നന്ദി.
പാസ്സ്പോര്‍ട്ട് പുതുക്കാനല്ലാതെ നമ്മുടെ എംബസിയെ കൊണ്ട് മറ്റെന്തെങ്കിലും ആര്‍ക്കെങ്കിലും സാധിച്ചതായി കേട്ടു കേള്‍വി പോലുമില്ല. വിഷയത്തിന്റെ മര്‍മ്മം അറിഞ്ഞുള്ള സത്യസന്തമായ ഒരു ലേഖനം.
പ്രവാസിയുടെ പണം മാത്രം മതിയല്ലോ നമ്മുടെ നാടിന് ,പരിരക്ഷ വേണ്ടല്ലോ
ഇന്ത്യന്‍ ഭരണ കൂടവും എന്തൊക്കെ തെറ്റ് ചെയ്താലും അവരെ ഒക്കെ ഞായീകരിച്ചു വിദേശത്തെ ഏറ്റവും വലിയ മലയാളി സങ്കടന എന്നൊക്കെ പറഞ്ഞു നടക്കുന്നവരുടെ അണ്ണാ കിലെക്ക് ചീനാ പറങ്കി മുളകും ചേര്‍ത്തു തള്ളി കൊടുക്കേണ്ട പോസ്റ്റ്
പാസ്പോര്‍ട്ട് പുതുക്കാന്‍ ആവുംനേരം മാത്രം ഓര്‍മ്മിക്കുന്ന ഒരു സാധനം.. അതാണ് ഇന്ത്യന്‍ എംബസ്സി.
പത്തുകൊല്ലമോ മറ്റോ കൂടുമ്പോള്‍ മാത്രം പോകുന്നതുകൊണ്ട് സ്ഥലം മറന്നിരിക്കും.
അതിനാല്‍ നമുക്ക് ചോദിച്ചു ചോദിച്ചു പോകേണ്ടിവരും.
(ഫിലിപ്പീന് എംബസ്സിയില്‍ ഉള്ള ജീവനക്കാരെ ഇന്ത്യന്‍ എംബസ്സിയില്‍ ജോലിക്ക് വെക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ സാര്‍?)
ശരിയാണു.നമുക്ക് കരയാനേ അറിയൂ.ഇടപെടാൻ അറിയില്ല.
നമുക്ക് മറ്റുള്ളവരുടെ ജീവിതം ഇച്ചിരിയെങ്കിലും നന്നാക്കണ പരിപാടി പണ്ടു മുതലേ ഇഷ്ടമില്ല. അതു ജോലിയായാലും പ്രവാസമായാലും കല്യാണമായാലും....ഇതൊക്കെ കൂടുതൽ കഷ്ടപ്പാടിലാക്കി അതിൽ നിന്ന് എന്തെങ്കിലും ലാഭം സ്വന്തം ജീവിതത്തിൽ കിട്ടാൻ വഴീണ്ടൊ എന്ന് നോക്കാനാ ചരിത്രാതീത കാലം മുതലേ നമുക്ക് ഇഷ്ടം...
പോസ്റ്റ് വായിച്ച് വിവരം വെച്ചു. നന്ദി.
Excellent Post.
Thank you Ismail (Thanal) for mailing me this link.
നല്ലൊരു പോസ്റ്റ്...
ആര്‍ക്കു നന്നാക്കാന്‍ സാധിക്കും നമ്മുടെ എമ്പസ്സിയെ ?
കുറുബടിയുടെ മെയില്‍ വഴിയാണ് ഇവിടെ എത്തിയത്... ഇസ്മായില്‍ ഇക്ക നന്ദി..
നല്ല ഒരു പോസ്റ്റ്... അതിനേക്കാള്‍ വലിയൊരു വാസ്തവം... പാസ്പോര്‍ട്ട് പുതുക്കാന്‍ മാത്രമാണ് നമ്മുടെ എംബസി..
നിങ്ങള്‍ പറഞ്ഞ ആ വാല്‍കഷ്ണം തന്നെയാ കറക്റ്റ്...
അഭിനന്ദനങ്ങള്‍...
