കവലയില്‍ ബസ്സിറങ്ങി അമ്പതടി മുന്നോട്ട് നടന്നു ഇടതു വശം കാണുന്ന വീട്.ചാക്കോ സര് പറഞ്ഞു തന്നത് പോലെ തന്നെ ചെയ്തു.വീടിന്റെ കാര്‍ പോര്‍ച്ചിലുള്ള കോളിംഗ് ബെല്ലമര്‍ത്തി. ചാക്കോ സാറിന്റെ മക്കളാണ് വാതില്‍ തുറന്നത്. പതിനഞ്ചു വയസ്സ് കഴിഞ്ഞു കാണും പെണ്‍കുട്ടിക്ക്. ആണ്‍കുട്ടിക്ക് ഒരു പതിമൂന്നും. "അച്ചനില്ലേ?" മകനാണ് മറുപടി പറഞ്ഞത്."ഇത് വീടല്ല്യോ. അച്ഛന് പള്ളീലല്ലേ കാണൂ." ചെക്കന്റെ മറുപടി കേട്ട് ഒന്ന് ചമ്മിയതാണ്. തുടര്ന്നവന് അകത്തേക്ക് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു." അപ്പാ, ഏതോ പിരിവുകാരന്".
പിരിവുകാരനല്ല. അപ്പന്റെ കൂട്ടുകാരന് സതീഷ് വന്നിരിക്കുന്നു എന്ന് പറയു"
പെണ്‍കുട്ടി അകത്തേക്ക് പോയി, വന്നത് ചാക്കോ സാറിന്റെ ഭാര്യയുമൊതാണ്." അച്ചായന് പറഞ്ഞിരുന്നു വരുമെന്ന്. ദാ, ഇപ്പം വരും. ബാത്ത് റൂമില . സാറിരിക്ക്" അവര്‍ മുന്നിലെ ടീപോയിയുടെ അടിയില്‍ നിന്നും ഏതാനും വാരികകള്‍ എടുത്തു പുറത്തിട്ടു.
"സാറിത് വായിച്ചിരിക്ക്.അപ്പഴേക്കും അച്ചായനെത്തും."
അകത്തു ടി. വി.യില്‍ നിന്നും സീരിയല്‍ കഥാപാത്രങ്ങളുടെ ഡയലോഗ് കേള്‍ക്കാം.
ഇതെന്തു കഥ! മൂന്നരക്ക് പോവാം അഞ്ചു മണിക്ക് മണിക്ക് മുമ്പെങ്കിലും ഡോക്ടറുടെ അടുത്തു എത്തണം.എന്നൊക്കെ മുന്‍കൂട്ടി പരഞ്ഞുറപ്പിച്ചിട്ടു. മനസ്സിലല്പം അമര്‍ഷം തോന്നാതിരുന്നില്ല. വാച്ചിലേക്ക് നോക്കി. സമയം മൂന്നര തന്നെ.ഏതായാലും കാത്തു നില്ക്കുക തന്നെ. ആവശ്യക്കാരന് ചാക്കോ സാര്‍ ആണെങ്കിലും, വന്നു പോയില്ലേ .
മുന്നിലിരുന്ന വനിതാ മാസികകളിലോന്നെടുത്ത് തുറന്നു. പതിവ് ചേരുവകള്‍ തന്നെ. താരത്തിനൊപ്പം എതാനും കോളേജു കുമാരികള് ഒരു ദിവസം ചിലവഴിച്ചതിന്റെ മസാലക്കൂട്ട് ! അവരുടെ മാഞ്ഞാല ചോദ്യങ്ങള്‍. അവയ്ക്ക് താരത്തിന്റെ മറുപടി. പിന്നെ പത്രാതിപയെക്കണ്ട മലേഷ്യ, യാത്രാവിവരണം. തുടര്‍ന്നു ചക്കക്കുരു കൊണ്ട് നൂറ്റിപ്പതിനൊന്നു വിഭവങ്ങള്‍(ചക്കക്കാലമായത് കൊണ്ടാവും!) പിന്നെ ഒരു സെക്സോളജിസ്റ്റ് സ്വയം പലരുടെയും പേരില്‍ തയ്യാറാക്കിയ ചില ചോദ്യങ്ങളും അവക്കുള്ള മറുപടിയും.