ഫിലിപ്പീനോ എംബസ്സിയുടെ കാര്യക്ഷമതയെക്കുറിച്ച് ധാരാളം കേട്ടിരിക്കുന്നു. ഓരോ നാട്ടിലേക്കും പോകുന്നവര്‍ക്കായുള്ള ട്രെയിനിംഗ്, പ്രശ്നങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യണം എന്നുള്ളതും മറ്റും, പിന്നെ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ തുടങ്ങിയവ. ഇന്ത്യന്‍ എംബസി ഇനിയെത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും പിന്നില്‍ തന്നെയായിരിക്കും.
എംബസികള്‍ കളുടെ കാര്യം ഒന്നും നിക്കറീല്ല എന്നാലും ഫിലിപ്പീന്‍സ് എംബസികള്‍ കണ്ടു പഠിക്കട്ടെ ഇന്ത്യന്‍ എംബസ്സികള്‍...
ഇന്ത്യയിലുള്ള സര്‍ക്കാര്‍ ആഫീസുകളില്‍ . സ്ഥിതി തന്നെ വളരെ പരിതാപകരമാ അപ്പൊ ഉറപ്പല്ലേ വിദേശത്തുള്ള തിനറെ കാര്യം
നമുക്കും ഉണ്ടല്ലോ എമ്ബസ്സികള്. എന്നെങ്കിലും ശരിയാവുമായിരിക്കും. ഫിലിപ്പൈനികള്‍ പുലികള്‍.
നല്ല പോസ്റ്റ്. നന്ദി. ഇസ്മായിലിനും.
ഫിലിപ്പൈൻ ഗവണ്മെന്റിനെ സമ്മതിക്കണമല്ലോ.
ഫിലിപ്പിനോ എംബസിപ്പോലെ ഇന്ത്യൻ എംബസി ആയാൽ പിന്നെ എങ്ങിനെയാ വ്യത്യാസം ഉണ്ടാകുക!.കാരണം ഇന്ത്യ ഒരു മഹാരാജ്യമാണ്.അവിടെത്തെ ജനങ്ങളിൽ വ്യത്യസ്ഥ ദേശക്കാരും,മതക്കാരും,ആചാരങ്ങൾ, പെരുമാറ്റങ്ങളിൽ വ്യത്യസ്ഥത പുലർത്തുന്നവരുമാണ്.അതിനെ ഒരിക്കലും മറ്റൊരു രാജ്യത്തെ പെരുമാറ്റമോ?സുൽഹ സൌകര്യങ്ങൾ കൊണ്ടോ ഉദാഹരിക്കാൻ പറ്റില്ല!നിങ്ങൾ എഴുതിയത് എഴുതി,ഇന്ത്യയെന്നാൽ കേരളമെന്നു ധരിക്കരുത്!നിങ്ങൾ എഴുതിയത് വായിച്ചാൽ തോന്നുന്നത് അങ്ങിനെയാണ്!ആദ്യം ഇന്ത്യയെന്തെന്നറിയാൻ ശ്രമിക്കണം,ഇത് വായിച്ച് കമേന്റ് എഴുതുന്നവർ!അല്ലാതെ ഒരു പോസ്റ്റ് കണ്ട് എന്നു കരുതി അങ്ങ് പ്രതികരിച്ചു പോകരുത്!ഇങ്ങനെ പ്രതികരിക്കുന്ന സമൂഹമുള്ളതിഞ്ഞാൽ ആണ് ഇതെല്ലാം ഉണ്ടാകുന്നത് എന്ന് ആദ്യം നിങ്ങൾ മനസിലാക്കുക!.
നമ്മുടെ സർക്കാർ ഓഫീസുകളുടെ ഒരു പതിപ്പ് തന്നെയാണ് വിദേശത്തെ എംബസിയും. ആത്മാർത്ഥതയുള്ള ചില ഉദ്യോഗസ്ഥർ ഒരുപാട് കാര്യങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനും കഴിയും.
@മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍,
ഫിലിപ്പൈൻ എംബസിയിൽ നിന്ന് വ്യത്യസ്ഥമാകാൻ വേണ്ടിയാണ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥന്മാർ ഇങ്ങനെ അലസമായി പെരുമാറുന്നതെന്നതൊരു പുതിയ അറിവാണ്.
പോസ്റ്റ് കൊള്ളാം. പക്ഷെ എഴുതിയത് മുഴുവനായിട്ട് ശരിയല്ലന്നാണ് എന്റെ അഭിപ്രായം.ഒന്നാമതായി ഫിലിപൈന്‍സ് അല്ല ഇന്ത്യ.ഫിലിപിനോ കമ്യുണിറ്റി വിദേശത്തു ഇത്രക്ക് ഇല്ല. ഇവിടങ്ങളില്‍ അവറ്റകള് വളരെ കുറവാണു. അതോണ്ട് തന്നെ അവരുടെ എംബസിക്ക് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ പറ്റുന്നു. നമ്മള് പക്ഷെ അങ്ങിനെ അല്ലല്ലോ. നമ്മുടെ എംബസിക്ക് എന്തെല്ലാം നോക്കണം ???? ഭാഷ ,സംസ്കാരം ,ദേശം അങ്ങിനെ പലതും. അപ്പോള്‍ തീര്‍ച്ചയായും ശ്രദ്ധ അല്പം കുറയും. അതു സ്വാഭാവികം. എന്തൊക്കെയായാലും നമ്മുടെ എംബസി നമ്മുടെ എംബസി തന്നെയല്ലെ? ഫിലിപൈന്‍ എംബസി പോലെ തന്നെ സ്ടിക്റ്റ് ആണ് തായ്ലണ്ട് എംബസി.ഇന്ത്യന്‍ എംബസി നന്നായി പ്രവര്‍ത്തിക്കുന്നു എന്ന് ഈ കമന്റ് കൊണ്ട് ഉദ്ദേശിക്കുന്നില്ല. മോശമാണ് ബട്ട് അതിന്നു അതിന്റേതായ പരിമിതികള്‍ കാണും.@ മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ ....ഇന്ത്യ എന്നാല്‍ കേരളമല്ല ബട്ട് കേരളമെന്നാല്‍ ഇന്ത്യയല്ലെ???? ഇസ്മയില്‍ (തണല്‍ )സര് ഒത്തിരി നന്ദി ഈ പോസ്റ്റ് മെയില്‍ ചെയ്തു തന്നതിനു.
>>ഫിലിപ്പിന്‍സില്‍ നിന്നും ഒറ്റയായും കൂട്ടായും രാഷ്ട്രീയ നേതാക്കളോ മന്ത്രിമാരോ സൗദിയിലെത്താറില്ല. പരശതം സംഘടനകളും അവയുടെയൊക്കെ
"മഹാ നേതാക്കളോ"അവര്‍ക്കില്ല. പ്രവാസികളുടെ വിയര്പൂറ്റിയ പണം കൊണ്ട് വാങ്ങിയ വലിയ സഞ്ചികള്‍ വിമാനത്തില്‍ കേറ്റവെ ഒരു പാട് പൊയ് വാഗ്ധാന സഞ്ചികള്‍ ഇവിടെ ഇട്ടേച്ചു പോവുന്ന ഒരു നേതാവും അവരെ സന്ദര്‍ശിക്കാറില്ല! << നല്ലൊരു പോസ്റ്റ് , നമ്മുടെ നേതാക്കന്മാരുടെയും, ഉദ്യോഗസ്ഥന്മാരുടെയും സ്വാര്‍ത്ഥത ഒരിക്കലും അവസാനിക്കില്ല ! ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലുകൊണ്ട് തന്നെയല്ലേ അവിടെയുള്ള തൊഴിലുടമകള്‍ ഇന്ത്യന്‍സിനോട് മാത്രം മോശമായി പെരുമാറുന്നത് !