ഏതാനും പേജുകള്‍ 'അല്പാങ്കന' വസ്ത്രാലയതിന്റെ പരസ്യങ്ങള്‍. പിന്നെ ഒരു അണ്ടെര്‍ ഗാര്മെന്റ്സ്ന്റെ പരസ്യങ്ങള്‍. അടിവസ്ത്രം മാത്രം ധരിച്ചു ചരിത്രവും ഭൂമിശാസ്ത്രവും സുതാര്യമായി കാണിക്കുന്ന ഏതാനും പെണ്‍കുട്ടികളുടെ പടങ്ങള്‍. ചാക്കോ സാറ് ഒരല്പം വൈകിയാലും തരക്കേടില്ല!
അകത്തു ടി.വിയിലെ കഥാപാത്രങ്ങള്‍ അട്ടഹാസവും കരച്ചിലും നിര്‍ത്തി പരസ്യം കാണിക്കാന്‍ തുടങ്ങിയപ്പോള്‍ ചാക്കോ സാറിന്റെ ഭാര്യ പിന്നെയും വന്നു. "സാറിനു ബോറടിക്കുന്നില്ലാല്ലോ. അചായനിപ്പോ വരും" എനിക്ക് വെള്ളാനകളുടെ നാട്ടിലെ കുതിരവട്ടം പപ്പു റോളര്‍ എഞ്ചിന് ശരിയാക്കുന്ന രംഗമോര്മ വന്നു. തുടര്നവര് മകളെ പരിചയപ്പെടുത്തി. ഒരു റിയാലിറ്റി ഷോയുടെ പാട്ട് പരിപാടിയില്‍ പങ്കെടുക്കാനുള്ള തയാ റെടുപ്പിലാനെന്ന രഹസ്യം വെളിപ്പെടുത്തി. അവളെ പാട്ട് പഠിപ്പിക്കുന്ന ഗുരുനാഥന്മാരുടെ വലിപ്പതരം വിളമ്പി. തുടര്‍ന്നു " മോള് ഒരു രണ്ടു പാട്ട് പാടിക്കൊടുക്ക്.സാറിനു ബോറടിക്കുന്നുണ്ടാവും " എന്ന് പറഞ്ഞു അവളെ മുന്നോട്ടു നീക്കി നിര്‍ത്തി. കേള്‍ക്കേണ്ട താമസം പെണ്‍കുട്ടി പാട്ട് തുടങ്ങി. ഇതിനിടെ പരസ്യം കഴിഞ്ഞു ടി.വിയില്‍ കഥാപാത്രങ്ങള്കരച്ചില് തുടങ്ങിയപ്പോള്‍ ചാക്കോ സാറിന്റെ ഭാര്യ സ്ഥലം വിട്ടിരുന്നു.
പെണ്‍കുട്ടി എന്റെ കയ്യെത്തും ദൂരെ വന്നു നിന്ന് പാടിത്തുടങ്ങി. പാട്ട് മാത്രമല്ല പെര്ഫോര്മന്സുമുണ്ട്.
"പ്രാണ നാഥനെനിക്കു നല്കിയ
പരമാനന്ദ രസത്തെ
പറവതിനെളുതാമോ?"
പാട്ടൊരു വഹയാണെങ്കിലും പെര്‍ഫോര്‍മന്‍സ് ഉഗ്രന്‍.എന്റെ ദൈവമേ ഇത് കണ്ടാരെങ്കിലും കയറി വന്നാല്‍ ? ഈ കുട്ടിയിതെന്തു ഭാവിച്ചാണ്! ഞാന്‍ വിയര്‍ക്കുന്നത് കണ്ടാവണം അവള് പാട്ട് നിര്‍ത്തി.ഞാനൊന്ന് നെടുവീര്‍പ്പിട്ടു. അതുമുഴുവനായിക്കാനില്ല ,അവള് മറ്റൊരു പാട്ട് തുടങ്ങി.ഇതൊരു തമിഴ് പാട്ടാണ്.