പ്രവാസിയല്ലെങ്കിലും പ്രവാസികളായ മക്കളുടെ ബാപ്പയെന്ന നിലയില്‍ ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കി വെക്കുന്നത് നല്ലതാണ്. ഇന്ത്യയെന്നാല്‍ കേരളമല്ലെന്നും എമ്പസ്സിയിലെ ഉദ്യോഗസ്ഥന്മാര്ക്ക് പിടിപ്പതു ജോലിയുണ്ടെന്നും മനസ്സിലായി. പാവം മലയാളികള്‍ കണ്ടറിഞ്ഞു പെരുമാറുമെന്നു പ്രതീക്ഷിക്കാം. ഏതയാലും ഇങ്ങോട്ടു വഴി കാണിച്ചു തന്ന ഇസ്മയിലിനുന് നന്ദി!.
എല്ലാം ശരിതന്നെ ..താമസസ്ഥലത്ത് പോലും ജാതും മതവും തിരിച്ചു ആളെ പാര്പിക്കുന്ന ഒരേ ഒരു ജീവികള്‍
മലയാളി പ്രവാസികള്‍ ആണ്...എത്ര തരം "റൂം ഒഴിവു " എന്ന ബോടുകളാണ് നമ്മള് ദിവസവും കാണുന്നത് .
ഇവരൊക്കെ കേരളത്തില്‍ നിന്നും വന്നവരാണോ എന്ന് സംശയം തോന്നാം ...
@കുറുമ്പടി ലിങ്കിനു നന്ദി. ഇത് വായിച്ചു, എംബസി ഉദ്യോഗസ്ഥര്‍ ക്രത്യ വിലോപം കാണിക്കുന്നത് അവരും നമ്മളെ പോലെ ഒരാളായത് കൊണ്ട് മാത്രം, ഇന്ത്യ ഭയങ്കര സംഭവം ഒക്കെ ആണെങ്കിലും ഇന്ത്യക്കാരായനമ്മുടെ ജോലി സംസ്കാരം അത്രയേയുള്ളൂ.
പിന്നെ, തമാശയായി പറഞ്ഞതല്ലെങ്കില്‍ മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞ കാര്യങ്ങളോട് ശക്തമായി വിയോജിക്കുന്നു.
വധ ശിക്ഷക്ക് വിധിച്ച ഫിലിപ്പിനോവിനെ അവിടെത്തെ പ്രാധാന മന്ത്രി വന്നിട്ട് മാപ്പ് പറഞ്ഞു രക്ഷ പെടുത്തി കൊണ്ട് പോയ സംഭവം അറിയുമ്പോള്‍ നമ്മള് നമ്മുടെ ജാനാധിപത്ത്യത്തില് ഊറ്റം കൊള്ളും
100 % വാസ്തവം. ‘കീരീടമില്ലാത്ത രാജാക്കന്മാര്’ എന്നാണ് വിദേശത്ത് ജോലിചെയ്യുന്നവരേ ഫിലിപ്പൈന്‍സ് രാജ്യം പരിഗണിക്കുന്നതെന്നും എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നതുമുതല്‍ ആ രീതിയിലുള്ള സ്വീകരണം അവര്‍ അനുഭവിക്കുന്നുണ്ടെന്നും ഒരു ഫിലിപിനൊ സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു.
ഇത് എല്ലാവരുടെയും കടമ തന്നെ ആണ്.. ആദ്യം നമ്മള് നമ്മുടെ കടമകള്‍ നിര്വഹികട്ടെ.. മലയാളികള്‍ക്ക് ഏറ്റവും വലിയ പാര മലയാളി തന്നെ അല്ലേ? .. പലപ്പോയും നമ്മള് മലയാളികളെക്കാള്‍ നല്ലത് പട്ടാണികള്‍ ആണ്... അവര്‍ ഒരിക്കലും പരസ്പരം പാര വെക്കില്ല ...
അലിയും,വഴിപ്പോക്കനും ഒരു കാര്യം മനസിലക്കണം!നിങ്ങൾക്ക് എന്തെങ്കിലും ദുര അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?ഇന്ത്യൻ എംബസിയിൽ നിന്ന്?ഉണ്ടെങ്കിൽ പങ്കുവക്കുക.ഖത്തറിലെ സാധാരണക്കാരായ പൊതു ജനങ്ങളുടെ കാര്യങ്ങളിൽ സജീവമായി ഇടപ്പെട്ന്ന ഒരാൾ എന്ന നിലക്ക് എനിക്ക് പലപ്പോഴും ഇവിടെത്തെ ഇന്ത്യൻ എംബസിയിൽ പോകേണ്ടി വന്നിടുണ്ട്.എന്റെ അനുഭവങ്ങളിലൂടെയാണ് ഞാൻ സംസാരിക്കുന്നത്!നിങ്ങൾ സംസാരിക്കുന്നത് വല്ലവനും പറയുന്നതു കേട്ടിട്ടാണ്!കാര്യങ്ങൾ വ്യക്തമായി പഠിക്കാൻ ശ്രമിക്കുക!പിന്നെ പ്രതികരിക്കുക!.
@മുഹമ്മദ് സഗീര്‍,
മുട്ടയിടുന്നവര്‍ മാത്രമേ ഓംലെറ്റിനെ കുറിച്ചു അഭിപ്രായം പറയാവൂ എന്നില്ല. അഭിപ്രായം പറയാന്‍ സ്വന്തം സുഹ്രുത്തുക്കളുടെ അനുഭവങ്ങളും മതി. സജീവമായി ഇടപെടുന്നവര്‍ - പരിചയക്കാര് - ചെല്ലുമ്പോള്‍ ഏതൊരുത്തനും നന്നായി പെരുമാറും. അതുമാത്രമല്ല സുഹ്രുത്തെ കാര്യം ആദ്യമായി, സ്വാധീനിക്കാന്‍ ആളില്ലാതെ, എന്നെ പോലോത്ത സാധാരണക്കാര്‍ പോകുമ്പോഴുള്ള സമീപനം കൂടി നന്നാവണം. ഏതായാലും ഉപദേശത്തിനു നന്ദി. വിഷയത്തില്‍ നിന്നും തെന്നി മാറുന്നതിനാല്‍ ഞാന്‍ ഇവിടെ നിര്‍ത്തുന്നു.
വഴിപോക്കൻ,നിങ്ങൾക്കും അഭിപ്രായങ്ങൾ പറയാം!പക്ഷെ അത് നിങ്ങളുടെയോ?സുഹൃത്തിന്റെയോ?വെളിച്ചത്തിലാകാം!ആരും ഇവിടെ വിഷയത്തിൽ നിന്ന് തെന്നി മാറിയീട്ടില്ല!ഈ ലേഖകൻ എഴുതിയത് ഫിലിപ്പിൻ എംബസിയിലെ കാര്യങ്ങളാണ്!അതിനെ പറ്റിയുള്ള ഈ ലേഖകന്റെ അറിവുകൾ ഇവിടെ പങ്കുവെച്ചു!ഈ ലേഖകനോ,അയാളുടെ സുഹൃത്തോ? ഇന്ത്യൻ എംബസിയിൽ പോയപ്പോൾ ഉണ്ടായ നല്ല അനുഭവവും ഒരു ദുരനുഭവവും ഇവിടെ പറയുന്നുമില്ല!മറിച്ച് ഒരു ബാബുവിനെ കുറിച്ച് പറയുന്നു!പക്ഷെ അയാൾക്ക് ഇന്ത്യൻ എംബസിയിൽ നിന്ന് സഹായം ലഭിച്ചില്ല എന്നൊന്നും പറയുന്നുമില്ല!വാൽ കഷണത്തിൽ രാഷട്രീയക്കാരെ കുറ്റം പറയുന്നുണ്ട്!ഇതിനർത്ഥം നിങ്ങളായ വായനക്കാർ ഇന്ത്യൻ എംബസി എന്തോ ഒരു വലിയ അപരാധം ചെയ്തു എന്ന മട്ടിൽ കമേറ്റുകളും എഴുതുന്നു!ഇതിനെതിരെയാണ് ഞാൻ സംസാരിച്ചത്!ഇനിയെങ്കിലും സത്യം മനസിലാക്കി സംസാരിക്കുമല്ലോ?