"കെട്ടിപ്പിടി കെട്ടിപ്പിടി കെട്ടിപ്പിടീട........" അവള് ഉറഞ്ഞു തുള്ളുകയാണ്.തന്നെയുമല്ല അവളുടെ വാക്കുകള്‍ക്കു ഒരാജ്ഞ ശക്തിയുള്ള പോലെ! ഇടയ്ക്കവള്‍ " ഹോഒ ..ഹാ .." എന്നീ സീല്കാരവും പൊഴിക്കുന്നുണ്ട്. എന്റെ പടച്ചോനെ പുറത്തു നിന്നാരെങ്കിലും ചെവിയോര്‍ത്താല്‍ എന്താ കരുതുക? എന്റെ നെഞ്ചിടിപ്പ് കൂടി. എന്റെ മുഖഭാവം കണ്ടിട്ടാവണം അവള് ഒന്ന് നിര്‍ത്തി. ഇനി “പ്രണയ ഗാനം റൌണ്ട്”എന്ന് അനൌണ്സ് ചെയ്തു മറ്റൊരു പാട്ടിലേക്ക് നീങ്ങി. "ങ്ഹാ ങ്ഹാ.....ഹൂ... മ്ഹോ...... മ്ഹോ
എന്റെ ഏതന് തോട്ടമിതാ, നാഥാ,
നെഞ്ചിലെ ചൂടു തരൂ......."
എന്റെ പടച്ചോനെ. ഈ കുട്ടിയിതെന്തു ഭാവിച്ചാ? എനിക്ക് മണിച്ചിത്രത്താഴില്‍ ലളിത ഇന്നസെന്റിന്റെ അരയില്‍ ചരട് കെട്ടാന്‍ സ്ഥലം തപ്പുന്ന രംഗമാണോര്മ വന്നത്. പക്ഷെ അദ്ദേഹം ചോദിച്ച പോലെ ചോദിക്കാന്നാവ്പൊങ്ങിയിട്ടു വേണ്ടേ ?
ഭാഗ്യം. ടി വിയില്‍ വീണ്ടും പരസ്യം തുടങ്ങിയിട്ടുണ്ട്. ചാക്കോ സാറുടെ ഭാര്യ പ്രത്യക്ഷപ്പെട്ടു.കൂടെ പതിമൂന്നു വയസ്സുകാരന് മകനുമുണ്ട്. " മോള്‍ടെ പാട്ടെങ്ങിനെയുണ്ട്?" അവര്‍ വന്ന പാടെ ചോദിച്ചു.
"ശ്രുതിയുടെ ചെറിയ പ്രശ്നങ്ങളുണ്ട്. ആലാപ് തരക്കേടില്ല. ടെമ്പോ കുറച്ചു കൂട്ടിയാല്‍ ഗംഭീരാമാവും" എന്നൊക്കെ പറഞ്ഞു ഞാന്‍ നല്ലൊരു ജഡ്ജായി മാറി .
" ഇവന് നന്നായി മിമിക്രി കാണിക്കും" ചാക്കോ സാറിന്റെ ഭാര്യ പയ്യനെ പയ്യന്റെ പെടല പിടിച്ചു എന്റെ മുന്നിലേക്കിട്ടിട്ടു പറഞ്ഞു. വരുന്ന 'തരികിട മിമിക് ഷോയില്‍ ഒന്ന് ട്രൈ ചെയ്യിക്കെണമെന്നുണ്ട്, ഒന്ന് രണ്ടു ഐററം കാണിച്ചു കൊടുക്കെടാ" അവര്‍ മകനെ പ്രോത്സാഹിപ്പിച്ചു. ടി.വിയില്‍ നിന്ന് നായിക മൂക്ക് പിഴിഞ്ഞ് ദൂരെക്കളയുന്ന ശബ്ദവും അതിനൊപ്പിച്ച മ്യുസികും കേട്ട് തുടങ്ങിയപ്പോള്‍ ചാക്കോ സാറുടെ ഭാര്യ പിന് വാങ്ങി.
ചെക്കന് ഒരു ഇരയെ കിട്ടിയ വീറും വാശിയും തീര്‍ക്കുകയാണ്. സുരേഷ് ഗോപി എന്ന് പറഞ്ഞു ഓടിവന്നു എന്റെ മുഖംത്തിന് നേരെ ചൂണ്ടി അവന് " പ്ഫ പുല്ലേ " എന്നോലര്ച്ച. തുടര്‍ന്നു, " ഓര്‍മയുണ്ടോ ഈ മുഖം ......... അമേദ്യവും മൃഷ്ടാന്നവും കൂട്ടിക്കുഴച്ചു നാല് നേരവും ഉണ്ണുന്ന തനിക്കെ ആ പേര് ചെരൂ, എനിക്ക് ചേരില്ല ......" എനിക്ക് കരച്ചില് വന്നു. എന്റെ ചാക്കോ സാറേ ഇത് വേണ്ടായിരുന്നു.ഞാന്‍ മനസ്സില്‍ പറഞ്ഞു.