@വിഷവിത്തേ,നിങ്ങളും ഞാനും മലയാളികൾ തന്നെ പക്ഷെ,കേരളമെന്നാല്‍ ഇന്ത്യയല്ലെ?എന്നൊക്കെ ചോദിച്ചാൽ മറുപടി പറയാൻ വേറെ 27 സംസ്ഥാനങ്ങളിലെ ജനങ്ങൾ കൂടിയുണ്ടെന്നോർക്കുക!ഇത്തരത്തിലുള്ള നമ്മുടെ ചിന്തയാണ് പ്രശ്നം!ഇതാണ് നാം ആദ്യം മാറ്റേണ്ടത്!.
വളരെ വാസ്തവം. അവർക്ക് വോട്ടവകാശം കൂടിയുണ്ട്.
കുറിപ്പ് നന്നായി. അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുക.
നമ്മുടെ നിയമം പോലും ശരിയല്ല പിന്നല്ലേ നമ്മുടെ എംബസികള്‍ ശരിയാവാന്‍ പോകുന്നത്?
ഒരു രാജ്യം പ്രവാസികളെ ബഹുമാനിക്കുന്ന വിധം.
ഇതാണ് തലക്കെട്ട് അല്ലേ.. ഇന്ത്യാക്കാരെ ബഹുമാനിക്കണ്ട ഒന്നു മാനിക്കുകയെങ്കിലും ചെയ്താൽ മതിയായിരുന്നു....
ഇന്ത്യന്‍ നേതാക്കള്‍ പ്രവാസികളെ ആവോളം പിഴിയുന്നുണ്ട് എന്നറിയാമായിരുന്നു.പക്ഷേ ഫിലിപ്പിനികളെ അവരുടെ ഗവണ്മെന്റ് ഇര്ഹുപോലെ സംരക്ഷിക്കുന്നു എന്നത് നമ്മുടെ നേതാക്കളുടെ കണ്ണ് തുറപ്പിക്കേണ്ടത് തന്നെ.അതിന് ആദ്യം ഉണരേണ്ടത് പ്രവാസികള്‍ തന്നെയാണ്.
പ്രവാസിയുടെ പ്രശ്നങ്ങൾ തീരുന്നില്ല. സ്വദേശിയുടെയും; ദാ ഇന്നും വില കൂട്ടി പെട്രേളിന്. കൂടെ ഉപ്പിനും കൂടും ....
ശരിയാണ്...
ഫിലിപ്പിനെ എമ്ബസികളെ താരതമ്യം ചെയ്യാന്‍ പോലും നമ്മുടെ എംബസികള്‍ അരഹരല്ല..
ഇന്ത്യയുടെ മാത്രമല്ല.. പാകിസ്താന് , നേപ്പാള്‍.. ബംഗ്ളാദേശ തുടങ്ങി ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെയെല്ലാം എംബസികള്‍ ഇപ്രകാരം നിഷ്ക്രിയമാണ്
ഫിലിപീനികള്‍ അധികവും തൊഴില്തേടിവരുന്നത് എംബസിയും സ്പോന്സെരും തമ്മിലുള്ള വ്യക്തമായ തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തിലാണ്. തൊഴിലവസരങ്ങള്‍ നിലനിര്‍ത്തുന്നതിലുപരി അവര്‍ ശ്രദ്ധിക്കുന്നത് തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും. "ഒരാഴ്ച കഴിഞ്ഞു ആയയെ നാടിലേക്കയക്കണം,റീഎന്ട്രിയടിച്ചു;അവള്‍ക്കവകാശപ്പെട്ട നാല്പതു ദിവസത്തെ ലീവില്‍, അല്ലെങ്കില്‍ ഫൈനല്‍ ഏക്സിട്ടടിച്ചു" എന്ന് അവരുടെ എംബസി ക്കു ധൈര്യമായി പറയാം ."ഫൈനല്‍ ഏക്സിട്ടടിച്ചു കയറ്റിവിട് " എന്ന നിലപാട് ഇന്ത്യന്‍ എംബസിക്കു സ്വീകരിക്കാനോ ഒരു ഇന്ത്യന്‍ തൊഴിലാളിക്ക് ഉള്‍കൊള്ളാനോ കഴിയില്ല.
NHRC വഴി കൊടുക്കുന്ന പല പരാതിയിലും NHRC യുടെ ശ്രമഫലമായി തൊഴിലുടമ എക്സിറ്റ് അടിച്ചു കയറ്റിവിടാന്‍ തയ്യാറായപ്പോള്‍ "എക്സിറ്റ് വേണ്ട റിലീസ് മതി" എന്ന് കരഞ്ഞുപറഞ്ഞ അനുഭവം ഉണ്ട്. റിലീസ് തൊഴിലുടമയുടെ ഔദാര്യം മാത്രമാണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാന്‍ കഴിയില്ല എന്ന് NHRC യും.
ഫിലിപീന് എംബസിയുടെത് പോലുള്ള ശക്തമായ നിലപാട് ഇന്ത്യന്‍എംബസി എടുത്താല്‍ ഭൂരിഭാഗം പ്രവാസികളും നാട്ടില്‍ എത്തുകയാവും ഫലം. അല്ലാതെ ഇവിടുത്തെ തൊഴില്‍നിയമങ്ങളിലോ തൊഴിലാളികളോടുള്ള സമീപനത്തിലോ എന്തെങ്കിലും മാറ്റം ഉണ്ടാവാന്‍ പോവുനില്ല.ഇന്ത്യന്‍ എംബസി അതറിഞ്ഞു പ്രവര്‍ത്തിക്കുന്നു എന്ന് മാത്രം. കര്‍ശനമായ നിലപാടെടുത്തു ഇവിടെയുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെയും പുതിയ തൊഴില്‍ അന്യോഷകരുടെയും ഭാവി അപകടപ്പെടുത്താന്‍ ഇന്ത്യന്‍ സര്‍ക്കാരോ എംബസിയൊ ആഗ്രഹിക്കുന്നുണ്ടാവില്ല.
ഗള്‍ഫ്മേഖലയില്‍ ഒഴിച്ച് വേറെ എവിടെയും പ്രവാസികള്‍ക്ക് എംബസിയെകുറിച്ച് കാര്യമായ പരാതിയില്ല എന്നറിയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും.അല്ലെങ്കില്‍ ചുവടെയുള്ള ലിങ്കുകള്‍ വായിക്കുമ്പോള്‍.
The Kingdom on Wednesday said it will no longer hire Indonesian and Filipino domestic workers, citing strict requirements and "unfair" regulatory provisions imposed by the two Southeast Asian countries.
http://arabnews.com/saudiarabia/article464001.ece?comments=all
The Philippine government said that it would suspend the processing of labor contracts with Saudi Arabian employers who hire domestic workers because the Saudis refuse to pay Filipino workers the $400 a month Philippine minimum wage
http://pcgjeddah.org/home/consulate-news/447-statement-on-reported-saudi-ban-on-issuance-of-work-visas-for-domestic-workers
Statement on Reported Saudi Ban on Issuance of Work Visas for Domestic Workers
http://pcgjeddah.org/home/consulate-news/447-statement-on-reported-saudi-ban-on-issuance-of-work-visas-for-domestic-workers
Philippine workers banned from 41 countries
http://en.news.maktoob.com/20090001199164/Philippine_workers_banned_from_41_countries/Article.htm
നൌഫൽ എടപ്പാൾ പറഞ്ഞതാണ് അതിന്റെ ശരി!ഇതൊന്നും അറിയാതെ ഇറങ്ങിക്കോളും ആരെങ്കിലും ഒരു പോസ്റ്റിട്ടാൽ പ്രതികരിക്കാൻ!ആദ്യം നിങ്ങൾ അറിയുക നിങ്ങളിലെ നിങ്ങളെ!മുഖമ്മൂടിവെച്ചിരിക്കുന്ന നിങ്ങളുടെ മുഖമ്മൂടി വലിചെറിയുക!(ഒരു ശരാശരി ഇന്ത്യക്കാരന്റെ (കേരളീയന്റെ) സ്വഭാവമാണ് ഇത്!