സുരേഷ് ഗോപിയില്‍ നിന്ന് അവന് നേരെ പോയത് മാമുക്കോയയിലെക്കാണ്. കോഴിക്കോടന്‍ ഭാഷയില്‍ ചെക്കന് തുടങ്ങി. "എന്താണ്ടാ ഹമുക്കെ. അനക്കിന്നെ പിടിച്ചീലെ ഹിമാറെ? ഞാന്‍ മേണ്ട മേണ്ടാന്നു ബിചാരിക്കുംബം ഇജ്ജു തലേ കേറാണോ കുരിപ്പേ !"
എല്ലാം എന്റെ നേരെ കൈ ചൂണ്ടിയാണ്.എന്റെ മനസ്സില്‍ ഒരു ജയന് ഡയലോഗ് തികട്ടിവന്നു ."ഒരു ഉലക്ക കിട്ടിയിരുന്നെങ്കില്‍ ല്‍ ല്‍ ല്‍ , ഈ സാധനത്തെ തല്ലിക്കൊല്ലാമായിരുന്നൂ ന്നൂ ന്നൂ ..."
ഹാവൂ ഭാഗ്യം.സീരിയല്‍ തീര്‍ന്നുവെന്ന് തോന്നുന്നു. സമാപന സംഗീതം കേള്‍ക്കുന്നുണ്ട്. അവസാനം ചാക്കോ സാര്‍ പ്രത്യക്ഷപ്പെട്ടു! "ഞാന്‍ ഒന്നുറങ്ങിപ്പോയി."അയാള്‍ പറഞ്ഞു .അപ്പോള്‍ ബാത്ത് റൂമിലാണെന്നു ഭാര്യ പറഞ്ഞതോ? ഞാന്‍ അവര്‍ തമ്മിലുണ്ടായ കമ്മ്യുനികേഷന് ഗ്യാപ്പിനെപ്പറ്റി യാലോചിച്ചുനില്ക്കേ ചെക്കന് ഇടയ്ക്കു കയറിചോദിച്ചു. "അപ്പാ .'നാരീമണി' സീരിയലിലെ പുതിയ നായിക എങ്ങിനെയുണ്ട് ?" അപ്പൊ ചാക്കോ സാറ് എന്നെ ഇവിടെ വെറുതെ കുത്തിയിരുത്തി സീരിയല്‍ ആസ്വദിക്കയായിരുന്നല്ലേ? മറ്റുള്ളവരുടെ സമയത്തിന് യാതൊരു വിലയും കല്‍പ്പിക്കാത്ത ജന്തു. ഞാന്‍ മനസ്സില്‍ പറഞ്ഞു.എനിക്ക് കടുത്ത വിഷമം തോന്നി.
" സാറിനെന്തെങ്കിലും കുടിക്കാന്‍ കൊടുത്തോടി?" ചാക്കോ സാറ് ഭാര്യയോടു ചോദിച്ചു.
"എന്റീശ്വയെ. ഞാനതങ്ങു മറന്നു. ദാ... ഇപ്പൊ എടുക്കാവേ" അവര്‍ ധ്രുതിയഭിനയിച്ചു.
" ഓ..എന്നാത്തിനാ. ഇനി ഞങ്ങള്‍ വഴീന്നു കുടിച്ചോള. ഇപ്പോ തന്നെ വൈകി" ആര് പറഞ്ഞു ചാക്കോ സാറിനു സമയത്തിന്റെ വിലയറിയില്ലെന്നു!
14 comments:
ടി.വി. സീരിയലുകള്‍ ഒരു തരം അഡിക്ഷനാണല്ലേ... ഒരു ദിവസം എന്റെ റൂമിലെ പാട്നര്‍ 'അലാവുദ്ദീന്‍' സിരിയല്‍ മിസ്സായിപ്പോയി. പതിനൊന്ന് മണിക്ക് ഉറങ്ങുന്ന ആള് അന്ന് പന്ത്രണ്ടര വരെ വീണ്ടും കാണിക്കുമെന്ന് പറഞ്ഞ് ഇരുന്നു.
അക്ഷരങ്ങള്‍ കുറേ ശരിയായി വരുന്നുണ്ടല്ലോ.. ആശംസകള്‍...
എന്റെ ഏതന് തോട്ടമിതാ, നാഥാ,
നെഞ്ചിലെ ചൂടു തരൂ......."
ആക്ഷേപ ഹാസ്യം കലക്കി. ശരിക്കും ചിരിപ്പിച്ചു. റിയാലിറ്റി ഷോകള്‍ക്കിടയില്‍ ജീവിതത്തിലെ റിയാലിറ്റികള്‍ മറക്കുന്ന കോമാളികളെ ശരിക്കും കളിയാക്കി. വളരെ കാലിക പ്രസക്തമായ ഒരു പോസ്റ്റ്.
നിങ്ങളേതു കോത്താഴത്തുകാരനാ?
തലയ്ക്കു വെളിവുള്ള ആരെങ്കിലും സീരിയല്സമയത്ത് , ടീവിയുള്ള വീട്ടില്‍ പോകുമോ?
ഒരു സീരിയല്‍ പുരാണം ഇവിടെയും വായിക്കാം
ഇതിലെ തലക്കെട്ടും കഥയും തമ്മിലെ ബന്ധം മനസ്സിലായില്ല.
ചാക്കോ സാറും കെട്ടിയോളും പിന്നെ പിള്ളാരും
കഥാപാത്രങ്ങള്‍ തിളങ്ങി
നന്നായി ചിരിപ്പിച്ചു...
കൊള്ളാം മാഷേ ... നന്നായിട്ടുണ്ട് ....
ക്ഷമിക്കന്നെ പാവം ഒരു സീരിയല്‍ കണ്ടു ഉറക്കത്തില്‍ കുളിക്കാന്‍ പോയത് അല്ലെ
രസകരമായിട്ടുണ്ട്.. ഏഷ്യാനെറ്റ് ചാനലില്‍ "ദേവീമാഹാത്മ്യം" സീരിയല്‍ തുടങ്ങിയാല്‍ കൈകൂപ്പി, ഭക്തിയോടെ അരമണിക്കൂര്‍ നിശബ്ദരായി ടി.വി-യില്‍ മാത്രം കണ്ണും നട്ടിരിക്കുന്ന ചിലരെ എനിക്കും പരിചയം ഉണ്ട്..:)
ഭാവിയുടെ വാഗ്ദാനങ്ങൾ...
തണൽ പറഞ്ഞപോലെ ആദ്യം എനിക്കും തലക്കെട്ട് പിടികിട്ടിയില്ലായിരുന്നു.. ഇപ്പൊ കിട്ടി.
ശരിക്കും ചിരിപ്പിച്ചു...
കൊള്ളാം നന്നായി ചിന്തിക്കുവാനും ചിരിക്കുവാനും ആശംസകള്‍
ആക്ഷേപഹാസ്യം ഇഷ്ടപ്പെട്ടു,പക്ഷെ സീരിയലുകള്‍ മാത്രമല്ല പ്രശ്നം.വാര്‍ത്ത രാവിലെ മുതല്‍ രാത്രി വരെ TVയും തുറന്നു വച്ചിരിക്കുന്ന ഒരു പാട് പേരുണ്ട്.അത് പോലെ ക്രികെറ്റും,ഒരു ദിവസത്തിന്റെ പകുതിയിലേറെ നീണ്ടു നില്കുന്ന ഈ ആധുനിക ബിസ്സിനസ്സ് കണ്ണും തുറന്നു കാണുന്നവരെയും നമുക്ക് ഇതില്‍ പെടുത്താം.
വാര്‍ത്തകളുടെ ഇടവേളയിലെങ്കിലും ഇത്തരം ആലോജനകള്‍ നമ്മളില്‍ നിറഞ്ഞു നില്ക്കട്ടെ
സ്നേഹാശംസകള്‍
ഈ ബ്ലോഗൊന്നു നോക്കിയപ്പോള്‍ ഒരു വെടിക്ക് രണ്ടുപക്ഷി!
പക്ഷി-1:മനസ്സറഞ്ഞു ഏറെ ചിരിച്ചു.
പക്ഷി-2:ഏറെക്കാലമായി കൂട്ടം തെറ്റി എനിക്കു നഷ്ട്ടപ്പെട്ട ഒരു കുഞ്ഞാടിനെ ഇക്കോലത്തിലെ
ങ്കിലും തിരിച്ചുകിട്ടി.എടാ ഹിമാറേ!ഹനീ!അനക്ക്
ആളെത്തിര്ഞ്ഞോ?ഇനി പോസ്റ്റുമ്പൊ അറിയിക്ക്!
hariperumanna@gmail.com
Post a Comment