വളരെചിന്താപരമായവിഷയം പക്ഷെ ആരുണ്ട് നമുക്ക് വേണ്ടി കൊടിപിടിക്കാന്‍
@yusufpa
അവർക്ക് വോട്ടവകാശം കൂടിയുണ്ട്.
ശരിയാണ്, വോട്ട് ചെയ്യാന്‍ മുഴുവന്‍ ഫിലിപിനോകള്ക്കും ഒരേ തരത്തിലുള്ള ബാലറ്റ്പേപ്പര്‍ മതി, അമേരിക്കന്‍ പ്രസിഡന്റ് തിരെഞ്ഞെടുപ്പ്പോലെ രണ്ടോ മൂനോ സ്ഥാനര്തികള് മാത്രം. എന്നാല്‍ ഇന്ത്യയില്‍ രണ്ടായിരത്തിലധികം നിയമസഭമണ്ഡലങ്ങള്‍ തന്നെയുണ്ട്.
@mydreams
കണ്ണുകുത്തിപൊട്ടിക്കാന് വരെ വിധിക്കപെട്ടവരെ സൌദി രാജാവിനെ കൊണ്ട് മാപ്പ് നല്‍കിച്ച അനുഭവം നമുക്കും ഉണ്ട്.
ഫിലിപ്പീന്‍സ് എംബസ്സി പ്രവാസികളുടെ കാര്യത്തില്‍ നല്ല ഉത്തരവാദിത്തമുള്ളവരാണെന്നു കേട്ടിട്ടുണ്ട്. നന്ദി ഇത് എഴുതിയ ഹനീഫക്കും ലിങ്ക് അയച്ചുതന്ന ഇസ്മയിലിനും.
മഹാശക്തിയായ ഇന്ത്യയുടെ ഗള്ഫിലുള്ളഎംബസ്സികളുടെ ബാലാരിഷ്ടതകള്‍, തുലോം ചെറിയ രാജ്യമായ ഫിലിപ്പൈന്‍സിന്റെ എമ്ബസ്സികലുമായി താരതമ്യം ചെയ്യാന്‍ ശ്രമിച്ചു എന്നതിലുപരി, ഇന്ത്യന്‍ എമ്ബസ്സിയെയോ ഇന്ത്യക്കാരേയോ ഇടിച്ചു താഴ്ത്താന്‍ ഈ പോസ്റ്റ് ശ്രമിച്ചു എന്ന് തോന്നുന്നില്ല. ഇന്ത്യന്‍ എബസ്സി മൊത്തം നിഷ്ക്രിയമാണെന്ന് എഴുതിയെന്നു പറയാനാവില്ല.
മനുഷ്യവിഭവശേഷിയിലും വിസ്തൃതിയിലും അസംസ്കൃതവസ്തുക്ക്ളിലും ഏറെ മുന്നിട്ടുനില്ക്കുന്ന ഇന്ത്യക്ക് ലോകത്തെവിടെയും ഒരു വിലപേശല്‍ ശക്തിയായി നിലനില്ക്കാന് സ്വാഭാവികമായും കഴിയേണ്ടതാണ്. എംബസികള്‍ വഴി പ്രവാസികള്‍ക്ക് ധൈര്യം പകരെണ്ടതാണ്. സ്പോന്സര്മാരുടെ ചൂഷണങ്ങള്‍ക്ക് തടയിടെണ്ടതാണ്. അതിന്റെ അഭാവം കൊണ്ടാണ് , കമ്പനികളും സ്പോന്സര്മ്മാരും ഇന്ത്യക്കാരോട് ധാര്ഷ്ട്യതോടെയും ഫിലിപ്പീനികളോട് പേടിയോടെയും പെരുമാറുന്നത് നാം കാണുന്നത്.
മേല്‍പ്രസ്താവിച്ചപോലെ രണ്ടു രാജ്യത്തിന്റെയും 'ശക്തി' പരിഗണിച്ചാല്‍ നേര്‍വിപരീതമാണ് നാം പ്രതീക്ഷിക്കേണ്ടത്.
വസതുതകള്‍ മാത്രമാണീ പോസ്റ്റിലുള്ളത്..
Post a Comment